Saturday, April 4, 2020

ഒരു വര്‍ഗ്ഗീയ കലാപത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്.!


ഒരു വര്‍ഗ്ഗീയ കലാപത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്.! 
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/blog-post_81.html?spref=tw  ക്രി: 1934 മുതല്‍ 1946 വരെ ഈ വിനീതന്‍റെ താമസം റായ്ബറേലിയിലായിരുന്നു. ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങളും ഹിന്ദു-മുസ്ലിം കലഹങ്ങളും കൊണ്ട് കുപ്രസിദ്ധമായ പട്ടണങ്ങളില്‍ ഒന്നാണ് ബറേലി. 12-13 വര്‍ഷത്തെ ഈ കാലയളവില്‍ വലുതും ചെറുതുമായ നിരവധി കലാപങ്ങള്‍ നടന്നിട്ടുണ്ട്. 
ക്രി. 46-ലാണെന്നാണ് ഓര്‍മ്മ. അന്ന് ഒരു കലാപം നടന്നു. അതിന്‍റെ പരമ്പര നാളുകളോളം നീണ്ടുനിന്നു. നഗരപാലകര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. 3, 4 ദിവസം കഴിഞ്ഞ് ജനങ്ങള്‍ക്ക് അവരുടെ ആവശ്യകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ രാവിലെ ചെറിയ ഒരിളവ് നല്‍കിയിരുന്നു. നാല് ഭാഗത്തും ജനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രദേശത്തായിരുന്നു എന്‍റെ വീട്. അതിനടുത്തു തന്നെയാണ് ഞങ്ങളുടെ മസ്ജിദ്. മസ്ജിദിനും വീടിനുമിടയില്‍ പൊതുവഴി മാത്രമാണുണ്ടായിരുന്നത്. ഞങ്ങളുടെ ആ പ്രദേശത്തിന് കിഴക്ക് ഭാഗത്തായി ഹിന്ദുക്കള്‍ നിറഞ്ഞു താമസിക്കുന്ന ഒരു പ്രദേശമുണ്ടായിരുന്നു. മസ്ജിദിന്‍റെ പള്ളിയുടെ മുന്നിലുള്ള വഴിയില്‍കൂടിയാണ് അവര്‍ ചന്തയില്‍ പോയിരുന്നത്.
നിരോധനാജ്ഞയില്‍ അയവു നല്‍കപ്പെട്ട ഒരു ദിവസം രാവിലെ യാദൃശ്ചികമായി ഞാന്‍ പള്ളിയിലേക്ക് പോയി. അവിടെ വരാന്തയില്‍ ഇരിപ്പുറപ്പിച്ച എന്‍റെ ദൃഷ്ടി നാല്‍ക്കവലയിലേക്കായിരുന്നു. പെട്ടെന്ന് ഞാന്‍ കണ്ടു; മദ്ധ്യവയസ്കനായ ഒരു പാവം ഹിന്ദു എന്തോ ആവശ്യത്തിനായി ധൃതിപിടിച്ച് കമ്പോളത്തിലേക്ക് പോകുകയാണ്. അഴുക്കുപുരണ്ട വസ്ത്രങ്ങളണിഞ്ഞ രണ്ടു മുസ്ലിം കുട്ടികള്‍ കയ്യില്‍ കുറുവടിയും പിടിച്ച് വഴിപോക്കനായ ആ ഹിന്ദുവിന്‍റെ അരികിലേക്ക് പായുന്നു. അവരിരുവരും വേറെ ഒരു പ്രദേശത്ത് താമസിക്കുന്നവരാണെന്നു തോന്നുന്നു. എനിക്കവരെ പരിചയമില്ലായിരുന്നു. അവരുടെ ലക്ഷ്യം മനസ്സിലാക്കിയ ഞാന്‍ ആദ്യം പള്ളിയില്‍നിന്നുതന്നെ ശബ്ദത്തില്‍ വിരട്ടി. പിന്നെ ഓടി അവരുടെ അരികിലെത്തിയശേഷം അവരോട് പറഞ്ഞു, നോക്കുക, നിങ്ങള്‍ വല്ല കുഴപ്പവും കാണിക്കുകയും ആരുടെയെങ്കിലും ശരീരത്തില്‍ തൊടുകയും ചെയ്താല്‍ ഞാന്‍ തന്നെ സാക്ഷിനിന്നു നിങ്ങളെ അറസ്റ്റ് ചെയ്യിപ്പിക്കും. ഇത് കേട്ട അവര്‍ എന്നോട് ഒന്നും പറയാതെ അവിടെനിന്നും മടങ്ങിപ്പോയി. ഞാന്‍ ആ ഹിന്ദുവിനെകമ്പോളത്തില്‍ എത്തിച്ചശേഷം അവിടെ നിന്നും മടങ്ങിവന്നു. കുറച്ചുകഴിഞ്ഞ് സമീപപ്രദേശത്തുള്ള രണ്ട് ആളുകള്‍ എന്നോട് വന്നുപറഞ്ഞു. താങ്കള്‍ ഇപ്പോള്‍ ഈ നാല്‍ക്കവലയില്‍വച്ച് ഒരു ഹിന്ദുവിനെരക്ഷിക്കുകയും കമ്പോളംവരെ കൊണ്ടെത്തിക്കുകയും ചെയ്തു. ഹൈന്ദവ പ്രദേശങ്ങളില്‍ മുസ്ലിംകള്‍ വളരെയധികം പീഢിപ്പിക്കപ്പെടുന്നതും വധിക്കപ്പെടുന്നതും നിങ്ങള്‍ക്കറിയില്ലേ.? ഞാന്‍ പറഞ്ഞു. പട്ടണത്തിലെ കാര്യങ്ങള്‍ എനിക്കും നന്നായറിയാം. ഊഹാപോഹങ്ങളും കുപ്രചരണങ്ങളുമാണ് വസ്തുതകളേക്കാളും കൂടുതല്‍. ഇനി വാദത്തിനുവേണ്ടി നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍തന്നെ വഴിയില്‍ക്കൂടി കടന്നുപോകുന്ന നിരപരാധികളെ ഉപദ്രവിക്കാന്‍ നമുക്ക് യാതൊരു അനുവാദവുമില്ല. നിങ്ങള്‍ ധൈര്യശാലികളാണെങ്കില്‍ മുസ്ലിംകള്‍ കൊല്ലപ്പെടുന്നു എന്നറിവുകിട്ടിയ പ്രദേശത്ത് പോയി അവിടെയുള്ളവരുമായി പോര് നടത്തുക. നമ്മുടെ പ്രദേശത്തുകൂടി കടന്മ്പോകുന്ന പാവങ്ങളും നിരപരാധികളുമായ ഹിന്ദുക്കളെ ഉപദ്രവിക്കല്‍, പരിശുദ്ധ ഇസ്ലാമിന്‍റെ അദ്ധ്യാപനങ്ങള്‍ക്ക് തികച്ചും വിരുദ്ധവും അത്യന്തം അന്തസ്സുകെട്ടതും ഭീരുത്വം നിറഞ്ഞതുമാണ്. അവര്‍ പറഞ്ഞു. ഞങ്ങള്‍ താങ്കളോട് ഒരു കാര്യം പറയുകയാണ്. താങ്കള്‍ തടഞ്ഞുനിര്‍ത്തിയ ആ രണ്ടു കുട്ടികളും താങ്കള്‍ ഇനി അപ്രകാരം ചെയ്യരുതെന്നും  അല്ലാത്തപക്ഷം താങ്കളെ അവര്‍ വകവെയ്ക്കില്ലെന്നും ഞങ്ങളെ അറിയിച്ചിരിക്കുകയാണ്. ഞാന്‍ അവരോട് പറഞ്ഞു; എന്‍റെ ഭാഗത്തുനിന്നും അവരോട് ഒരു കാര്യം പറഞ്ഞേക്കുക. ഞാന്‍ ഇനി ഈ നാല്‍ക്കവലയില്‍ നിരന്തരമായി കാവല്‍ നില്‍ക്കുന്നതാണ്. എന്‍റെ വീട്ടിലുള്ള ആരെങ്കിലുംതന്നെ ഏതെങ്കിലും നിരപരാധിയായ ഹിന്ദുവിനെഉപദ്രവിക്കുന്നതായി കണ്ടാല്‍ അല്ലാഹുവില്‍ സത്യം, ഞാന്‍ അവനെതിരിലും സാക്ഷി നില്‍ക്കുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതുതന്നെയാണ് അല്ലാഹുവിന്‍റെയും റസൂലിന്‍റെയും നിര്‍ദ്ദേശം. ഈ വഴിയില്‍ എന്‍റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷാഅല്ലാഹ് എനിക്ക് ശഹാദത്തിന്‍റെ (രക്തസാക്ഷ്യം) സ്ഥാനം ലഭിക്കുമെന്നുറപ്പുണ്ട്. എന്‍റെ ഈ മറുപടി കേട്ട് അവര്‍ രണ്ടുപേരും തൃപ്തിപ്പെട്ടില്ലെങ്കിലും കോപമൊന്നും പ്രകടമാക്കാതെ മടങ്ങിപ്പോയി.
ഏതാനും മിനിറ്റുകള്‍ക്കുശേഷം ഞങ്ങളുടെ പ്രദേശത്തുതന്നെയുള്ള കോപപ്രകൃതിയും ഭയപ്പെടുത്തുന്ന ആകാരവുമുള്ള ഒരാള്‍ വളരെ കോപത്തോടുകൂടി വന്ന് പറഞ്ഞു "നിങ്ങളിവിടെ ഹിന്ദുക്കളെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ് "ദഖീറ" മഹല്ലയില്‍ നൂറുകണക്കിന് മുസ്ലിംകള്‍ ഇപ്പോള്‍ വെടിയേറ്റ് മരിച്ചത് നിങ്ങളറിഞ്ഞില്ലേ ? ഹിന്ദുക്കള്‍ ആസൂത്രിതമായി തോക്കുകള്‍കൊണ്ട് ആക്രമണം അഴിച്ചുവിട്ടു. പടപടാന്ന് വെടിയുണ്ടകള്‍ ഉതിര്‍ക്കപ്പെടുന്ന ശബ്ദം കേട്ടതായും നൂറ് കണക്കിന് മുസ്ലിംകള്‍ മരിച്ചതായും അവിടെ നിന്നും വന്ന ഒരാള്‍ എന്നെ അറിയിച്ചു".
ഞാന്‍ പറഞ്ഞു; താങ്കള്‍ പറയുന്ന കാര്യം അസംഭവ്യമൊന്നുമല്ല. പക്ഷെ വസ്തുതകളെക്കുറിച്ച് യാതൊരു അന്വേഷണവും കൂടാതെയാണ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് എനിക്കുറപ്പുണ്ട്. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് കലാപങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഹേതുവായിത്തീരുന്നത്. വരൂ നമുക്ക് രണ്ടുപേര്‍ക്കുംകൂടി റിക്ഷയില്‍ ദഖീറ മഹല്ലയിലേക്ക് പോയി കാര്യങ്ങള്‍ കണ്ടറിയാം. അദ്ദേഹം കോപത്തോടുകൂടി പറഞ്ഞു. ഞങ്ങള്‍ക്കിതിന്‍റെ ആവശ്യമൊന്നുമില്ല. നിങ്ങള്‍ വേണമെങ്കില്‍ പോയി അന്വേഷണം നടത്തുക.
മുസ്ലിംകളെ പ്രകോപിതരാക്കാന്‍ പര്യാപ്തമായ ഈ അവസ്ഥാവിശേഷങ്ങളെ ലക്ഷ്യസഹിതം ഖണ്ഡിക്കാന്‍വേണ്ടി മാത്രം ഒറ്റയ്ക്കുതന്നെ ഞാന്‍ അവിടെ പോകാന്‍ തീരുമാനിച്ചു. പക്ഷെ കര്‍ഫ്യു സമയമായതിനാല്‍ പോലീസുകാരുടെ കൂട്ടത്തിലല്ലാതെ പോകാന്‍ കഴിയില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ യാദൃശ്ചികമായി പോലീസുകാരുടെ ഒരു സംഘം ഞങ്ങളുടെ വഴിയിലൂടെ കടന്നുപോയി. അതില്‍നിന്നും ഒരാളെയും കൂട്ടി ഞാന്‍ അവിടേയ്ക്ക് പോയപ്പോള്‍ പ്രസ്തുത പ്രചാരണങ്ങള്‍ എല്ലാം തികച്ചും അവാസ്തവമായിരുന്നെന്നും ഇന്ന് 'ദഖീറ' മഹല്ലയില്‍ ഒരു അനിഷ്ട സംഭവം പോലുമുണ്ടായിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു. ഞാന്‍ മടങ്ങിവന്ന് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ മഹല്ല് നിവാസികളോട് വിവരിച്ചു. പക്ഷെ പടപടാവെടിയുണ്ടകള്‍ ഉതിരുകയും നൂറുകണക്കിന് മുസ്ലിം മൃതദേഹങ്ങള്‍ മറിഞ്ഞുവീഴുകയും ചെയ്യുന്നതായുള്ള കള്ളവാര്‍ത്ത എനിക്ക് എത്തിച്ചുതന്ന വ്യക്തി ഇത് കേട്ടിട്ടും തന്‍റെ നിഷേധാവസ്ഥ തുടര്‍ന്നു എന്നതാണ് ഏറെ ദുഃഖകരം ! യഥാര്‍ത്ഥത്തില്‍ ശത്രുക്കളെക്കാളുമേറെ മുസ്ലിംകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്നവരാണ് ഇത്തരമാളുകള്‍. അല്ലാഹു നമുക്ക് സല്‍ബുദ്ധി പ്രദാനം ചെയ്യുമാറാകട്ടെ;
ഈ ദിവസങ്ങളില്‍ റേഷന്‍ കണ്‍ട്രോളിലൂടെയാണ് കിട്ടിക്കൊണ്ടിരുന്നത്. ആ പ്രദേശത്തുള്ള നിരവധി ഹിന്ദുസുഹൃത്തുക്കള്‍ ഭയം നിമിത്തം റേഷന്‍ കടയിലേക്ക് വരാറില്ലെന്നും ഇക്കാരണത്താല്‍ ചില നിര്‍ദ്ധനകുടുംബങ്ങള്‍ പട്ടിണിയിലാണെന്നും എനിക്കറിയാന്‍ കഴിഞ്ഞു. രാവിലെ കര്‍ഫ്യൂവിന് അയവുവരുത്തുമ്പോഴായിരുന്നു റേഷന്‍ വാങ്ങാനും മറ്റുമുള്ള സമയം. ആ സമയം മുഴുവനും വഴിയില്‍ കാവല്‍ നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. പ്രദേശ നിവാസികളായ ചില നല്ലയുവാക്കള്‍ ഇതില്‍ സഹകരിച്ചു. അന്തരീക്ഷം കലുഷിതമായ നാളുകളിലെല്ലാം ഞങ്ങള്‍ കൃത്യമായി ഈ ഡ്യൂട്ടി നിര്‍വ്വഹിച്ചു. അന്ന് ഒരല്‍പ്പംകൂടി ചിന്തിച്ച് വിശാലമായ രീതിയില്‍ ഈ സേവനം നടത്തിയിരുന്നെങ്കില്‍ പട്ടണത്തിലെ നിരവധി ഭാഗങ്ങളില്‍ ഈ സേവനത്തിന് സജ്ജനങ്ങള്‍ സജ്ജരാകുമായിരുന്നു. അന്നതിന് കഴിയാത്തതില്‍ ഇന്നെനിക്ക് ദു:ഖമുണ്ട്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...