Saturday, April 11, 2020

16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/16_11.html?spref=tw 

17. മദീനയിലെ സംഭവങ്ങള്‍, വര്‍ഷ ക്രമത്തില്‍... 
മദീനാ ത്വയ്യിബയില്‍ റസൂലുല്ലാഹി (സ്വ) പത്ത് വര്‍ഷവും രണ്ട് മാസവും താമസിച്ചു. മദീനയിലെത്തിയ മുസ്ലിംകളോട് ശത്രുക്കള്‍ വീണ്ടും ശത്രുത തുടര്‍ന്നു. ഇത്തരുണത്തില്‍ അല്ലാഹു ജിഹാദിന് അനുമതി നല്‍കി. റസൂലുല്ലാഹി (സ്വ) ചില യുദ്ധ യാത്രകളില്‍ സ്വയം പങ്കെടുക്കുകയും ചിലതില്‍ സ്വഹാബത്തിനെ അയയ്ക്കുകയും ചെയ്തു. കൂടാതെ മറ്റ് പല സംഭവങ്ങളും നടക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഹിജ്റ വര്‍ഷത്തിന്‍റെ ക്രമത്തില്‍ ഇവിടെ കൊടുക്കുന്നു. 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
ഹിജ്റ 1-)ം വര്‍ഷം. ഹംസ (റ) യെ മുപ്പത് പേരോടൊപ്പം ഖുറൈശി സംഘത്തെ നേരിടാന്‍ അയച്ചു. ഉബൈദ (റ) യെ അറുപത് പേരൊടൊപ്പം റാബിദിലേക്ക് യാത്രയാക്കി. സഅദ് (റ) നെ ഇരുപത് പേരോടൊപ്പം ജുഹ്ഫയിലേക്ക് അയച്ചു. സഫര്‍ മാസം റസൂലുല്ലാഹി (സ്വ) ഒരു സംഘത്തോടൊപ്പം അബവാഅ് എന്ന പ്രദേശത്തേക്ക് യാത്ര ചെയ്തു. ഇതേ വര്‍ഷം നമസ്കാരങ്ങള്‍ക്ക് ബാങ്ക് കൊടുക്കാന്‍ ആരംഭിച്ചു. റസൂലുല്ലാഹി (സ്വ) ആഇഷ (റ) യുമായി വീട് കൂടിയതും ഈ വര്‍ഷത്തിലാണ്. റസൂലുല്ലാഹി (സ്വ) ജനങ്ങള്‍ക്കിടയില്‍ മഹത്തായ സാഹോദര്യ ബന്ധം സ്ഥാപിച്ചതും ജുമുഅ നിര്‍ബന്ധമായതും ഈ വര്‍ഷത്തില്‍ തന്നെയായിരുന്നു. 
ഹിജ്റ 2-)ം വര്‍ഷം. റബീഉല്‍ അവ്വല്‍ മാസം ബുവാത്തിലേക്കും ജമാദുല്‍ അവ്വലില്‍ ഉശൈറയിലേക്കും യാത്ര ചെയ്തു. റജബ് അവസാനത്തില്‍ അബ്ദുല്ലാഹിബ്നു ജഹ്ഷ് (റ) നോടൊപ്പം ഒരു സംഘത്തെ ബത്ന് നഖ്ലയിലേക്ക് അയച്ചു. ഈ വര്‍ഷം റമദാനില്‍ ബദ്റിന്‍റെ മഹാ സംഭവം നടന്നു. ഖുറൈശികളുടെ ഒരു സംഘം സിറിയയില്‍ നിന്നും മക്കയിലേക്ക് പോകുന്നതായി വിവരം ലഭിച്ച റസൂലുല്ലാഹി (സ്വ) യും 313 സ്വഹാബത്തും അവരെ നേരിടാന്‍ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ് മുസ്ലിംകളെ തകര്‍ക്കാന്‍ ആയിരം പേരടങ്ങുന്ന സായുധ സേന മക്കയില്‍ നിന്നും യാത്രയായി. വാഹക സംഘം വേറൊരു വഴിയിലൂടെ രക്ഷപ്പെട്ട് മക്കയിലെത്തി. പക്ഷെ, നിഷേധികള്‍ മുസ്ലിംകളെ തകര്‍ത്ത് ആഘോഷിക്കാമെന്ന് ഉദ്ദേശിച്ചുകൊണ്ട് മുമ്പോട്ട് തന്നെ നീങ്ങി. അല്ലാഹു മുസ്ലിംകളെ ഉയര്‍ത്താനും നിഷേധികളെ നിന്ദിക്കാനും തീരുമാനിച്ചു. ഇരു കൂട്ടരും ബദ്റില്‍ വെച്ച് കണ്ടുമുട്ടി. തുടര്‍ന്ന് നടന്ന പോരാട്ടത്തില്‍ അല്ലാഹുവിന്‍റെ സഹായത്തോടെ മുസ്ലിംകള്‍ വിജയിച്ചു. നിഷേധികള്‍ പരാജയപ്പെട്ടു. കുറെ പ്രധാനികള്‍ കൊല്ലപ്പെടുകയും തടവില്‍ പിടിക്കപ്പെടുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് സൂറത്തുല്‍ അന്‍ഫാല്‍ അവതരിച്ചത്. ബദ്റില്‍ നിന്നും ശവ്വാല്‍ മാസം തിരിച്ചെത്തിയ റസൂലുല്ലാഹി (സ്വ) ഏഴ് ദിവസം കഴിഞ്ഞ് ബനൂ സുലൈമിലേക്ക് പുറപ്പെട്ടു. രണ്ട് മാസം കഴിഞ്ഞ് ദുല്‍ഹജ്ജില്‍ അബൂസുഫ് യാനും ഇരുന്നൂറ് പടയാളികളും ബദ്റിന് പകരം ചോദിക്കാന്‍ മദീനയിലേക്ക് വന്നു. റസൂലുല്ലാഹി (സ്വ) അവരെ നേരിടാന്‍ പുറപ്പെട്ടു. ഇതറിഞ്ഞ നിഷേധികള്‍ വിരണ്ടോടുകയും യാത്ര എളുപ്പമാകുന്നതിന് ഭാരം കുറയ്ക്കാന്‍ മാവുകള്‍ താഴെ ഇടുകയും ചെയ്തു. മുസ്ലിംകള്‍ ഇത് കരസ്ഥമാക്കി. ഇതിന് ഗസ്വ സവീഖ് എന്ന് പറയപ്പെടുന്നു. ദുല്‍ ഹജ്ജ് അവസാനത്തില്‍ നജ്ദ് ഭാഗത്തുള്ള ഗത്ഫാന്‍ ഗോത്രത്തിലേക്ക് പുറപ്പെട്ടു. സ്വഫര്‍ അവസാനം വരെയും അവിടെ താമസിച്ചു. ഈ വര്‍ഷം ശഅ്ബാന്‍ മധ്യത്തില്‍ ഖിബ്ല കഅ്ബയിലേക്ക് മാറ്റപ്പെടുകയും സകാത്ത് നിര്‍ബന്ധമാക്കപ്പെടുകയും ശഅ്ബാന്‍ അവസാനത്തില്‍ നോമ്പിന്‍റെ നിയമം അവതരിക്കുകയും റമദാന്‍ അവസാനത്തില്‍ ഫിത്ര്‍ സകാത്തും രണ്ട് പെരുന്നാളുകളും ഉദ്ഹിയയും നിയമമാക്കപ്പെടുകയും ചെയ്തു. ഈ വര്‍ഷം നടന്ന ബദ്ര്‍ വിജയത്തിന്‍റെ സന്ദര്‍ഭത്തില്‍ റസൂലുല്ലാഹി (സ്വ) യുടെ മകള്‍ റുഖിയ്യ (റ) വഫാത്തായി. ശേഷം റസൂലുല്ലാഹി (സ്വ) അടുത്ത മകള്‍ ഉമ്മുകുല്‍സൂം (റ) നെ ഉസ്മാന്‍ (റ) ന് വിവാഹം കഴിച്ച് കൊടുത്തു. ഇതുകൊണ്ട് തന്നെ ഉസ്മാന്‍ (റ) ന് ദുന്നൂറൈന്‍ (രണ്ട് പ്രകാശത്തിന്‍റെ വ്യക്തിത്വം) എന്ന് പറയപ്പെടുന്നു.  ഫാത്വിമ (റ) അലിയ്യ് ഇരുവരുടെയും വിവാഹം നടന്നതും ഇതേ സമയത്ത് തന്നെയായിരുന്നു. 
ഹിജ്റ 3-)ം വര്‍ഷം. റബീഉല്‍ അവ്വല്‍ മാസം ഖുറൈശ് സൈന്യത്തെ നേരിടുന്നതിന് നജ്റാനിലേക്ക് റസൂലുല്ലാഹി (സ്വ) യാത്രയായി. രണ്ട് മാസത്തോളം അവിടെ താമസിച്ചു. ഇതിനിടയില്‍ മദീനയിലെ യഹൂദ ഗോത്രമായ ബനൂ ഖൈനുഖാഅ് കരാര്‍ ലംഘിച്ചു. റസൂലുല്ലാഹി (സ്വ) പതിനഞ്ച് ദിവസം അവരെ ഉപരോധിച്ചു. അബ്ദുല്ലാഹിബ്നു ഉബയ്യിന്‍റെ ശുപാര്‍ശ പ്രകാരം ഉപരോധം അവസാനിപ്പിച്ചു. എന്നാല്‍ യഹൂദ നേതാവായ കഅ്ബ് ബിന്‍ അഷ്റഫിനെ വധിക്കുകയുണ്ടായി. ഈ വര്‍ഷം ശവ്വാല്‍ മാസം തുടക്കത്തില്‍ ഉഹ്ദ് യുദ്ധം നടന്നു. ആലുഇംറാന്‍ സൂറത്തിന്‍റെ അവസാന ഭാഗത്ത് ഇതിനെ കുറിച്ച് വിവരിക്കപ്പെട്ടിട്ടുണ്ട്. ഉഹ്ദില്‍ നിന്നും നിഷേധികള്‍ മടങ്ങിയപ്പോള്‍ വഴിയില്‍ വെച്ച് മദീനയെ വീണ്ടും അക്രമിക്കാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ സ്വഹാബികള്‍ അവരെ നേരിടാന്‍ പുറപ്പെട്ടു. നിഷേധികള്‍ ഇതറിഞ്ഞ് ഭയക്കുകയും മടങ്ങുകയും ചെയ്തു. മുസ്ലിംകള്‍ ഹംറാഉല്‍ അസദ് വരെ എത്തിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ കുറെ നിഷേധികള്‍ പോരാട്ടത്തിന് വരുന്നതായി അറിഞ്ഞ് അബൂ സലമ (റ) യുടെ നേതൃത്വത്തില്‍ മുന്നൂറ് സ്വഹാബികളെ അയയ്ക്കപ്പെട്ടു. അവര്‍ ധാരാളം നാല്‍ക്കാലികളുമായി മടങ്ങി വന്നു. സ്വഫര്‍ മാസത്തില്‍ ഒരു ഗോത്രത്തിലെ ആളുകള്‍ ഇസ്ലാമിനെ പ്രകടിപ്പിച്ച് കൊണ്ട് വരികയും ദീന്‍ പഠിപ്പിക്കാന്‍ പത്ത് പേരെ അയയ്ക്കണമെന്ന് വഞ്ചനാപരമായി പറയുകയും ചെയ്തു. റസൂലുല്ലാഹി (സ്വ) പത്ത് പേരെ അയച്ചു. അവര്‍ റജീഅ് എന്ന ഒരു തടാകത്തിനരുകില്‍ എത്തിയപ്പോള്‍ കരാര്‍ ലംഘിച്ചു. ആസിം (റ) അടക്കം ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. ഖുബൈബ് (റ) തടവില്‍ പിടിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. ഇതേ മാസം തന്നെ നജ്ദിലെ ബനൂ ആമിര്‍ ഗോത്രത്തിലെ ആമിര്‍ എന്ന വ്യക്തി റസൂലുല്ലാഹി (സ്വ) യുടെ അരികില്‍ ഹാജരായി ഇത് പോലെ അപേക്ഷിച്ചു. റസൂലുല്ലാഹി (സ്വ) നജ്ദുകാരെ ഞാന്‍ ഭയക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അവരെ ഭയക്കേണ്ടതില്ല, ഞാന്‍ അഭയം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. റസൂലുല്ലാഹി (സ്വ) എഴുപത് ഖുര്‍ആന്‍ പണ്ഡിതരെ അദ്ദേഹത്തോടൊപ്പം അയച്ചു. ഇവര്‍ ബീര്‍മഊന എന്ന സ്ഥലത്തെത്തിയപ്പോള്‍ റഅന്‍, ദക്വാന്‍, ഉസ്വയ്യ ഗോത്രത്തിലെ നിഷേധികള്‍ ഇവരെല്ലാവരെയും വധിച്ചുകളഞ്ഞു. ഇവരെ കൊണ്ടുപോയ ആമിര്‍ ഇതില്‍ വളരെയധികം ദുഃഖിക്കുകയും മരണപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്‍റെ സഹോദരീ പുത്രനായ ആമിര്‍ ബിന്‍ തുഫൈല്‍ റസൂലുല്ലാഹി (സ്വ) യിലേക്ക് ആളെ അയച്ച് പകുതി അധികാരമോ ഖിലാഫത്തോ നല്‍കണമെന്ന് ആവശ്യപ്പെട്ടു. റസൂലുല്ലാഹി (സ്വ) അവനെ ശപിച്ചു. അവന്‍ പ്ലേഗ് ബാധിച്ച് മരിച്ചു. റസൂലുല്ലാഹി (സ്വ) ഖുര്‍ആന്‍ പണ്ഡിതരായ സ്വഹാബത്തിന്‍റെ മരണത്തില്‍ ദുഃഖിക്കുകയും അക്രമികളായ കൊലയാളികള്‍ക്കെതിരില്‍ ഖുനൂത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ പശ്ചാത്തപിച്ച് മടങ്ങിയപ്പോള്‍ എതിരായിട്ടുള്ള പ്രാര്‍ത്ഥന അവസാനിപ്പിച്ചു. ബീര്‍മഊന സംഭവത്തിനിടയില്‍ മദീനയുടെ അടുത്ത് താമസിച്ചിരുന്ന ബനൂനളീര്‍ ഗോത്രം ചതി പ്രയോഗം നടത്തി. റസൂലുല്ലാഹി (സ്വ) അവരുമായിട്ടുള്ള ഒരു പ്രശ്നം പരിഹരിക്കുന്നതിന് സംസാരിക്കാന്‍ വേണ്ടി അവരുടെ താമസ സ്ഥലത്തേക്ക് പോയതാണ്. എന്നാല്‍ സംസാരത്തിനിടയില്‍ റസൂലുല്ലാഹി (സ്വ) യുടെ തലയില്‍ ഒരു വലിയ കല്ല് എടുത്തിട്ട് വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി തീരുമാനിച്ചു. അല്ലാഹു ഈ കാര്യം റസൂലുല്ലാഹി (സ്വ) യെ അറിയിച്ചു. റസൂലുല്ലാഹി (സ്വ) അവിടെ നിന്നും മടങ്ങി. തുടര്‍ന്ന് അവരിലേക്ക് ആളെ അയയ്ക്കുകയും നിങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇവിടെ നിന്നും പോകുകയോ യുദ്ധത്തിന് തയ്യാറാകുകയോ ചെയ്യുക എന്ന് അറിയിപ്പ് നല്‍കുകയും ചെയ്തു. അവര്‍ യുദ്ധത്തിന് തയ്യാറായി. റസൂലുല്ലാഹി (സ്വ) അവരിലേക്ക് യാത്രയായി അവരുടെ കോട്ട ഉപരോധിച്ചു. അവസാനം അവര്‍ ഗതിമുട്ടി നാട് വിടാന്‍ തയ്യാറായി. ആയുധങ്ങളെല്ലാം ഉപേക്ഷിക്കാനും മറ്റ് സാധനങ്ങളില്‍ നിന്നും കഴിയുന്നതെല്ലാം കൊണ്ട് പോകാനും റസൂലുല്ലാഹി (സ്വ) അവരോട് പറഞ്ഞു. അവരില്‍ ചിലര്‍ ഖൈബറിലേക്കും ചിലര്‍ സിറിയയിലേക്കും യാത്രയായി. സൂറത്തുല്‍ ഹഷ്റില്‍ ഈ സംഭവം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.  ഈ വര്‍ഷം മദ്യം നിഷിദ്ധമാക്കപ്പെട്ടു. ഹസന്‍ (റ) ജനിച്ചത് ഈ വര്‍ഷമാണ്.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...