ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
ആമുഖം
മുസ്ലിംകള്‍ക്കിടയില്‍ ദീനീബോധം ഉണര്‍ത്തി വിടല്‍, അവരുടെ കേന്ദ്രത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള ഉറപ്പ് മടക്കിക്കൊണ്ട് വരല്‍, അവരുടെ ജീവിതലക്ഷ്യമായ സത്യസന്ദേശത്തെ വഹിക്കാന്‍ അവരെ സജ്ജരാക്കല്‍, പ്രശ്ന സങ്കീര്‍ണ്ണമായ ലോകത്തിന്‍റെ നേതൃത്വവും അലസന്മാരായ കപ്പിത്താന്‍മാര്‍ക്കും നിദ്രയിലാണ്ട യാത്രികര്‍ക്കുമിടയില്‍ പാഴായിപ്പോയ ജീവിത നൗകയെ കരയ്ക്കടുപ്പിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ അവരെ പ്രേരിപ്പിക്കല്‍ എന്നിവയാണ് ഈ വരികള്‍ കൊണ്ടുള്ള ലക്ഷ്യം. അല്ലാഹു, ഇതിലൂടെ അനുവാചകര്‍ക്ക് പ്രയോജനം പകരുകയും ചലനമടങ്ങിയ മനസ്സുകള്‍ ചലിപ്പിക്കുകയും ചേതനയറ്റ ശരീരങ്ങള്‍ സജീവമാക്കുകയും ചെയ്യുമാറാകട്ടെ.! അവന്‍ സകലതിനും കഴിവുറ്റവനാണ്.
-അബുല്‍ ഹസന്‍ അലി
കെയ്റോ
ഹി: 1370-ക്രി: 1951
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
ഇസ്ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.! അറബികള്‍ ഇസ്ലാമിന് മുന്‍പ്.
ലോകസമൂഹങ്ങളില്‍ നിന്നും ഒററപ്പെട്ട സമൂഹമായിരുന്നു അറബികള്‍ ഇസ്ലാമിന് മുമ്പ്. ഒരു ഭാഗത്ത് മണലാരണ്യവും മൂന്ന് ഭാഗത്ത് സമുദ്രങ്ങളും അവരെ സംസ്കാര സമ്പന്നരായ ജനതയെ തൊട്ടും അകറ്റിനിറുത്തി. സാംസ്കാരിക തകര്‍ച്ചയുടെയും ധര്‍മ്മച്യുതിയുടെയും ഗിരിശൃംഗങ്ങളില്‍ വിരാചിച്ച അവര്‍ പരിസര പ്രദേശങ്ങളെ ജയിച്ചടക്കുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല.
കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് വന്‍ശക്തികളായ പേര്‍ഷ്യന്‍-റോമന്‍ സാമ്രാജ്യങ്ങളായിരുന്നു അന്നത്തെ ലോകനായകര്‍. അവരിരുവരുടെയും ആധിപത്യം അറേബ്യന്‍ ഉപഭൂഖണ്ഡത്തെ ചുറ്റി നിന്നിരുന്നെങ്കിലും തങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത പ്രദേശമായിരുന്നതിനാല്‍ അവര്‍ അതിനെ പിടിച്ചടക്കാന്‍ തുനിഞ്ഞിരുന്നില്ല. വറ്റിവരണ്ട ഈ മരുഭൂമിയും പട്ടിണിയില്‍ നട്ടം തിരിയുന്ന ഈ സമൂഹവും അവര്‍ക്കാവശ്യമില്ലാതിരുന്നതിനാല്‍ അവരുടെ മേല്‍ രാഷ്ട്രീയ മേല്‍ക്കോയ്മ നിലനിറുത്തുന്നതില്‍ മാത്രം അവര്‍ ശ്രദ്ധപതിപ്പിച്ചു.
അറബികളെപ്പോലെ അന്ധതയില്‍ ആണ്ടുപൂണ്ടിരുന്ന ഒരു സമൂഹത്തെ അടുത്തൊന്നും ലോകം കണ്ടിട്ടില്ല. അവര്‍ പ്രകൃതിദത്തമായ അനവധി അനവധി ഗുണവിശേഷണങ്ങള്‍ കൊണ്ട് അനുഗ്രഹീതരായിരുന്നെങ്കിലും തങ്ങളുടെ ഗുണങ്ങളെ പാഴാക്കിക്കളഞ്ഞിരുന്നു. അവരിലാരെങ്കിലും കച്ചവടത്തിനും മറ്റും ഇറാഖിലും സിറിയയിലും ഈജിപ്റ്റിലും വന്നാല്‍, വേഷവിധാനങ്ങളിലും സംസാര രീതികളിലും അന്യത പുലര്‍ത്തുന്ന ഗ്രാമീണരെ ആരും ശ്രദ്ധിക്കാത്തതുപോലെ അവരെയും ആരും ശ്രദ്ധിച്ചിരുന്നില്ല. ചില പ്രത്യേക ഘട്ടങ്ങളിലൊഴികെ സംസാരങ്ങളില്‍ അവരെ ആരും അനുസ്മരിച്ചതുമില്ല.
അറബികളെ സംബന്ധിച്ച് അന്നുളളവരുടെ അഭിപ്രായങ്ങള്‍:
ഇസ്ലാമിന് മുമ്പ് മാലോകര്‍ക്കിടയില്‍ അറബികള്‍ക്കുണ്ടായിരുന്ന സ്ഥാനവും, കിഴക്കും വടക്കുമുള്ള പരിസരപ്രദേശക്കാര്‍ (പേര്‍ഷ്യക്കാരും റോമക്കാരും) അവരെക്കുറിച്ച് പുലര്‍ത്തിയിരുന്ന അഭിപ്രായവും മനസ്സിലാ ക്കാന്‍ താഴെ കൊടുക്കുന്ന ചില ഉദ്ധരണികള്‍ ശ്രദ്ധിക്കുക:
'അല്ലാമാ ഇബ്നു കസീര്‍ (റ) തന്‍റെ വിശ്വോത്തര ഗ്രന്ഥം 'അല്‍ ബിദായ വന്നിഹായ' യില്‍ ഉദ്ധരിക്കുന്നു;
'മുസ്ലിം പ്രതിനിധികള്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി 'യസ്ദജ്റദി'നരുകില്‍ ചെന്ന് ഇസ്ലാമിന്‍റെ സന്ദേശമെത്തിച്ചപ്പോള്‍ 'യസ്ദജ്റദ് പറഞ്ഞു: നിങ്ങളെക്കാള്‍ ഭാഗ്യഹീനരും പരസ്പരബന്ധം തകര്‍ന്ന് തരിപ്പണമായവരും കഴിവുകെട്ടവരുമായി മറ്റാരെങ്കിലും ഭൂമുഖത്തുണ്ടോ എന്ന് എനിക്കറിയില്ല. നിങ്ങള്‍ പേര്‍ഷ്യക്കാരുമായി സംഘട്ടനത്തിന് മുതിരരുത്. നിങ്ങളുടെ എണ്ണം കൂടുതലുണ്ടായാല്‍ പോലും നിങ്ങള്‍ ഞങ്ങളെ ജയിച്ചടക്കാമെന്ന് ധരിക്കുന്നത് മൗഢ്യമാണ്.!
