നിര്‍ബന്ധിത സാഹചര്യത്തില്‍ പലിശ വന്നുചേര്‍ന്നാല്‍ എന്ത് ചെയ്യണം.?
പലിശ മുതല്‍ പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റുണ്ടോ.?
http://swahabainfo.blogspot.com/2018/01/blog-post_82.html?spref=tw
-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)
നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.!
-ഃചോദ്യവും ഉത്തരവുംഃ-
ചോദ്യം:
നിര്‍ബന്ധിത സാഹചര്യത്തില്‍ പലിശ വന്നുചേര്‍ന്നാല്‍ എന്ത് ചെയ്യണം.?
പലിശ മുതല്‍ പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റുണ്ടോ.?
ഉത്തരം: പലിശ വാങ്ങലും കൊടുക്കലും ഉപയോഗിക്കലും അതിന് സാക്ഷി നില്‍ക്കലും കുറ്റകരവും അല്ലാഹുവിന്‍റെ ശാപത്തിന് അര്‍ഹമായ കാര്യവുമാണ്. പലിശ വാങ്ങാനുള്ള ഉദ്ദേശത്തില്‍ കടം കൊടുക്കലും ബാങ്കുകളില്‍ നിക്ഷേപിക്കലും ഒരു പോലെ കുറ്റകരമാണ്.
ഏതെങ്കിലും നിര്‍ബന്ധിത സാഹചര്യത്തില്‍ പണം ബാങ്കില്‍ നിക്ഷേപിക്കേണ്ടി വന്നാല്‍, അതില്‍ നിന്നും ലഭിക്കുന്ന പലിശയുടെ പൈസ വാങ്ങി ഉപയോഗിക്കലും ഹറാം (നിഷിദ്ധം) തന്നെയാണ്. എന്നാല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ കണക്കാക്കപ്പെടുകയും അത് വാങ്ങാതിരുന്നാല്‍ നിഷിദ്ധമായ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങളില്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യത കാണുകയും ചെയ്താല്‍ അത് വാങ്ങി പൊതുവായ ഏതെങ്കിലും കാര്യങ്ങളില്‍ ഉപയോഗിക്കുകയോ, (കടം കൊണ്ടോ മറ്റോ വലയുന്ന നിവൃത്തിയില്ലാത്ത) സാധുക്കള്‍ക്ക് പ്രതിഫലത്തിന്‍റെ ഉദ്ദേശമില്ലാതെ കൊടുക്കുകയോ ചെയ്യാമെന്നാണ് പണ്ഡിതരുടെ അഭിപ്രായം.
സൂക്ഷിക്കാനായി ബാങ്കുകളില്‍ പണം നിക്ഷേപിച്ച് അതിന്‍റെ പലിശ വാങ്ങാമെന്നോ, അത് പൊതു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നോ ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. മറിച്ച് നിര്‍ബന്ധിത സാഹചര്യത്തില്‍ ഇപ്രകാരം പലിശ മുതല്‍ വന്ന് ചേര്‍ന്നാല്‍ ചെയ്യേണ്ടതാണിത്. എന്നാല്‍ ഇത്തരം മുതലുകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്ന തരത്തിലുള്ള പൊതുവായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കേണ്ടത്. ജനങ്ങള്‍ ആഹാരമായോ മറ്റോ ഉപയോഗിക്കുന്ന തരത്തിലും ഇത് വിനിയോഗിക്കാന്‍ പാടില്ല. പൊതു കക്കൂസുകളോ, പൊതു വഴികളോ മറ്റോ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഇപ്രകാരം തന്നെ ബാങ്കുകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ അത്യാവശ്യത്തിന് കടം വാങ്ങിയ ശേഷം അതിന്‍റെ പലിശ പോലും തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുന്ന സാധുക്കള്‍ക്ക് പലിശയില്‍ നിന്നും അവരെ രക്ഷപ്പെടുത്തുന്നതിനായി ഇത് വിനിയോഗിക്കാവുന്നതാണ്.
ഇനി മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി സാധുക്കള്‍ക്ക് ഇത് കൊടുത്താലും അത് സ്വദഖയാണെന്ന് കരുതുകയോ, സ്വദഖയുടെ പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയോ ചെയ്യാന്‍ പാടില്ല. സ്വദഖയാണെന്ന് കരുതി കൊടുക്കുന്നവര്‍ കുറ്റക്കാരാകുന്നതുമാണ്. കാരണം സ്വദഖയെന്നത് ഒരു നന്മയും ഇബാദത്തുമാണ്. ഇബാദത്തിന് ഹറാമായ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്.
🔚🔚🔚🔚🔚🔚🔚🔚
പുതിയ വീട് പണിയുമ്പോള്‍ സ്ഥാനം നോക്കി നിര്‍ണ്ണയിക്കുന്നതില്‍ ഇസ് ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2017/12/blog-post_8.html?spref=tw
മന്ത്രിച്ച് ഊതപ്പെട്ട വെളളം കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ വെളളം ഊതി കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ പാത്രത്തിലേക്ക് ശ്വാസം വിടാമോ.?
കരടോ മറ്റോ കിടന്നാല്‍ ഊതിക്കളയാമോ.?

http://swahabainfo.blogspot.com/2017/12/blog-post36.html?spref=tw
അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍ ഇസ് ലാമിന്‍റെ വിധിയെന്താണ്.?
http://swahabainfo.blogspot.com/2017/12/blog-post36.html?spref=tw
അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍ ഇസ് ലാമിന്‍റെ വിധിയെന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2017/12/blog-post_18.html?spref=tw
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment