Wednesday, April 8, 2020

15. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/15.html?spref=tw
15. നബവീ ഹിജ്റ 
നുബുവ്വത്തിന്‍റെ പതിമൂന്നാം വര്‍ഷം ഹജ്ജിന്‍റെ സമയത്ത് രണ്ടാം പ്രാവശ്യം മദീനക്കാരുമായി അഖബാ ഉടമ്പടി നടത്തിയതിന് ശേഷം റസൂലുല്ലാഹി ﷺ സ്വഹാബത്തിന് മദീനയിലേക്ക് ഹിജ്റ ചെയ്യാന്‍ അനുമതി നല്‍കി. സ്വഹാബത്ത് രഹസ്യമായി ഹിജ്റ ആരംഭിച്ചു. ഒരു ദിവസം ഖുറൈശി നേതാക്കള്‍ കഅ്ബയുടെ അടുത്തുള്ള ദാറുന്നദ്വയില്‍ ഒരുമിച്ച് കൂടി. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം റസൂലുല്ലാഹി  യെ വധിക്കാന്‍ തീരുമാനിച്ചു. ഓരോ ഗോത്രത്തില്‍ നിന്നും ഒരാള്‍ വീതം വന്ന് എല്ലാവരും ഒരുമിച്ച് രാത്രിയില്‍ വധിക്കാം എന്നതായിരുന്നു പദ്ധതി. ഇപ്രകാരം വധിച്ചാല്‍ ബനൂഹാശിമിന് എല്ലാവരെയും നേരിടാന്‍ സാധിക്കുകയില്ലെന്നും നഷ്ടപരിഹാരത്തില്‍ സംതൃപ്തരാകുമെന്നും അവര്‍ക്ക് അറിയാമായിരുന്നു. അല്ലാഹു ഈ സമയത്ത് തന്നെ റസൂലുല്ലാഹി  യോട് മദീനയിലേക്ക് ഹിജ്റ ചെയ്യാന്‍ കല്പിച്ചു. റസൂലുല്ലാഹി  ജനങ്ങള്‍ സൂക്ഷിക്കാനേല്‍പ്പിച്ച സ്വത്തുക്കള്‍ അലിയ്യ് (റ) നെ ഏല്പിക്കുകയും വിരിപ്പില്‍ കിടത്തുകയും വീട്ടില്‍ നിന്നും യാത്ര തിരിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ കഴിവ് കൊണ്ട് ശത്രുക്കളാരും ഇത് കണ്ടില്ല. റസൂലുല്ലാഹി  സ്വിദ്ദീഖ് (റ) ന്‍റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെയും കൂട്ടി പുറപ്പെട്ടു. സൂക്ഷ്മതയ്ക്ക് വേണ്ടി സൗര്‍ എന്ന ഗുഹയില്‍ താമസിച്ചു. ശത്രുക്കള്‍ റസൂലുല്ലാഹി  യെ കാണാതായപ്പോള്‍ അന്വേഷിച്ച് പുറപ്പെടുകയും സൗര്‍ ഗുഹ വരെ എത്തുകയും ചെയ്തു. റസൂലുല്ലാഹി  അവിടെ കയറിയതിന് ശേഷം ഒരു ചിലന്തി അവിടെ വല നെയ്തിരുന്നു. പ്രാവ് മുട്ടയിട്ട് അടയിരിക്കാനും തുടങ്ങിയിരുന്നു. ഇത് കണ്ടപ്പോള്‍ നിഷേധികള്‍ പറഞ്ഞു: ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ വലയും മുട്ടയും ഉണ്ടാകുമായിരുന്നില്ല. അവര്‍ മടങ്ങിപ്പോയി. അതെ, പടയങ്കി ധരിച്ച ഒരു ലക്ഷം പടയാളികളെയും ഉറച്ച കോട്ടകളെയും കൊണ്ട് നടക്കാത്ത കാര്യം അല്ലാഹു ചിലന്തിയെയും പ്രാവിനെയും കൊണ്ട് നടത്തി. 
وَمَا حَوَي الْغَارُ مِنْ خَيْرٍ وَمِنْ كَرَمٍ 
وَكُلُّ طَرْفٍ مِنَ الْكُفَّارِ عَنْهُ عَمِي 
فَالصِّدْقُ فِالْغَارِ وَالصِّدِّيقُ لَمْ يَرِمَا 
وَهُمْ يَقُولُونَ مَا بِالْغَارِ مِنْ إِرَمٍ 
ظَنُّوا الْحَمَامَ وَظّنُّوا الْعَنْكَبُوتَ عَلَي 
خَيْرِ الْبَرِيَّةِ لَمْ تَنْسُجْ وَلَمْ تَحُمْ 
وِقَايَةُ اللَّهِ أَغْنَتْ عَنْ مُضَاعَفَةٍ 
مِنَ الدُّرُوعِ وَعَنْ عَالٍ مِنَ الْأُطُمِ 

റസൂലുല്ലാഹി  മൂന്ന് ദിവസം ഈ ഗുഹയില്‍ താമസിച്ചു. സ്വിദ്ദീഖ് (റ) സ്വതന്ത്രനാക്കിയ ആമിര്‍ എന്ന അടിമ ഗുഹയ്ക്കരികില്‍ ആടുകളെ മേയ്ക്കുകയും പാല്‍ കൊണ്ടുവന്ന് കൊടുക്കുകയും ചെയ്തിരുന്നു. അബൂബക്ര്‍ (റ) ന്‍റെ മകനായ അബ്ദുല്ലാഹ് (റ) മക്കയില്‍ കറങ്ങി നടന്ന് രാത്രിയില്‍ വന്ന് വാര്‍ത്തകള്‍ എത്തിച്ചിരുന്നു. അമുസ്ലിമായ ഇബ്നു ഉറൈഖത്ത് എന്ന വഴികാട്ടിയെ സ്വിദ്ദീഖ് (റ) കൂലിക്ക് വിളിക്കുകയും ഒട്ടകത്തെ ഏല്പിക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം ഒട്ടകങ്ങളുമായി ഗുഹയുടെ അരുകിലെത്തി. റസൂലുല്ലാഹി , സ്വിദ്ദീഖ് (റ) ഇരുവരും യാത്ര ആരംഭിച്ചു. യാത്രയ്ക്കിടയില്‍ ധാരാളം അത്ഭുത സംഭവങ്ങള്‍ നടന്നു. അതിലേറ്റവും അത്ഭുതകരമായ ഒരു സംഭവം ഉമ്മുമഅ്ബദിന്‍റെതാണ്. കുലീനമായ അറബി കുടുംബത്തില്‍ പെട്ട അവര്‍ വലിയ പട്ടിണിയിലായിരുന്നു. മദീനയിലേക്കുള്ള വഴിയരുകിലാണ് അവര്‍ താമസിച്ചിരുന്നത്. റസൂലുല്ലാഹി  അവരുടെ ആടിന് പാലുണ്ടോയെന്ന് ചോദിച്ചു. അവര്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ റസൂലുല്ലാഹി  കറക്കാന്‍ അനുമതി ചോദിച്ചുകൊണ്ട് കറന്നപ്പോള്‍ ധാരാളം പാല്‍ ലഭിച്ചു. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ അവര്‍ സംഭവം പറഞ്ഞു. റസൂലുല്ലാഹി  യെ കണ്ടെത്തിയാല്‍ നൂറ് ഒട്ടകം ലഭിക്കുമെന്ന വാഗ്ദാനത്തില്‍ ആകൃഷ്ടനായി അദ്ദേഹം മക്കക്കാരോടൊപ്പം റസൂലുല്ലാഹി  യെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഭാര്യ റസൂലുല്ലാഹി  യെ വര്‍ണ്ണിക്കുന്നത് കേട്ട് ഇരുവരും റസൂലുല്ലാഹി  യെ കണ്ട് ഇസ്ലാം സ്വീകരിച്ചു.! 
മദീനാ നിവാസികള്‍ റസൂലുല്ലാഹി  യുടെ വരവിനെ കുറിച്ച് അറിഞ്ഞ് സ്വീകരിക്കാന്‍ വേണ്ടി ദിവസവും രാവിലെ മക്കയിലേക്കുള്ള വഴിയില്‍ വന്ന് നില്‍ക്കുകയും മധ്യാഹ്നത്തോടടുത്ത് ചൂട് കഠിനമാകുമ്പോള്‍ മടങ്ങുകയും ചെയ്യുമായിരുന്നു. റസൂലുല്ലാഹി  അവിടെ എത്തിയ ദിവസവും അവര്‍ വന്ന് മടങ്ങിയിരുന്നു. ഇതിനിടയില്‍ ഒരു യഹൂദി റസൂലുല്ലാഹി  യെ കണ്ടു. അദ്ദേഹം ജനങ്ങളോട് വിളിച്ചുപറഞ്ഞു. ജനങ്ങള്‍ മടങ്ങി വന്ന് ആദരവോടെ സ്വീകരിച്ചു. മദീനാ നിവാസികളുടെ സന്തോഷത്തിന് ഒരു അതിരുമില്ലായിരുന്നു. കൊച്ച് കുട്ടികള്‍ പോലും ഇപ്രകാരം ആവേശത്തോടെ പാടി: 
طَلَعَ الْبَدْرُ عَلَيْنَا مِنْ ثَنِيَّاتِ الْوَدَاعِ 
وَجَبَ الشُّكْرُ عَلَيْنَا مَا دَعَا لِلَّهِ دَاعٍ 
أَيُّهَا الْمَبْعُوثُ فِينَا جِئْتَ بِالْأَمْرِ الْمُطَاعِ 
റസൂലുല്ലാഹി  മക്കയില്‍ നിന്നും റബീഉല്‍ അവ്വല്‍ തുടക്കത്തിലാണ് പുറപ്പെട്ടത്. റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ദിവസം റസൂലുല്ലാഹി  മദീനയിലെത്തി. മദീനയുടെ തുടക്കത്തിലുള്ള ഖുബാ എന്ന പ്രദേശത്ത് 14 ദിവസം താമസിച്ചു. ഇതിനിടയില്‍ അലിയ്യ് (റ) ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍ കൊടുത്ത് തീര്‍ത്ത് എത്തിച്ചേര്‍ന്നു. ശേഷം റസൂലുല്ലാഹി  പട്ടണത്തിലേക്ക് നീങ്ങി. എല്ലാവരും അവരുടെ വീട്ടില്‍ താമസിക്കണമെന്ന് ആഗ്രഹിക്കുകയും അപേക്ഷിക്കുകയും ചെയ്തു. റസൂലുല്ലാഹി  അരുളി: അല്ലാഹു കല്പിക്കുന്ന സ്ഥലത്ത് ഒട്ടകം മുട്ട കുത്തുന്നതും അവിടെ ഞാന്‍ താമസിക്കുന്നതുമാണ്. ഒട്ടകം മുന്നോട്ട് നീങ്ങി, ഇന്ന് മസ്ജിദുന്നബവിയുടെ അനുഗ്രഹീത മിമ്പര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒട്ടകം ഇരുന്നു. അതിനടുത്ത് തന്നെ അബൂ അയ്യൂബ് അന്‍സ്വാരി (റ) യുടെ വീടുണ്ടായിരുന്നു. റസൂലുല്ലാഹി (സ്വ) ആ വീട്ടില്‍ താമസിച്ചു. ശേഷം ഒട്ടകം ഇരുന്ന സ്ഥലം വാങ്ങുകയും അവിടെ മസ്ജിദ് നിര്‍മ്മിക്കുകയും ചെയ്തു. (സാദുല്‍ മആദ്). 
وَالْيَهْنِهِ إِذْ هُمَا فِي الْغَارِ مَنْقِبَةٌ 
شَرِيفَةٌ مَا حَوَاهَا قَبْلَهُ بَشَرٌ 
وَهَاجَرَا مِنْهُ لَمَّا حَاوَلَا سَفَرًا 
لِطَيْبَةٍ وَتَنَا هَي عِنْدَهَا السَّفَرُ 
فَسَلْ سُرَاقَةً مِنْهُ إِنْ تُرِدْ خَبَرًا 
وَأُمَّ مَعْبَدَ يَجْلُو مِنْهُمَا الْخَبَرَ 
طَابَتْ بِهِ طَيْبَةٌ لَمَّا أَقَامَ بِهَا 
وَفَاحَ حِينَ أَتَاهَا نَشْرُهَا الْعَطِرُ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...