പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/21_25.html?spref=tw
മാനസിക-ശാരീരിക ശേഷികള്‍:
വഹബ് ബിന്‍ മുനബ്ബഹ് പ്രസ്താവിക്കുന്നു. ധാരാളം ഗ്രന്ഥങ്ങളില്‍ ഞാന്‍ ഇപ്രകാരം വായിച്ചു. റസൂലുല്ലാഹി ﷺ ഏറ്റവും വലിയ ബുദ്ധിമാനായിരുന്നു. റസൂലുല്ലാഹി ﷺ യുടെ അഭിപ്രായം അതിശ്രേഷ്ഠമായിരുന്നു. വെളിച്ചത്തില്‍ കാണുന്നത് പോലെ ഇരുളിലും റസൂലുല്ലാഹി ﷺ കാണുമായിരുന്നു. അടുത്തത് കാണുന്നത് പോലെ അകന്നതും കണ്ടിരുന്നു. മുന്നിലുള്ളത് പോലെ പിന്നിലുള്ളതും കണ്ടിരുന്നു. എത്യോപ്യയിലുള്ള നജ്ജാശി രാജാവിന്‍റെ മൃതദേഹം റസൂലുല്ലാഹി ﷺ ദര്‍ശിക്കുകയും മയ്യിത്ത് നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്തു. ഖുറൈശികള്‍ വെല്ല് വിളിച്ചപ്പോള്‍ മക്കാ മുകര്‍റമയില്‍ നിന്നും ബൈത്തുല്‍ മുഖദ്ദസിലേക്ക് നോക്കിക്കൊണ്ട് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തു. മദീനാ മുനവ്വറയില്‍ മസ്ജിദ് നിര്‍മ്മിച്ചപ്പോള്‍ കഅ്ബാ ശരീഫയെ കാണുകയുണ്ടായി. റസൂലുല്ലാഹി ﷺ വിവിധ നക്ഷത്രങ്ങളെ കാണുമായിരുന്നു.
റസൂലുല്ലാഹി ﷺ വലിയ ശക്തിമാനായിരുന്നു. അന്നത്തെ വലിയ മല്ലനായിരുന്ന റുകാനയോട് റസൂലുല്ലാഹി ﷺ സത്യത്തിന്‍റെ സന്ദേശങ്ങള്‍ വിവരിച്ചു. ഗുസ്തി നടത്തി മറിച്ചിട്ടാല്‍ ഇസ്ലാം സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. റസൂലുല്ലാഹി ﷺ ഗുസ്തി നടത്തി നിമിഷനേരം കൊണ്ട് റുകാനയെ വീഴ്ത്തി. റസൂലുല്ലാഹി ﷺ പ്രവാചകത്വത്തിന് മുമ്പ് റുകാനയുടെ പിതാവായ മല്ലനെയും പലപ്രാവശ്യം വീഴ്ത്തുകയുണ്ടായി. റസൂലുല്ലാഹി ﷺ വളരെ വേഗതയില്‍ നടക്കുമായിരുന്നു. ഭൂമി ചുരുങ്ങുന്നത് പോലെ അനുഭവപ്പെട്ടിരുന്നു. അബൂ ഹുറയ്റ (റ) പറയുന്നു: റസൂലുല്ലാഹി ﷺ യൊടൊപ്പം നടക്കുന്നതിന് ഞങ്ങള്‍ കഷ്ടപ്പെട്ടിരുന്നു. റസൂലുല്ലാഹി ﷺ മനപ്പൂര്‍വ്വം വേഗതയില്‍ നടക്കുകയും ചെയ്തിരുന്നില്ല. എന്നിട്ടും ഞങ്ങള്‍ കൂട്ടത്തിലെത്താന്‍ കിതയ്ക്കുമായിരുന്നു. റസൂലുല്ലാഹി ﷺ അധികമായി പുഞ്ചിരിച്ചിരുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ കണ്ണ് കൊണ്ട് മാത്രം നോക്കാതെ പൂര്‍ണ്ണമായും തിരിഞ്ഞ് നോക്കിയിരുന്നു.
ചില പ്രത്യേകതകള്‍:
റസൂലുല്ലാഹി ﷺ ക്ക് ആശയ സമ്പുഷ്ടമായ വചനങ്ങള്‍ നല്‍കപ്പെട്ടിരുന്നു. അതിന്‍റെ വാക്കുകള്‍ കുറവും ആശയം വിശാലവുമായിരുന്നു. റസൂലുല്ലാഹി ﷺ ക്ക് മുഴുവന്‍ ഭൂമിയും നമസ്കാര സ്ഥലവും ശുദ്ധീകരിക്കാനുള്ള വസ്തുവുമാക്കപ്പെട്ടിരുന്നു. അതായത്, ഭൂമിയില്‍ എവിടെയും നമസ്കരിക്കുകയും തയമ്മും നടത്തുകയും ചെയ്യാം. ഗനീമത്ത് (യുദ്ധത്തിലൂടെ ലഭിക്കുന്ന സമ്പത്ത്) അനുവദിക്കപ്പെട്ടിരുന്നു. മുന്‍ സമുദായങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. ഏറ്റവും ആദ്യമായി ശുപാര്‍ശ ചെയ്യാനുള്ള അധികാരം (ശഫാഅത്തുല്‍ കുബ്റ) റസൂലുല്ലാഹി (സ്വ) ക്ക് നല്‍കപ്പെട്ടിരിക്കുന്നു. മഖാമുന്‍മഹ്മൂദ് എന്ന സമുന്നത സ്ഥാനവും റസൂലുല്ലാഹി ﷺ ക്ക് ഉള്ളതാണ്. റസൂലുല്ലാഹി ﷺ മനുഷ്യരും ജിന്നുകളുമായ സര്‍വ്വരിലേക്കും നബിയായി നിയോഗിക്കപ്പെട്ടിരിക്കുന്നു.
റസൂലുല്ലാഹി ﷺ അറബി ഭാഷയുടെ വിവിധ ശൈലികള്‍ മനസ്സിലാക്കിയിരുന്നു. ചിലര്‍ പറയുന്നു: റസൂലുല്ലാഹി ﷺ ക്ക് എല്ലാ ഭാഷകളും അറിയാം. ഉമ്മു സഅദ് (റ) പറയുന്നു, റസൂലുല്ലാഹി ﷺ യുടെ സംസാരം മധുരവും സ്ഫുടവുമായിരുന്നു. ആവശ്യമുള്ളത് വിടുകയോ ആവശ്യമില്ലാത്തത് പറയുകയോ ചെയ്തിരുന്നില്ല. മുത്ത് മണികളെ പോലെ ഓരോ വാചകങ്ങളും അടര്‍ന്ന് വീണിരുന്നു. റസൂലുല്ലാഹി ﷺ വളരെ കുറച്ച് മാത്രം ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്തിരുന്നുള്ളൂ. ചാരിയിരുന്നും കൂടിയ വിരിപ്പിലിരുന്നും ഭക്ഷിച്ചിരുന്നില്ല. വിനയത്തോടെ ഇരിക്കുമായിരുന്നു. റസൂലുല്ലാഹി ﷺ തന്നെ അരുളി: ഞാന്‍ അടിമയെപ്പോലെ ഇരിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നു. കുറഞ്ഞ ഉറക്കത്തിന് സഹായകമായതിനാല്‍ വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുമായിരുന്നു.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment