Thursday, April 30, 2020

10. ദര്‍സുകള്‍, രചനകള്‍, മുജാഹദകള്‍.!


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/10_30.html?spref=tw  
അദ്ധ്യായം 03 
ദര്‍സുകള്‍, രചനകള്‍, മുജാഹദകള്‍.! 
മസാഹിര്‍ ഉലൂമിലെ ദര്‍സ്. 
ഹി: 1335 മുഹര്‍റം ഒന്നിന് ശൈഖ് മുദര്‍രിസായി മദ്റസ മളാഹിര്‍ ഉലൂമില്‍ നിയമിതനായി. 15 രൂപയായിരുന്നു നിശ്ചയിക്കപ്പെട്ട ശമ്പളം. മൗലാനാ മുഹമ്മദ് ഇല്‍യാസ് (റ) കൈകാര്യം ചെയ്തിരുന്ന ഉസൂലുശ്ശാശിയും നഹ്വ് -മന്‍തിഖ് -ഫിഖ്ഹുകളുടെ അഞ്ച് പ്രാരംഭ കിതാബുകളുമുണ്ടായിരുന്നു. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ശൈഖിന് മദ്റസാ നടപടിയനുസരിച്ച് ഉസ്വുലുശ്ശാശി ഊഴമാകുന്നിന് മുമ്പാണ് കിട്ടിയത്. പക്ഷേ, ശൈഖവര്‍കള്‍ തന്‍റെ പരിശ്രമവും ബുദ്ധിസാമര്‍ഥ്യവും മുത്വാലഅയും തയ്യാറെടുപ്പും മുഖാന്തിരം തന്‍റെ അസാധാരണ അര്‍ഹത തെളിയിക്കുകയും വിദ്യാര്‍ത്ഥികള തൃപ്തരാക്കുകയും ചെയ്തു. എന്തിനേറെ പഠിച്ച ഭാഗങ്ങള്‍ വരെ വിദ്യാര്‍ത്ഥികള്‍ ശൈഖില്‍ നിന്ന് രണ്ടാമത് ഓതാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
അടുത്ത വര്‍ഷം കൂടുതല്‍ ഉന്നതമായ കിതാബുകള്‍ പഠിപ്പിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. മൂന്നാംവര്‍ഷം മഖാമാതെ ഹരീരിയും സബ്അതുല്‍ മുഅല്ലഖയും ഏല്‍പിച്ചു. കുറഞ്ഞ കാലയളവില്‍ത്തന്നെ മദ്റസയിലെ ബഹുമാന്യ നാളിം മൗലാനാ ഇനായത്തുല്ലാഹ്, ശൈഖിന്‍റെ കഴിവ് സമ്മതിച്ചത് ഇങ്ങനെയാണ്. സകരിയ്യാ, നിങ്ങള്‍ ഞങ്ങളുടെ തലകുനിപ്പിച്ചു കളഞ്ഞല്ലോ.! തൊട്ടടുത്ത വര്‍ഷങ്ങളില്‍ ബുഖാരിയുടെ മൂന്നു ഭാഗവും പിന്നീട് മിശ്കാതുല്‍ മസ്വാബീഹും ദര്‍സിനായി നല്‍കപ്പെട്ടു. 
അല്ലാമാ സഹാറന്‍പൂരിയുമായുള്ള പ്രത്യേക ബന്ധം: 
ഒരുശിഷ്യന് തന്‍റെ ആത്മീയ ഗുരുവില്‍നിന്ന് ലഭിക്കുന്ന സ്നേഹവും തൃപ്തിയും അതിലൂടെ സിദ്ധിക്കുന്ന ആത്മീയ പുരോഗതികളും സുലൂകിന്‍റെ (ആത്മീയത) ഉന്നതിയിലേക്ക് എളുപ്പത്തില്‍ ഉയരാന്‍ കഴിയുന്ന പടികളാണ്. ഹസ്രത്ത് സഹാറന്‍പൂരി തന്‍റെ ശ്രദ്ധ മുഴുവന്‍ ബദ്ലുല്‍ മജ്ഹൂദിന്‍റെ രചനയിലാക്കിയ കാലമായിരുന്നു ഇത്. ശൈഖ് സകരിയ്യയും തന്നെ, മുഴുവന്‍ ഈ  ജോലിക്കായി വഖ്ഫ് ചെയ്തു. രചനാ രീതി ഇതായിരുന്നു: ഹസ്രത്ത് ഹദീസ് ശറഹുകളും അവലംബങ്ങളും തിരഞ്ഞുവെയ്ക്കും. ശൈഖവര്‍കള്‍ അവ മുത്വാലഅ ചെയ്ത് വിഷയബന്ധിതമായ കാര്യങ്ങള്‍ ഒരുമിച്ചുകൂട്ടി ഹസ്രത്തിന്‍റെ സമക്ഷത്തില്‍ സമര്‍പ്പിക്കും. ഹസ്രത്ത് തന്‍റെ വാക്കുകളില്‍ അതിനെ ക്രോഡീകരിച്ച് എഴുതേണ്ട രീതിയില്‍ പറഞ്ഞുകൊടുക്കും. എഴുതുന്നത് ശൈഖായിരിക്കും. ഇതിന്‍റെ ഫലമായി ഹസ്രത്തിന്‍റെ സാമീപ്യവും സ്നേഹവും പ്രതിദിനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ശൈഖിന്‍റെ സമകാലികരിലും യുവ പണ്ഡിതരിലും മദ്റസാ ഭാരവാഹികളിലും ഇത് അസൂയയുണ്ടാക്കി. ഈ ജോലി തദ്രീസില്‍ കോട്ടമുണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ തദ്രീസിന് ഭാരമില്ലാത്തതും മദ്റസാ ജീവനക്കാരല്ലാത്തതുമായ ആരെയെങ്കിലും ഇതിന് ചുമതലപ്പെടുത്തണമെന്ന് അവര്‍ പറയുകയും ചെയ്തു. അങ്ങനെ മറ്റൊരാള്‍ ഇതിനായി നിയമിക്കപ്പെട്ടു. പക്ഷെ, അദ്ദേഹം ഇടയ്ക്കിടെ വീട്ടില്‍ പോയിരുന്നതിനാല്‍ ഹസ്രത്തിന് ഭാരമായി. ഇതറിഞ്ഞ ശൈഖ് വീണ്ടും തന്നെ സേവനത്തിനായി സമര്‍പ്പിച്ചു. മറ്റാരെയും കൊണ്ട് എന്‍റെ ജോലി നടക്കത്തില്ല എന്നു പറഞ്ഞു കൊണ്ട് ഹസ്രത്ത് സേവനം സ്വീകരിച്ചു. 
ശൈഖവര്‍കള്‍ ഈ കാലയളവില്‍ വളരെ നിര്‍ബന്ധിതവാവസ്ഥയിലൊഴികെ എല്ലാ യാത്രകളില്‍ നിന്നും ഈ ജോലിക്ക് തടസ്സമാകുന്ന കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുകഴിഞ്ഞു. ബദ്ലുല്‍ മജ്ഹൂദിന്‍റെ അച്ചടിയുടെ അവസരമായപ്പോള്‍ ആദ്യം മീറത്തിലാണ് അതിന്‍റെ സജ്ജീകരണം ചെയ്തത്. ശേഷം ത്ഥാനാ ഭവനില്‍ മൗലാനാ ശബ്ബീര്‍ അലിയുടെ പ്രസ്സിലേക്ക് അച്ചടി മാറ്റുകയുണ്ടായി. വ്യാഴാഴ്ച്ച  വൈകുന്നേരം ത്ഥാനാഭവനില്‍ പോയി ശനിയാഴ്ച്ച രാവിലെ മടങ്ങിവരല്‍ അന്ന് പതിവായിരുന്നു. വളരെ കാലത്തേക്ക്  ഈ പതിവ് നിലനിന്നു. ശേഷം ഹി. 1342 മുതല്‍ 44 വരെ ഡല്‍ഹിയിലെ  ഹിന്ദുസ്ഥാനി പ്രസ്സിലായിരുന്നു അച്ചടി. ഇക്കാലത്തും അധികവും ആഴ്ച്ചതോറും ചിലപ്പോള്‍ രണ്ടാഴ്ച്ചതോറും ഡല്‍ഹിയില്‍ പോകേണ്ടിവന്നു. വെള്ളിയാഴ്ച്ച രാവില്‍ പന്ത്രണ്ട്  മണിക്കുള്ള വണ്ടിയിലായിരുന്നു യാത്ര. പന്ത്രണ്ട് മണി വരെ സ്വന്തം ജോലി ചെയ്യും. ശേഷം ഒറ്റയ്ക്ക് കാല്‍നടയായി സ്റ്റേഷനിലേക്ക് പോവും. ബദ്ലിന്‍റെ കോപ്പികള്‍ നെഞ്ചോടണച്ചുവച്ച് കിടന്നുറങ്ങും. ഡല്‍ഹി സ്റ്റേഷനില്‍ നിന്നു നേരെ പ്രസ്സിലേക്ക് പോകും. വൈകുന്നേരം പ്രസ്സ് അടച്ച ശേഷം ശൈഖ് റഷീദ് അഹ്മദ് സാഹിബിന്‍റെ അടുക്കല്‍ പോയി താമസിക്കും. അടുത്ത ദിവസം ഞായറാഴ്ച്ച രാവില്‍ ഡല്‍ഹിയില്‍ നിന്നു യാത്രയായി ഒരു മണിയ്ക്ക് സഹാന്‍പൂരില്‍ എത്തിച്ചേരും. രണ്ട്-മൂന്ന് വര്‍ഷം ഇങ്ങനെയായിരുന്നു പതിവ്. ശമാഇലുത്തിര്‍മിദിയുടെ ഉര്‍ദു പരിഭാഷ ഖസ്വാഇലെ നബവി (സ്വ) ഈ താളുകള്‍ ഡല്‍ഹി താമസത്തിനിടയില്‍ മാത്രം എഴുതീത്തീര്‍ത്തതാണ്. ഡല്‍ഹിയില്‍ പോകുമ്പോള്‍ പ്രസ്സിന്‍റെ അടുത്തുള്ള ഹാജി മുഹമ്മദ് ഉസ്മാന്‍ സാഹിബിന്‍റെ കടയില്‍ നിന്നും ഈ കടലാസുകളെടുക്കും. പ്രൂഫുകള്‍ ശരിയാക്കിയ ശേഷം ബാക്കി വരുന്ന സമയത്ത് അരപ്പേജിന്‍റെ തര്‍ജ്ജമ എഴുതും. മടങ്ങുമ്പോള്‍ ഈ കടലാസുകള്‍ അദ്ദേഹത്തിന്‍റെ കടയില്‍തന്നെ വെയ്ക്കും. ചുരുക്കത്തില്‍ യാത്രാ നാളുകളിലെ രചയാണിത്. എന്നാല്‍ പുന:പരിശോധനാ സമയത്ത് ചില അനുബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 
വിവാഹം: 
മൗലാനാ മുഹമ്മദ് യഹ് യയുടെ വിയോഗത്തെ തുടര്‍ന്ന് ശൈഖിന്‍റെ മാതാവിന് പനിയാരംഭിച്ചിരുന്നു. അത് കൂടിക്കൂടി ക്ഷയജ്വരമായി രൂപം പ്രാപിച്ചു. അവര്‍ മൗലാനയുടെ വിയോഗത്തിനുടനെ തന്നെ ശൈഖിനോട് വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ പറഞ്ഞു: ഞാന്‍ അടുത്തു തന്നെ പോകും. നിന്‍റെ വീട് തുറന്നുതന്നെ ഇരിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. 
ശൈഖിന്‍റെ വിവാഹബന്ധം മൗലാനാ റഊഫുല്‍ ഹസന്‍റെ മകളുമായിട്ടായിരുന്നു. മാതാവ് തന്‍റെ ആഗ്രഹം ഹസ്രത്ത് സഹാറന്‍പൂരിയെ അറിയിച്ചു. ഹസ്രത്ത് കാന്ദലയിലുള്ള വധൂവീട്ടുകാര്‍ക്ക് ശൈഖിന്‍റെ വിവാഹം അടുത്തുതന്നെ നടക്കുന്നതാണെന്ന് എഴുതി അറിയിച്ചു. നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അവര്‍ മറുപടി എഴുതി. അങ്ങനെ ഹസ്രത്ത് ചില ആളുകളെയും കൂട്ടി കാന്ദലയിലേക്ക് യാത്രയായി. ശൈഖ് അവിടെ നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു. ശൈഖിന്‍റെ നികാഹ് ഹസ്രത്ത് തന്നെ നടത്തിക്കൊടുത്തു. നികാഹ് കഴിഞ്ഞപ്പോള്‍ കാന്ദല എന്‍റെ നാട് തന്നെ ആയതിനാല്‍ വധുവിനെ സഹാറന്‍പൂരിലേക്ക് കൂട്ടിക്കൊണ്ട് പോകേണ്ടതില്ലെന്ന് ശൈഖ് അറിയിച്ചു. കാന്ദലക്കാര്‍ക്ക് സ്വാഭാവികമായി ഇതിഷ്ടപ്പെട്ടില്ല. ഇതറിഞ്ഞ ഹസ്രത്ത് പറഞ്ഞു: കൊണ്ടുപോകാതിരിക്കാന്‍ നീയാരാണ്.? പിതാവായി ഞാനാണ് വന്നിട്ടുള്ളത്. വധുവിനെ നാളെ എന്‍റെ കൂട്ടത്തില്‍ കൊണ്ടുവരണം. അങ്ങനെ രണ്ടാം ദിവസം യാത്രയയപ്പ് നല്‍കി എല്ലാവരും സഹാന്‍പൂരില്‍ മടങ്ങിയെത്തി. ഹി:1335 റമദാന്‍ 27 ന് മാതാവ് ദിവംഗതയായി. ഹസ്രത്ത് സഹാന്‍പൂരിയാണ് ജനാസ നമസ്കാരത്തിന് ഇമാമത്ത് നിര്‍വ്വഹിച്ചത്. 
രണ്ടാം വിവാഹം: 
1355 ദുല്‍ഹജ്ജ് 5 (1937 ഫെബ്രുവരി 17) ന് ഭാര്യ  ബീബി അമതുല്‍മതിന്‍ സാഹിബ ദിവംഗതയായി. ശൈഖവര്‍കളുടെ മനസ്സില്‍ സ്വാഭാവികമായും അത് ആഘാതമുണ്ടാക്കി. തുടര്‍ന്ന് വിവാഹം ആഗ്രഹിച്ചിരുന്നില്ല. ഏകാഗ്രതയോടെ ഇല്‍മീ തസ്വ്നീഫീ ഖിദ്മത്തുകളില്‍ ലയിച്ചുചേര്‍ന്നു. പക്ഷേ, പിതാവിന്‍റെ സ്ഥാനക്കാരനായിരുന്ന പിതൃവ്യന്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് ഇതിഷ്ടപ്പെട്ടില്ല. ഇതര മഹാന്‍മാരും ശൈഖിന്‍റെ വീട് സജീവമായിക്കാണാന്‍ ആഗ്രഹിച്ചു. അങ്ങനെ നാലു മാസം തികയുന്നതിന് മുമ്പുതന്നെ രണ്ടാം വിവാഹം മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) യുടെ മകള്‍ അത്വിയ്യയുമായി നടന്നു. 1356 റബീഉല്‍ ആഖിര്‍ 8 (1937 ജൂണ്‍ 18) ന് നിസാമുദ്ദീനില്‍ വെച്ചായിരുന്നു നികാഹ്. മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരിയും തദവസരം സന്നിഹിതനായിരുന്നു. സഹാറന്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് മൗലാനാ മദനി വിവാഹവിവരം അറിയുന്നത്. നികാഹ് ഖുതുബ ഞാനായിരിക്കും ഓതുന്നത് എന്ന് പറഞ്ഞ് മഹാനവര്‍കള്‍ ഡല്‍ഹിയിലെത്തി. ജുമുഅ നമസ്കാരാനന്തരം നികാഹ് നടന്നു. 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...