Thursday, January 25, 2018

പ്രിയങ്കര രാജ്യത്തിന്‍റെ രണ്ട് പ്രധാന ചിത്രങ്ങള്‍.! -മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

പ്രിയങ്കര രാജ്യത്തിന്‍റെ രണ്ട് പ്രധാന ചിത്രങ്ങള്‍.! 
-മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/01/blog-post_42.html?spref=tw

ഇന്ത്യാ മഹാരാജ്യം അത്യന്തം സങ്കീര്‍ണ്ണമായ ഒരു ഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് മനുഷ്യത്വം മരവിച്ച വര്‍ഗ്ഗീയ വാദികള്‍ നിയമം കയ്യിലെടുത്ത് അഴിഞ്ഞാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മറുഭാഗത്ത്, ഒരു ചെറിയ ന്യൂനപക്ഷം സാഹോദര്യത്തിന്‍റെയും മാനവികതയുടെയും സന്ദേശവാഹകരായി കഠിനാധ്വാനം നടത്തുന്നു. ഇതില്‍ രണ്ടാമത്തെ വിഭാഗത്തോടൊപ്പം നാമെല്ലാവരും കൂടുകയും അവര്‍ക്ക് ശക്തി പകരുകയും ചെയ്യലാണ് രാജ്യത്തിന്‍റെ അഖണ്ഡതയുടെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗം. ഇവിടെ ഈ രാജ്യത്തിന്‍റെ ഭാവിയുടെ വിഷയത്തില്‍ ശക്തമായ ചോദ്യങ്ങള്‍ തന്നെ ഉയര്‍ത്തുന്ന ഒന്നാം വിഭാഗത്തിന്‍റെ അക്രമങ്ങളുടെ ചെറിയ ഒരു ചിത്രവും രണ്ടാം വിഭാഗത്തിന് പ്രേരണ പകരുന്ന മഹത്തരമായൊരു മറ്റൊരു ചിത്രവും സമര്‍പ്പിക്കുകയാണ്.
ഒന്ന്: ഗുജറാത്തിലെ അക്ഷര്‍ധാമില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്ഫോടനം നടന്നു. അതിന്‍റെ യഥാര്‍ത്ഥ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടാതെ നിരപരാധികളായ ഏതാനും മുസ്ലിംകളെ അറസ്ററ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. അഹ് മദാബാദിലെ പ്രസിദ്ധ പണ്ഡിതന്‍ മൗലാനാ മുഫ്തി അബ്ദുല്‍ഖയ്യൂം മസാഹിരിയും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിരപരാധികളെ ജയിലിലടച്ച് വിചാരണ ആരംഭിച്ചു. ഒടുവില്‍ അവരെ തൂക്കിക്കൊല്ലാന്‍ ഹൈക്കോടതി വിധിച്ചു. ഗുജറാത്ത് ഹൈക്കോടതി പ്രസ്തുത വിധി ശരിവെക്കുകയും ചെയ്തു. ഇത്തരുണത്തില്‍ ഈ കേസ് നടത്തിയിരുന്ന ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. അല്ലാഹുവിന്‍റെ അതി മഹത്തായ അനുഗ്രഹത്താല്‍ സുപ്രീംകോടതി അവരെ നിരപരാധികളായി പ്രഖ്യാപിച്ച് വിട്ടയക്കുകയുണ്ടായി. പതിനൊന്ന് വര്‍ഷത്തെ യാതനകള്‍ നിറഞ്ഞ ജയില്‍ ജീവിതം മുഫ്തി സാഹിബ് പതിനൊന്ന് വര്‍ഷം ജയിലഴികള്‍ക്കു പിന്നില്‍ എന്ന രചനയില്‍ സമാഹരിച്ചിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന് അദ്ദേഹത്തോട് നിയമപാലകര്‍ കാട്ടിക്കൂട്ടിയ ക്രൂരതകള്‍ അതില്‍ അനാവരണം ചെയ്തിരിക്കുന്നു. മാനവ സ്നേഹികള്‍ക്കു മുന്നില്‍ അതിലെ ചില വരികള്‍ ഉദ്ദരിക്കുകയാണ്.
മുഫ്തി സാഹിബ് എഴുതുന്നു; എന്‍റെ രണ്ട് കൈകളും ചങ്ങലകളാല്‍ ബന്ധിതമായിരുന്നു. അതിനോട് കൂടി ഒരാള്‍ എന്‍റെ നടുവില്‍ ചവിട്ടുകയും മറ്റൊരാള്‍ എന്‍റെ രണ്ട് കാലുകളും പിടിച്ച്വലിച്ച് എന്നെ കമിഴ്ത്തി നിര്‍ത്തി. തുടര്‍ന്ന്, വളരെ മൃഗീയതയോടെയും ആവേശത്തോടെയും എന്നെ അടിക്കാന്‍ ആരംഭിച്ചു. അല്ലാഹുവിന്‍റെ കൃപയാല്‍ ഓരോ അടി കൊള്ളുമ്പോഴും അല്ലാഹു അക്ബര്‍ എന്ന് ഞാന്‍ ശബ്ദത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. എന്‍റെ തക്ബീര്‍ കേള്‍ക്കുമ്പോള്‍ അവര്‍ വളരെ മലീമസമായ അസഭ്യങ്ങള്‍ പറഞ്ഞിരുന്നു. അവര്‍ പറഞ്ഞു; നിന്‍റെ അല്ലാഹ് നിന്നെ വിട്ട് ഞങ്ങളുടെ അരികില്‍ വന്നിരിക്കുകയാണ്. നോക്ക്, ഞങ്ങളുടെ പക്കല്‍ അധികാരമുണ്ട്, ശക്തിയുണ്ട്, എല്ലാമുണ്ട്. നിന്‍റെ പക്കല്‍ എന്താണുള്ളത്.? നിന്‍റെ പക്കല്‍ അല്ലാഹു ഉണ്ടെങ്കില്‍ അവന്‍റെ നാമം പറഞ്ഞ് ഈ ചങ്ങലകളൊന്ന് അഴിച്ച് കാട്ടുക. ഇപ്രകാരം അവര്‍ എന്‍റെ ബലഹീനതയെ പരിഹസിച്ചു കൊണ്ടിരുന്നു.
അല്ലാഹുവിനെയും റസൂലിനെയും ആഖിറത്തിനെയും കുറിച്ച് വളരെ മോശമായ വാക്കുകള്‍ പറഞ്ഞ് അവരുടെ മനസ്സിന്‍റെ മാലിന്യങ്ങള്‍ അവര്‍ വിസര്‍ജ്ജിച്ചുകൊണ്ടിരുന്നു. എത്ര അടി നല്‍കിയെന്ന് എനിക്ക് അറിയില്ല. അവസാനം അവര്‍ കുഴഞ്ഞു. അവര്‍ ശ്വാസം വലിച്ചുവിടാന്‍ ആരംഭിച്ചു. അപ്പോള്‍ അടി നിര്‍ത്തുകയുണ്ടായി. ശേഷം അവര്‍ എന്നോട് ചോദിച്ചു; അക്ഷര്‍ധാമില്‍ ആരാണ് ആക്രമണം നടത്തിയത്.? സത്യം പറയുക. ഇത് കേട്ടപ്പോള്‍ എന്‍റെ അടിയില്‍ നിന്നും ഭൂമി ഇളകുന്നതായും കരള്‍ വായിലേക്ക് വന്നതായും അനുഭവപ്പെട്ടു. കാര്യത്തിന്‍റെ ഗൗരവം അപ്പോഴാണ് എനിക്ക് മനസ്സിലായത്. എന്നെ അവര്‍ ഒരു മഹാപാതകത്തില്‍ ബന്ധപ്പെടുത്തി കുരുക്കാന്‍ ആഗ്രഹിക്കുന്നു. ഉടനെ ഞാന്‍ സര്‍വ്വശക്തിയും സംഹരിച്ച് അലറി വിളിച്ചുകൊണ്ട് പറഞ്ഞു. പടച്ചവനില്‍ സത്യം.! ഞാന്‍ തീര്‍ത്തും നിരപരാധിയാണ്. ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. ഉടനെ ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു, അവനെ ഇനിയും അടിക്കുക. ഉടനെ മറ്റൊരാള്‍ ഭ്രാന്തമായി എന്നെ ലാത്തി കൊണ്ട് അടിക്കാന്‍ തുടങ്ങി. അടി കൊണ്ട ഭാഗത്തു നിന്നും ചോര ഒഴുകി. എന്‍റെ വസ്ത്രം മുഴുവന്‍ രക്തപങ്കിലമായി. അപ്പോള്‍ ഒരാള്‍ വിളിച്ചു       പറഞ്ഞു, ഇനി അവന്‍റെ കയ്യിലടിക്കുക. തുടര്‍ന്ന് എന്‍റെ കയ്യിലടിക്കാന്‍ തുടങ്ങി. കയ്യിന്‍റെ നിറം പച്ച നിറമായി മാറി.
ഇതിനിടയില്‍ ഒരുത്തന്‍ വിളിച്ചു പറഞ്ഞു: ഇയാള്‍ ഒരു തടിയനാണ്. കാലുകള്‍ നോക്കൂ, പോത്തിന്‍റെ കാലുകള്‍ പോലെയുണ്ട്. കാലുകളില്‍ കുറെ അടി കൊടുക്കുക. ഉടനെ മറ്റുള്ളവര്‍ എന്നെ പിടിച്ച് കിടത്തി. അതില്‍ ഒരു കറുത്ത തടിയന്‍ എന്‍റെ പുറത്ത് കയറിയിരുന്നു. മറ്റുള്ളവര്‍ എന്‍റെ കാലുകളിലും ഇരുന്നു. രണ്ടാളുകള്‍ എന്‍റെ കയ്യും തലയും പിടിച്ചുവെച്ചു. തുടര്‍ന്ന് എന്‍റെ കാലിന്‍റെ അടിഭാഗത്ത് ശക്തമായ പ്രഹരമാരംഭിച്ചു. അവര്‍ തളരുമ്പോള്‍ അടി നിര്‍ത്തുമായിരുന്നു. എന്നാല്‍ അവരെ ചീത്ത വിളിച്ചുകൊണ്ട് എന്തിനാണ് നിര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ ചോദിക്കും. തളര്‍ന്നു പോയതാണ്, ഇപ്പോള്‍ ആരംഭിക്കാം എന്ന് പറഞ്ഞ് കൊണ്ട് വീണ്ടും ആരംഭിക്കും. എത്ര മണിക്കൂറുകള്‍ ഇത് തുടര്‍ന്നുവെന്നും എത്ര അടി കിട്ടിയെന്നും എനിക്ക് അറിയില്ല. എന്‍റെ അനുമാനത്തില്‍ കുറഞ്ഞത് ഇരുനൂറ് അടി എനിക്ക് കിട്ടിക്കാണും. അവസാനം ഞാന്‍ ബോധം കെട്ടു.
അല്ലാഹു അക്ബര്‍ എന്ന അലമുറക്കു പകരം എന്‍റെ ഞരക്കത്തിന്‍റെ ശബ്ദം മാത്രം വരാനാരംഭിച്ചു. അപ്പോള്‍ അവരുടെ ഈ പീഢനങ്ങളുടെ പരമ്പരയും അവസാനിച്ചു. (ഇരുമ്പഴികള്‍ക്കു പിന്നില്‍ പതിനൊന്ന് വര്‍ഷം -മൗലാനാ മുഫ്തി അബ്ദുല്‍ ഖയ്യൂം മസാഹിരി) ഇത് ചിത്രത്തിന്‍റെ ഏതാനും ഭാഗം മാത്രമാണ്. ഇതു പോലെ ധാരാളം സംഭവങ്ങള്‍ ഈ രാജ്യത്ത് നടക്കുന്നു. ഈ രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് അതിശക്തമായ ചോദ്യങ്ങളുയര്‍ത്തുന്ന അത്യന്തം ക്രൂരമായ അക്രമങ്ങളാണ് ഇവകളെല്ലാം. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഈ രാജ്യത്തിന്‍റെ ഭാവി അപകടത്തിലാകുമെന്നതില്‍ യാതൊരു സംശയവുമില്ല. പടച്ചവന്‍ കാക്കട്ടെ.!
രണ്ട്: എന്നാല്‍ ഇതിനിടയില്‍ ശുഭകരമായ ചില സന്തോഷ വാര്‍ത്തകളുമുണ്ട്. ഗുജറാത്തിലെ അക്ഷര്‍ധാമില്‍ നടന്ന സ്ഫോടനത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ അഹ്മദാബാദിലെ നിരപരാധികളെ പിടിച്ച് ജയിലില്‍ തള്ളുകയും അവര്‍ക്കെതിരില്‍ കേസ് നടത്തുകയും അവസാനം അവരെ തൂക്കിക്കൊല്ലാന്‍ കോടതി വിധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സൂപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. കാര്യങ്ങളുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് വളരെ നല്ല പഠനം നടത്തിയ സുപ്രീംകോടതി അവരെ നിരപരാധികളായി പ്രഖ്യാപിച്ച് വിട്ടയക്കുക മാത്രമല്ല, വളരെ ശക്തമായ നിരൂപണങ്ങളും പ്രഖ്യാപനങ്ങളുമാണ് നടത്തിയിരിക്കു ന്നത്. 2014 മെയ് 16 ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ണ്ണായക ദിവസമാണ്. ഒരു ഭാഗത്ത് വര്‍ഗ്ഗീയ വാദത്തെ പ്രചരിപ്പിച്ച് ഭാരതീയ ജനതാ പാര്‍ട്ടി അന്നാണ് അധികാരത്തിലേറിയത്. മറുഭാഗത്ത് ഇതേ ദിവസമാണ് അക്ഷര്‍ധാം ക്ഷേത്രത്തിന്‍റെ വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതി നിരപരാധികളെ വിട്ടയക്കുന്നതും രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തുകയും ചെയ്തത്. സൂപ്രീംകോടതി നടത്തിയിരിക്കുന്ന ആ നിരീക്ഷണങ്ങളുടെയും ഉണര്‍ത്തലുക ളുടെയും ചില വാചകങ്ങള്‍ ഇവിടെ ഉദ്ദരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും വിചാരണ നടത്തിയതും കുറ്റവാളികളായി പ്രഖ്യാപിച്ചതും തൂക്കിക്കൊല്ലാന്‍ വിധിച്ചതുമായ മുഴുവന്‍ ഘട്ടങ്ങളിലും കാണപ്പെടുന്ന പിഴവുകള്‍ ചൂണ്ടിക്കാട്ടേണ്ടത് ഞങ്ങളുടെ ബാധ്യതയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കും മാനവിക മൂല്യങ്ങള്‍ക്കുമെതി രായ പല കാര്യങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഈ രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം എന്ന നിലയില്‍ ഇതിനു നേരെ കയ്യുംകെട്ടി നിശബ്ദരായിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല....
രാജ്യത്തിന്‍റെ അഖണ്ഡതയും സുരക്ഷയും അപകടത്തിലാ കാന്‍ സാധ്യതയുള്ള ഗുരുതരമായ ഒരു വിഷയമായിരുന്നു അക്ഷര്‍ധാം ആക്രമണം. എന്നാല്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തിയവര്‍ തീര്‍ത്തും അനര്‍ഹരായിരുന്നു എന്ന് ഞങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാതെ വയ്യ. വിലയേറിയ കുറെ ജീവന്‍ നഷ്ടപ്പെടുത്തിയ ഒരു സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം നിരപരാധികളായ കുറെ ആളുകളെ പിടികൂടുകയും അവരുടെ മേല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും കടുത്ത ശിക്ഷക്ക് അര്‍ഹരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് മഹാ മോശം തന്നെ. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തിന്‍റെ ഈ പ്രഖ്യാപനം ഈ രാജ്യത്ത് നന്മയുടെയും മാനവികതയുടെയും ധാര്‍മ്മികതയുടെയും അംശങ്ങള്‍ ഉന്നതസ്ഥാനങ്ങളില്‍ പോലും ഇന്നും നിലനില്‍ക്കുന്നു എന്നതിന്‍റെ പ്രധാനപ്പെട്ട തെളിവാണ്. ഇത് ഈ രാജ്യത്തെയും മാനവികതയെയും സ്നേഹിക്കുന്നവര്‍ക്ക് വലിയ ആവേശം പകരുന്നു. ഇത്തരുണത്തില്‍ ഈ വിഷയവുമായി കൂടുതല്‍ മുമ്പോട്ട് പോകാന്‍ ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് തീരുമാനിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. ഇത്തരം കേസുകളിലൂടെ രാജ്യത്തിന്‍റെ സമ്പത്ത് മാത്രമല്ല, ധാരാളം നിരപരാധികളെ ക്രൂരമായി പീഢിപ്പിക്കുന്ന ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ജംഇയ്യത്ത് നടത്തുന്ന സേവനങ്ങള്‍ തീര്‍ച്ചയായിട്ടും ഈ രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാണ് എന്നു പറയാതെ തന്നെ നിര്‍വ്വാഹമില്ല. ഇത്തരുണത്തില്‍ ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദിന്‍റെ നായകന്‍ മൗലാനാ അര്‍ഷദ് മദനിയുടെ വികാരഭരിതമായ വാക്കുകള്‍ ഇവിടെ ഉദ്ദരിക്കുകയാണ്. അദ്ദേഹം പറഞ്ഞു;
   ഈ വഴിയില്‍ എത്ര സാമ്പത്തിക ബാധ്യത ഏറ്റെടുത്തും കേസുകള്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിക്കുന്നു. അത് ഞങ്ങളുടെ  പാപമോചനത്തിന് കാരണമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് നടത്തുന്ന ഈ മഹത്തായ പ്രവര്‍ത്തനത്തിനോട് സമുദായത്തിലെ എല്ലാ സംഘടനകളും വ്യക്തികളും മാത്രമല്ല, മനുഷ്യ സ്നേഹികളും ഈ രാജ്യത്തിന്‍റെ സുസ്ഥിരത ആഗ്രഹിക്കുന്നതുമായ എല്ലാ സുമനസ്സുകളും പിന്തുണക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കുമാറാകട്ടെ!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...