Monday, January 29, 2018

ഇന്നാലില്ലാഹ്... അമ്പലത്തറ, നിസാമുദ്ദീന്‍ സാഹിബിന്‍റെ പ്രിയപ്പെട്ട പിതാവ് മുഹമ്മദ് അബൂബക്ര്‍ സാഹിബ് പടച്ചവനിലേക്ക് യാത്രയായി.

ഇന്നാലില്ലാഹ്...
തിരുവനന്തപുരം, അമ്പലത്തറ, വികാസ് നഗര്‍ നിസാമുദ്ദീന്‍ സാഹിബിന്‍റെ പ്രിയപ്പെട്ട പിതാവ് മുഹമ്മദ് അബൂബക്ര്‍ സാഹിബ് പടച്ചവന്‍റെ 
റഹ് മത്തിലേക്ക് യാത്രയായി. 
http://swahabainfo.blogspot.com/2018/01/blog-post_29.html?spref=tw

ജനാസ നമസ്കാരം ഇന്ന് 2018 ജനുവരി 29 തിങ്കളാഴ്ച രാത്രി 7-45چന് പൂന്തുറ പുത്തന്‍പള്ളി മസ്ജിദ് ഖബ്ര്‍സ്ഥാനില്‍.
സാധിക്കുന്നവര്‍ ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ..
മര്‍ഹൂമിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിനായി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! 
തഅ്സിയത്ത് അറിയിക്കൂ..
നിസാമുദ്ദീന്‍ സാഹിബ് 9633114612

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...