നിങ്ങളെ പിടികൂടിയിട്ടുള്ള പട്ടിണിയും പ്രയാസവുമാണ് ഇവിടെ വരാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെങ്കില്‍ നാം നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ മാറും വരെ ഭക്ഷണവും വസ്ത്രവും നല്‍കാം. നിങ്ങളോടു അലിവുകാണിക്കുന്ന ഒരു രാജാവിനെ അധികാരിയുമാക്കാം" ഇതുകേട്ടപ്പോള്‍ പ്രതിനിധിയായ മുഗീറതുബ്നു ശുഅ്ബ (റ) പറഞ്ഞു:
"അല്ലയോ രാജാവേ! ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് താങ്കള്‍ പറഞ്ഞത് ശരിയാണ്. ഞങ്ങളുടെ അവസ്ഥയെക്കാള്‍ മോശമായ അവസ്ഥ വേറെയില്ലായിരുന്നു. ഞങ്ങളുടെ വിശപ്പിനെക്കാള്‍ കടുത്ത വിശപ്പ് മറ്റാര്‍ക്കുമില്ലായിരുന്നു. വണ്ടുകള്‍, പാമ്പുകള്‍, തേളുകള്‍ മുതലായവയെപ്പോലും ഞങ്ങള്‍ ഭക്ഷിച്ചിരുന്നു. തുറന്ന ഭൂമിയായിരുന്നു ഞങ്ങളുടെ വാസസ്ഥലം. ഒട്ടകങ്ങളുടെയും, ആടുകളുടെയും രോമങ്ങളാല്‍ തുന്നിയുണ്ടാക്കപ്പെട്ടതായിരുന്നു ഞങ്ങളുടെ വസ്ത്രം. പരസ്പരം കൊള്ളയും കൊലയുമായിരുന്നു ഞങ്ങളുടെ മതം. ഞങ്ങള്‍ പെണ്‍മക്കളെ ജീവനോടെ കുഴിച്ചു മൂടിയിരുന്നു. ഇതെല്ലാമായിരുന്നു ഞങ്ങളുടെ മുമ്പത്തെ അവസ്ഥ. അങ്ങനെ അല്ലാഹു ഞങ്ങളിലേക്ക് ഒരു ദൂതരെ അയച്ചു...
(അല്‍ ബിദായ വന്നിഹായ: 7: 41, 42)
അതേ ഗ്രന്ഥത്തില്‍ മറ്റൊരിടത്ത് ഉദ്ധരിക്കുന്നു. "മുസ്ലിംകള്‍ പേര്‍ഷ്യയില്‍ വന്ന വിവരമറിഞ്ഞപ്പോള്‍ സംസാരിക്കാനായി ഒരാളെ അയയ്ക്കണമെന്ന് രാജാവ് അറിയിച്ചു: ഇതനുസരിച്ച് മുഗീറതുബ്നു ശുഅ്ബ (റ) പോയി. അറബികളെ വളരെയധികം മോശമായി വിവരിച്ചുകൊണ്ട് രാജാവ് പറഞ്ഞു: നിങ്ങളുടെ ശവശരീരങ്ങളോടുള്ള വെറുപ്പ് ഒന്നുമാത്രമാണ്, അശ്വാരൂഢന്മാരായ എന്‍റെ വില്ലാളി വീരന്മാരെ നിങ്ങളെ തൊട്ട് തടഞ്ഞുനിറുത്തുന്നത്. അതുകൊണ്ട് നിങ്ങള്‍ പോകുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ വെറുതെവിടാം. അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ യമപുരിയിലേക്ക് അയക്കും, മുഗീറ (റ) പറയുന്നു: ഹംദും ശഹാദത്തും ചൊല്ലിക്കൊണ്ട് ഞാന്‍ പറഞ്ഞു: "അല്ലാഹു ഞങ്ങളിലേക്ക് അവന്‍റെ റസൂലിനെ അയയ്ക്കുന്നത് വരെ ഞങ്ങള്‍, താങ്കള്‍ പറഞ്ഞതിനെക്കാള്‍ മോശമായ അവസ്ഥയിലായിരുന്നു" (7-109)
അതേ ഗ്രന്ഥത്തില്‍ വേറൊരിടത്ത് വരുന്നു: "വലീദുബ്നു മുസ്ലിം പറയുന്നു: റോമന്‍ സൈന്യാധിപനായ "മാഹാന്‍" ദ്വന്തയുദ്ധത്തിന് ഘാലിദുബ്നു വലീദിനെ ക്ഷണിച്ചു. ഇടയ്ക്കു രജ്ഞിപ്പിലെത്തിയപ്പോള്‍ മാഹാന്‍ പറഞ്ഞു. ഞങ്ങളുമായി യുദ്ധത്തിന് നിങ്ങളെ നാടുവിടാന്‍ പ്രേരിപ്പിച്ചത്, നിങ്ങളുടെ പട്ടിണിയും ദുരിതവുമാ ണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ആകയാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക. നിങ്ങള്‍ ഓരോരുത്തര്‍ക്കും വര്‍ഷാ വര്‍ഷം പത്ത് ദീനാറും ആഹാരവും വസ്ത്രവും ഞങ്ങള്‍ നല്‍കുന്നതാണ്.' (7-10)
ഈ ഉദ്ധരണികളോരോന്നും അറബികളെക്കുറിച്ച് പേര്‍ഷ്യക്കാരും, റോമക്കാരും പുലര്‍ത്തിയിരുന്ന വികാര-വിചാരങ്ങളെ വരച്ചു കാട്ടുവാന്‍ പര്യാപ്തമാണ്.
ഇസ്ലാമിലൂടെ അറബികളിലുണ്ടായ അവസ്ഥാന്തരം.!
പക്ഷെ പൊടുന്നനെ ഈ അവസ്ഥാന്തരീക്ഷങ്ങള്‍ മാറിമറിഞ്ഞു. ഗതകാല അനുഭവങ്ങള്‍ നിരര്‍ത്ഥകമായി. ബുദ്ധികളാകെ ചുറ്റിക്കറങ്ങി. അങ്ങിനെ പ്രാകൃതരായ ഈ സമൂഹം വിജയഭേരി മുഴക്കിക്കൊണ്ട് മണല്‍ക്കാടുകള്‍ വിട്ടിറങ്ങി. ഹിജ്രി പതിനൊന്നാം (ക്രിസ്താബ്ദം 632) വര്‍ഷത്തിലാണ് തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഈ ജലധാര മദീനയില്‍ നിന്നും അണപൊട്ടിയൊഴുകിയത്. വഴിയില്‍ തടസ്സം നിന്നതിനെയെല്ലാം അത് തട്ടിമാറ്റി. ഗിരിശൃംഗങ്ങളെയും സമതല പ്രദേശങ്ങളെയും അത് തഴുകി ഒഴുകി. എണ്ണത്തിലും വണ്ണത്തിലും സായുധ സന്നാഹങ്ങളിലും മികയ്ക്കുകയും ഭൂമിയെ പിടിച്ച് കുലുക്കുവാന്‍ ഉപയുക്തമായ ശക്തി സംഭരിക്കുകയും ചെയ്തിരുന്ന റോമന്‍ പേര്‍ഷ്യന്‍-ഈജിപ്ഷ്യന്‍ സേനകള്‍ അനിയന്ത്രിതമായ ഈ ജലപ്രവാഹത്തില്‍ കേവലം ചണ്ടികളായി മാറി. ഈ ഒഴുക്ക് തടഞ്ഞുനിറുത്തുവാനോ ദിശ തിരിച്ചു വിടുവാനോ അവര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെ സിറിയയുടെയും ഫലസ്തീനിന്‍റെയും മേച്ചില്‍ പുറങ്ങളിലും ഇറാഖിന്‍റെയും ഇറാനിന്‍റെയും സമതലങ്ങളിലും ഈജിപ്റ്റിന്‍റെയും മൊറോക്കോയുടെയും വീഥികളിലും ഹിമാലയന്‍ മലകളുടെ അടിവാരങ്ങളിലും ഇത് കവിഞ്ഞൊഴുകി. പ്രാചീന പട്ടണങ്ങളെയും സുശക്തവും സുദൃഢവുമായ ഭരണകൂടങ്ങളെയും അന്തസ്സിലും ആഭിജാത്യത്തിലും മുങ്ങിക്കുളിച്ചു നിന്നിരുന്ന സമൂഹങ്ങളെയും ഈ പ്രവാഹം ഒഴുക്കിക്കൊണ്ടു പോയി. അവകളെല്ലാം ചരിത്രത്തിന്‍റെ ഭാഗങ്ങളായി മാറി. അല്ലാഹു പറഞ്ഞത് പോലെ : 'അങ്ങനെ നാം അവരെ പഴയ കഥനങ്ങളാക്കി. നാം അവയെയെല്ലാം താറുമാറാക്കി" (അസ്സബഅ്: 19)
അറബികള്‍ അവരുടെ ഉപഭൂഖണ്ഡത്തില്‍ നിന്നും പുറപ്പെട്ട് പേര്‍ഷ്യയിലേക്കും റോമിലേക്കും കടന്ന് ചെന്നു. അധികാരവും ശക്തിയും നിറഞ്ഞുനിന്നിരുന്ന പേര്‍ഷ്യന്‍-റോമന്‍ സാമ്രാജ്യങ്ങളെ അറബികള്‍ക്കു മുന്‍പ് ഭയമായിരുന്നു. പക്ഷെ കാര്യങ്ങളെല്ലാം എളുപ്പമായി. മുസ്ലിംകള്‍ അവരുടെ വീട്ടുമുറ്റത്തേക്ക് നീങ്ങി. അവരെ തരിപ്പണമാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. അവരുടെ സിംഹാസനങ്ങള്‍ തകര്‍ത്തു. കിരീടങ്ങള്‍ മറിച്ചിട്ടു. ഖജനാവുകള്‍ കുത്തിത്തുറന്നു. സമ്പത്ത് വീതിച്ചു. സന്താനങ്ങളെ ബന്ധനസ്ഥരാക്കി. ഗര്‍വ്വിന്‍റെയും, ഗാംഭീര്യത്തിന്‍റെയും മൂടുപടം പിച്ചിച്ചീന്തി. അത് പിന്നീടൊരിക്കലും തുന്നപ്പെട്ടിട്ടില്ല. കിസ്റയും ഖൈസറും നശിച്ചു നാമാവശേഷമായി. പിന്നീടൊരു കിസ്റയും ഖൈസറും ഉണ്ടായിട്ടില്ല. "നാം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ ഭൂമിയുടെ കിഴക്കും പടിഞ്ഞാറും മര്‍ദ്ദിക്കപ്പെട്ട സമൂഹത്തെ നാം അവകാശികളാക്കി... (അഅ്റാഫ്: 137)
കഷ്ണം വെക്കപ്പെട്ട വസ്ത്രങ്ങളും കീറിയ ചെരിപ്പുകളും ധരിച്ചു, പൊട്ടിയ വാളുകള്‍ തൂക്കി, വിലകുറഞ്ഞ വാഹനങ്ങളിലാണ് അറബികള്‍ അവരുടെ നാട്ടില്‍ നിന്നും പുറപ്പെട്ടത്. നാഗരികതകളില്‍നിന്നും വിദൂരസ്ഥരായ അവരില്‍ പലരും കര്‍പ്പൂരത്തെ ഉപ്പായിക്കരുതി ആഹാരത്തില്‍ ഉപയോഗിച്ചിരുന്നു. (അല്‍ ബിദായ: 7; 67)
പക്ഷെ, അവര്‍ക്ക് ലോകത്തെ ജയിച്ചടക്കാന്‍ അധിക നേരം വേണ്ടിവന്നില്ല. ആട്-ഒട്ടകങ്ങളെ മേച്ച് നടന്നവര്‍ വൈജ്ഞാനിക-നാഗരികതയുടെ ഉത്തുംഗതയില്‍ വിരാജിച്ചിരുന്ന സമൂഹങ്ങളുടെ നായകരായി. വിജ്ഞാനത്തിലും മര്യാദ-രീതികളിലും സ്വഭാവ സംസ്കാരങ്ങളിലും അവരുടെ ഗുരുനാഥന്മാരായി. അങ്ങനെ അല്ലാഹുവിന്‍റെ വാക്യം പുലര്‍ന്നു. "ഭൂമിയില്‍ മര്‍ദ്ദിതരായ സമൂഹത്തിന്‍റെ മേല്‍ കരുണാ കടാക്ഷങ്ങള്‍ ചൊരിയാനും അവരെ നായകരാക്കാനും നാം ഉദ്ദേശിക്കുന്നു..." (സൂറ: ഖസസ്: 5)
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment