Saturday, April 18, 2020

07. അത്ഭുതകരമായ രണ്ട് ചിത്രങ്ങള്‍



ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/07.html?spref=tw 
അത്ഭുതകരമായ രണ്ട് ചിത്രങ്ങള്‍
1. ഹകീമുല്‍ ഉമ്മത്ത് മൗലാനാ അശ്റഫ് അലി ത്ഥാനവിയുടെ അവസാന ശിഷ്യനാണ് മൗലാനാ അബ്റാറുല്‍ ഹഖ്. അടിമുടി സുന്നത്തായ ജീവിതത്തെ പകര്‍ത്താനും പ്രചരിപ്പിക്കാനും അദ്ദേഹം അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. മഹാനുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം സുന്നത്തുകളോട് താത്പര്യവും ബിദ്അത്തുകളോട് വെറുപ്പും ഉണ്ടാവുമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് വിനീതന്‍ ഒരു സുഹൃത്തിനോടൊപ്പം മൗലാനായെ കാണാന്‍ ഹര്‍ദോയിയിലെ ദഅ്വത്തുല്‍ ഹഖ് കേന്ദ്രത്തില്‍ എത്തി.
മൗലാനാ കഠിന രോഗബാധിതനാണെന്നും അതിഥികളെ കാണാറില്ലെന്നും അവിടെ ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞു. പക്ഷെ, മൗലാനായുടെ വിശിഷ്യസേവകര്‍ അസ്ര്‍ നമസ്കാരാനന്തരം ഞങ്ങളെ മൗലാനായുടെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ നോക്കിയപ്പോള്‍ മൗലാനായ്ക്ക് ശക്തമായ പനികാരണം വിറയല്‍ അനുഭവപ്പെടുന്നു. കടുത്ത തണുപ്പ് കാരണം പല സെറ്ററുകള്‍ ധരിച്ചിരിക്കുകയാണ്. കൈ ഉറയും കാല്‍ ഉറയും അണിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ കഠിന രോഗമാണെന്ന് അവസ്ഥ മുഴുവന്‍ വിളിച്ചറിയിക്കുന്നു. ഇതിനിടയില്‍ ഡോക്ടര്‍ എത്തി, തലയുടെ ഭാഗത്ത് നിന്നുകൊണ്ട് ഉറക്കെ ഏഴ് പ്രാവശ്യം ഈ ദുആ പാരായണം ചെയ്ത് ശരീരത്തില്‍ ഊതി.
أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ 
തുടര്‍ന്ന് രക്തസമ്മര്‍ദ്ദം ചെക്ക് ചെയ്തു. അത് സാധാരണയില്‍ കൂടുതലായിരുന്നു. അല്പം കഴിഞ്ഞ് ഞങ്ങള്‍ മുസാഫഹ ചെയ്തുകൊണ്ട് വിശേഷം തിരക്കി. വലിയ പ്രയാസത്തിലാണ്, രോഗം മാറുന്നതിന് ദുആ ഇരക്കുക, പനിയുണ്ട്, രക്തസമ്മര്‍ദ്ദവും കൂടുതലാണ് എന്ന് മറുപടി പറയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. പക്ഷെ, ഞങ്ങള്‍ അത്ഭുതപ്പെട്ടുപോയി. രോഗങ്ങളുടെ ആകെത്തുകയായ ആ ദാസന്‍ പരാതിയുടെ ഏതെങ്കിലും ഒരു വാചകം പറയുന്നതിന് പകരം ഞങ്ങളോട് പറഞ്ഞു: അല്‍ഹംദുലില്ലാഹ്... അല്ലാഹുവിനാണ് എല്ലാ നന്ദിയും. ഞാന്‍ മനസ്സില്‍ പറഞ്ഞു: നമ്മുടെയും മഹാന്മാരുടെയും ഇടയിലുള്ള വലിയ വ്യത്യാസം ഇതാണ്. അവരുടെ നാക്കുകള്‍ എല്ലാ അവസ്ഥയിലും അല്ലാഹുവിനോടുള്ള നന്ദിയില്‍ നനഞ്ഞിരിക്കുകയാണ്. രോഗങ്ങളില്‍ പരാതി പറയുന്നതിന് പകരം അല്ലാഹുവിന്‍റെ അതിവിശാലമായ അനുഗ്രഹങ്ങളിലേക്ക് അവര്‍ കണ്ണ് നടുന്നതാണ്. ഇത്തരുണത്തില്‍ അവര്‍ക്ക് പരാതിയുടെ ലാഞ്ചന പോലും ഇല്ലാതായിത്തീരുന്നു.
2. ഞങ്ങളുടെ സ്ഥാപനം ജാമിആ ഇസ്ലാമിയ്യായുടെയും ജാമിഅത്തു സ്വാലിഹാത്തിന്‍റെയും മറ്റും നായകനും മഹാന്മാരുടെ ആത്മമിത്രവും നിരവധി വൈജ്ഞാനിക-സാമൂഹിക പ്രസ്ഥാനങ്ങളിലെ പ്രധാന അംഗവുമായിരുന്ന മര്‍ഹൂം മുനീരി സാഹിബ് 1994 ല്‍ രോഗത്തെ തുടര്‍ന്ന് അല്ലാഹുവിലേക്ക് യാത്രയായി. വിയോഗത്തിന് മുമ്പ് കഠിന രോഗം ബാധിച്ച അദ്ദേഹം ചെന്നൈയിലെ ആഇശ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞങ്ങള്‍ അവിടെ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്നു. ഞങ്ങളോട് അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ പറഞ്ഞു: രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ അനിയന്ത്രിതമാണ്. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ട്. ഭാരം വളരെ കൂടിയിരിക്കുന്നു. ചുരുക്കത്തില്‍ രോഗം കഠിനമാണ്. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ മുറിയില്‍ എത്തിയപ്പോള്‍ അദ്ദേഹം വേദനകൊണ്ട് പുളയുകയായിരുന്നു.
ഇതിനിടയില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കുന്നു: അല്ലാഹുവേ, നിനക്കാണ് സര്‍വ്വ സ്തുതിയും. എല്ലാം നിന്‍റെ ഔദാര്യം. ആഫിയത്ത് നല്‍കേണമേ, ഈമാനിലായി മരിപ്പിക്കേണമേ. കുറച്ചു കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ ഞങ്ങളെ കണ്ടു. അത്യധികം സന്തോഷത്തോടെ സ്വീകരിച്ചു. ജാമിഅഃയുടെ വിശേഷങ്ങള്‍ തിരക്കി. ഒന്നര മണിക്കൂറോളം ഞങ്ങള്‍ അവിടെ കഴിച്ചുകൂട്ടി. പക്ഷെ, ഇതിനിടയില്‍ സഹനശീലനായ ആ ദാസനില്‍ നിന്നും പരാതിയുടെ ഒരക്ഷരം പോലും ഞങ്ങള്‍ കേട്ടില്ല. അല്ലാഹുവിനെ സ്തുതിക്കുന്ന വാചകങ്ങള്‍ മാത്രം. നല്ലവരുമായി സഹവസിക്കുന്നവര്‍ക്ക് നല്ലവരുടെ സത്ഗുണങ്ങള്‍ ഉണ്ടായിത്തീരുമെന്നത് എത്രയോ സത്യം!
ഇത് ലോകത്തിന്‍റെ ഒരു വശം. എന്നാല്‍ ഇതിന് മറ്റൊരു ചിത്രം കൂടിയുണ്ട്. ധാരാളം സഹോദരങ്ങള്‍ നല്ല സമ്പന്നരാണ്. അല്ലാഹു സമര്‍ത്ഥരായ സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്. പക്ഷെ, എല്ലാ സമയത്തും നന്ദികേടിന്‍റെയും പരാതികളുടെയും പരമ്പര മാത്രമേ  അവരില്‍ നിന്നും ഉണ്ടാകാറുള്ളൂ. ഇത്തരം ഒരു സഹോദരനോട് വിശേഷം തിരക്കി. ചോദിച്ച മാത്രയില്‍ അദ്ദേഹം പരാതികളുടെ കൂമ്പാരം ഇറക്കിവെച്ചുകൊണ്ട് പറഞ്ഞു തുടങ്ങി:  എന്ത് പറയാനാണ്. രാത്രി മുഴുവന്‍ തലവേനയായിരുന്നു. നാല് മണിക്ക് ശേഷം ഉറങ്ങാന്‍ പറ്റിയിട്ടേയില്ല. ഭാഗ്യക്കേട് കൊണ്ട് എല്ലാ ആഴ്ചയിലും എന്തെങ്കിലും രോഗങ്ങളാണ്. ജലദോഷം, തലവേദന, തലഭാരം, ശരീരത്തിലെ ചൂട് എന്നിങ്ങനെ ഓരോ രോഗങ്ങളാണ്. എന്നാല്‍, അല്ലാഹുവിന്‍റെ അടിമ ചിന്തിക്കുന്നില്ല!
ധാരാളം ആളുകള്‍ക്ക് രാത്രിയിലൊന്ന് തലചായ്ക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഈ ചെറിയ രോഗങ്ങള്‍ക്കിടയില്‍ അല്ലാഹു എത്രയോ മഹാരോഗങ്ങളില്‍ നിന്നും സംരക്ഷിച്ചു. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെക്കുറിച്ചുള്ള വിലയും ബോധമില്ലായ്മയുമാണ് ഇത്തരം പരാതികളിലേക്ക് മനുഷ്യനെ നയിക്കുന്നത്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 








സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...