ഓച്ചിറ, ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ :
ഒരു ലഘു പരിചയം.!
https://swahabainfo.blogspot.com/2020/04/blog-post_63.html?spref=tw
ലക്ഷ്യം:
ആത്മാര്‍ത്ഥമായ പ്രബോധനം, ആത്മ സംസ്കരണം, പ്രയോജന പ്രദമായ വിജ്ഞാന പ്രചരണം എന്നിവ പ്രവാചകന്മാരുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. വ്യക്തികളിലും സമൂഹങ്ങളിലും നന്മകള്‍ വളര്‍ത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കലും ഇവ ശരിയായി നിര്‍വ്വഹിക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തലുമാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം.!
ചരിത്രം:
വിശ്വ പണ്ഡിതന്‍ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ പ്രതിനിധിയായി പല പ്രാവശ്യം കേരളത്തില്‍ വന്ന് പ്രബോധന സംസ്കരണ വൈജ്ഞാനിക പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സമുന്നത പ്രബോധകന്‍ ശൈഖ് അബ്ദുല്ലാഹ് മുഹമ്മദുല്‍ ഹസനി 2006 ല്‍ ഇതിന് ശിലാ സ്ഥാപനം നടത്തി. തുടക്കത്തില്‍ 15 വിദ്യാര്‍ത്ഥികളും 2 ഉസ്താദുമാരുമായി തുടങ്ങിയ ഈ സ്ഥാപനം ഘട്ടംഘട്ടമായി ഇന്ന് ഈ നിലയിലേക്ക് വളര്‍ന്നിരിക്കുന്നു.
പ്രത്യേകതകള്‍:
പരിശുദ്ധ ഖുര്‍ആന്‍ തജ് വീദോട് കൂടിയുള്ള പാരായണം, സൂക്ഷ്മമായ ഖുര്‍ആന്‍ ഹിഫ്സ് (മനനം), അന്താരാഷ്ട്രാ വിജ്ഞാന കേന്ദ്രമായ ലക്നൗ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ സിലബസ് അടിസ്ഥാനമാക്കിക്കൊണ്ടുള്ള ആലിമിയ്യത്ത് പഠനം, അറബി മലയാളം ഉര്‍ദു ഇംഗ്ലീഷ് ഭാഷകളില്‍ നൈപുണ്യം, ഖിറാഅത്ത് (ഖുര്‍ആന്‍ നിയമാനുസൃതം നീട്ടി പാരായണം ചെയ്യല്‍) പരിശീലനം, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എസ്. എസ്. എല്‍. സി-പ്ലസ്ടു പഠനത്തിനുള്ള സൗകര്യം, ആഗ്രഹമുള്ളവര്‍ക്ക് തുടര്‍ പഠനത്തിന് സഹായം, പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക മദ്റസ, പെണ്‍കുട്ടികള്‍ക്ക് തജ് വീദോട് കൂടിയുള്ള ഖുര്‍ആന്‍ മനനം, മുതിര്‍ന്ന സ്ത്രീകള്‍ക്ക് തര്‍ബിയ്യത്ത് ശിക്ഷണം, വിവാഹത്തിന് മുമ്പ് വധൂ-വരന്മാര്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍.
പ്രവര്‍ത്തനങ്ങള്‍:
സയ്യിദ് ഹസനി അക്കാദമി :- പരിശുദ്ധ ഖുര്‍ആന്‍-ഹദീസ് ആശയ വിവരണങ്ങളടക്കം നിരവധി രചനകള്‍ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥാപനം.
അല്‍ ഹസനാത്ത് ത്രൈമാസിക:- ദാറുല്‍ ഉലൂം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക.
പയാമെ ഇന്‍സാനിയ്യത്ത്:- ജാതി മത ഭേദമന്യേ സമൂഹത്തില്‍ സഹകരണവും സ്നേഹവും നില നിര്‍ത്താനുള്ള പരിശ്രമം.
എം. എ. എം. റിലീഫ് സെന്‍റര്‍:- സാധുക്കള്‍ക്കും വിധവകള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ഒരു കൈത്താങ്ങ്.
കൂടാതെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, റാബിത്വത്തുല്‍ മദാരിസ്, ശരീഅത്ത്- മസ്ലഹത്ത്-മഹ്കമത്ത് കമ്മിറ്റി മുതലായ വിവിധ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
നിലവില്‍:-
പ്രാഥമിക മദ്റസയില്‍ 50 ഓളം ബാലികാ-ബാലന്മാര്‍, പരിശുദ്ധ ഖുര്‍ആന്‍ ഹിഫ്സ് ചെയ്യുന്ന 140 വിദ്യാര്‍ത്ഥികള്‍, ആലിമിയ്യത്ത് വിഭാഗത്തില്‍ 140 വിദ്യാര്‍ത്ഥികള്‍, ബനാത്തില്‍ 35 പെണ്‍കുട്ടികളും പഠിച്ചുകൊണ്ടിരിക്കുന്നു. അക്കാദമിക് വിഭാഗത്തില്‍ 28 അദ്ധ്യാപകരും മറ്റ് സേവനങ്ങളില്‍ 7 സേവകരും മദ്റസയില്‍ നിലവിലുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, സേവകര്‍ക്കുള്ള ശമ്പളം തുടങ്ങിയവ സ്ഥാപനത്തിന്‍റെ ചുമതലയാണ്.
ആവശ്യങ്ങള്‍:-
വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റലിന്‍റെ പൂര്‍ത്തീകരണം, ചുറ്റുമതിലും പൂന്തോട്ടവും, ബ്രഹത്തായ ലൈബ്രറി, തുടങ്ങി അത്യാവശ്യം പൂര്‍ത്തീകരിക്കേണ്ട പല നിര്‍മ്മാണ പദ്ധതികളുമുണ്ട്.
അഭ്യര്‍ത്ഥന:-
സേവകര്‍ക്കുള്ള ശമ്പളത്തിനും വിദ്യാര്‍ത്ഥികള്‍ക്കുള്ള ആഹാര സൗകര്യങ്ങള്‍ക്കും നിലവില്‍ ഓരോ മാസവും 1000000 (പത്ത് ലക്ഷം) രൂപ ചെലവ് വരുന്നുണ്ട്. കാരുണ്യവാനായ അല്ലാഹുവിന്‍റെ സഹായവും സുമനസ്സുകളായ സഹോദരങ്ങളുടെ സഹകരണവുമാണ് ഞങ്ങളുടെ പ്രധാന പ്രതീക്ഷകള്‍. ഇക്കാര്യങ്ങള്‍ എളുപ്പമാകുന്നതിന് പ്രത്യേകം ദുആ ഇരക്കുകയും കഴിയുന്നത്ര സഹായ-സഹകരണങ്ങള്‍ ചെയ്ത് നന്മകളില്‍ പങ്കാളിയാവുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു വിദ്യാര്‍ത്ഥിയുടെ ഫീസ് (4000), ഒരു ദിവസത്തെ ചെലവ് (33000) എന്നിവ മൊത്തമായോ ഭാഗികമായോ ഏല്‍ക്കുന്നത് വളരെ എളുപ്പവും കൂടുതല്‍ പ്രയോജനകരവുമാണ്. ജാരിയായ സ്വദഖയായ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് താങ്കളുടെയും മര്‍ഹൂമുകളുടെയും ഭാഗത്ത് നിന്നും സ്വദഖകള്‍ ചെയ്യുക. കെട്ടിട നിര്‍മ്മാണങ്ങള്‍ ഒഴിച്ചുള്ള നിത്യ ചെലവുകള്‍ക്ക് സകാത്തിന്‍റെ ഓഹരി നല്‍കാവുന്നതാണ്.
അരി, പഞ്ചസാര, തേയില പോലുള്ള നിത്യോപയോഗ സാധനങ്ങളും സ്വീകരിക്കുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.!
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി (ചെയര്‍മാന്‍) +919847502729
ഡോ. അഹ്മദ് കുഞ്ഞ് (വൈസ് ചെയര്‍മാന്‍) +919447321569
ശൈഖ് അന്‍സാരി നദ്വി (സെക്രട്ടറി) +919847478444
ഹാഫിസ് സുഹൈല്‍ ഖാസിമി (പ്രിന്‍സിപ്പാള്‍) +919744351136
Account Details:
DARUL ULOOM AL-ISLAMIYYA
State Bank Of India, Oachira Branch
A/c No: 67023115996 IFSC: SBIN0070282
അക്കൗണ്ടില്‍ പൈസ നിക്ഷേപിക്കുന്നവര്‍ ഈ നമ്പറുകളില്‍ വിളിച്ചറിയിക്കുക:
Mob: +91 9995222224, 9387290079, 9020988300
DARUL ULOOM AL-ISLAMIYYA
Oachira, Kollam, Kerala. 690533
No comments:
Post a Comment