Monday, April 20, 2020

21. നബവീ ജീവിത ശൈലി.! പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/21_20.html?spref=tw
നബവീ ജീവിത ശൈലി.! 
റസൂലുല്ലാഹി   യെ കുറിച്ച് ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിയുന്നയാളും അടുത്ത കുടുംബ ബന്ധമുള്ളവനും മനഃശാസ്ത്ര വിദഗ്ദനും ഭാഷാനിപുണനുമായ അലിയ്യ് (റ) അവിടുത്തെ സമുന്നത സ്വഭാവത്തെ ഇപ്രകാരം വര്‍ണ്ണിക്കുന്നു: 
 "റസൂലുല്ലാഹി   പ്രകൃതിപരമായി മോശമായ സംസാരങ്ങളില്‍ നിന്നും ലജ്ജാവഹമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നു കഴിഞ്ഞിരുന്നു. മനപ്പൂര്‍വം മോശമായ പ്രവൃത്തികള്‍ ചെയ്യുമായിരുന്നില്ല.  അങ്ങാടിയിലൂടെ ആര്‍ത്തട്ടഹസിച്ചു നടക്കുന്നവരായിരുന്നില്ല. തിന്മയോട് തിന്മ കൊണ്ട് പ്രതികരിച്ചിരുന്നില്ല. മറിച്ച് അവഗണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്തിരുന്നു. ജിഹാദിന്‍റെ സന്ദര്‍ഭത്തിലൊഴികെ ഒന്നിനെയും തിരുകരങ്ങള്‍ കൊണ്ട് അടിച്ചിട്ടില്ല. ഭൃത്യന്മാരെയോ ഭാര്യമാരെയോ മര്‍ദ്ദിച്ചിട്ടില്ല. അല്ലാഹുവിന്‍റെ നിയമങ്ങള്‍ പിച്ചിച്ചീന്തപ്പെടുമ്പോഴല്ലാതെ അതിക്രമം പ്രവര്‍ത്തിച്ചവരോട് പ്രതികാരം ചെയ്തിട്ടില്ല. അല്ലാഹുവിന്‍റെ കല്പനകള്‍ക്ക് വിരുദ്ധമായ പ്രവൃത്തി കാണുമ്പോള്‍ ജനങ്ങളില്‍ എറ്റവും കൂടുതല്‍ ദേഷ്യപ്പെടുന്നത് റസൂലുല്ലാഹി   ആയിരുന്നു. രണ്ടിലൊരു കാര്യം തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ എറ്റവും എളുപ്പമായതു തെരഞ്ഞെടുക്കും. സ്വന്തം വീട്ടില്‍ സാധാരണക്കാരെപ്പോലെ  വസ്ത്രങ്ങള്‍ വൃത്തിയാക്കുകയും ആടുകളെ കറക്കുകയും മറ്റാവശ്യങ്ങളെല്ലാം സ്വയം നിര്‍വഹിക്കുകയും ചെയ്തിരുന്നു.
"അനാവശ്യ കാര്യങ്ങളില്‍ നിന്നു നാവിനെ സൂക്ഷിച്ചിരുന്നു. ആവശ്യമുള്ള കാര്യങ്ങള്‍ക്കു വേണ്ടി മാത്രമെ നാക്കിനെ ചലിപ്പിച്ചിരുന്നുള്ളൂ. ഓരോ വിഭാഗത്തിലെയും ശ്രേഷ്ഠരെ ആദരിക്കുകയും തന്‍റെ വിഭാഗത്തിന്‍റെ ഉത്തരവാദിത്ത്വമേല്‍ക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്നു സ്വയം സൂക്ഷ്മത പാലിച്ചിരുന്നു. എന്നാല്‍, ആരോടും മുഖം കറുപ്പിച്ചു കാണിക്കുകയോ നല്ല പെരുമാറ്റം ഉപേക്ഷിക്കുകയോ ചെയ്തിരുന്നില്ല. സ്വഹാബികളില്‍ ആരെയെങ്കിലും കണ്ടില്ലെങ്കില്‍ അന്വേഷിക്കുമായിരുന്നു. ജനങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ അവരോട് അന്വേഷിച്ച് മനസ്സിലാക്കുമായിരുന്നു. നന്മകളെ നന്നായി കാണുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും മോശമായവയെ മോശമായി കാണുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. കാര്യങ്ങളില്‍ മധ്യമ നിലപാട് സ്വീകരിക്കുമായിരുന്നു. ജനങ്ങള്‍ അവഗണിക്കുകയും മടി കാണിക്കുകയും ചെയ്യുമോ എന്നു ഭയന്ന് എല്ലാകാര്യങ്ങളിലും അവിടുന്ന് ജാഗ്രത പുലര്‍ത്തിയിരുന്നു. ഓരോ അവസ്ഥയ്ക്കും അനുയോജ്യമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ കുറവ് വരുത്തുകയോ കൂട്ടുകയോ ചെയ്തിരുന്നില്ല. തിരുദൂതരോട് ഏറ്റവും കൂടുതല്‍ അടുപ്പം കരസ്ഥമാക്കിയവര്‍ ജനങ്ങളിലെ ഏറ്റവും ഉത്തമരായ ആളുകളായിരുന്നു. റസൂലിനടുത്ത് ഏറ്റവും കൂടുതല്‍ ശ്രേഷ്ഠതയും സ്ഥാനവുമുണ്ടായിരുന്നത് കൂടുതല്‍ നന്മ ചെയ്യുകയും സ്വന്തം സമ്പത്തും ശരീരവും ഉപയോഗിച്ച് ജനങ്ങളുടെ അവസ്ഥ നന്നാക്കാന്‍ പരിശ്രമിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നവര്‍ക്കായിരുന്നു. ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അല്ലാഹുവിനെ  സ്മരിച്ചിരുന്നു. ആളുകളെ കവച്ചു കടക്കാതെ സദസ്സ് എത്തിനില്‍ക്കുന്നിടത്ത് ഇരിക്കുകയും അപ്രകാരം ചെയ്യാന്‍ കല്പിക്കുകയും ചെയ്തു. ഓരോ സദസ്യനും അര്‍ഹതയ്ക്കനുസരിച്ച് സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. അവിടുത്തെ സദസ്സിലിരിക്കുന്ന ഒരാള്‍ക്കും തന്നെക്കാള്‍ ശ്രേഷ്ഠതയുള്ള ആരെങ്കിലും ആ സദസ്സിലുണ്ടെന്ന് തോന്നിയിരുന്നില്ല. ആരെങ്കിലും കൂട്ടത്തില്‍ വന്നിരിക്കുകയോ എന്തെങ്കിലും ആവശ്യത്തിനായി പറയുകയോ ബന്ധപ്പെടുകയോ ചെയ്താല്‍ അദ്ദേഹം സ്വയം പിരിഞ്ഞു പോകുന്നതുവരെ റസൂലുല്ലാഹി   ക്ഷമയോടെ നിന്നിരുന്നു. എന്തെങ്കിലും ആവശ്യപ്പെട്ടു വരുന്നവരെ അത് നിര്‍വ്വഹിച്ചു കൊടുക്കാതെ മടക്കിയിരുന്നില്ല. എന്തെങ്കിലും കാരണത്താല്‍ അത് നിര്‍വ്വഹിച്ചു കൊടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നല്ല വാക്കുകള്‍ പറഞ്ഞ് മടക്കി അയച്ചിരുന്നു. ജനങ്ങള്‍ക്കു വേണ്ടി തന്‍റെ മനസ്സ് തുറന്ന് വെക്കുകയും നല്ല സ്വഭാവത്തോടെ അവരോട് പെരുമാറുകയും  ചെയ്തിരുന്നു. റസൂലുല്ലാഹി   അവര്‍ക്ക് പിതാവു പോലെയായിരുന്നു. അവര്‍ റസൂലുല്ലാഹി   യുടെയടുത്ത് അവകാശങ്ങളില്‍ തുല്യ പങ്കാളികളായിരുന്നു. റസൂലുല്ലാഹി   യുടെ സദസ്സുകള്‍ അറിവിന്‍റെയും ലജ്ജയുടെയും ക്ഷമയുടെയും വിശ്വസ്തതയുടെയും സദസ്സുകളായിരുന്നു. ശബ്ദ കോലാഹലങ്ങളും ആരോപണപ്രത്യാരോപണങ്ങളും ആരുടെയെങ്കിലും ന്യൂനത പരസ്യപ്പെടുത്തലും നിന്ദിക്കലും അവിടെ ഉണ്ടായിരുന്നില്ല. എല്ലാവരും സമന്മാരായിരുന്നു. അല്ലാഹുവിനോടുള്ള ഭയഭക്തിയാണ് ആളുകളെ ശ്രേഷ്ഠരാക്കിയിരുന്നത്. ആ സദസ്സുകളില്‍ ജനങ്ങള്‍ മുതിര്‍ന്നവരെ ആദരിക്കുകയും ഇളയവരോട് കരുണകാണിക്കുകയും ചെയ്തിരുന്നു. ആവശ്യക്കാര്‍ക്കു മുന്‍ഗണന നല്കിയിരുന്നു. പരദേശികള്‍ക്ക് സംരക്ഷണം കൊടുത്തിരുന്നു".  
അലിയ്യ് (റ) തുടരുന്നു: "റസൂലുല്ലാഹി   സദാ മുഖപ്രസന്നതയുള്ളവരും സല്‍സ്വഭാവിയുമായിരുന്നു. കഠിനവാക്കുകള്‍ പറയുന്നവനോ പരുഷ പ്രകൃതിക്കാരനോ ആര്‍ത്തട്ടഹസിച്ചു നടക്കുന്നയാളോ ആളുകളെ ആക്ഷേപിക്കുന്നവനോ ലുബ്ധനോ ആയിരുന്നില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ അവഗണിച്ചിരുന്നു. എന്നാല്‍, അതില്‍നിന്നു മറ്റുള്ളവരെ നിരാശപ്പെടുത്തുകയുമില്ല. മൂന്നു കാര്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവായിരുന്നു.  തര്‍ക്കം, അഹങ്കാരം, അനാവശ്യ കാര്യങ്ങള്‍. ജനങ്ങളെ മൂന്നു കാര്യങ്ങളില്‍ നിന്നും ഒഴിവാക്കി. അതായത്, ആരെയും ആക്ഷേപിക്കുകയില്ലായിരുന്നു. ന്യൂനത തേടിപ്പിടിക്കുകയില്ലായിരുന്നു. അവരുടെ രഹസ്യങ്ങള്‍ അന്വേഷിക്കുകയില്ലായിരുന്നു. പ്രതിഫലം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന വിഷയങ്ങളിലല്ലാതെ റസൂലുല്ലാഹി   സംസാരിച്ചിരുന്നില്ല. 
തിരുമേനി സംസാരിക്കുമ്പോള്‍ സദസ്യര്‍ അവരുടെ തലകളില്‍ പക്ഷികളിരിക്കുന്നതുപോലെ നിശബ്ദതയോടെയും അച്ചടക്കത്തോടെയും ശ്രദ്ധിച്ചിരുന്നു. സംസാരം നിര്‍ത്തുമ്പോള്‍ എന്തെങ്കിലും പറയുവാനുള്ളവര്‍ അതു പറയും. റസൂലിന്‍റെ അടുക്കല്‍ വെച്ച് അവര്‍ തര്‍ക്കിച്ചിരുന്നില്ല. സദസ്സിലൊരാള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം നിര്‍ത്തുന്നത് വരെ മറ്റുള്ളവര്‍ സംസാരിച്ചിരുന്നില്ല. എത്ര കൂടുതല്‍ ആളുകള്‍ സംസാരിച്ചാലും താല്‍പര്യപൂര്‍വം തിരുനേി അവരെയെല്ലാം ശ്രദ്ധിച്ചിരുന്നു. അവരുടെ തമാശകളില്‍ പങ്കുചേരുകയും അവര്‍ ചിരിക്കുമ്പോള്‍ അവിടുന്ന് അതുപോലെ ചിരിക്കുകയും അത്ഭുതപ്പെടുമ്പോള്‍ അത്പോലെ അത്ഭുതപ്പെടുകയും ചെയ്തിരുന്നു. പരദേശികളുടെ കഠിന സംസാരങ്ങളും ചോദ്യങ്ങളും ക്ഷമിച്ചിരുന്നു. അവസാനം സ്വഹാബികള്‍ ഇത്തരക്കാരെ അവരിലേക്ക് വിളിച്ചു റസൂലില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. റസൂലുല്ലാഹി   ഇപ്രകാരം അരുളുമായിരുന്നു: "ആവശ്യക്കാരാരെയെങ്കിലും കണ്ടാല്‍ അവരെ  നിങ്ങള്‍ സഹായിക്കുക." അനുയോജ്യമായ അളവില്‍ മാത്രമേ പ്രശംസകള്‍ സ്വീകരിച്ചിരുന്നുള്ളൂ. പരിധിലംഘിക്കുന്നത് വരെ ഒരാളുടെ സംസാരത്തെയും തടഞ്ഞിരുന്നില്ല. അനുവദനീയമല്ലാത്തവ സംസാരിക്കുമ്പോള്‍ വിലക്കുകയോ സദസ്സില്‍ നിന്നെഴുന്നേറ്റു പോവുകയോ ചെയ്തു കൊണ്ട് സംസാരം നിര്‍ത്തിക്കുമായിരുന്നു. 
ജനങ്ങളിലേറ്റവും വിശാല ഹൃദയമുള്ളവരും സത്യം മാത്രം സംസാരിക്കുന്നവരും മയമായ പ്രകൃതക്കാരനും ശ്രേഷ്ഠമായ കുടുംബ പാരമ്പര്യമുള്ളവരുമായിരുന്നു റസൂലുല്ലാഹി   ആദ്യമായി തിരുമേനിയെ കാണുന്നവര്‍ ഗാംഭീര്യം കണ്ട് ഭയന്നുപോകുമായിരുന്നു. എന്നാല്‍ റസൂലുമായി ഇടപഴകിയാല്‍ സ്നേഹിക്കുമായിരുന്നു. തിരുദൂതരെ വര്‍ണിച്ചവരെല്ലാം പറയുന്നു: 'റസൂലിനു മുമ്പും ശേഷവും അവിടുന്നിനു തുല്യനായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.'
അല്ലാഹു അവന്‍റെ റസൂലിന് സൗന്ദര്യത്തിന്‍റെയും സമ്പൂര്‍ണ്ണതയുടെയും പുടവ ധരിപ്പിക്കുകയും ഗാംഭീര്യവും സ്നേഹവും ഹൃദ്യതയും ചൊരിയുകയും ചെയ്തിരുന്നു. 
ഹിന്ദുബ്നു അബീഹാല പറയുന്നു: "റസൂലുല്ലാഹി   ഗാംഭീര്യമുള്ളവരും ജനങ്ങളുടെ കണ്ണില്‍ ഉന്നതരുമായിരുന്നു. പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രനെ പ്പോലെ തിരുവദനം തിളങ്ങിയിരുന്നു." 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...