മൗലാനാ അബ്ദുര്‍റഹീം ഫലാഹി മര്‍ഹൂം.!
അനുസ്മരണം:
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/blog-post_89.html?spref=tw
ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ മഹാമാരിയില്‍ വിഷമിച്ച് കഴിയുന്ന ഈ നാളുകളില്‍ ദുഃഖത്തിന്‍റെ വാര്‍ത്തകള്‍ കൂടുതല്‍ അസ്വസ്ഥമാക്കുന്നു. അല്ലാഹു സഹനതയും ശാന്തിയും സമാധാനവും നല്‍കട്ടെ.! ഇത്തരം വാര്‍ത്തകളിലെ ഒരു പ്രധാന വാര്‍ത്തയാണ് ഖാദിമുല്‍ ഖുര്‍ആന്‍ മൗലാനാ അബ്ദുര്‍റഹീം ഫലാഹിയുടെ വേര്‍പാട്. (1441 ശഅ്ബാന്‍ 17 2020 ഏപ്രില്‍ 12 ഞായര്‍) പരിശുദ്ധ ഖുര്‍ആനിന്‍റെ സമുന്നത സേവനങ്ങള്‍ക്ക് സൗഭാഗ്യം നല്‍കപ്പെടുകയും ഖാദിമുല്‍ ഖുര്‍ആന്‍ എന്ന സ്ഥാനനാമം ലഭിക്കുകയും ചെയ്ത ഹസ്രത്ത് മൗലാനാ ഗുലാം മുഹമ്മദ് വസ്താനവിയുടെ പ്രവിശാലമായ സര്‍വ്വ പ്രവര്‍ത്തനങ്ങളുടെയും വലംകൈ മൗലാനാ ഫലാഹിയായിരുന്നു. പ്രത്യേകിച്ചും പരിശുദ്ധ ഖുര്‍ആനിനോട് അനുരാഗാത്മകമായ ബന്ധമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തന്നെ ഇന്ത്യ മുഴുവനും സഞ്ചരിക്കുകയും മുസാബഖത്തുല്‍ ഖുര്‍ആനില്‍ കരീം എന്ന പേരില്‍ ഖുര്‍ആന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയിലും ഈരാറ്റുപേട്ട അല്‍ ജാമിഅത്തുല്‍ ഫൗസിയ്യയിലും മൗലാനാ വന്ന് ഈ മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. മത്സരങ്ങള്‍ക്ക് മുമ്പ് നീണ്ട ക്രമീകരണങ്ങള്‍ക്ക് മര്‍ഹൂം തന്നെ ചുക്കാന്‍ പിടിച്ചിരുന്നു. മത്സരത്തിന് ഒരു ദിവസം മുമ്പ് വന്ന് ഹാളും മറ്റും ശരിയാക്കും. ചോദ്യങ്ങള്‍ മുഴുവനും നടത്തുന്നതും മാര്‍ക്കുകള്‍ ക്രോഡീകരിക്കുന്നതും വിജയികളെ കണ്ടെത്തുന്നതും പ്രഖ്യാപിക്കുന്നതും എല്ലാം അല്ലാഹുവിന്‍റെ ഈ അടിമ തന്നെയാണ്. ചോദ്യങ്ങള്‍ക്കിടയിലും സമാപന പരിപാടിയിലും വളരെ പ്രധാനപ്പെട്ട പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഇടയ്ക്ക് ആഹാരത്തിന്‍റെയും വിശ്രമത്തിന്‍റെയും സമയത്ത് പരിശുദ്ധ ഖുര്‍ആന്‍ ഹിഫ്സ് പഠിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. മത്സരത്തിന് ശേഷവും വിവിധ മുതഅല്ലിംകളെ സ്വീകരിക്കുകയും ആദരണീയ സഹോദരന്‍ മൗലാനാ മുഫ്തി അബ്ദുല്ലാഹ് പട്ടേല്‍ മളാഹിരി സ്ഥാപിച്ച മഹത്തായ സ്ഥാപനം ഗുജറാത്ത് ഹാന്‍സോട്ടിലെ ജാമിഅ മസ്ഹര്‍ സആദത്തിലേക്കും മറ്റും വിടുകയും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ ഹിഫ്സും ആലിം കോഴ്സും കഴിഞ്ഞ ധാരാളം പണ്ഡിത സഹോദരങ്ങള്‍ ഇവിടെ പരിശുദ്ധ ഖുര്‍ആനിന്‍റെ പാരായണവും നൂറാനീ ഖാഇദയും പഠിച്ചിരുന്നു. ഹിഫ്സും കിതാബും പഠിച്ച് കഴിഞ്ഞവര്‍ ഇത് പഠിക്കാന്‍ തയ്യാറായതും ഉറച്ച് നിന്ന് പഠിച്ചതും പ്രധാനമായും മൗലാനാ മര്‍ഹൂമിന്‍റെ പ്രേരണ കൊണ്ടാണ്. ഇത് കേരളവുമായി മാത്രം ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളുമായും ഇപ്രകാരം ബന്ധപ്പെട്ടിരുന്നു. സ്വന്തം സ്ഥാപനവും ഒരു മഹാ പ്രസ്ഥാനവുമായ ജാമിഅ ഇഷാഅത്തുല്‍ ഉലൂമിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും പ്രധാന നേതൃത്വം മര്‍ഹൂം തന്നെയായിരുന്നു. കൂടാതെ പരിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട രചനാത്മകമായ ധാരാളം സേവനങ്ങളും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ മത്സരത്തിലെ തഫ്സീറുമായി ബന്ധപ്പെട്ട രചന വിജ്ഞാനത്തിന്‍റെ ഒരു അമൂല്യ ശേഖരമാണ്. റമദാന്‍ മാസത്തില്‍ ഓരോ തറാവീഹിന് ശേഷവും പാരായണം ചെയ്യാന്‍ തയ്യാറാക്കിയ ഖുര്‍ആനിക സന്ദേശങ്ങളുടെ കോപ്പി ഈ പാപിക്ക് അയച്ചുതന്നു. അതില്‍ രചനയുടെ ലാളിത്യത്തിന്‍റെ മറ്റൊരു ശൈലി സ്വീകരിക്കുകയും സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ ശരീഫിന്‍റെ രത്നച്ചുരുക്കം മനസ്സിലാക്കി കൊടുക്കുകയും ചെയ്തിരിക്കുന്നു. അതെ, നാല് ഭാഗത്തേക്കും നന്മകള്‍ വിതറിക്കൊണ്ട് കുതിച്ചുപാഞ്ഞുകൊണ്ടിരുന്ന ഒരു പടക്കുതിര ഒറ്റയടിക്ക് മറഞ്ഞ് പോയ ഒരു പ്രതീതിയാണ് മര്‍ഹൂമിന്‍റെ വേര്‍പാട് അറിഞ്ഞപ്പോള്‍ ഉണ്ടായത്. ഇല്ല, മൗലാനാ മര്‍ഹൂം മറഞ്ഞുപോയെങ്കിലും അദ്ദേഹം ഇളക്കി വിട്ട നന്മയുടെ പൂവനം വസന്തം കൂടിക്കൊണ്ടിരിക്കുന്ന നിലയില്‍ കാലാകാലം നിലനില്‍ക്കുന്നതാണ്. കാരണം അല്ലാഹുവിന്‍റെ ഈ ദാസന്‍റെ കര്‍മ്മമണ്ഡലം പരിശുദ്ധ ഖുര്‍ആന്‍, മഹോന്നത ഖുര്‍ആന്‍ മാത്രമായിരുന്നു. ഖുര്‍ആന്‍ ശരീഫ് നിലയ്ക്കാത്ത നിര്‍ധരിയും അണയാത്ത വിളക്കും കണ്ണുകളുടെ കുളിര്‍മ്മയും മനസ്സുകളുടെ വസന്തവും ആയത് പോലെ ഖുര്‍ആന്‍ സേവകരുടെ സന്തോഷങ്ങള്‍ക്കും അന്ത്യമില്ല. അതെ, അവരുടെ ചെറിയ ജീവിതം കൊടുത്ത് അവര്‍ ഖുര്‍ആന്‍ കരീമിനെ വാങ്ങി. അതിനെ മുറുകെ പിടിച്ച് മരിച്ചു. തീര്‍ച്ചയായും ഖബ്റില്‍ അതിനെ പുണര്‍ന്ന് കിടക്കുന്നതും നാളെ മഹ്ശറില്‍ അതിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് റഹ്മാന്‍റെ മുന്നില്‍ ഹാജരാകുന്നതുമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖുര്‍ആന്‍ വക്താവിനോട് പറയപ്പെടും, നീ ഓതുക. ദുന്‍യാവില്‍ നിറുത്തി പാരായണം ചെയ്തത് പോലെ നിറുത്തി നിറുത്തി ഓതുക. സ്വര്‍ഗ്ഗീയ സ്ഥാനങ്ങളിലേക്ക് കയറിപ്പോകുകയും ചെയ്യുക. നിന്‍റെ സ്ഥാനം നീ അവസാനമായി ഓതി നിര്‍ത്തുന്ന സ്ഥലത്താണ്.! ഈ അനുസ്മരണം മൗലാനാ മര്‍ഹൂമിനെ കുറിച്ചുള്ള വാഴ്ത്തലുകള്‍ മാത്രമല്ല, റമദാന്‍ മാസം വരുന്നു... നാമും പരിശുദ്ധ ഖുര്‍ആനുമായി അടുക്കണമെന്ന ഉദ്ബോധനം കൂടിയാണ്. പരിശുദ്ധ ഖുര്‍ആന്‍ തിലാവത്ത് നടത്തുന്നവര്‍ നഷ്ടമില്ലാത്ത കച്ചവടം നടത്തുന്നവരാണ്. (സൂറ: ഫാത്വിര്‍). അല്ലാഹുവേ, മൗലാനാ മര്‍ഹൂമിന് ഖുര്‍ആന്‍ കൊണ്ട് നീ അനുഗ്രഹിക്കേണമേ, ഖുര്‍ആനിനെ കൂട്ടാളിയാക്കേണമേ, ഖുര്‍ആനിനെ ശുപാര്‍ശകനാക്കേണമേ, അദ്ദേഹം ചെയ്ത സേവനങ്ങള്‍ എല്ലാം സ്വീകരിക്കുകയും പരമ്പര പരമ്പരയായി നില നിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യേണമേ.! റഹ്മാനേ, മറ്റ് മര്‍ഹൂമുകള്‍ക്കും വിശിഷ്യാ ഈ ദുഃഖ സമയത്ത് നിന്നിലേക്ക് ഹാജരായ എല്ലാവര്‍ക്കും നീ കാരുണ്യം ചൊരിയേണമേ.! ഇവരുടെ വേര്‍പാടില്‍ വേദനിക്കുന്നവര്‍ക്ക് സമുന്നത പ്രതിഫലം നല്‍കേണമേ.!
🔹🔹🔹Ⓜ🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment