Friday, January 26, 2018

ഇന്‍ക്വിലാബ് സിന്ദാബാദ്.! ഈ മുദ്രാവാക്യം ആദ്യമായി മുഴക്കിയത് പ്രശസ്ത ഉര്‍ദു കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മൗലാനാ മൊഹാനി (റഹ്) ആണ്. ഈ മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവും അദ്ദേഹം തന്നെ.!


ഇന്‍ക്വിലാബ് സിന്ദാബാദ്.! 
http://swahabainfo.blogspot.com/2018/01/blog-post_84.html?spref=tw

ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന ഈ മുദ്രാവാക്യം ആദ്യമായി മുഴക്കിയത് പ്രശസ്ത ഉര്‍ദു കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മൗലാനാ മൊഹാനി (റഹ്) ആണ്. 
ഈ മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവും അദ്ദേഹം തന്നെ.! 
1921-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ 37-)ം സമ്മേളനം ഹകീം അജ്മല്‍ ഖാന്‍റെ നേതൃത്വത്തില്‍ അഹ്മദാബാദില്‍ ചേര്‍ന്നപ്പോള്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചത് ഹസ്റത്ത് മൗലാനാ മൊഹാനിയായിരുന്നു. പണ്ഠിറ്റ് നെഹ്റു പൂര്‍ണ്ണ സ്വരാജ് പ്രമേയം അവതരിപ്പിക്കുന്നതിന് ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഇത് എന്നോര്‍ക്കുക. അതിന്‍റെ പേരില്‍ അന്ന് മൗലാനാ മൊഹാനി അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.
ഈ കേസിന്‍റെ വിചാരണ വേളയില്‍ അദ്ദേഹം കോടതിയില്‍ ചെയ്ത സുദീര്‍ഘമായ പ്രസ്താവന ഉപസംഹരിച്ചത് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടെയാണ്. മൗലാനാ മൊഹാനിയുടെ കോടതി പ്രസംഗം എന്ന പേരില്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. കോടതി അദ്ദേഹത്തെ അതിന്‍റെ പേരില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അപ്പീലില്‍ ബോംബെ ഹൈക്കോടതി ശിക്ഷ രണ്ട് വര്‍ഷമായി ഇളവ് ചെയ്തു.
അദ്ദേഹം കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും സമസ്തേന്ത്യാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഈ ബ്രിട്ടീഷ് വിരുദ്ധ മുന്നണി നായകന്‍ യു. പി. സിംഹം എന്ന അപരനാമത്തില്‍ അറിയപ്പെട്ടു.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. 1925-ല്‍ കാണ്‍പൂരില്‍ ചേര്‍ന്ന ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് കണ്‍വെന്‍ഷന്‍റെ മുഖ്യ സംഘാടകനും സ്വാഗത സംഘം ചെയര്‍മാനും മൗലാനാ മൊഹാനിയായിരുന്നു. അന്നത്തെ പ്രസംഗത്തിലും അദ്ദേഹം ഇന്‍ക്വിലാബ് മുഴക്കുകയുണ്ടായി. അതിനും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷ അനുഭവിക്കേണ്ടി വരുകയും ചെയ്തു. പിന്നീട് എത്രയോ കഴിഞ്ഞാണ് ശ്രീ ഭഗത് സിംഗ് ഈ മുദ്രാവാക്യം മുഴക്കിയത്. പക്ഷെ ദുഃഖകരം.! ഈ മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ് ശ്രീ. ഭഗത്സിംഗ് ആണെന്ന് പലരും കരുതിവരുന്നു. 
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുന്‍നിരയില്‍ നിന്ന് ത്യാഗോജ്ജ്വലങ്ങളായ സംഭാവനകള്‍ അര്‍പ്പിച്ച ജനവിഭാഗത്തെ ബോധപൂര്‍വ്വം വിസ്മരിക്കുകയും ചരിത്രത്തിന്‍റെ താളുകളില്‍ നിന്നും അവരുടെ സംഭാവനകളെ അവഗണിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ ഭാരതീയന്‍റെയും ധര്‍മ്മമാണ്. 
ഒരുകാലത്ത് ബ്രിട്ടീഷുകാരെ വിറളി പിടിപ്പിക്കുകയും ഇന്ന് കമ്മ്യൂണിസ്റ്റ് വേദികളിലും പ്രകടനങ്ങളിലും മുഴങ്ങിക്കേള്‍ക്കുന്ന ഈ മുദ്രാവാക്യം, സത്യസന്ധനും ഭക്തനും രാജ്യസ്നേഹിയുമായിരുന്ന ഹസ്റത്ത് മൗലാനാ മൊഹാനിയുടെതാണെന്ന് എത്ര കമ്മ്യൂണിസ്റ്റുകള്‍ക്കറിയാം.?
നമുക്കും മുഴക്കാം... 
ഇന്‍ക്വലാബ് സിന്ദാബാദ്.! 


സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_83.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ റഷീദ് അഹ് മദ് ഗംഗോഹി (റഹ്) കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_54.html?spref=tw 

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ മുഹമ്മദ് അലി ജൗഹറിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_51.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ അബുല്‍ കലാം ആസാദിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_23.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി 
അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_35.html?spref=tw  

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഉബൈദുല്ലാഹ് സിന്ധി യെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_43.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി 
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യുടെ പ്രിയപ്പെട്ട പുത്രന്‍
ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍
മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ പ്രധാനപ്പെട്ട സന്ദേശം
(രാജ്യസ്നേഹികള്‍ ഉണരുക.!) വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_18.html?spref=tw 

അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി യുടെ 
പ്രധാനപ്പെട്ട സന്ദേശം 
(ഇന്ത്യ ആഗ്രഹിക്കുന്ന 
യഥാര്‍ത്ഥ സ്വാതന്ത്ര്യം.!) 
വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_98.html?spref=tw

-മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി യുടെ 
പ്രധാനപ്പെട്ട സന്ദേശം 
(പ്രിയങ്കര രാജ്യത്തിന്‍റെ രണ്ട് പ്രധാന ചിത്രങ്ങള്‍.!) 
വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_42.html?spref=tw

ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളി 
മര്‍ഹൂം മൗലവി ജാന്‍ബാസിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_1.html?spref=tw
സ്വാതന്ത്ര്യ സമര കാലത്തെ ശബ്ദങ്ങള്‍  
1 -മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) 
http://swahabainfo.blogspot.com/2018/01/blog-post_26.html?spref=tw

2 -മൗലാനാ മുഹമ്മദ് അലി ജൗഹര്‍ 
http://swahabainfo.blogspot.com/2018/01/blog-post_94.html?spref=tw 

3 -മൗലാനാ അബുല്‍ കലാം ആസാദ് 

http://swahabainfo.blogspot.com/2018/01/blog-post_88.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...