Tuesday, August 1, 2023

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.























ആദരണീയമായ ഈ സ്ഥാപനം,

പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.!


പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന്മാര്‍ അവരുടെ കരളിന്‍റെ കഷ്ണമെടുത്ത് ഈ സ്ഥാപനമാകുന്ന ചെടി നട്ടുപിടിപ്പിച്ചു. ചൂട് ചോരയിലൂടെ ഈ വടവൃക്ഷത്തിന് വെള്ളം നല്‍കി. നിരവധി ഗുരുനാഥന്മാരും ധാരാളം സഹായികളും പകലുകളില്‍ അക്ഷീണം യത്നിക്കുകയും ഇരവുകളില്‍ കണ്ണീര്‍ വാര്‍ത്ത് പടച്ചവനോട് വിലപിക്കുകയും ചെയ്തു. കരുണാവാരിധിയായ റബ്ബ് എല്ലാവര്‍ക്കും സമുന്നത പ്രതിഫലം നല്‍കട്ടെ.! റഹ്മാന്‍റെ കൃപയാല്‍ ഈ വട വൃക്ഷത്തിന് ധാരാളം പുഷ്പങ്ങളും പഴങ്ങളുമുണ്ടായി. പടച്ചവന്‍ ഈ അനുഗ്രഹീത സന്താനങ്ങളെ അനുഗ്രഹിക്കട്ടെ.! തീര്‍ച്ചയായും ഇത്തരുണത്തില്‍ സ്ഥാപകരേയും ഗുരുനാഥന്മാരേയും ഉപകാരികളേയും പ്രാര്‍ത്ഥനയോടെ സ്മരിക്കുക, പുഷ്പങ്ങളേയും പഴങ്ങളേയും സ്ഥാപനത്തിന്‍റെ ഉയര്‍ച്ചയ്ക്കും ശാഖോപശാഖകളുടെ വര്‍ദ്ധനവിനും വളര്‍ച്ചയ്ക്കും പരിശ്രമിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. കൂട്ടത്തില്‍ യഥാര്‍ത്ഥ സ്ഥാപകനായ അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ) യിലേക്കുള്ള അനുഗ്രഹീത കണ്ണികളായ ആത്മീയ സ്ഥാപകരേയും അവരുടെ ജീവിത സന്ദേശങ്ങളെയും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഇക്കാര്യം നമ്മോട് എല്ലാവരുടെയും കേന്ദ്ര സ്ഥാപനങ്ങളിലൊന്നായ ദാറുല്‍ ഉലൂമിന്‍റെ മസ്ജിദിലിരുന്ന് വിശ്വപണ്ഡിതന്‍ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി ആറ്റിക്കുറുക്കിയ വാക്കുകളില്‍ നമ്മെ ഉണര്‍ത്തുന്നു. അല്ലാഹു ഈ മഹാത്മാക്കളെ അനുഗ്രഹിക്കട്ടെ.! ഇവര്‍ ഹൃദയം കൊണ്ട് പറയുന്ന വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് ഉതവി നല്‍കട്ടെ.!

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി. 

ആമുഖം: ഹിജ്രി 1418  സഫര്‍ 23 (1997 ജൂണ്‍ 30) ന് ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ മസ്ജിദില്‍ വെച്ച് മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി ഉസ്താദുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്‍പാകെ ഒരു പ്രഭാഷണം നടത്തി. ഉപഭൂഖണ്ഡത്തില്‍ പരന്ന് കിടക്കുന്ന ശരിയായ അടിത്തറയിലുള്ള മുഴുവന്‍ മദ്റസകളുടെയും ആത്മീയ സ്ഥാപകന്മാര്‍ ഹസ്രത്ത് മുജദ്ദിദ് അല്‍ഫ് ഥാനി ശൈഖ് അഹ്മദ് സര്‍ഹിന്ദി, ശാഹ് വലിയുല്ലാഹി ദഹ്ലവി മുതലായ മഹാത്മാക്കളാണെന്നും മുഹമ്മദീ സന്ദേശങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും നന്മകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് മദ്റസകളുടെ ലക്ഷ്യമെന്നും അതിനുള്ള ലളിതവും ശക്തവുമായ മാര്‍ഗ്ഗം ആത്മീയ സ്ഥാപനങ്ങളില്‍ മുഹമ്മദീ ജീവിതവും സന്ദേശവും പ്രവര്‍ത്തനങ്ങളും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യലാണെന്നും വിവിധ സംഭവങ്ങളും വചനങ്ങളും ഉദ്ദരിച്ചു കൊണ്ട് ഇതില്‍ മൗലാനാ ഉണര്‍ത്തി. അത്യന്തം ചിന്താര്‍ഹവും വഴി വെളിച്ചം നല്‍കുന്നതും കര്‍മ്മാവേശം പകരുന്നതുമായ ഈ പ്രഭാഷണം മുഴുവന്‍ മദ്റസാ വക്താക്കള്‍ക്കും സഹോദരങ്ങള്‍ക്കും മുന്‍പാകെ ഞങ്ങള്‍ രചനാ രൂപത്തില്‍ സമര്‍പ്പിക്കുകയാണ്. ഓരോരുത്തരും ഇത് ശ്രദ്ധയോടെ വായിക്കുകയും കഴിവിന്‍റെ പരമാവധി പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. അല്ലാഹു അതിന് ഉതവി നല്‍കട്ടെ!

- മുഹമ്മദ് റാബിഅ് ഹസനി നദ്വി (ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ ലക്നൗ)


ദാറുല്‍ ഉലൂമിന്‍റെ അടിസ്ഥാനം, അതിന്‍റെ വൈജ്ഞാനിക ചിന്തകളുടെ പുരോഗതി.

ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയും ശരിയായ ആദര്‍ശ ചിന്തകള്‍ പുലര്‍ത്തുന്ന എല്ലാ സ്ഥാപനങ്ങളും ഇന്ത്യയില്‍ കടന്നു പോയ രണ്ട് യുഗപുരുഷന്മാരുടെ ചിന്താ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒന്ന്, മുജദ്ദിദ് അല്‍ഫ് ഥാനി ശൈഖ് അഹമ്മദ് സര്‍ഹിന്ദി (ഹി 1034). രണ്ട്, ഹസ്റത്ത് ഷാഹ് വലിയുല്ലാഹി ദഹ്ലവി (ഹി 1176).

ഈ രണ്ട് മഹാത്മാക്കള്‍ ഈ സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ സ്ഥാപകരും വഴികാട്ടിയും വൈജ്ഞാനിക ചിന്താ പുരോഗതികളുടെയും അവയുടെ പ്രചാരണത്തിന് വേണ്ടിയുള്ള ത്യാഗ പരിശ്രമങ്ങളുടെയും മാനദണ്ഡമാണ്.

മുജദ്ദിദ് അല്‍ഫ് ഥാനി ഉപഭൂഖണ്ഡം മുഴുവന്‍ പരിവര്‍ത്തനമുണ്ടാക്കിയ മഹാപുരുഷനാണ്. അതിന് അദ്ദേഹം പ്രധാന മാധ്യമമാക്കിയത് കത്തുകളാണ്. പ്രസ്തുത കത്തുകള്‍ ക്രോഡീകരിക്കപ്പെട്ടുവെങ്കിലും പണ്ഡിതര്‍ പോലും ഇന്ന് അതിനെ കുറച്ച് മാത്രമേ പാരായണം ചെയ്യുന്നുള്ളൂ എന്നുള്ളത് ഒരു ദുഃഖസത്യമാണ്. അതുകൊണ്ട് നിങ്ങള്‍ അത് പാരായണം ചെയ്യണമെന്നും കുറഞ്ഞപക്ഷം അതില്‍ നിന്നുമുള്ള ധാരാളം കത്തുകള്‍ ഉദ്ധരിച്ചിട്ടുള്ള ഇസ്ലാമിക നവോത്ഥാന നായകര്‍ 3-ാം ഭാഗം വായിക്കണമെന്നും നിങ്ങളെ ആത്മാര്‍ത്ഥമായി ഉപദേശിക്കുന്നു.

ഡോ. അല്ലാമാ ഇഖ്ബാല്‍ അദ്ദേഹത്തെ കൃത്യമായി പരിചയപ്പെടുത്തിക്കൊണ്ട് പറയുന്നു: ശൈഖ് സര്‍ഹിന്ദി ഇന്ത്യാ രാജ്യത്തെ സമുദായത്തിന്‍റെ മൂലധനം കാത്തു സൂക്ഷിച്ചു. അല്ലാഹു അദ്ദേഹത്തെ യഥാസമയം ഉണര്‍ത്തി.! മുജദ്ദിദ് അനാചരങ്ങളെയും ശക്തമായി എതിര്‍ത്തു. അദ്ദേഹം ബിദ്അത്തുകളെ നന്മയും തിന്മയുമായി വേര്‍തിരിക്കുന്നത് പോലും അംഗീകരിച്ചിരുന്നില്ല. ദീനിന്‍റെ വിഷയത്തില്‍ വലിയ രോഷവും ശരീഅത്തിന്‍റെ വിഷയത്തില്‍ തികഞ്ഞ ജാഗ്രതയും അദ്ദേഹം പുലര്‍ത്തിയിരുന്നു.

ശൈഖ് ഇബ്നു അറബിയുടെയും ചില സൂഫിവര്യന്മാരുടെയും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെയും എതിരില്‍ ഏതാനും നീരീക്ഷണങ്ങള്‍ ഉദ്ദരിച്ചുകൊണ്ട് ഒരിക്കല്‍ ഒരു പണ്ഡിതന്‍ കത്തെഴുതിയപ്പോള്‍ മുജദ്ദിദ് അതിന് മറുപടിയായി ഉജ്ജ്വലമായ ഒരു കത്തെഴുതി. അതിലെ ചില വാചകങ്ങള്‍ ഇപ്രകാരമായിരുന്നു.

ബഹുമാന്യരെ,

താങ്കള്‍ ഉദ്ധരിച്ച വാക്കുകള്‍ എനിക്ക് അസഹനീയമായിരുന്നു. എന്‍റെ ഫാറൂഖീ ഞരമ്പുകള്‍ പിടയ്ക്കുകയാണ്. നാം ഇബ്നു അറബിയുടെ സേവകരല്ല, മുഹമ്മദ് അറബിയുടെ അനുയായികളാണ്. മുഹമ്മദുര്‍ റസൂലുല്ലാഹി (സ) യുടെ മദീന സന്ദേശം അവരുടെ മക്കാസന്ദേശത്തേക്കാള്‍ ഉന്നതമാണ്. നമ്മുടെ ബന്ധം ഖുര്‍ആന്‍- ഹദീസുകളിലെ നിര്‍ദ്ദേശങ്ങളായ നസ്സുകളുമായിട്ടാണ്. 'ഫസ്സ്' എന്ന പേരില്‍ അറിയപ്പെടുന്ന അവരുടെ ഗ്രന്ഥമായ ഫുസൂസുല്‍ ഹികമുമായിട്ടല്ല.! പ്രവിശാലമായ ഇന്ത്യയുടെ അധികാര പീഠത്തില്‍ ഹിജ് രി 964 ജലാലുദ്ദീന്‍ അക്ബര്‍ ഇരുപ്പുറപ്പിച്ചു. മുഹമ്മദുര്‍ റസൂലുല്ലാഹി (സ) യുടെ നിയോഗത്തിന് 1000 വര്‍ഷം തികയാന്‍ അടുത്തിരുന്നു. ഇത്തരുണത്തില്‍ ഇറാനില്‍ നിന്നുള്ള ഒരു സംഘം ഇവിടെയുള്ള ചിലരുമായി വലിയ ഗൂഢാലോചന നടത്തി. യഹൂദ-ക്രൈസ്തവ മതങ്ങള്‍ക്കെല്ലാം 1000 വര്‍ഷത്തെ ആയുസ്സ് ഉണ്ടായിരുന്നുവെന്നും മുഹമ്മദീ ദര്‍ശനത്തിന്‍റെ ആയുസ്സും 1000 തന്നെയാണെന്ന് പ്രചരിപ്പിച്ചു. ഈ വാദം സ്വീകരിക്കാനും ശക്തിയുക്തം പ്രചരിപ്പിക്കാനും വലിയ വിദ്യാഭ്യാസമോ മതബന്ധമോ ഇല്ലാത്ത അക്ബറിനെ അവര്‍ തെരഞ്ഞെടുത്തു. അക്ബര്‍ അവരുടെ വലയില്‍ കുടുങ്ങുകയും ആദ്യം വിവിധ മത പണ്ഡിതരെ ഒരുമിച്ച് കൂട്ടി സംവാദങ്ങള്‍ നടത്തിക്കുകയും അവസാനം നീരീശ്വരവാദം പ്രചരിപ്പിക്കുകയും ഇസ്ലാമില്‍ നിന്നും ജനങ്ങളെ അകറ്റുകയും ചെയ്തു.

