ഒരു മുസ് ലിമിന്‍റെ ജീവിത രീതി
-ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/01/blog-post_49.html?spref=tw
1. ആധികാരിക രചനകളുടെ പാരായണത്തിലൂടെയോ പണ്ഡിതരോട് ചോദിച്ചറിഞ്ഞോ ആവശ്യാനുസൃതം ദീനീ അറിവ് കരസ്ഥമാക്കുക.
2. സര്‍വ്വ വിധ പാപങ്ങളില്‍ നിന്നും അകന്ന് കഴിയുക.
3. വല്ല പാപവുമുണ്ടായാല്‍ ഉടനടി പശ്ചാത്തപിക്കുക.
4. ആരുടെയും അവകാശങ്ങള്‍ കയ്യടക്കരുത്. നാവ് കൊണ്ടോ കൈ കൊണ്ടോ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ഇതരരുടെ ദൂഷ്യം പറയുകയോ ചെയ്യരുത്.
5. ധനത്തോടുള്ള പ്രിയവും സ്ഥാന-മാനങ്ങളോടുള്ള ആഗ്രഹവും കൈയ്യൊഴിയുക. വളരെ മെച്ചമായ ആഹാര-വസ്ത്രങ്ങളുടെ ചിന്തയില്‍ കഴിയാതിരിക്കുക.
6. ആരെങ്കിലും തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ന്യായീകരണങ്ങള്‍ നടത്താതെ തെറ്റ് സമ്മതിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുക.
7. അത്യാവശ്യത്തിന് ഒഴികെ യാത്ര ചെയ്യരുത്. കാരണം, യാത്രയില്‍ അനവധി കാര്യങ്ങളില്‍ സൂക്ഷ്മതക്കുറവ് സംഭവിക്കുകയും നിരവധി നല്ല കാര്യങ്ങള്‍ നഷ്ടപ്പെടുകയും ദിന ചര്യകളില്‍ വിടവുണ്ടാകുകയും ചെയ്യാറുണ്ട്.
8. അധികം ചിരിക്കുകയും സംസാരിക്കുകയും അരുത്. വിശിഷ്യാ, അന്യ സ്ത്രീകളോട് സംസാരം വളരെ സൂക്ഷിക്കുക.
9. ആരുമായും വഴക്കുണ്ടാക്കുകയും വാഗ്വാദം നടത്തുകയും ചെയ്യരുത്.
10. ശരീഅത്തിന്‍റെ വിധി-വിലക്കുകളെ സര്‍വ്വതാ ഓര്‍ക്കുക.
11. ഇബാദത്തുകളില്‍ അലസത ഒഴിവാക്കുക.
12. അധിക സമയവും ഏകാന്തതയില്‍ കഴിയുക.
13. ഇതരരുമായി ഇടപഴകേണ്ടി വന്നാല്‍ സര്‍വ്വരേക്കാളും എളിയവനായി കഴിയുക. എല്ലാവര്‍ക്കും സേവനം അനുഷ്ഠിക്കുക. അഹംഭാവം കാണിക്കരുത്.
14. നേതാക്കളും ധനികരുമായി വളരെ കുറച്ച് മാത്രം ബന്ധപ്പെടുക.
15. ദീനില്ലാത്തവരില്‍ നിന്നും ഓടി അകലുക.
16. ഇതരരുടെ ദൂഷ്യങ്ങള്‍ തേടി പിടിക്കരുത്. ആരെയും കുറിച്ച് ദുഷിച്ച് ഭാവിക്കരുത്. സ്വന്തം ന്യൂനതകളിലേക്ക് നോക്കുകയും അത് നന്നാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക.
17. നമസ്കാരം നല്ല രീതിയില്‍ യഥാ സമയം മനസ്സ് വെച്ച് കൃത്യ നിഷ്ഠയോടെ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുക.
18. മനസ്സ് കൊണ്ടോ നാവ് കൊണ്ടോ സദാ സമയവും അല്ലാഹുവിന്‍റെ ദിക്റില്‍ മുഴുകുക. അല്ലാഹുവിന്‍റെ ദിക്റില്‍ നിന്നും ഒരിക്കലും അശ്രദ്ധനാകാതിരിക്കുക.
19. ദിക്റിലുള്ള രസാനുഭൂതി അനുഭവപ്പെട്ടാല്‍ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക.
20. എപ്പോഴും മയമായി സംസാരിക്കുക.
21. എല്ലാ ജോലികള്‍ക്കും സമയം നിര്‍ണ്ണയിക്കുകയും കൃത്യനിഷ്ഠ പുലര്‍ത്തുകയും ചെയ്യുക.
22. സംഭവിക്കുന്ന സര്‍വ്വവിധ ദുഃഖ-ദുരിത-പ്രയാസ-പ്രശ്നങ്ങളും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന് മനസ്സിലാക്കുകയും പരിഭ്രമിക്കാതിരിക്കുകയും, ഇതിന് അല്ലാഹുവിങ്കല്‍ നിന്നും പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുക.
23. സര്‍വ്വ സമയങ്ങളിലും മനസ്സിനെ ദുന്‍യാവിന്‍റെ കണക്ക് കാര്യങ്ങളില്‍ മാത്രം ബന്ധപ്പെടുത്തരുത്. വിചാരങ്ങള്‍ എല്ലാം അല്ലാഹുവിനെ കുറിച്ചുള്ളതാക്കിത്തീര്‍ക്കുക.
24. കഴിവിന്‍റെ പരമാവധി മറ്റുള്ളവരെ ദുന്‍യവിയോ ദീനിയോ ആയ നിലയില്‍ സഹായിക്കുക.
25. അശക്തനോ രോഗിയോ ആയിത്തീരുന്ന നിലയില്‍ ആഹാരം കുറച്ച് കഴിക്കരുത്. ഇബാദത്തുകളില്‍ അലസത ഉണ്ടായിത്തീരുന്ന നിലയില്‍ അമിതമായി ഭക്ഷിക്കുകയുമരുത്.
26. അല്ലാഹു ഒഴികെ മറ്റാരെയും പ്രതീക്ഷാ കേന്ദ്രമാക്കരുത്. പ്രയോജനം കിട്ടുമെന്ന ഭാവനയില്‍ ആരിലേയ്ക്കും ശ്രദ്ധ തിരിക്കരുത്.
27. അല്ലാഹുവിന്‍റെ പൊരുത്തം തേടുന്ന വിഷയത്തില്‍ മനഃസ്സമാധാനമില്ലാതെ കഴിയുക.
28. അല്ലാഹുവിന്‍റെ അനുഗ്രഹം അതെത്ര കുറഞ്ഞാലും കൂടിയാലും ശരി, അതിന് നന്ദി രേഖപ്പെടുത്തുക. പട്ടിണിയും വിശപ്പും ഉണ്ടായാല്‍ പടച്ചവന്‍റെ റഹ്മത്തില്‍ നിന്നും നിരാശനാകരുത്.
29. കീഴിലുള്ളവരുടെ തെറ്റ് കുറ്റങ്ങള്‍ മാപ്പാക്കുക.
30. ആരുടെയെങ്കിലും ന്യൂനത മനസ്സിലായാല്‍ അത് മറച്ച് വെയ്ക്കുക.
31. അതിഥികള്‍, യാത്രികര്‍, സാധുക്കള്‍, ഉലമാ മഹത്തുക്കള്‍, സജ്ജനങ്ങള്‍ മുതലായവര്‍ക്ക് സഹായ- സേവനങ്ങള്‍ ചെയ്യുക.
32. സജ്ജനങ്ങളുടെ സഹവാസം തെരഞ്ഞെടുക്കുക.
33. അല്ലാഹുവിനെ സദാ ഭയന്ന് കഴിയുക.
34. മരണത്തെ കൂടുതലായി സ്മരിക്കുക.
35. ഏതെങ്കിലും സമയത്ത് അന്നേ ദിവസം ചെയ്ത കാര്യങ്ങളോര്‍ക്കുക. നല്ല കാര്യങ്ങളില്‍ അല്ലാഹുവിനെ സ്തുതിക്കുക. തിന്മകളില്‍ നിന്നും തൗബ ചെയ്യുക.
36. ഒരു തരത്തിലും കളവ് പറയരുത്.
37. അനിസ്ലാമിക സദസ്സുകളില്‍ യാതൊരു കാരണവശാലും പോകരുത്.
38. ലജ്ജയും സഹനതയും മുറുകെ പിടിച്ച് ജീവിക്കുക.
39. സ്വന്തം മേന്മകളെ കുറിച്ചോര്‍ത്ത് അഹങ്കരിക്കരുത്.
40. സത്യ-സന്മാര്‍ഗ്ഗത്തില്‍ നിലയുറപ്പിക്കാന്‍ അല്ലാഹുവിനോട് സദാ ദുആ ചെയ്തുകൊണ്ടിരിക്കുക.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment