മറക്കില്ല ഞാനൊരിക്കലും.!
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/blog-post_95.html?spref=tw
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏതാണ്ട് ക്രി: 1928-ല്‍ നടന്ന ഒരു സംഭവമാണ്. കനത്ത ശൈത്യകാലമായിരുന്നു അന്ന് അംറൂഹയില്‍ മുദര്‍രിസായിരുന്ന എനിക്ക് ഒരാവശ്യാര്‍ത്ഥം ദേവ്ബന്ദില്‍ പോകേണ്ടിവന്നു. പകല്‍ സമയത്തുള്ള ട്രെയിനില്‍ പോയി പകല്‍ തന്നെ തിരികെ വരേണ്ടിയിരുന്നതുകൊണ്ട് കിടക്കയോ പുതപ്പോ കയ്യില്‍ കരുതിയിരുന്നില്ല. ദേവ്ബന്ദിലെ ജോലി പൂര്‍ത്തിയാക്കി വൈകുന്നേരം ഗാസിയാബാദില്‍ എത്തുന്ന ട്രെയിനില്‍ ഞാന്‍ മടങ്ങി. അവിടെ നിന്നും കുറെ കഴിഞ്ഞാല്‍ അംറൂഹയ്ക്കുള്ള ട്രെയിന്‍ കിട്ടുമായിരുന്നു. അന്ന് യാദൃശ്ചികമായി ദേവ്ബന്ദില്‍ നിന്നുമുള്ള വണ്ടി വൈകി, അംറൂഹയ്ക്കുള്ള വണ്ടി പൊയ്ക്കഴിഞ്ഞിരുന്നുവെന്ന് ഗാസിയാബാദില്‍ എത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞു. 11 മണിക്കാണ് അടുത്തവണ്ടി. ഞാന്‍ ആ വണ്ടിയും പ്രതീക്ഷിച്ച് പ്ളാറ്റ്ഫോറത്തിലുള്ള ഒരു ബഞ്ചില്‍ ഇരുന്നു. ഇശാ നമസ്കാരാനന്തരം ആ ബെഞ്ചില്‍ അല്പം കിടന്നു. ഉറങ്ങാന്‍ അല്പവും ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷെ ഉറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ സ്റ്റേഷനിലെ ഒരു ജോലിക്കാരന്‍ എന്നെ ഉണര്‍ത്തി ചോദിച്ചു, "എങ്ങോട്ടാണ് പോകേണ്ടത്".? ഞാന്‍ പറഞ്ഞു: "അംറൂഹ്" അദ്ദേഹം, "ഓ കഷ്ടം താങ്കളുടെ വണ്ടി പുറപ്പെട്ടുകഴിഞ്ഞു. അതാ, വണ്ടി പോകുന്നു. ഇനി രാവിലെയാണ് അടുത്തവണ്ടി. നിങ്ങള്‍ കാത്തിരിപ്പുമുറിയില്‍ ചെന്നിരിക്കുക". ഞാന്‍ വെയ്റ്റിംഗ് റൂമില്‍ വന്നു. മണി പതിനൊന്ന് കഴിഞ്ഞിരുന്നു. ഉറങ്ങിയെഴുന്നേറ്റ ശേഷം തണുപ്പ് ശക്തമായി അനുഭവപ്പെടാന്‍ തുടങ്ങി. രാത്രിമുഴുവന്‍ കഴിച്ചുകൂട്ടേണ്ടതാണ്. കുറച്ചുനേരം അവിടെ കിടന്നിരുന്ന ഒരു ബെഞ്ചില്‍ ഇരിക്കും. ഇരുന്നിരുന്ന് തണുപ്പ് തോന്നുമ്പോള്‍ എഴുന്നേറ്റ് നടക്കും. 50, 60 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഗാസിയാബാദ് സ്റ്റേഷന്‍ ഇന്ന് സങ്കല്‍പ്പിക്കുക പോലും സാധ്യമല്ല. അന്നവിടെ ചെറിയൊരു ചായക്കട മാത്രമാണുണ്ടായിരുന്നത്. കടക്കാരനും ഉറങ്ങിക്കഴിഞ്ഞിരുന്നു. ഞാന്‍ ഇടക്കിടെ ചെന്ന് അദ്ദേഹത്തെ ഉണര്‍ത്തും. അദ്ദേഹം ചായ ഒഴിച്ചുതരും.
തണുപ്പിന്‍റെ ഈ കടുത്ത അവസ്ഥയ്ക്കിടയില്‍ മാനസികമായി ഒരു പ്രയാസവുംകൂടി അനുഭവപ്പെട്ടിരുന്നു. വെയ്റ്റിംഗ് റൂമില്‍ ഞാന്‍ ഒഴികെയുള്ള യാത്രക്കാരെല്ലാം (അവര്‍ 10-12 പേരുണ്ടായിരുന്നു). എന്‍റെ അടുക്കല്‍ യാത്രാസാധനങ്ങളൊന്നും ഇല്ലാത്ത അവസ്ഥയില്‍ എന്നെ സംശയദൃഷ്ടിയോടെയാണ് നോക്കിയിരുന്നത്. എന്‍റെ അവസ്ഥകണ്ട അവര്‍ അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനായി ഉറക്കമിളച്ചിരുന്നു. എനിക്ക് നാക്കുകൊണ്ട് വല്ലതും പറഞ്ഞ് അവരെ സമാധാനിപ്പിക്കാനോ ഈ പ്രയാസം ദൂരീകരിക്കാനോ കഴിഞ്ഞിരുന്നതുമില്ല. ഈ മാനസിക പ്രയാസം നിമിത്തം എന്‍റെ രക്തം വെള്ളമായിപ്പോയിരുന്നത് എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്.
ചുരുക്കത്തില്‍, മാനസിക സംഘര്‍ഷം പരിഹരിക്കാന്‍ ഒരു വഴിയും കണ്ടില്ല. തണുപ്പകറ്റാന്‍ ഒന്നും കിട്ടിയതുമില്ല. കുറേ ഇരുന്നും അല്‍പനേരം നടന്നും ഇടയ്ക്ക് ചായക്കടയില്‍ പോയി ചായക്കടക്കാരനെ ഉണര്‍ത്തി ചായകുടിച്ചും രാത്രി തള്ളിനീക്കിക്കൊണ്ടിരുന്നു. അങ്ങനെ രാത്രി 2 മണിയായി. തദവസരം (ദഹ്റാഡൂണില്‍ നിന്നുമാണെന്ന് തോന്നുന്നു) ഒരുവണ്ടി വന്നു. അതില്‍നിന്നും ഇറങ്ങിയ 3, 4 യാത്രക്കാര്‍ വെയ്റ്റിംഗ് റൂമില്‍വന്ന് കിടക്കവിരിച്ച് കിടന്നു. അക്കൂട്ടത്തില്‍ സിക്കുകാരനായ ഒരു കുട്ടിയും ഉണ്ടായിരുന്നു. 15, 16 വയസ്സ് പ്രായം തോന്നിക്കുന്ന ഈ കുട്ടി ഏതെങ്കിലും സമ്പന്ന കുടുംബത്തിലെ അംഗമായിരിക്കണം. ആ കുട്ടിയുടെ കൂട്ടത്തില്‍ ഒരു വലിയ കിടക്കയും ഉണ്ടായിരുന്നു. അതില്‍ ഇരുന്നുകൊണ്ട് ആ കുട്ടി ബെഞ്ചില്‍ ഇരിക്കുന്ന എന്നോട് ചോദിച്ചു "ഇവിടെ എവിടെയെങ്കിലും പാല്‍ കിട്ടുമോ.? ഞാന്‍ പറഞ്ഞു. തൊട്ടുമുന്നില്‍ ചായക്കടയുണ്ട്. കടക്കാരന്‍ ഉറങ്ങുകയാണ്. അദ്ദേഹത്തിന്‍റെ പക്കല്‍ പാലുണ്ട്. മകനെ നീ പോയി അദ്ദേഹത്തെ വിളിച്ച് പാല്‍ വാങ്ങുക. ആ കുട്ടി എന്നോടു പറഞ്ഞു. താങ്കള്‍ എന്‍റെ ഈ കിടക്ക ഒന്ന് ശ്രദ്ധിച്ചുകൊള്ളുക. ഞാന്‍ പാല്‍ വാങ്ങട്ടെ. രാത്രിയില്‍ ഒന്നും കഴിച്ചിട്ടില്ല. ആ കുട്ടി കടയിലേക്ക് പോയി പാല്‍ കൊണ്ടുവന്നു. വിനയം നിമിത്തം എന്നോടും അല്‍പം കുടിക്കുവാന്‍ പറഞ്ഞു. ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. ആ കുട്ടി കിടക്കയിലിരുന്നു. ആ പാല്‍ കുടിച്ചു. തുടര്‍ന്ന് കിടക്കയില്‍ കിടന്നു.
ആ പാവം കുട്ടിയും ഇടയ്ക്കിടെ എന്നെ ശ്രദ്ധിക്കുന്നതായി മനസ്സിലാക്കിയ എനിക്ക് വലിയ ദുഃഖമനുഭവപ്പെട്ടു. ഞാനൊരുത്തന്‍ കാരണമായി ആ പാവത്തിനും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നില്ല. കുറച്ചു മിനിറ്റുകള്‍ കഴിഞ്ഞതേയുള്ളു, ആ കുട്ടി എഴുന്നേറ്റ് എന്‍റെ അടുക്കല്‍ വന്ന് ചോദിച്ചു, ഈ കടുത്ത തണുപ്പില്‍ ഈ നേരത്ത് താങ്കള്‍ ഇങ്ങനെ ഇരിക്കുന്നതെന്താണ്. താങ്കളുടെയടുക്കല്‍ കമ്പിളിയോ പുതപ്പോ ഒന്നുമില്ലല്ലോ.? "ഞാന്‍ പറഞ്ഞു" മകനേ, നീ കിടന്നുറങ്ങുക. രാത്രി 9 മണിക്ക് അംറൂഹയിലുളള എന്‍റെ വീട്ടില്‍ എത്തേണ്ടവനാണ് ഞാന്‍. യാദൃശ്ചികമായി എനിക്കു പോകേണ്ട വണ്ടി വിട്ടുപോയി. ഇനിനേരം വെളുക്കുന്നതിന് മുമ്പ് എനിക്ക് വണ്ടിയൊന്നുമില്ല.
ആ കുട്ടി ഉടന്‍തന്നെ തന്‍റെ കിടക്കയില്‍ നിന്നും രണ്ട് കമ്പിളികള്‍ എടുത്ത് ഒന്നു അടിയില്‍ വിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു "ഞാന്‍ ഈ കമ്പിളിയില്‍ കിടന്ന് മറ്റെ കമ്പിളി പുതച്ചുകൊള്ളാം. താങ്കള്‍ എന്‍റെ കിടക്കയില്‍ കിടക്കുക".
ഞാനത് സ്നേഹപൂര്‍വ്വം നിരസിച്ചെങ്കിലും ആ കുട്ടി വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു "എന്നാല്‍ ശരി: മകനേ! നീ നിന്‍റെ കിടക്കയില്‍ കിടക്കുക. ഞാന്‍ ഈ കമ്പിളിയില്‍ കിടന്നുകൊള്ളാം". ആ കുട്ടി വഴങ്ങിയില്ല. എന്നിട്ടു പറഞ്ഞു; താങ്കള്‍ എന്‍റെ ഈ കിടക്കയില്‍ കിടക്കുകതന്നെ വേണം. ഞാന്‍ വീണ്ടും അത് നിരസിച്ചപ്പോള്‍ ആ കുട്ടി പറഞ്ഞു "താങ്കള്‍ എന്‍റെ ഈ കിടക്കയില്‍ കിടക്കുന്നതുവരെ ഞാന്‍ ഇതുപോലെ നിന്ന് നേരം വെളുപ്പിക്കുന്നതാണ്".
നിര്‍ബന്ധിതാവസ്ഥയില്‍ ഞാന്‍ ആ കിടക്കയില്‍ കിടന്നു. ആ കിടക്ക അത്യന്തം ഉയര്‍ന്നതും സുഖകരവും വിലപിടിച്ചതുമായിരുന്നു. ആ കുട്ടിയുടെ ഈ മാന്യത എന്‍റെ മനസ്സില്‍ വലിയ പ്രതിഫലനമുളവാക്കി. എന്‍റെ കണ്ണുകള്‍ കവിഞ്ഞൊഴുകി. ആ കുട്ടി കിടന്നുറങ്ങി. പക്ഷെ എനിക്കെന്‍റെ മാനസികാവസ്ഥ നിമിത്തം ഏതാണ്ട് സുബ്ഹിവരെ ഉറങ്ങാന്‍ കഴിഞ്ഞില്ല.
രാവിലെ ഞങ്ങള്‍ ഇരുവരുടെയും വണ്ടികള്‍ ഒരുമിച്ചാണ് വന്നത്. മനസ്സിനെ ആഴത്തില്‍ പിടിച്ചു കുലുക്കിയ ഈ സംഭവത്തെ തുടര്‍ന്നുള്ള കടുത്ത മാനസിക സമ്മര്‍ദ്ദംമൂലം ആ കുട്ടിയുടെ വിലാസം പോലും കുറിച്ചെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അന്നുമുതല്‍ ഇന്നുവരെ യാതൊരുബന്ധവും ആ കുട്ടിയുമായി സ്ഥാപിക്കാന്‍ കഴിയാത്തതില്‍ എനിക്ക് അഗാധമായ ദുഃഖമുണ്ട്. അല്ലാഹുവിന്‍റെ ആ അടിമ എവിടെ എന്ത് അവസ്ഥയിലാണെന്നും എനിക്കറിയില്ല.
അന്നുമുതല്‍ ഇന്നുവരെ എന്‍റെ അവസ്ഥ ഇതാണ്: ഞാന്‍ ഈ സംഭവം ഓര്‍ക്കുകയോ ആരോടെങ്കിലും പറയുകയോ ചെയ്താല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ മാനസിക പിരിമുറുക്കം ഒരിക്കല്‍ക്കൂടി അനുഭവപ്പെടും. കണ്ണുനിറയുകയും ആ കുട്ടിക്കായി ദുആ ഇരക്കുകയും ചെയ്യും.
അല്ലാഹുവിന്‍റെ ആ അടിമയുമായി ജീവിതത്തിലൊരിക്കല്‍ക്കൂടി കണ്ടുമുട്ടണമെന്നും അന്നത്തെ ആ ഉപകാരത്തിന് വല്ല പ്രത്യുപകാരവും ചെയ്യണമെന്നുമുള്ള ആഗ്രഹം എന്‍റെ പ്രത്യേക അഭിലാഷങ്ങളിലൊന്നാണ്.
പക്ഷെ, മനുഷ്യന്‍റെ എത്രയോ ആഗ്രഹാഭിലാഷങ്ങളാണ് അവനോടൊപ്പം ഖബറിലേക്ക് പോകാറുള്ളത്.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
Group -2
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്,
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്,
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്,
💊 സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: http://wa.me/9961955826
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
Group -2
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്,
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്,
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്,
💊 സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: http://wa.me/9961955826
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment