പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/22_30.html?spref=tw
ആകാശലോകത്ത് ഉണ്ടായ രണ്ട് അമാനുഷികതകള്‍.
1. റസൂലുല്ലാഹി ﷺ യുടെ സൂചന പ്രകാരം ചന്ദ്രന്‍ പിളര്‍ന്നു.
2. മിഅ്റാജ് യാത്ര ആകാശലോകത്ത് നടന്ന അമാനുഷികതയാണ്.
മണ്ണിന്‍റെ ലോകത്ത് നടന്ന ഒരു അമാനുഷികത.
അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിവരിക്കുന്നു. ഹിജ്റയുടെ യാത്രയില്‍ സുറാഖത് ബിന്‍ മാലിക് ഞങ്ങളെ പിന്തുടര്‍ന്ന് അടുത്തെത്തി. ഞാന്‍ ഭയന്ന് കൊണ്ട് പറഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ്വ) അരുളി: താങ്കള്‍ വ്യസനിക്കേണ്ട. അല്ലാഹു നമ്മോടൊപ്പമുണ്ട്.! ഉടനെ സുറാഖത്തിന്‍റെ കുതിര വയറ് വരെ കടുത്ത ഭൂമിയില്‍ ആണ്ട് പോയി. അദ്ദേഹം പറഞ്ഞു: രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങളിലേക്ക് വരുന്നവരെയെല്ലാം മടക്കി അയയ്ക്കാം. റസൂലുല്ലാഹി (സ്വ) ദുആ ചെയ്തു. അദ്ദേഹം രക്ഷപ്പെട്ടു. മടങ്ങിപ്പോകുമ്പോള്‍ വഴിയില്‍ കണ്ടവരെയെല്ലാം തിരിച്ചയച്ചു. (ബുഖാരി)
ജലത്തിന്‍റെ ലോകത്തുണ്ടായ ഒരു അമാനുഷികത.
ജാബിര്‍ (റ) വിവരിക്കുന്നു. ഹുദയ്ബിയയില്‍ വെച്ച് ജനങ്ങള്‍ വല്ലാതെ ദാഹിച്ചു. റസൂലുല്ലാഹി (സ്വ) യുടെ മുന്നില്‍ ഒരു കിണ്ടിയുണ്ടായിരുന്നു. റസൂലുല്ലാഹി (സ്വ) അതില്‍ നിന്നും വുളൂഅ് ചെയ്തു. ജനങ്ങള്‍ പറഞ്ഞു: ഇതിലുള്ള വെള്ളമല്ലാതെ കുടിക്കാനും കുളിക്കാനും വേറൊരു ജലവുമില്ല. റസൂലുല്ലാഹി (സ്വ) തിരുകരം അതില്‍ വെച്ചപ്പോള്‍ അതില്‍ നിന്നും ജലം പ്രവഹിക്കാന്‍ ആരംഭിച്ചു. ഞങ്ങളെല്ലാവരും അതില്‍ നിന്നും കുടിക്കുകയും വുളൂഅ് ചെയ്യുകയും ചെയ്തു. ചോദിക്കപ്പെട്ടു, നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു.? ജാബിര്‍ (റ) പറഞ്ഞു: ഒരു ലക്ഷം പേരുണ്ടായിരുന്നെങ്കിലും ആ ജലം മതിയാകുമായിരുന്നു. (അത്ര ശക്തമായിട്ടായിരുന്നു ആ ജലത്തിന്‍റെ പ്രവാഹം) പക്ഷെ, ഞങ്ങള്‍ ആയിരത്തിഅഞ്ഞൂറ് പേരുണ്ടായിരുന്നു.
അഗ്നിയുടെ ലോകത്തുണ്ടായ ഒരു അമാനുഷികത.
ജാബിര്‍ (റ) വിവരിക്കുന്നു. ഖന്‍ദഖ് യുദ്ധ സമയത്ത് ഞാന്‍ റസൂലുല്ലാഹി (സ്വ) യെ ക്ഷണിക്കുകയും ഒരു ആടിന്‍കുട്ടിയെ അറുക്കുകയും അല്‍പം മാവ് കുഴയ്ക്കുകയും ചെയ്തു. ഞാന്‍ രഹസ്യമായി പറഞ്ഞു: അങ്ങ് ഏതാനും ആളുകളെയും കൂട്ടി വരിക. റസൂലുല്ലാഹി (സ്വ) ആയിരത്തോളം പേരുണ്ടായിരുന്ന ഖന്‍ദഖിലെ സ്വഹാബികളെ കൂട്ടത്തില്‍ ക്ഷണിച്ചു. എന്നോട് പറഞ്ഞു: ഞാന്‍ വരുന്നത് വരെ ചട്ടി അടുപ്പില്‍ നിന്ന് ഇറക്കരുതെന്നും റൊട്ടി ചുടരുതെന്നും പറയുക. തുടര്‍ന്ന് റസൂലുല്ലാഹി (സ്വ) എത്തി. മാവില്‍ ഉമിനീരോട് കൂടി മന്ത്രിച്ചുകൊണ്ട് പറഞ്ഞു: റൊട്ടി ചുടുന്ന ആളെ വിളിക്കുക. അടുപ്പിലെ പാത്രത്തില്‍ നിന്നും കറി ഒഴിച്ച് കൊടുക്കുക. പാത്രം ഇറക്കി വെയ്ക്കരുത്. ജാബിര്‍ (റ) പറയുന്നു: അല്ലാഹുവില്‍ സത്യം.! ഞങ്ങള്‍ എല്ലാവരും ആഹാരം കഴിച്ചിട്ടും അടുപ്പില്‍ കറിയും റൊട്ടിയും അതേ നിലയില്‍ തന്നെ അവശേഷിച്ചിരുന്നു. (ബുഖാരി).
വായുവിന്‍റെ ലോകത്ത് നടന്ന രണ്ട് അമാനുഷികതകള്‍.
1. ഖന്‍ദഖ് യുദ്ധ സമയത്ത് അല്ലാഹു കൊടുങ്കാറ്റിനെ അയയ്ക്കുകയും അത് കാരണം, ശത്രുക്കള്‍ പരാജയപ്പെട്ട് പിന്മാറുകയും ചെയ്തു.
2. ഇതേ യുദ്ധത്തില്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഹുദയ്ഫ (റ) നെ റസൂലുല്ലാഹി (സ്വ) അയയ്ക്കുകയും തണുപ്പില്‍ നിന്നും രക്ഷിക്കേണമേ എന്ന് ദുആ ഇരക്കുകയും ചെയ്തു. ഹുദയ്ഫ (റ) പറയുന്നു: എനിക്ക് അല്പം പോലും തണുപ്പ് അനുഭവപ്പെട്ടില്ല എന്ന് മാത്രമല്ല, ചൂടുള്ള കുളിമുറിയില്‍ നടക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്.
അന്തരീക്ഷ ലോകത്ത് പ്രകടമായ രണ്ട് അമാനുഷികതകള്‍.
അനസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) ഖുതുബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ വരികയും ക്ഷാമം കാരണം കുടുംബം വിശന്ന് വലയുകയും മൃഗങ്ങള്‍ മരിക്കുകയും ചെയ്യുന്നു, താങ്കള്‍ ദുആ ഇരക്കുക എന്ന് പറഞ്ഞു. റസൂലുല്ലാഹി (സ്വ) ഇരു കരങ്ങളുമുയര്‍ത്തി ദുആ ചെയ്തു. ആകാശഭാഗത്ത് മേഘത്തിന്‍റെ ഒരു അംശവും ഇല്ലായിരുന്നു. ഉടനടി നാല് ഭാഗത്ത് നിന്നും മേഘങ്ങള്‍ വന്ന് കൂടുകയും ശക്തമായ മഴ ആരംഭിക്കുകയും അനുഗ്രഹീത താടിയിലൂടെ മഴവെള്ളം ഇറ്റ് വീഴുകയും ചെയ്തു. അടുത്ത വെള്ളിയാഴ്ച വരെയും ഈ മഴ തുടര്‍ന്നു. അടുത്ത ജുമുഅയില്‍ ആ ഗ്രാമീണന്‍ അല്ലെങ്കില്‍ മറ്റൊരു വ്യക്തി പറഞ്ഞു: കനത്ത മഴ കാരണം വീടുകളെല്ലാം തകര്‍ന്നിരിക്കുന്നു. മഴ മാറാന്‍ ദുആ ഇരക്കുക. റസൂലുല്ലാഹി (സ്വ) ദുആ ചെയ്തു. അല്ലാഹുവേ, ഞങ്ങളുടെ ചുറ്റും മഴ പെയ്യിപ്പിക്കേണമേ, ഞങ്ങളുടെ മേല്‍ പെയ്യിപ്പിക്കരുതേ.! മഴ ഉടന്‍ നിലയ്ക്കുകയും നമസ്കാരം കഴിഞ്ഞ് മഴയില്ലാത്ത നിലയില്‍ ഞങ്ങള്‍ പുറപ്പെടുകയും ചെയ്തു. മദീനയുടെ പരിസരത്ത് നിന്നും വരുന്നവര്‍ കനത്ത മഴയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. (ബുഖാരി)
2. റസൂലുല്ലാഹി (സ്വ) ഒരാളെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിന് ഒരു സ്വഹാബിയെ അയച്ചു. അയാള്‍ അല്ലാഹുവിനെ നിന്ദിച്ചുകൊണ്ട് ചോദിച്ചു. അല്ലാഹു ആരാണ്.? സ്വര്‍ണ്ണമോ വെള്ളിയോ.? റസൂലുല്ലാഹി ആരാണ്.? ഇതിനിടയില്‍ ഒരു ഇടിത്തീ വീഴുകയും അയാളുടെ മൂള തെറിച്ച് പോകുകയും ചെയ്തു. (നസാഈ)
ചെടികളുടെ ലോകത്തുണ്ടായ മൂന്ന് അമാനുഷികതകള്‍.
1. അലിയ്യ് (റ) പറയുന്നു. ഞാന്‍ റസൂലുല്ലാഹി (സ്വ) യോടൊപ്പം മക്കയില്‍ നടക്കവെ, മലകളും വൃക്ഷങ്ങളും റസൂലുല്ലാഹി (സ്വ) ക്ക് സലാം പറയുന്നത് കേട്ടു.
2. ജാബിര്‍ (റ) പറയുന്നു. റസൂലുല്ലാഹി (സ്വ) ഒരു ഈന്തപ്പന മടലിലേക്ക് ചാരി നിന്ന് പ്രഭാഷണം നടത്തുമായിരുന്നു. റസൂലുല്ലാഹി (സ്വ) ക്ക് മിമ്പര്‍ നിര്‍മ്മിക്കപ്പെട്ടപ്പോള്‍ റസൂലുല്ലാഹി (സ്വ) അതില്‍ നിന്ന് പ്രഭാഷണം ആരംഭിച്ചു. തദവസരം പൊട്ടിപ്പോകുന്ന നിലയില്‍ ഈന്തപ്പന കരയാന്‍ തുടങ്ങി. റസൂലുല്ലാഹി (സ്വ) മിമ്പറില്‍ നിന്നും ഇറങ്ങി അതിനെ ചേര്‍ത്ത് പിടിച്ചു. അപ്പോള്‍ സമാധാനിപ്പിക്കപ്പെടുന്ന കുഞ്ഞ് ഏങ്ങലടിക്കുന്നത് പോലെ ഏങ്ങലടിച്ചുകൊണ്ട് അത് സമാധാനപ്പെട്ടു. (ബുഖാരി)
3. അബൂ ഹുറയ്റ (റ) പറയുന്നു. ഞാന്‍ റസൂലുല്ലാഹി (സ്വ) യുടെ അരികില്‍ കുറച്ച് കാരയ്ക്ക കൊണ്ടുവന്ന് ഐശ്വര്യത്തിന് ദുആ ചെയ്യണമെന്ന് അപേക്ഷിച്ചു. റസൂലുല്ലാഹി (സ്വ) അതിനെ ചേര്‍ത്ത് പിടിച്ച് ദുആ ചെയ്യുകയും ഒരു സഞ്ചിയില്‍ നിക്ഷേപിക്കാനും ആവശ്യമുള്ളപ്പോള്‍ അതില്‍ നിന്നും എടുത്ത് കഴിക്കാനും നിര്‍ദ്ദേശിക്കുകയും ചെയ്തു. അബൂ ഹുറയ്റ (റ) പറയുന്നു. അതില്‍ അല്ലാഹു വലിയ ഐശ്വര്യം നല്‍കി. അതില്‍ നിന്നും ധാരാളം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഞാന്‍ ദാനം ചെയ്തു. ഞാന്‍ അതില്‍ നിന്നും കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്യുമായിരുന്നു. അത് എന്‍റെ പക്കല്‍ എപ്പോഴും ഉണ്ടാകുമായിരുന്നു. എന്നാല്‍ ഉസ്മാന്‍ (റ) ന്‍റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ക്കിടയില്‍ അത് നഷ്ടപ്പെട്ട് പോയി. (തിര്‍മിദി)
ജീവികളുടെ ലോകത്ത് ഉണ്ടായ മൂന്ന് അമാനുഷികതകള്‍.
ജാബിര്‍ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) ഒരു തോട്ടത്തില്‍ പോയപ്പോള്‍ അവിടെ ഓടുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു ഒട്ടകമുണ്ടായിരുന്നു. റസൂലുല്ലാഹി (സ്വ) അതിനെ വിളിച്ചു. ഉടനെ അത് വന്ന് സുജൂദ് ചെയ്തു. റസൂലുല്ലാഹി (സ്വ) അരുളി: നിഷേധികളായ ജിന്നുകളും മനുഷ്യരുമൊഴിച്ച് ആകാശ-ഭൂമികളിലെ സകല സൃഷ്ടികള്‍ക്കും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് അറിയാം. (അഹ്മദ്)
2. സഫീന (റ) പറയുന്നു. ഞാന്‍ കടല്‍ യാത്ര ചെയ്തുകൊണ്ടിരിക്കേ കപ്പല്‍ പൊളിയുകയും ഒരു പലകയില്‍ ഇരുന്ന് ഒരു കാട്ടില്‍ എത്തുകയും ചെയ്തു. അവിടെ ഒരു പുലി എന്‍റെ അരികിലേക്ക് വന്നു. ഞാന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദൂതന്‍ (സ്വ) മോചിപ്പിച്ച അടിമയാണ്. ഇത് കേട്ടപാടെ ആ പുലി അതിന്‍റെ തോള് കൊണ്ട് എന്‍റെ ശരീരത്തില്‍ തടവുകയും എന്‍റെ കൂട്ടത്തില്‍ നടക്കാന്‍ തുടങ്ങുകയും ചെയ്തു. ഞാന്‍ ശരിയായ വഴിയിലെത്തിയപ്പോള്‍ അത് ചെറിയ ശബ്ദമുണ്ടാക്കി വാല് കൊണ്ട് എന്‍റെ കയ്യിലടിച്ചു. അത് യാത്ര പറയുകയാണെന്ന് എനിക്ക് മനസ്സിലായി.
3. അബൂ ഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) യുടെ വീട്ടില്‍ പാലിന്‍റെ ഒരു പാത്രമുണ്ടായിരുന്നു. സുഫ്ഫയിലുള്ള സ്വഹാബികളെ വിളിച്ചുകൊണ്ട് വരാന്‍ റസൂലുല്ലാഹി (സ്വ) എന്നോട് പറഞ്ഞു. അത് എനിക്ക് തന്നിരുന്നുവെങ്കില്‍ വയറ് നിറച്ച് കുടിക്കാമായിരുന്നല്ലോ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു. അങ്ങനെ ഞാന്‍ അവരെ വിളിച്ചുകൊണ്ട് വന്നു. അപ്പോള്‍ റസൂലുല്ലാഹി (സ്വ) അവരെ കുടിപ്പിക്കാന്‍ എന്നോട് കല്‍പ്പിച്ചു. ഞാന്‍ കുടിപ്പിക്കാന്‍ തുടങ്ങി. എല്ലാവരും വയറ് നിറയെ കുടിച്ചു. ശേഷം എന്നോട് കുടിക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ കുടിച്ചപ്പോള്‍ രണ്ട് പ്രാവശ്യം കൂടി കുടിക്കാന്‍ കല്‍പ്പിച്ചു. എന്‍റെ വയറ്റില്‍ സ്ഥലമില്ലെന്ന് പറഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ്വ) അത് വാങ്ങി പാനം ചെയ്തു.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment