Wednesday, April 29, 2020

18. സന്മാര്‍ഗ്ഗത്തിന് ശേഷം ദുര്‍മാര്‍ഗ്ഗം ഉണ്ടാകാതിരിക്കാന്‍.!


സന്മാര്‍ഗ്ഗത്തിന് ശേഷം ദുര്‍മാര്‍ഗ്ഗം ഉണ്ടാകാതിരിക്കാന്‍.! 
ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/18_29.html?spref=tw 
ലോകത്ത് എല്ലാ അനുഗ്രഹങ്ങളും സമ്പത്തിലൂടെ കരസ്ഥമാക്കാന്‍ സാധിക്കും. എന്നാല്‍ സന്മാര്‍ഗ്ഗം, അതുമാത്രം സമ്പത്ത് കൊടുത്തുവാങ്ങാന്‍ സാധിക്കുന്നതല്ല. ഇപ്രകാരം ഹിദായത്തല്ലാത്ത എല്ലാ കാര്യങ്ങളും സമ്പത്തിലൂടെ സംരക്ഷിക്കാന്‍ സാധിക്കുന്നതാണ്. ഹിദായത്ത് ചിലപ്പോള്‍ അല്ലാഹു ചിലരുടെ പരമ്പരകള്‍ക്ക് കനിഞ്ഞരുളും. മറ്റ് ചിലരുടെ ഹിദായത്തിനെ അല്ലാഹു തിരിച്ചെടുക്കും. ചിലര്‍ക്ക് അല്ലാഹു അല്പവും ഹിദായത്ത് കൊടുക്കാറേയില്ല. ആദരവായ റസൂലുല്ലാഹി  യുടെ കൊച്ചാപ്പയായ അബുത്വാലിബ്, നബി  യുടെ മേല്‍ ധാരാളം ഉപകാരങ്ങള്‍ ചെയ്തവരാണ്. അദ്ദേഹം സന്മാര്‍ഗ്ഗം പ്രാപിക്കണമെന്ന് റസൂലുല്ലാഹി  അത്യധികം ആഗ്രഹിച്ചെങ്കിലും അല്ലാഹു അബൂത്വാലിബിന് ഹിദായത്ത് നല്‍കിയില്ല. അത്ര വലിയ അനുഗ്രഹമാണ് ഹിദായത്ത്. എന്നാല്‍ അകാരണമായി അല്ലാഹു ആരില്‍ നിന്നും ഹിദായത്തിനെ പിന്‍വലിക്കുന്നതല്ല.
ഇമാം ബുഖാരി (റ) യുടെ ബുഖാരിശരീഫ് എന്ന ഗ്രന്ഥം പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും ആധികാരികമായ ഹദീസ് ഗ്രന്ഥമാണ്. പക്ഷെ, ആ മഹാന്‍റെ സന്താനപരമ്പരകള്‍ ദീനില്‍ നിന്ന് അകന്നപ്പോള്‍ അല്ലാഹു അവരില്‍ നിന്നും ഹിദായത്തിനെ പിന്‍വലിക്കുകയുണ്ടായി. ബുഖാറ എന്ന് പറയുന്ന നാട്, അതും പരിസരവും ദീനില്ലാത്ത അവസ്ഥ അഴിഞ്ഞാടുകയുണ്ടായി. ഇപ്രകാരം ഇബ്റാഹീം (അ) ന്‍റെ നാല് പരമ്പരകളില്‍ പ്രവാചകന്മാര്‍ നിറഞ്ഞുനിന്നു. എന്നാല്‍ അവരുടെ പിന്‍ഗാമികളായ യഹൂദികള്‍, അവര്‍ ഇന്ന് അല്ലാഹുവിന്‍റെ ഏറ്റവും കോപത്തിന് അര്‍ഹരായ ജനതയാണ്. നൂഹ് നബി (അ) ഒരു കാലഘട്ടത്തിലെ മഹാനായ നബിയാണ്. പക്ഷെ, അദ്ദേഹത്തിന്‍റെ സ്വന്തം മകന് ഹിദായത്ത് ലഭിച്ചില്ല. അപ്രകാരം ലൂത്വ് നബി (അ) യുടെ ഭാര്യയും ഇബ്റാഹീം (അ) ന്‍റെ പിതാവും അല്ലാഹു ഹിദായത്ത് കൊടുക്കാത്തവരുടെ പട്ടികയില്‍ പെടുന്നു.
ആകെ ചുരുക്കത്തില്‍ ഹിദായത്ത് ഏതെങ്കിലും പരമ്പരയെ നോക്കിക്കൊണ്ട് അല്ലാഹു കൊടുക്കുന്ന കാര്യമല്ല. അല്ലാഹുവിന്‍റെ പ്രത്യേക ഔദാര്യം കൊണ്ട് കൊടുക്കുന്നതാണ്. ചില ഗുണങ്ങള്‍ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ അല്ലാഹു അതിനെ പിന്‍വലിക്കുമോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു. ഇത്തരുണത്തില്‍ നമ്മള്‍ ചിന്തിക്കേണ്ട കാര്യമിതാണ്. ഈ ഉന്നത അനുഗ്രഹം അല്ലാഹു നമുക്ക് നല്‍കുകയുണ്ടായി. ഇത് നിലനിര്‍ത്താന്‍   എന്താണ് വഴി? അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ അതിനൊരു ദുആ പഠിപ്പിച്ചിട്ടുണ്ട്. പരിപൂര്‍ണ്ണ ഹൃദയസാന്നിദ്ധ്യത്തോടെ ആ ദുആ നമ്മള്‍ ആവര്‍ത്തിച്ച് ചൊല്ലിക്കൊണ്ടിരിക്കുക.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
അല്ലാഹുവേ, ഞങ്ങള്‍ക്ക് സന്മാര്‍ഗ്ഗം നല്‍കിയതിന് ശേഷം ഞങ്ങളുടെ മനസ്സുകളെ നീ ദുര്‍മാര്‍ഗ്ഗത്തിലേക്ക് തിരിച്ച് വിടരുതേ! നിന്‍റെ ഔദാര്യം ഞങ്ങള്‍ക്ക് നല്‍കേണമേ! നീ വലിയ ഉദാരനാണ്. 
വരൂ, ഇന്ന് തന്നെ, അല്ല ഇപ്പോള്‍ തന്നെ ഈ ദുആ  നമുക്ക് പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...