ഈ സങ്കീര്‍ണ്ണ സാഹചര്യത്തില്‍ മുജദ്ദിദും കൂട്ടുകാരും മുന്നോട്ട് വന്നു. അവര്‍ ഈ രാജ്യത്തിന് മുകളില്‍ വട്ടമിട്ട് പറന്ന വലിയ അപകടത്തില്‍ നിന്നും രാജ്യത്തെ രക്ഷിച്ചു. മതനിരാസത്തിന്‍റെയും ഇസ്ലാം വിരോധത്തിന്‍റെയും ശക്തമായ പ്രചാരണത്തിനിടയില്‍ നഷ്ടപ്പെടേണ്ടിയിരുന്ന രാജ്യത്തിന്‍റെ ഇസ്ലാമിക ബന്ധം തിരിച്ച് പിടിച്ചു. അല്ലാഹുവിന്‍റെ ഭവനത്തില്‍ നിന്നും വളരെ വ്യക്തമായി പറയട്ടെ; ഈ രാജ്യത്തെ ശരിയായ നിലയില്‍ കാണപ്പെടുന്ന ഇസ്ലാമിന് പിന്നിലുള്ള പ്രധാന വ്യക്തിത്വം മുജദ്ദിദും കൂട്ടുകാരുമാണ്. അവരുടെ പരിശ്രമ ഫലമായി അക്ബറിന് ശേഷം അവസ്ഥകള്‍ മാറുകയും അവസാനം അക്ബറിന്‍റെ പീഠത്തില്‍ നന്മകളെ സജീവമാക്കിയ മുഹ്യുദ്ദീന്‍ ഔറംഗസീബ് ആലംഗീര്‍ എത്തിച്ചേരുകയും ചെയ്തു. (വിവരണത്തിന് വായിക്കുക: ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ 3 ഭാഗം മുഫക്കിറുല്‍ ഇസ്ലാം ഫൗണ്ടേഷന്‍ കോഴിക്കോട്.)

പ്രഗത്ഭ പണ്ഡിതന്‍ മൗലാനാ ഹബീബുറഹ്മാന്‍ ശര്‍വാനി പറയുന്നു: ജനങ്ങള്‍ ചരിത്രത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളില്‍ ചിന്തിക്കാറില്ല. മുകളിലൂടെ വായിച്ചു വിടുക മാത്രമേ ചെയ്യുകയുള്ളൂ.. എന്നാല്‍ അക്ബറിന്‍റെ ചരിത്രത്തില്‍ വളരെ വലിയ സന്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഇതാണ്: വിവരമില്ലാത്തവനും മതവിരുദ്ധനും തിന്മ നിറഞ്ഞവനുമായ ഒരു ഭരണധികാരിയുടെ പിന്‍ഗാമി അയാളെക്കാള്‍ മോശമായിരിക്കുമെന്നതാണ് പതിവ്. എന്നാല്‍ അക്ബറിന്‍റെ വിഷയത്തില്‍ തിരിച്ചാണ് സംഭവിച്ചത്. ജഹംഗീര്‍ തുടക്കത്തില്‍ കുറച്ച് കുഴപ്പങ്ങള്‍ കാണിച്ചെങ്കിലും ദീനില്‍ അടിയുറച്ച് നില്‍ക്കുകയും അവസാനം മുജദ്ദിദിന്‍റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

അതെ, ഉമറുബ്നു അബ്ദുല്‍ അസീസിന് ശേഷം പ്രവിശാലമായ ലോകത്ത് സ്വയം സുന്നത്തനുസരിച്ച് ജീവിക്കുകയും ജനങ്ങളെ ശരീഅത്ത് പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത പ്രധാന വ്യക്തിത്വം ഔറംഗസീബ് ആലംഗീര്‍ ആണ്. ഇതിന്‍റെ പിന്നിലെ പ്രധാന ചാലകശക്തി മഹാനായ മുജദ്ദിദ്ദും അദ്ദേഹത്തിന്‍റെ ഗുണങ്ങള്‍ ഉള്‍ക്കൊണ്ട പിന്‍ഗാമികളുമായിരുന്നു. പ്രത്യേകിച്ചും പ്രിയപ്പെട്ട മകന്‍ മുഹമ്മദ് ഖാജാ മഅസും. സര്‍ഹിന്ദിയിലൂടെ മുജദ്ദിദിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ പരന്നു. ഔറംഗസീബ് ആലംഗീറിന്‍റെ പ്രധാന ആത്മീയ ഗുരുകൂടിയായിരുന്ന അദ്ദേഹം തുടക്കം മുതലേ ഔറംഗസീബിനെ ശ്രദ്ധിക്കുകയും ശിക്ഷണങ്ങള്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന് എഴുതിയ കത്തുകളില്‍ ദീനിന് അഭയം നല്‍കുന്ന രാജകുമാരനെന്ന് സംബോധന നല്‍കിയിരുന്നു. ശേഷം ഇതേ പരമ്പരയില്‍ കുതിച്ചുയര്‍ന്ന് ലോകം മുഴുവന്‍ ഇസ്ലാമിക ചിന്ത പടര്‍ത്തിയ മഹാപുരുഷനാണ് പന്ത്രണ്ടാം ശതകത്തിലെ പരിഷ്കര്‍ത്താവായ ശൈഖുല്‍ ഇസ്ലാം ശാഹ് വലിയുല്ലാഹി ദഹ്ലവി.

ഹസ്രത്ത് ഷാ വലിയുല്ലാഹി ദഹ്ലവി

ഇന്ത്യയില്‍ ആദ്യമായി പുണ്യ ഹദീസിന്‍റെ അദ്ധ്യാപനം ആരംഭിച്ച മഹാനാണ്. അതിനുവേണ്ടി അദ്ദേഹം ഹിജാസിലേക്ക് പോകുകയും ഹദീസ് പണ്ഡിതരില്‍ നിന്നും പഠിക്കുകയും അവരുടെ സനദ് കരസ്ഥമാക്കുകയും ശേഷം ഇന്ത്യയിലെത്തി ഹദീസ് വിജ്ഞാനം പ്രചരിപ്പിക്കുകയും ചെയ്തു. അന്ന് ഇന്ത്യയിലെവിടെയും സിഹാഹു സ്സിത്ത പഠിപ്പിക്കപ്പെടുകയുണ്ടായിരുന്നില്ല. ഹസ്രത്ത് ശാഹ് വലിയുല്ലാഹി ദഹ്ലവിയിലൂടെയാണ് ഈ പരമ്പരക്ക് തുടക്കം കുറിക്കപ്പെട്ടത്. ഇന്ത്യയില്‍ ആരില്‍ നിന്ന് ഹദീസ് പഠിച്ചാലും അവരുടെ സനദ് അദ്ദേഹത്തിലേക്ക് എത്തുന്നതാണ്. ഹസ്രത് ശാഹ് വലിയുല്ലാഹിയുടെ രണ്ടാമത്തെ സേവനം പരിശുദ്ധ ഖുര്‍ആനിന്‍റെ ആശയ സന്ദേശങ്ങളുടെ പ്രചാരണമായിരുന്നു. അന്ന് നിരവധി ആളുകള്‍ ഖുര്‍ആനിന്‍റെ ആശയം കുറിക്കുന്നത് അപകടകരവും തെറ്റുമായി വാദിച്ചിരുന്നു. ജനങ്ങള്‍ ഖുര്‍ആന്‍ മനസ്സിലാക്കിയാല്‍ നമ്മുടെ തെറ്റ് എല്ലാവരും മനസ്സിലാക്കുമെന്നും നമ്മുടെ നേത്യത്വം നഷ്ടപ്പെടുമെന്നും അവര്‍ ഭയന്നതായിരുന്നു ഇതിന്‍റെ പ്രധാനപ്പെട്ട കാരണം. അവരില്‍ ചിലര്‍ ഖുര്‍ആന്‍ ആശയങ്ങള്‍ മനസ്സിലാക്കുന്നതിനെ അനാചാരമായും അതിനെക്കാള്‍ ഗുരുതരമായ പാപമായും ചിത്രീകരിച്ചു. ഇത്തരുണത്തില്‍ ഹസ്രത്ത് ദഹ്ലവി ധൈര്യത്തോടെ മുന്നോട് വരുകയും ഖുര്‍ആന്‍ ആശയം തയാറാക്കുകയും ചെയ്തു. ഹസ്രത്ത് ദഹ്ലവിയുടെ രണ്ട് മക്കളായ ശാഹ് റാഫിഉഅദ്ദീനും ശാഹ് അബ്ദുര്‍ ഖാദറും ഈ മാര്‍ഗ്ഗങ്ങളില്‍ കൂടുതല്‍ മുന്നോട്ട് സഞ്ചരിച്ചു.

ഹസ്രത്ത് ശാഹ് വലിയുല്ലാഹി ദഹ്ലവിയുടെ മൂന്നാമത്തെ വലിയ സേവനം, കറകളഞ്ഞ തൗഹീദീ വീക്ഷണമായിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം ഗൗരവമായ നിലപാട് സ്വീകരിക്കുകയും ശിഷ്യരെയും സന്താനങ്ങളെയും ഇതിനായി പ്രേരിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രയപ്പെട്ട പൗത്രന്‍ ഷാഹ് ഇസ്മാഈല്‍ ദഹ്ലവി തഖ്വിയത്തുല്‍ ഈമാന്‍ രചിച്ചത്. എന്‍റെ അറിവില്‍ തൗഹീദ് വിഷയത്തില്‍ ഇത് പോലെ വ്യക്തവും ശക്തവുമായ വേറെ ഒരു ഗ്രന്ഥവും ഇല്ല. മൗലാനാ റഷീദ് അഹമ്മദ് ഗംഗോഹി പ്രസ്താവിക്കുന്നു: ഈ ഗ്രന്ഥത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഹിദായത് ലഭിച്ചു. ദാറുല്‍ ഉലൂം ദേവ്ബന്ദ്, മളാഹിറുല്‍ ഉലൂം സഹാറന്‍പൂര്‍, നദ്വത്തുല്‍ ഉലമാ ലക്നൗ മുതലായ സ്ഥാപനങ്ങളെല്ലാം ഇതിനെ പാഠ്യ ഗ്രന്ഥമായി കാണുന്നു. അല്ലാഹു ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സക്കരിയ്യയുടെ സ്വര്‍ഗ്ഗീയ സ്ഥാനങ്ങള്‍ ഉയര്‍ത്തട്ടെ.! മഹാനവര്‍കള്‍ മദീനാ മുനവ്വറയില്‍ ഉണ്ടായിരുന്നപ്പോള്‍ വിനീതന്‍ അവിടെയെത്തി. മടങ്ങാന്‍ വേണ്ടി സാധനങ്ങള്‍ തയാറാക്കി വാഹനത്തില്‍ വെച്ച് മസ്ജിദുന്നബവിയിലേക്ക് വന്നപ്പോള്‍ തഖ്വിയത്തുല്‍ ഈമാന്‍ അറബിയില്‍ തര്‍ജ്ജമ ചെയ്യണമെന്നും അതിന്‍റെ തുടക്കം മസ്ജിദുന്നബവിയില്‍ ആകണമെന്നുമുള്ള നിര്‍ദ്ദേശവുമായി ശൈഖുല്‍ ഹദീസിന്‍റെ ദൂതന്‍ എന്‍റെ അരികിലെത്തി. വിനീതന്‍ അതൊരു സൗഭാഗ്യമായി കണ്ടു. രിയാളുല്‍ ജന്നയിലിരുന്ന് പ്രിയപ്പെട്ട സഹോദരീ പുത്രന്‍ സയ്യിദ് മുഹമ്മദ് വാളിഹ് ഹസനി  നദ്വിക്ക് ഞാന്‍ പറഞ്ഞു കൊടുക്കുകയും അദ്ദേഹം എഴുതുകയും ചെയ്തു. എഴുതിയ ഭാഗങ്ങള്‍ ശൈഖുല്‍ ഹദീസിനെ കേള്‍പ്പിക്കുകയും അദ്ദേഹം ധാരാളം ദുആ ഇരക്കുകയും ചെയ്തു. ഈ ഗ്രന്ഥം അല്ലാഹുവിനും റസൂലിനും സ്വീകാര്യമായതാണെന്ന് ഇത് എഴുതുമ്പോഴെല്ലാം ഞങ്ങളുടെ മനസ്സ് മന്ത്രിക്കുകയുണ്ടായി. റിസാലത്തു തൗഹീദ് എന്ന പേരില്‍ ഈ വിവര്‍ത്തനം പൂര്‍ത്തീകരിക്കപ്പെട്ടു. ഈ ഗ്രന്ഥം ജാമിഅ ഇസ്ലാമിയ്യ മദീന മുനവ്വറയിലെ ഉസ്താദും പ്രഗത്ഭ പണ്ഡിതനുമായ ഒരു വ്യക്തിക്ക് വായിക്കാന്‍ കൊടുത്തു. തൗഹീദ് വിഷയത്തില്‍ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിന്‍റെ കിത്താബു തൗഹീദിനെക്കാള്‍ മറ്റൊരു ഗ്രന്ഥത്തിനും സൗദി പണ്ഡിതര്‍ സ്ഥാനം നല്‍കാറില്ല. എന്നാല്‍ ഇത് വായിച്ച ശേഷം അദ്ദേഹം പറഞ്ഞു ഈ ഗ്രന്ഥം തൗഹീദിന്‍റെ പീരങ്കിയാണ്.

ഹസ്റത്ത് ശാഹ് വലിയുല്ലാഹി ദഹ്ലവി നിര്‍വ്വഹിച്ച നാലാമത്തെ സേവനം, ഹുജ്ജത്തുല്ലാഹില്‍ ബാലിഗ  എന്ന ഉജ്ജ്വല ഗ്രന്ഥത്തിന്‍റെ രചനയാണ്. ഇസ്ലാമിക ഗ്രന്ഥാലയത്തില്‍ തുല്യതയില്ലാത്ത ഈ ഗ്രന്ഥം ആധുനിക വിശ്വാസ ശാസ്ത്രത്തിന്‍റെ ഉത്തമ മാതൃകയും ഇസ്ലാമിക നിയമങ്ങള്‍ക്ക് ബുദ്ധിപരമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതുമാണ്. അതെ, വരാനിരിക്കുന്ന ലോകം ബുദ്ധിയുടെ ലോകമാണെന്നും ഓരോ കാര്യങ്ങളും ബുദ്ധിയുടെ വെളിച്ചത്തില്‍ ജനങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഇത് ഇന്നത്തെയും വലിയൊരാവശ്യമാണ്. ദീനിന്‍റെ ഓരോ കാര്യങ്ങളും ബുദ്ധിയുടെ വെളിച്ചത്തില്‍ ഗ്രഹിക്കാനും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനും നാം പരിശ്രമിക്കണം.

രാജ്യത്തെ രാഷ്ട്രീയ, ഭരണപരമായ അവസ്ഥകളെ തിരിച്ചറിഞ്ഞ് അവയുടെ മാറ്റത്തിനുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചതും ഹസ്റത്ത് ശാഹ് വലിയുല്ലാഹി ദഹ്ലവിയാണ്. അരക്ഷിതാവസ്ഥ നിറഞ്ഞു നില്‍ക്കുകയും ജനങ്ങളുടെ ജീവനും അഭിമാനവും അപകടത്തിലാവുകയും ചെയ്ത ഡല്‍ഹിയിലേക്ക് അഹ്മദ് ശാഹ് അബ്ദാലിയെ അദ്ദേഹം ക്ഷണിച്ചു. അങ്ങനെ അദ്ദേഹം അഫ്ഗാനിസ്ഥാനില്‍ നിന്ന് വരികയും ഡല്‍ഹിയിലെ ആക്രമികളെ അടിച്ചൊതുകുകയും ചെയ്തു. ശേഷം ബ്രീട്ടീഷുകാര്‍ ഇന്ത്യ കീഴടക്കി അക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യയില്‍ ആദ്യമായി സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം നല്‍കിയത് ആദരണീയ മകന്‍ ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവിയായിരുന്നു. തുടര്‍ന്ന് ഇതേ പരമ്പരയിലുള്ളവരാണ് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയത്.

പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, നമുക്ക് ശാരീരികമായ ഒരു കുടുംബ പരമ്പരയുണ്ടെങ്കിലും നമ്മുടെ  വൈജ്ഞാനികവും മതപരവും ആദര്‍ശപരവുമായ പരമ്പര ഈ മഹാത്മാക്കളാണ്. ഈ പരമ്പര നാം ഈ സ്ഥാപനത്തില്‍ വെച്ചും വീടുകളില്‍ പോയ ശേഷവും ഒരു സന്ദര്‍ഭത്തിലും മറക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. അതെ, ഹസ്രത്ത് മുജദ്ദിദും ഹസ്രത് ദഹ്ലവിയും അവരുടെ പിന്‍ഗാമികളുമാണ് നമ്മുടെ സ്ഥാപനങ്ങളുടെ ആത്മീയ സ്ഥാപകര്‍.

ചുരുക്കത്തില്‍, ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ പോലുള്ള ശരിയായ ചിന്തയും സന്ദേശവും ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങളുടെ ആത്മീയ നായകര്‍ ഹസ്രത്ത് മുജദ്ദിദി അല്‍ഫ് ഥാനിയും ശാഹ് വലിയുല്ലാഹിയുമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഈ സ്ഥാപനങ്ങളിലൂടെ ദീനിന്‍റെ സംരക്ഷണവും പ്രചാരണവും അല്ലാഹു ഉദ്ദേശിച്ചാല്‍ ഇവയെ ഈ രണ്ട് മഹാത്മാക്കളുടെ മാര്‍ഗ്ഗത്തിലാക്കുന്നതാണ്. ഇവരുടെ മാര്‍ഗത്തില്‍ നിന്നും തെറ്റിയാല്‍ ഇത് മൗലാനാ മുഹമ്മദലി, സയ്യിദ് സുഹൂര്‍ ഇസ്ലാം, മൗലാനാ സയ്യിദ് അബ്ദുല്‍ ഹയ്യ്, അല്ലാമാ ശിബ്ലി നുഅ്മാനി തുടങ്ങിയ മഹത്തുക്കള്‍ സ്ഥാപിച്ച ദാറുല്‍ ഉലൂമല്ല.

പ്രിയപ്പെട്ടവരെ, ഈ രണ്ട് മഹാത്മാക്കളുടെയും ജീവിതത്തിലും സന്ദേശത്തിലും അടിസ്ഥാനപരമായ ചില പ്രത്യേകതകളുണ്ട്. നാം അതിനെ ശരിയായി പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും പരിശ്രമിക്കേണ്ടതാണ്. ഒന്ന്, ഇസ്ലാമിക വിശ്വാസം. സ്വഹാബാ മഹത്തുക്കള്‍ പുലര്‍ത്തിയിരുന്നതും, താബിഈങ്ങള്‍, നാല് ഇമാമീങ്ങള്‍, മുജദ്ദിദുകള്‍ വഴി എത്തിച്ചേര്‍ന്ന വിശ്വാസം പരിപൂര്‍ണ്ണമായി സ്വീകരിക്കുക. രണ്ട്, ദീനിന്‍റെ പ്രബോധന പ്രചാരണങ്ങള്‍ നടത്തുക. മൂന്ന്, ദീനീ രോഷം പുലര്‍ത്തുക. നാം ആദരിക്കുന്ന ധാരാളം മഹത്തുക്കള്‍ ദീനീ പ്രചാരണങ്ങള്‍ നടത്തുന്നവരാണെങ്കിലും ദീനീ രോഷം വേണ്ടതുപോലെ ഇല്ലാത്തവരാണ്. എന്നാല്‍ ഈ മഹാന്മാര്‍ ദിനീ പ്രചാരണത്തോടൊപ്പം അതിനെ ഉള്‍ക്കൊണ്ടവരായിരുന്നു. അതെ, അവര്‍ക്ക് ദീനിന് എതിരായ ഒരു കാര്യവും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദീനിനെതിരായ വല്ല കാര്യവും അവര്‍ കണ്ടാല്‍ അവരുടെ ഉറക്കം നഷ്ടപ്പെടുകയും ആഹാര  പാനീയങ്ങള്‍ മറന്നു പോകുകയും കടുത്ത ചിന്തയും ദുഃഖവും അവരെ ബാധിക്കുകയും ചെയ്തിരുന്നു.

പ്രസ്തുത മഹാന്‍മാരുടെ മാര്‍ഗ്ഗത്തിന്‍റെ വെളിച്ചത്തില്‍ തന്നെ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ മറ്റൊരു കാര്യം കൂടി ചെയ്യുന്നുണ്ട്. അതായത് ഓരോ കാലഘട്ടത്തിലെയും പ്രത്യേക പ്രശ്നങ്ങളും കുഴപ്പങ്ങളും തിരിച്ചറിഞ്ഞ് അവ നന്നാക്കാന്‍ പരിശ്രമിക്കാറുണ്ട്. ഈ സ്ഥാപനത്തിന്‍റെ തുടക്കത്തില്‍ തന്നെ ഖാദിയാനിസവും ക്രൈസ്തവതയും വലിയ പ്രശ്നങ്ങളുണ്ടാക്കി. അവയെ നേരിടുന്നതിന് നേതൃത്വം നല്‍കിയത് ബാനി നദ്വത്തുല്‍ ഉലമാ മാലാനാ സയ്യിദ് മുഹമ്മദലി മോന്‍ഗേരിയാണ്. മൗലാനാ തഹജ്ജുദ് സമയങ്ങളില്‍ അവര്‍ക്കെതിരില്‍ രചനകള്‍ തയ്യാറാക്കി. കൂടാതെ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നിന്നും മൗലാനാ മുര്‍തളാ ഹസന്‍ ചാന്ദ്പൂരിയെ സംവാദത്തിന് വിളിച്ച് വരുത്തി. അദ്ദേഹം ഖാദിയാനികളുമായി സംവാദം നടത്തി. അവര്‍ തോറ്റോടുന്നത് വരെ മൗലാനാ മര്‍ഹൂം സുജൂദില്‍ കിടന്ന് ദുആ ചെയ്ത് കൊണ്ടിരുന്നു .

ഇത് പോലെ സ്വതന്ത്ര ചിന്തകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ രംഗപ്രവേശനം ചെയ്യുകയും ഇസ്ലാമിക യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കുകയും പ്രവാചകന്‍മാരുടെ അമാനുഷികതകള്‍ നിഷേധിക്കുകയും ചെയ്തു. ഇത് സമുദായത്തിന്‍റെ വിശ്വാസത്തില്‍ വലിയ ചാഞ്ചല്യം സൃഷ്ടിച്ചു. അല്ലാമാ ശിബ്ലി നുഅ്മാനി, മൗലാനാ സയ്യിദ് സുലൈമാന്‍ നദ്വി തുടങ്ങിയ മഹത്തുക്കള്‍ അവരെ നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്തു.

ഈയൊരു ലക്ഷ്യത്തിലാണ് നദ്വത്തുല്‍ ഉലമാ, അറബി-ഇംഗ്ലീഷ് ഭാഷകളുടെ പഠനത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്നത്. വിശിഷ്യാ അറബി ഭാഷയെ ഒരു ജീവസ്സുറ്റ ഭാഷയായി ദാറുല്‍ ഉലൂം കാണുന്നു. മുന്‍ഗാമികളായ മഹത്തുക്കള്‍ തഫ്സീര്‍-ഹദീസ്-ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുന്ന രീതിയില്‍ മാത്രം അറബി ഭാഷയെ പരിമിതപ്പെടുത്തിയിരുന്നു. അല്ലാഹു ആ മഹാന്മാരെ അനുഗ്രഹിക്കട്ടെ.! അന്നത്തെ ആവശ്യം അതു മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അറബ് ലോകവുമായി നമ്മുടെ ബന്ധം വളരെ അധികരിച്ചിരിക്കുന്നു. അതുകൊണ്ട് ഇന്ന് അറബി ഭാഷ പ്രബോധനത്തിന്‍റെയും പ്രഭാഷണത്തിന്‍റെയും രചനയുടെയും ഭാഷയായി മാറിയതു കൊണ്ട് ആ നിലയില്‍ അറബി ഭാഷ നാം പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതാണ്.

പടച്ചവന്‍റെ അനുഗ്രഹത്താല്‍ ദാറുല്‍ ഉലൂമിന്‍റെ മുന്‍ നായകര്‍ ഇതിനെ മനസ്സിലാക്കി നീങ്ങിയപ്പോള്‍ അറബി ഭാഷയില്‍ പ്രത്യേകിച്ചും ഇതര ഭാഷകളില്‍ പൊതുവായും നമ്മുടെ വിദ്യാര്‍ത്ഥികള്‍ മുന്നേറി. മുന്‍പ് ഇന്ത്യന്‍ പണ്ഡിതന്‍മാരുടെ അറബി ഭാഷയിലുള്ള പ്രസംഗം കേള്‍ക്കുന്നത് വലിയൊരു പരീക്ഷണവും ശിക്ഷയുമാണെന്ന് പറഞ്ഞിരുന്ന അറേബ്യന്‍ പണ്ഡിതര്‍ ഇന്ത്യന്‍ പണ്ഡിതരുടെ അറബി പ്രഭാഷണങ്ങളും രചനകളും വളരെ ആദരവോടെ കേള്‍ക്കാനും വായിക്കാനും തുടങ്ങി. ഒരിക്കല്‍ ഡമാസ്കസ് യൂണിവേഴ്സിറ്റിയില്‍ ഫലസ്തീന്‍ ദുരന്തങ്ങളുടെ അടിസ്ഥാന കാരണങ്ങളുടെ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചു. അന്നത്തെ യൂണിവേഴ്സിറ്റി വി.സി. ഒരു ക്രൈസ്തവ പണ്ഡിതതായിരുന്നു. സദസ്സില്‍ ധാരാളം പണ്ഡിതരും പാര്‍ലമെന്‍റ് അംഗങ്ങളും പങ്കെടുക്കുമെന്ന് അറിയിക്കപ്പെട്ടിരുന്നു. അതുകൊണ്ട് പ്രബന്ധം തയാറാക്കിയതിന് ശേഷം ആദരണീയ ഗുരുവര്യന്‍ അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയുടെ സുഹൃത്ത് കൂടിയായ അല്ലാമാ ബഹ്ജത്തുല്‍ ബൈത്താറിന്‍റെ അരികിലെത്തി പ്രബന്ധം വായിച്ചു നോക്കി തെറ്റുകള്‍ തിരുത്തണമെന്ന് അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു: മാദാ ഖസിറല്‍ ആലമിന്‍റെ ഗ്രന്ഥകര്‍ത്താവായ താങ്കള്‍ എഴുതിയ പ്രബന്ധത്തിന് തിരുത്തലിന്‍റെ ആവശ്യമില്ല. എന്നിട്ടും വിനീതന്‍ നിര്‍ബന്ധിച്ച് അതിനെ കേള്‍പ്പിച്ചു. അദ്ദേഹം എവിടെയും തിരുത്തിനെ നിര്‍ദ്ദേശിച്ചില്ല. ശേഷം അദ്ദേഹം ഇന്ത്യന്‍ പണ്ഡിതരുടെ അറബി ഭാഷയുമായി ബന്ധപ്പെട്ട രസകരമായ ചില തെറ്റുകളുടെ സംഭവങ്ങള്‍ പറയുകയുണ്ടായി. അതുകൊണ്ട് അറബി ഭാഷയില്‍ അധികമായി വായിക്കാനും എഴുതാനും സംസാരിക്കാനും പ്രസംഗിക്കാനും എല്ലാവരും പരിശ്രമിക്കേണ്ടതാണ്.

മഹാന്മാരുടെ പ്രേരണ പ്രകാരം ഓരോ കാലഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട പണ്ഡിതന്‍മാര്‍ ഖുര്‍ആന്‍- ഹദീസുകളില്‍ അവഗാഹം നേടുകയും  വിവിധ ഭാഷകളില്‍ അവ വിവരിക്കുകയും ചെയ്തു. ഇവരുടെ പരിശ്രമങ്ങള്‍ കാരണം മതപരിഷ്കരണവാദം, അറേബ്യന്‍ ദേശീയത മുതലായ ശക്തമായ വെല്ലുവിളികളെ വിജയകരമായി നേരിട്ടു. ഇന്നും ഇതു പോലുള്ള ആവശ്യങ്ങള്‍ അവശേഷിക്കുന്നു. അതിന് നിങ്ങള്‍ നന്നായി തയാറാകേണ്ടതുണ്ട്.

ഭാഷാ പഠനത്തോടൊപ്പം ദാറുല്‍ ഉലൂം പാഠ്യപദ്ധതിയെ ഒരു പ്രധാന മാധ്യമമായി കാണുന്നു. ലക്ഷ്യത്തില്‍ മാറ്റമുണ്ടാകുകയില്ലെങ്കിലും മധ്യമ മാര്‍ഗ്ഗങ്ങളില്‍ കാലഘട്ടത്തിന്‍റെ ആവശ്യാനുസൃതം മാറ്റമുണ്ടാകാവുന്നതാണ്. അതുകൊണ്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട വിഷയങ്ങളെല്ലാം നന്നായി പഠിക്കാനും പ്രസ്തുത വിഷയങ്ങളില്‍ വായനകളും പഠനങ്ങളും അധികരിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തുടര്‍ന്ന് നിങ്ങള്‍ നിങ്ങളുടെ നാടുകളിലും അറേബ്യന്‍ രാഷ്ട്രങ്ങളിലും ഇതര ദേശങ്ങളിലും എത്തിച്ചേരണം. പക്ഷെ ജോലിക്കും പണസമ്പാദ്യത്തിനും വേണ്ടിയല്ല. അറേബ്യന്‍ നാടുകളിലേക്ക് നിങ്ങള്‍ ഇമാമും ഖത്തീബുമായി മാത്രം പോകാന്‍ പാടില്ല. മറിച്ച് അദ്ധ്യാപകനും പ്രബോധകനുമായി പോകുക. അതിന് നിങ്ങള്‍ പാഠങ്ങള്‍ ശ്രദ്ധയോടെ പഠിക്കുക. ഗുരുനാഥന്മാരുമായി ബന്ധപ്പെട്ട് അവയുടെ വിവരണങ്ങളും ഇതര രചനകളും നന്നായി വായിക്കുക. സദാസമയവും പരിപൂര്‍ണ്ണ തയാറെടുപ്പുകള്‍ നടത്തുക.

അവസാനമായി വീണ്ടും പറയട്ടെ, ദീനീ വിജ്ഞാനത്തില്‍ അവഗാഹം നേടുകയും സ്വഭാവകര്‍മ്മങ്ങളും ചിന്താ വീക്ഷണങ്ങളും ശരിയാക്കുകയും ചെയ്യുക. മദ്റസയുടെ സാഹചര്യവും സ്നേഹനിധികളായ ഗുരുനാഥന്മാരുടെ സഹവാസവും അതിന് വളരെ അനുയോജ്യമാണ്. മദ്റസകളല്ലാത്ത പാഠശാലകളില്‍  ഇതു ലഭിക്കുകയില്ല എന്നത് വലിയൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മദ്റസകളില്‍ പഠിക്കുന്നവരും പഠിച്ച് പുറത്തിറങ്ങുന്നവരും ഇക്കാര്യം ശ്രവിക്കാത്തതിനാല്‍ വിജ്ഞാനത്തില്‍ അവഗാഹം കുറയുകയും പഠനാനന്തരം മറ്റു വഴികളുമായി ബന്ധപ്പെട്ട് കഴിയുകയും ചെയ്യുന്നു. എന്നാല്‍ മുന്‍ഗാമികളായ മഹത്തുക്കള്‍ ഇതു രണ്ടും ശ്രദ്ധിച്ചതിനാല്‍ അവര്‍ക്കും ജനങ്ങള്‍ക്കും ധാരാളം പ്രയോജനങ്ങള്‍ ലഭിച്ചു. ദൂരങ്ങളിലേക്ക് പോകേണ്ടതില്ല. അടുത്ത കാലത്ത് നമ്മില്‍ നിന്നും യാത്രയായ ആദരണീയ സുഹൃത്ത് മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയിലേക്ക് നോക്കുക: അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത, പഠിച്ച വിഷയങ്ങളിലുള്ള അടിയുറപ്പും അഗാധ ജ്ഞാനവുമായിരുന്നു. ശേഷം ജീരവിതകാലം മുഴുവന്‍ വൈജ്ഞാനിക സംസ്കരണ പ്രബോധനങ്ങളില്‍ മുഴുകി കഴിയുകയും ചെയ്തു. പടച്ചവന്‍ അതിലൂടെ വമ്പിച്ച പരിവര്‍ത്തനങ്ങളുണ്ടാക്കി.

അല്ലാഹു നാം എല്ലാവര്‍ക്കും ശരിയായ ചിന്ത പകര്‍ന്ന് തരട്ടെ.! സമ്പൂര്‍ണ്ണ അധ്യാപകനും ഉറച്ച ഗ്രന്ഥകാരനും ഉള്‍ക്കാഴ്ച്ചയുള്ള പ്രബോധകനുമാക്കട്ടെ.!

ഇസ്ലാമിനെതിരില്‍ സമാന്തര മതമായ ഖാദിയാനിസം, ഇസ്ലാമിനോട് വെറുപ്പ് പുലര്‍ത്തുന്ന നിരീശ്വരവാദം, നിഷേധത്തിനും സത്യവിശ്വാസത്തിനും ഇടയില്‍ വേര്‍തിരിവ് കല്‍പ്പിക്കാത്ത ഭൗതികത മുതലായ പ്രശ്നങ്ങളെ ശരിയായ നിലയില്‍ നേരിടാനും ജനങ്ങള്‍ക്കിടയില്‍ സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും സല്‍സ്വഭാവവും പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുക. അതിനുള്ള ഏറ്റവും ശക്തവും വ്യക്തവുമായ മാര്‍ഗ്ഗം നിങ്ങളുടെ സ്ഥാപനങ്ങളുടെ ആത്മീയ സ്ഥാപകന്മാരായ മുജദ്ദിദ് അല്‍ഫ് ഥാനി, ശൈഖുല്‍ ഇസ്ലാം ശാഹ് വലിയുല്ലാഹി ദഹ്ലവി മുതലായവരുടെ ജീവിതവും സന്ദേശവും ലക്ഷ്യവും മാര്‍ഗ്ഗവും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ പരിശ്രമ  പ്രവര്‍ത്തനങ്ങളെ വലിയൊരു സൗഭാഗ്യമായി കാണുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!

സ്വഹാബാ ഫൗണ്ടേഷന്‍

വിതരണം ചെയ്യുന്ന രചനകള്‍: 
1. തഫ്സീർ മആരിഫുൽ ഖുർആൻ (9 ഭാഗം) - 2700
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9.കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (2 ഭാഗം) - 540
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 170
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30 
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ -   75 
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. എന്റെ പ്രിയപ്പെട്ട ഉമ്മ - 20
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220 
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20 
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40 
50. ഇസ്‌ലാമിലെ വിവാഹം -  20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20 
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20 
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15 
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15 
59. ഖുർആൻ ലളിത പാരായണ നിയമങ്ങൾ - 25
60. അശ്ലീലക്കെതിരെ ഭാഗം - 1 - 60
61. ബുഖാറയിലൂടെ - 15 
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25 
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30 
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50 
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50 
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. ശാഫിഈ മദ്ഹബ് - 
74. ഹനഫി മദ്ഹബ് -
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 







സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...