പകര്‍ച്ചവ്യാധി: ചില ഇസ് ലാമിക വിധിവിലക്കുകള്‍.!
-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
https://swahabainfo.blogspot.com/2020/04/blog-post_73.html?spref=tw
ഇസ്ലാമിക ശരീഅത്തിലെ മുഴുവന്‍ വിധിവിലക്കുകളുടെയും അദ്ധ്യാപനങ്ങളുടെയും പ്രധാനപ്പെട്ട ഒരു ലക്ഷ്യം മനുഷ്യനെ സംസ്കരിക്കലും മനുഷ്യനില്‍ സഹനതയുണ്ടാക്കിയെടുക്കലും മനസ്സിന്‍റെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് യഥാര്‍ത്ഥ ഉടമസ്ഥന്‍റെ ആരാധനയില്‍ നിലനിര്‍ത്തലുമാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിലെ പല വിധിവിലക്കുകളും മനുഷ്യ മനസ്സുകള്‍ക്ക് അല്പം പ്രയാസമായി അനുഭവപ്പെടുന്നതാണ്. ഉറക്കം നന്നായിത്തോന്നുമ്പോള്‍ സുബ്ഹി നമസ്കാരം, കഠിന വേനലില്‍ ളുഹ്ര്‍ നമസ്കാരം, നോമ്പില്‍ ആഹാര -പാനീയങ്ങള്‍ ഉപേക്ഷിക്കുക, സ്വന്തം സമ്പാദ്യത്തില്‍ നിന്നും സകാത്ത് കൊടുക്കുക, മദ്യപാനം പതിവാക്കിയവന്‍ അത് വര്‍ജ്ജിക്കുക എന്നിവ ഇതിന്‍റെ ഉദാഹരണങ്ങളാണ്. ചുരുക്കത്തില്‍, ഇസ്ലാമിക വിധിവിലക്കുകളില്‍ അല്പം പ്രയാസങ്ങളുണ്ട്. എന്നാല്‍ ഇസ്ലാം മനുഷ്യന് കഴിവാകുന്ന കാര്യങ്ങള്‍ മാത്രമേ കല്‍പ്പിച്ചിട്ടുള്ളൂ എന്ന കാര്യം വളരെ വ്യക്തമാണ്. പരിശുദ്ധ കലിമയുടെ സത്യസാക്ഷിത്വത്തിന് ശേഷം പ്രധാനപ്പെട്ട കല്പന നമസ്കാരമാണ്. നമസ്കാരത്തിന് വുളൂഅ് നിര്‍ബന്ധമാണ്. സാധിക്കാത്തവര്‍ തയമ്മും ചെയ്താല്‍ മതി. നിന്ന് നമസ്കരിക്കല്‍ ഫര്‍ളാണെങ്കിലും കഴിവില്ലാത്തവര്‍ക്ക് ഇരിക്കാവുന്നതാണ്. നോമ്പുകാരന് നോമ്പ് ഉപേക്ഷിച്ച് പിന്നീട് ഖളാഅ് വീട്ടാവുന്നതാണ്. നിരന്തര രോഗി ഫിദ്യ കൊടുത്താല്‍ മതിയാകും.
അല്ലാഹു കല്പിക്കുന്നു: മനുഷ്യന് കഴിവുള്ള കാര്യം മാത്രമാണ് അല്ലാഹു ശാസിക്കുന്നത്. (ബഖറ 286). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഞാന്‍ എന്തെങ്കിലും കാര്യം നിങ്ങളോട് കല്പിക്കുമ്പോള്‍ കഴിയുന്നത്ര നിങ്ങള്‍ ചെയ്യുക. (ബുഖാരി : 88). ഇതുകൊണ്ട് തന്നെ ആരോഗ്യവാന്‍, സമ്പന്നന്‍, കാഴ്ചയുള്ളവന്‍, നടക്കാന്‍ കഴിവുള്ളവന്‍, നാട്ടില്‍ താമസിക്കുന്നവന്‍ മുതലായവരുടെയും മറ്റുള്ളവരുടെയും ഇടയില്‍ ധാരാളം നിയമങ്ങളില്‍ വ്യത്യാസമുണ്ട്. പൊതു സാഹചര്യവും നിര്‍ബന്ധിത അവസ്ഥയും ഇസ്ലാം പ്രത്യേകം പരിഗണിച്ചിരിക്കുന്നു. നിര്‍ബന്ധിതാവസ്ഥ രോഗവും രോഗ ഭയവും പോലെ ശാരീരികമാകാം, പ്രതികൂല കാലാവസ്ഥ, ശത്രുവിനെയും വന്യമൃഗങ്ങളെയും ഭയക്കുക പോലെ പുറത്ത് നിന്നുള്ളതുമാകാം, ഇപ്രകാരം നിയമപരമായും ചില നിര്‍ബന്ധിതാവസ്ഥകള്‍ ഉണ്ടാകാറുണ്ട്. ഭരണകൂടം ന്യായമായ നിലയില്‍ ഒരു കാര്യം തടയുമ്പോള്‍ ഒരു പൗരന്‍ എന്ന നിലയില്‍ അത് മാനിച്ചുകൊണ്ട് അതില്‍ നിന്നും അകന്ന് നില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് കൊറോണ വൈറസിന്‍റെ രൂപത്തില്‍ ഒരു പകര്‍ച്ചാ വ്യാധി പടര്‍ന്നിരിക്കുകയാണ്. ഇത്തരുണത്തില്‍ ആരോഗ്യ സംരക്ഷണത്തിന് ചില കാര്യങ്ങള്‍ ആവശ്യമായി വന്നത് കൊണ്ട് ഭരണകൂടം ചില നിയന്ത്രണങ്ങള്‍ വരുത്തിയിരിക്കുന്നു. അതിനെ പാലിക്കേണ്ടതും നിര്‍ബന്ധമാണ്. ഇവിടെ ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ഉണര്‍ത്തുകയാണ്:
ബുദ്ധിയും പ്രായപൂര്‍ത്തിയും ആരോഗ്യവുമുള്ള എല്ലാ പുരുഷന്മാരും മസ്ജിദില്‍ പോയി നമസ്കരിക്കണമെന്ന് കല്പിക്കപ്പെട്ടിരിക്കുന്നു. ജമാഅത്ത് നമസ്കാരത്തിന് കഴിവുണ്ടായിട്ടും നമസ്കരിക്കാത്തവരെ വീട്ടിലിട്ട് കത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പോലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അറിയിച്ചിരിക്കുന്നു. (ബുഖാരി 644). ഇബ്നു ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ജമാഅത്ത് നമസ്കാരം ഒറ്റയ്ക്ക് നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലം കൂടുതലാണ്. (ബുഖാരി 645). ഇത്തരം വചനങ്ങളുടെ വെളിച്ചത്തില്‍ ന്യായമായ കാരണമില്ലാതെ ജമാഅത്ത് നമസ്കാരം ഉപേക്ഷിക്കരുതെന്ന് ഫുഖഹാഅ് ഉണര്‍ത്തുന്നു. ജമാഅത്ത് നമസ്കാരത്തിന് കുറഞ്ഞത് രണ്ട് പേരെങ്കിലും ഉണ്ടാകേണ്ടതാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ മസ്ജിദുകളില്‍ നാല്-അഞ്ച് ആളുകള്‍ മാത്രം ജമാഅത്തായി നമസ്കരിക്കണമെന്നും മറ്റുള്ളവര്‍ വീടുകളില്‍ ജമാഅത്തായി നമസ്കരിക്കണമെന്നും ഇന്ത്യയിലെ പണ്ഡിത മഹത്തുക്കള്‍ ഉണര്‍ത്തുന്നു. ഇതിലൂടെ മസ്ജിദുകള്‍ ശൂന്യമാകുകയില്ല, ആഗ്രഹിച്ചിട്ടം തടസ്സത്തിന്‍റെ പേരില്‍ മസ്ജിദില്‍ വരാത്തവര്‍ക്ക് അതിന്‍റെ കൂലിയും ലഭിക്കുന്നതാണ്.
കൊറോണ വൈറസില്‍ നിന്നും സംരക്ഷണത്തിന് എല്ലാവരും പരസ്പരം അകലം പാലിക്കണമെന്ന് ഉണര്‍ത്തപ്പെട്ടിരിക്കുന്നു. സ്വഫ്ഫുകള്‍ അടുപ്പിച്ചും നമസ്കാരക്കാര്‍ അടുത്തും നില്‍ക്കണമെന്നാണ് പൊതുവില്‍ കല്പനയുള്ളതെങ്കിലും ഇതും നമസ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് രണ്ടും ശ്രേഷ്ഠതയുടെ മാത്രം കാര്യമാണ്. ഇമാം മിഹ്റാബിലും മഅ്മൂം മസ്ജിദിന്‍റെ തന്നെ പിന്നിലുമായിരുന്നാലും നമസ്കാരം ശരിയാകുന്നതാണ്. (ബദാഇഅ്). മഅ്മൂമുകളായ രണ്ട് പേര്‍ക്കിടയില്‍ ഹൗളോ മറ്റോ ഉണ്ടായാല്‍ നമസ്കാരം ശരിയാകുന്നതാണ്. (ഫതാവാ ഖാളീഘാന്‍).
ഇപ്രാവശ്യം റമദാന്‍ മാസവും ഇതോടനുബന്ധിച്ച് കടന്നുവരികയാണ്. റമദാന്‍ മാസത്തിലെ ഒരു പ്രത്യേക കര്‍മ്മമാണ് തറാവീഹ് നമസ്കാരം. ഫര്‍ള് നമസ്കാരങ്ങളെ പോലെ ഇതും നാലഞ്ച് പേര്‍ ചേര്‍ന്ന് ജമാഅത്തായി നമസ്കരിക്കാവുന്നതാണ്. ആകയാല്‍ മസ്ജിദില്‍ അനുവദിക്കപ്പെട്ടവര്‍ ജമാഅത്തായി തറാവീഹ് നമസ്കരിക്കുകയും മറ്റുള്ളവര്‍ വീടുകളില്‍ ജമാഅത്തായി നമസ്കരിക്കുകയും ചെയ്യുക. തറാവീഹ് നമസ്കാരത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി പാരയാണം ചെയ്യുന്നത് സുന്നത്താണ്. (മബ്സൂഥ് സര്‍ഖസി). ഇന്ത്യയിലെ അധിക മസ്ജിദുകളിലും ഹാഫിസുകളാണ് തറാവീഹ് നമസ്കരിപ്പിക്കാറുള്ളത്. ആകയാല്‍ തറാവീഹിന് ഹാഫിസുകളെ തന്നെ ഇമാമത്ത് നിര്‍ത്താന്‍ പരിശ്രമിക്കുക. ഹാഫിസിനെ ലഭിച്ചില്ലെങ്കില്‍ ഖുര്‍ആന്‍ കൂടുതല്‍ അറിയുന്നവരെ ഇമാമത്ത് നിര്‍ത്തുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ.!
റമദാനുല്‍ മുബാറകിന്‍റെ ആഗമനത്തില്‍ ചില അപേക്ഷകള്‍.!
റമദാനുല്‍ മുബാറക് അടുത്തുകൊണ്ടിരിക്കുന്നു. റമദാന്‍ മാസം മുഴുവനും വളരെയധികം അനുഗ്രഹങ്ങളുടെയും സൗഭാഗ്യങ്ങളുടെയും മാസമാണ്. ഈ മാസത്തില്‍ പ്രത്യേകമായ വിവിധ നന്മകളുണ്ട്. പൊതുവില്‍ എല്ലാവരും അത് ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ കൊറോണ വൈറസിന്‍റെ പകര്‍ച്ചവ്യാധി ലോകത്തെ മുഴുവന്‍ വലിയൊരു പരീക്ഷണത്തില്‍ കുടുക്കിയിരിക്കുകയാണ്. സാമൂഹിക അകല്‍ച്ച നിരന്തരം നിലനിര്‍ത്തുക മാത്രമാണ് ഇതിനുള്ള പരിഹാരമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് ഉണര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഭരണകൂടം ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിരിക്കുകയാണ്. ഇവിടെ നമ്മള്‍ ഈ മാസത്തിന്‍റെ മഹത്വവും ഇസ്ലാം മനുഷ്യ ജീവിതത്തിന്‍റെ സംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യം മുന്നില്‍ വെച്ചുകൊണ്ട് മുഴുവന്‍ സഹോദരങ്ങളോടും ചില കാര്യങ്ങള്‍ അപേക്ഷിക്കുന്നു.
1. അനുഗ്രഹീത മാസത്തില്‍ ഇസ്തിഗ്ഫാര്‍, തൗബ, ദിക്ര്‍-ദുആ വളരെയധികം വര്‍ദ്ധിപ്പിക്കുക. മുഴുവന്‍ മാനവരാശിക്കും വേണ്ടി വളരെയധികം വിനയ-വണക്കങ്ങളോടെ ദുആ ചെയ്യുക. വിശിഷ്യാ, ഈ പകര്‍ച്ചവ്യാധി മാറുന്നതിന് പ്രാര്‍ത്ഥിക്കുക.
2. റമദാനുല്‍ മുബാറകിലെ പ്രത്യേക ഇബാദത്തായ തറാവീഹ് താല്പര്യത്തോടെ അനുഷ്ഠിക്കുക. എന്നാല്‍ മസ്ജിദുകളില്‍ അനുവദിക്കപ്പെട്ട ആളുകള്‍ മാത്രം നമസ്കരിക്കുക. സ്വഫ്ഫുകള്‍ അടുത്ത് നില്‍ക്കുന്നതിന് പകരം മുകളില്‍ വിവരിച്ചത് പോലെ അല്പം അകന്ന് നില്‍ക്കുക.
3. മറ്റുള്ളവര്‍ വീടുകളില്‍ തന്നെ തറാവീഹ് നമസ്കരിക്കുക. ഹാഫിസുകള്‍ ആരെയെങ്കിലും ലഭിച്ചാല്‍ ഹാഫിസിനെ ഇമാമത്ത് നിര്‍ത്തുക. ഇല്ലെങ്കില്‍ നീണ്ട സൂറത്തുകള്‍ ഓതി നമസ്കരിക്കുക.
4. റമദാനിലെ ഒരു പ്രധാന കര്‍മ്മം ഇഅ്തികാഫ് ആണ്. മസ്ജിദ് അനുവാദം ലഭിക്കുന്നവരില്‍ മൂന്ന് പേരോ കുറഞ്ഞത് ഒരാളോ ഇഅ്തികാഫ് അനുഷ്ടിക്കാന്‍ ശ്രമിക്കേണ്ടതാണ്. വീടുകളില്‍ കഴിയുന്നവര്‍ നമസ്കാര സ്ഥലത്ത് കഴിയുന്നതും കഴിച്ച് കൂട്ടുക.
5. നോമ്പ് ഇസ്ലാമിന്‍റെ പ്രധാന ബാധ്യതയാണ്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാവരും അത് നിര്‍വ്വഹിക്കേണ്ടതാണ്. എന്നാല്‍ കഠിന രോഗമുള്ള ആളുകള്‍ക്ക് നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. ആകയാല്‍ (എ) ആര്‍ക്കെങ്കിലും കൊറോണയുടെ സൂചനയായ തുടര്‍ച്ചയായ ചുമയോ ശ്വാസതടസ്സമോ അനുഭവപ്പെട്ടാല്‍ അവര്‍ നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. (ബി) പ്രാരംഭ അടയാളങ്ങള്‍ കാണപ്പെടുകയും ടെസ്റ്റില്‍ പോസിറ്റീവ് സ്ഥിരപ്പെടുകയും ചെയ്താല്‍ അദ്ദേഹവും നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. (സി) പ്രായക്കൂടുതല്‍ കൊണ്ടോ പഴയ രോഗങ്ങള്‍ കാരണമോ പ്രതിരോധ ശേഷി വളരെ കുറയുകയും വൈദ്യന്‍ നോമ്പ് പിടിക്കുന്നത് അപകടകരമാണെന്ന് പറയുകയും ചെയ്താല്‍ ഇവര്‍ക്കും നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. (ഡി) ഈ രോഗം പടരുമെന്ന് ആശങ്കയുള്ളവരും നീണ്ട സേവനം ആവശ്യമുള്ളവരുമായ ഡോക്ടര്‍മാരും നേഴ്സുമാരും പകലില്‍ ആഹാര-പാനീയം ഉപേക്ഷിക്കുന്നത് കൊണ്ട് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് കണ്ടാല്‍ അവര്‍ക്കും നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. ചുരുക്കത്തില്‍, വ്യക്തിപരമായ അത്യാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അത്യാവശ്യക്കാര്‍ക്ക് നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. പക്ഷെ, ഈ വിശദീകരണത്തിന്‍റെ ഉള്ളില്‍ പെടാത്തവര്‍ അടിസ്ഥാനമില്ലാത്ത ഭയത്തിന്‍റെ പേരില്‍ നോമ്പ് ഉപേക്ഷിക്കാന്‍ പാടുള്ളതല്ല.
⭕⭕⭕🔷⭕⭕⭕
*----------------------------- ------------*
*-----------------------------
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment