Thursday, April 9, 2020

16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/16.html?spref=tw 
16. മദീനയിലെ തുടക്കത്തിലെ ചില സംഭവങ്ങള്‍.! 
1. റസൂലുല്ലാഹി  മദീനയില്‍ എത്തിയതിന് ശേഷം യഹൂദികളിലെ പ്രധാന പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്നു സലാം വന്ന് മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചു. റസൂലുല്ലാഹി  അവയ്ക്ക് ശരിയായ ഉത്തരം നല്‍കി. അദ്ദേഹം സത്യ വിശ്വാസം സ്വീകരിച്ചു. 
2. സല്‍മാനുല്‍ ഫാരിസി പേര്‍ഷ്യക്കാരനായ മജൂസിയായിരുന്നു. അദ്ദേഹം ആ മതം ഉപേക്ഷിച്ച് കൃസ്ത്യാനിയായി. യഹൂദ-ക്രൈസ്തവ പണ്ഡിതരില്‍ നിന്നും റസൂലുല്ലാഹി  യുടെ ആഗമനത്തെ കുറിച്ച് കേട്ട് അദ്ദേഹം മദീനയിലേക്ക് പുറപ്പെട്ടു. മദീനയിലെത്തി, റസൂലുല്ലാഹി  യെ സന്ദര്‍ശിക്കുകയും പ്രവാചകത്വത്തിന്‍റെ അടയാളങ്ങള്‍ കണ്ട് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹം അക്രമപരമായി അടിമയാക്കപ്പെട്ടിരുന്നു. റസൂലുല്ലാഹി  അടിമത്വത്തില്‍ നിന്നും മോചനത്തിന് പരിശ്രമിക്കുക എന്ന് നിര്‍ദ്ദേശിച്ചു. അദ്ദേഹം ഉടമയോട് അപേക്ഷിച്ചപ്പോള്‍ നാല്‍പത് സ്വര്‍ണ്ണ നാണയം നല്‍കണമെന്നും മുന്നൂറ് ഈന്തപ്പനകള്‍ നടണമെന്നും അവ കായ്ച്ചാല്‍ സ്വതന്ത്രമാക്കാമെന്നും പറഞ്ഞു. റസൂലുല്ലാഹി  തിരുകരങ്ങള്‍ കൊണ്ട് ഈന്തപ്പന മരങ്ങള്‍ നട്ടു. അത് ആ വര്‍ഷം തന്നെ ഫലം കായ്ച്ചു. ഒരു മുട്ടയുടെ വലുപ്പമുള്ള സ്വര്‍ണ്ണം എടുത്ത് അതില്‍ ബര്‍കത്തിനായി ദുആ ചെയ്തുകൊണ്ട് നല്‍കി. സല്‍മാന്‍ (റ) പറയുന്നു: ഞാന്‍ അത് തൂക്കിയപ്പോള്‍ നാല്‍പ്പത് ഊഖിയയെക്കാള്‍ കൂടുതലുണ്ടായിരുന്നു. സല്‍മാന്‍ (റ) സ്വതന്ത്രനായി. 
3. മദീനാ ത്വയ്യിബയിലെ ബിഅ്ര്‍ റൂമ എന്ന ഒരു കിണര്‍ ഒഴിച്ച് എല്ലാ കിണറുകളിലെയും വെള്ളം കുടിക്കാന്‍ പറ്റാത്ത നിലയില്‍ മോശമായിരുന്നു. ബിഅ്ര്‍ റൂമയുടെ ഉടമ ഒരു യഹൂദിയായിരുന്നു. അദ്ദേഹം കടുപ്പം കാണിച്ചതിനാല്‍ മുസ്ലിംകള്‍ വളരെ വിഷമിച്ചു. റസൂലുല്ലാഹി  അരുളി: അത് ആരെങ്കിലും വാങ്ങി മുസ്ലിംകള്‍ക്ക് പൊതുവായി ഉപയോഗിക്കാന്‍ നല്‍കിയാല്‍ അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗ്ഗം നല്‍കുന്നതാണ്. ഉസ്മാന്‍ (റ) അത് വാങ്ങി വഖ്ഫ് ചെയ്തു. 
كَفَاكَ بِالْعِلْمِ فِي الْأُمِّيِّ مُعْجِزَةً 
فِي الْجَاهِلِيَّةِ وَالتَّادِيبِ فِي الْيُتْمِ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمْ
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...