Friday, April 24, 2020

13. സുരക്ഷിതനായി വീട്ടില്‍ തിരിച്ചെത്തുമെന്ന് ഉറപ്പ്. ദുആയുടെ അമാനുഷിക ഫലങ്ങള്‍.!



സുരക്ഷിതനായി വീട്ടില്‍ തിരിച്ചെത്തുമെന്ന് ഉറപ്പ്. 
ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/13_24.html?spref=tw  താഴെ കൊടുക്കുന്ന പരസ്യം എതെങ്കിലും പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടാല്‍ നമ്മുടെ പ്രതികരണം എന്തായിരിക്കുമെന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കുക.
പഴയ കാലഘട്ടത്തില്‍ അപകടങ്ങള്‍ വളരെ കുറവായിരുന്നു. കാരണം, ഇന്നത്തേതുപോലെ വേഗതയേറിയ വാഹനങ്ങള്‍ അന്നില്ലായിരുന്നു. ഇന്നത്തെ വാഹനങ്ങളുടെ വേഗത വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. രാവിലെ സ്കൂളിലേക്ക് പോകുന്ന നിങ്ങളുടെ മകന്‍ വൈകുന്നേരം സുഖമായി മടങ്ങിവരുമെന്ന് ഒരു ഉറപ്പുമില്ല. നിങ്ങളുടെ ഭര്‍ത്താവും സഹോദരനും പിതാവും ഓഫീസില്‍ നിന്നും ഉച്ചയ്ക്ക് ആഹാരത്തിന് വീട്ടില്‍ എത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ഇത്തരം ഭയാനകരമായ അവസ്ഥകള്‍ മുന്നില്‍ കണ്ടുകൊണ്ട് നമ്മുടെ വൈദ്യന്മാര്‍ നീണ്ട പഠന ഗവേഷണങ്ങള്‍ക്ക് ശേഷം ഒരു ഗുളിക കണ്ടുപിടിച്ചിരിക്കുന്നു. അത് കഴിച്ചുകൊണ്ട് വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ മടങ്ങിവരുമെന്ന് ഉറപ്പാണ്. അടുത്തിടെ കണ്ടുപിടിക്കപ്പെട്ടതിനാല്‍ ഇതിന് വില അല്പം കൂടുതലാണ്. അപ്രകാരം തിരഞ്ഞെടുക്കപ്പെട്ട മരുന്നുശാലകളില്‍ മാത്രമേ ലഭിക്കുകയുള്ളൂ. അതുകൊണ്ട്  ആ ഗുളിക കരസ്ഥമാക്കാന്‍ നിങ്ങള്‍ പെട്ടെന്ന് പരിശ്രമിക്കുക. തീര്‍ന്ന് പോയതിന് ശേഷം ദുഃഖിക്കേണ്ട അവസ്ഥ വരാതിരിക്കട്ടെ!
ഈ പരസ്യം വായിക്കുകയോ കേള്‍ക്കുകയോ ചെയ്താല്‍ നാം ഓരോരുത്തരുടെയും പ്രതികരണം, ഞാന്‍ പട്ടിണി കിടക്കേണ്ടി വന്നാലും ഈ ഗുളിക എങ്ങനെയെങ്കിലും വാങ്ങി കഴിക്കുന്നതും കടം വാങ്ങിയിട്ടാണെങ്കിലും ശരി ഇതുവാങ്ങി മക്കളെ കഴിപ്പിക്കുകയും ചെയ്യുന്നതാണ് എന്നായിരിക്കും. സ്ത്രീകളെല്ലാവരും ദിവസച്ചെലവ് വെട്ടിച്ചുരുക്കി ഈ ഗുളിക വാങ്ങി പ്രിയപ്പെട്ടവരെ നിര്‍ബന്ധിച്ച് തീറ്റിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും അനുഭവം പോലെ ഈ ഗുളിക കഴിച്ചതിന് ശേഷവും പറയപ്പെട്ട ഫലം ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല. വീണ്ടും അപകടങ്ങള്‍ ഉണ്ടാകാനും അതിന്‍റെ പേരില്‍ കേസുകള്‍ നടക്കാനും ഫലങ്ങളൊന്നും കാണാതിരിക്കാനും എല്ലാ സാധ്യതകളുമുണ്ട്?
എന്നാല്‍ നാം ഓര്‍ക്കുക! സര്‍വ്വലോക പരിപാലകനായ അല്ലാഹു അവന്‍റെ സത്യസന്ധനായ ഹബീബിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഒരു ചിലവുമില്ലാത്ത ചെറിയ ഒരു വാചകം പറഞ്ഞുകൊണ്ട് നിങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങിത്തിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വീട്ടില്‍ സുരക്ഷിതനായി മടങ്ങിയെത്തും.
 بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّ
റസൂലുല്ലാഹി  അരുളി: ڇആരെങ്കിലും ഈ ദുആ ചൊല്ലിക്കൊണ്ട് വീട്ടില്‍ നിന്ന് പുറപ്പെടുകയാണെങ്കില്‍ അല്ലാഹു മലക്കുകളിലൂടെ ഇപ്രകാരം പ്രഖ്യാപിക്കും: നിങ്ങള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചിരിക്കുന്നു. സുരക്ഷിതനായിരിക്കുന്നു. നിങ്ങള്‍ക്ക് അല്ലാഹു മതിയായവനാണ്. നിങ്ങള്‍ എല്ലാ നാശങ്ങളില്‍ നിന്നും സുരക്ഷിതനായിരിക്കും.ڈ ഈ ഗ്രന്ഥത്തില്‍ മുമ്പ് കഴിഞ്ഞ പല സംഭവങ്ങളും ഇതിന് തെളിവും കൂടിയാണ്. ആകയാല്‍ ഇവ മുടങ്ങാതെ  ചൊല്ലാന്‍ നാം ശ്രദ്ധിക്കുക. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

1 comment:

  1. إِلاَّ بِاللَّهِ

    അന്ത്യത്തിൽ ഒരു ഹ നഷ്ടപ്പെട്ടിട്ടുണ്ട് തിരുത്തുമല്ലോ

    ReplyDelete

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...