വന്ദേമാതരം
മുസ് ലിംകള്‍ ആലപിക്കാത്തതെന്ത് കൊണ്ട്.?
-മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
വിവ: അബ്ദുല്‍ ഗഫ്ഫാര്‍ കൗസരി
http://swahabainfo.blogspot.com/2018/01/blog-post_89.html?spref=tw
മനുഷ്യന് സ്വരാജ്യത്തോടുള്ള സ്നേഹം പ്രകൃതിപരമാണ്. മനുഷ്യന്‍ ഉയര്‍ന്ന് ശൂന്യാകാശത്തേക്ക് കയറിപ്പോയാലും അവിടെയുള്ള ഓരോരോ അണുവിനോടും അവന് പ്രിയം തോന്നുന്നു. സ്വഹാബാക്കള്‍ മക്കയില്‍ നിന്നും ഹിജ്റ ചെയ്ത് മദീനയില്‍ എത്തിയപ്പോള്‍ മദീനാ നിവാസികള്‍ ഹൃദയംഗമമായി ആവേശപൂര്‍വ്വം അവരെ സ്വീകരിക്കുകയും വരവേല്‍ക്കുകയും ചെയ്തു. എന്നാലും മുഹാജിറുകളുടെ മാനസിക വ്യഥ കുറഞ്ഞിരുന്നില്ല. അവര്‍ മക്കയിലെ മല നിരകളെയും മണല്‍ തരികളെയും പുല്ലുകളെയും ഓര്‍ത്ത് വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരെ സമാധാനിപ്പിക്കുകയും മദീനയിലെ മണ്ണ് അവര്‍ക്ക് പ്രിയങ്കരമാകാന്‍ ദുആ ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മക്കയില്‍ നിന്നും പുറപ്പെടുമ്പോള്‍ വെളിയില്‍ വന്ന് മക്കയുടെ നേരെ തിരിഞ്ഞ് കടുത്ത മനോ വേദനയോടെ ഇപ്രകാരം പറയുകയുണ്ടായി. ഓ, മക്ക.! നിന്നെ പിരിയുന്നത് എനിക്ക് ഇഷ്ടമില്ല. പക്ഷെ, നിന്‍റെ ജനതയുടെ നിന്ദ്യമായ പെരുമാറ്റം എന്നെ ഇതിന് നിര്‍ബന്ധിതനാക്കി. എന്നാല്‍ പിന്നീട് അല്ലാഹുവിന്‍റെ നിര്‍ദ്ദേശ പ്രകാരം മദീനയെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തന്‍റെ നാടാക്കിയപ്പോള്‍ അവിടെയുള്ള വരണ്ട മലകള്‍ പോലും തങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായി തോന്നി. യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴെല്ലാം ഉഹ്ദ് മല ദൃഷ്ടിയില്‍ പെടുമ്പോള്‍ പ്രത്യേക സന്തോഷമുണ്ടാവുകയും വാഹനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിക്കുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു. ഈ മല എന്നെ ഇഷ്ടപ്പെടുന്നു. ഞാനും ഇതിനെ ഇഷ്ടപ്പെടുന്നു.
ഈ സ്നേഹം അനുവദനീയമായ രീതിയില്‍ ഷറഇന്‍റെ പരിധിക്കുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടാണെങ്കില്‍
ഇസ് ലാം അതിനെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ സത്യവും ധര്‍മ്മവും നീതിയും അംഗീകരിക്കുന്നതില്‍ ഈ സ്നേഹം തടസ്സമാവുകയോ, ജാഹിലിയ്യാ ചേരിതിരിവിന്‍റെ പരിധിയില്‍ പെടുകയോ, ഇസ് ലാമികവും മാനുഷികവുമായ സാഹോദര്യം ഹനിക്കപ്പെടാന്‍ കാരണമാവുകയോ ചെയ്യരുത്. ഇക്കാരണത്താല്‍ മുസ് ലിംകള്‍ പോയ പ്രദേശങ്ങളിലെല്ലാം അവിടത്തുകാരനായി ആ നാടിനെ അവര്‍ അങ്ങേയറ്റം സ്നേഹിച്ചു. ആ നാട്ടുകാരുമായി സഹോദരന്മാരായി കഴിഞ്ഞുകൂടി. മര്‍ദ്ദിതര്‍ക്ക് വിപല്‍ഘട്ടങ്ങളില്‍ സഹായികളായി. അക്രമത്തിന് ഇരയായവര്‍ക്ക് സംരക്ഷകരായി. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉദ്ധാരകരായി. അക്രമങ്ങള്‍ക്കെതിരില്‍ ശബ്ദമുയര്‍ത്തി. സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയപരവുമായി എല്ലാ നിലയിലും ആ രാജ്യത്തിന് അവര്‍ സേവനങ്ങള്‍ അര്‍പ്പിച്ചു.
ഇന്ത്യയിലേക്ക് മുസ് ലിംകള്‍ കടന്ന് വരുമ്പോള്‍ ഇന്ത്യ കഷണങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അടിമകളാക്കി വെച്ചിരുന്നു. ഇവിടെ അധിവസിച്ചിരുന്നവരില്‍ വലിയൊരു വിഭാഗം, അവരുടെ നിഴല്‍ പോലും അശുഭ സൂചകമായി കരുതപ്പെട്ടിരുന്നു. മൃഗങ്ങളെക്കാള്‍ താഴ്ന്നവരായി അവരെ കണ്ടിരുന്നു. സ്ത്രീകള്‍ വെറും ഭോഗവസ്തുക്കളും അടിമകളുമായി കരുതപ്പെട്ടിരുന്നു. ഈ രാജ്യത്ത് മാനുഷികമായി ഒരുമയും സാഹോദര്യവും ചിന്തിക്കാന്‍ പോലും സാധ്യമല്ലായിരുന്നു. മുസ് ലിംകളുടെ വരവിന് ശേഷം മനുഷ്യന്‍ ഒന്നാണെന്ന വിശ്വാസം ഉണ്ടാക്കിത്തീര്‍ത്തു. മനുഷ്യര്‍ക്കിടയിലെ ഭിന്നതയുടെയും വേര്‍തിരിവിന്‍റെയും മതിലുകളെല്ലാം പൊളിച്ചുകളഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അന്തസ്സും ആദരവും നല്‍കി. അയിത്തം ഇല്ലാതാക്കി. ഭരണപരമായും ഇന്ത്യയെ ഏകോപിപ്പിക്കാന്‍ പരിശ്രമിച്ചു. സാമ്പത്തികമായും തൊഴില്‍പരമായും കിഴക്കും തെക്കും ഭാഗങ്ങളെ അസൂയാര്‍ഹമായ നിലയില്‍ പുരോഗതിയിലാക്കുകയും ചെയ്തു. സുരക്ഷയ്ക്കായി കോട്ടകളും സുന്ദരമായ മസ്ജിദുകളും മഖ്ബറകളും വിശാലവും മനോഹരവുമായ ഉദ്യാനങ്ങളും വിശാലമായ തെരുവീഥികളും ചരിത്രം ഓര്‍മ്മ വെയ്ക്കുന്ന സൗധങ്ങളുമെല്ലാം രാജ്യത്തിന്‍റെ നാനാ ഭാഗങ്ങളില്‍ അവര്‍ നിര്‍മ്മിക്കുകയുണ്ടായി. ഇന്ന് അതെല്ലാം ഇന്ത്യയെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ്. ഇവ ഈ രാജ്യത്തിന്‍റെ സാംസ്കാരികവും നാഗരികവുമായ പൈതൃകങ്ങളാണ്.
പിന്നീട് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് കടന്നുവരികയും ക്രമേണ ഇന്ത്യ മുഴുവന്‍ അധീനമാക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കെതിരില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയത് മുസ് ലിംകളായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍
മുസ് ലിംകള്‍ രക്തം ഒഴുക്കി പോരാടുകയും ഇവിടുത്തെ ഇതര വിഭാഗങ്ങളെ അപേക്ഷിച്ച്, സ്വരാജ്യത്തോടുള്ള സ്നേഹവും കൂറും പ്രകടിപ്പിക്കുകയും ചെയ്തു. ഇത് അനിഷേധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം തോളോടുതോള്‍ ചേര്‍ന്ന് മാതൃരാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടി പരിശ്രമിച്ചു. രാജ്യ രക്ഷയ്ക്കും സംരക്ഷണത്തിനുമായി പൂര്‍ണ്ണ ത്യാഗം വരിച്ചു. രാജ്യ സുരക്ഷയ്ക്കെതിരായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെ ഇന്ന് വരെ പിടികൂടിയവരില്‍ ഒരു ശതമാനം പോലും മുസ് ലിംകള്‍ ഇല്ലെന്നത് മുസല്‍മാന്‍റെ സ്വരാജ്യ സ്നേഹം തന്നെയാണ്.
എന്നാല്‍ രാജ്യത്തോടോ ജനതയോടോ മാതാപിതാക്കളോടോ ഭാര്യ-മക്കളോടോ ആരോടുള്ള സ്നേഹമായാലും
മുസ് ലിമിന്‍റെ ഏകദൈവ വിശ്വാസത്തിന്‍റെ പരിധിക്കുള്ളിലായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഏത് സ്നേഹവും അല്ലാഹുവിന്‍റെ നിര്‍ദ്ദേശത്തിലധിഷ്ഠിതമായിരിക്കും. അല്ലാഹുവിനെക്കാളും റസൂലിനെക്കാളും ഉപരി ഒരു വസ്തുവിനെ പോലും സ്നേഹിക്കുക എന്നത് ഒരു മുസ് ലിമിനും അനുയോജ്യമല്ല. ഏതെങ്കിലും സ്ഥലത്തിനെ- സ്വന്തം വീടിനെ പോലും- രണ്ട് ഹറമുകളെക്കാളും സ്നേഹിക്കല്‍ ഒരു മുസ് ലിമിന് യോജിച്ചതല്ല. ആ ഹറമുകളെക്കാള്‍ ഭൂമിയിലെ ഏതെങ്കിലും ഒരു ഭാഗത്തിന് പരിശുദ്ധിയും ആദരവും കല്പിക്കല്‍ ഈമാനിനെതിരാണ്. നമ്മുടെ രാജ്യത്തിലെ ഇതര സമുദായങ്ങള്‍ക്ക് അവരുടെ വിശുദ്ധ സ്ഥലങ്ങളെ സ്നേഹിക്കാനും പവിത്രത കല്പിക്കാനുമുള്ള അവകാശം നാം അംഗീകരിക്കുകയും ചെയ്യുന്നു.
ഇസ് ലാമിന്‍റെ ഏറ്റവും വലിയ അടിസ്ഥാനം ഏകദൈവ വിശ്വാസമാണ്. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രമാണ് എന്നാണ് തൗഹീദിന്‍റെ യാഥാര്‍ത്ഥ്യം. അവനല്ലാതെ മറ്റൊരു വസ്തുവിനെയും ആരാധിക്കല്‍ അനുവദനീയമല്ല. മനുഷ്യന്‍ അല്ലാഹുവിന്‍റെതല്ലാത്ത മറ്റാരുടെയും അടിമയല്ല. ആകാശം, ഭൂമി, മലകള്‍, സമുദ്രങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍ മറ്റു സൃഷ്ടികള്‍ ഒന്നിന്‍റെയും അടിമയല്ല. അല്ലാഹുവിന്‍റെ മാത്രം അടിമയാണ്. അത് കൊണ്ട് അടിമത്വത്തിലേക്കും ആരാധനയിലേക്കും കൊണ്ടെത്തിക്കുകയും, സ്നേഹിക്കപ്പെടുന്ന വസ്തു ആരാധ്യനായിത്തീരുകയും ചെയ്യുന്ന രീതിയിലുള്ള സ്നേഹത്തെ ഇസ് ലാം അംഗീകരിക്കുന്നില്ല.
വന്ദേമാതരം എന്നറിയപ്പെടുന്ന കവിതയെ ഇത്തരത്തിലാണ് നാം നോക്കി കാണേണ്ടത്. ഇത് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ഈരടികളാണ്. ഇംഗ്ലീഷുകാരുടെ മുഖ സ്തുതിക്കായി പാടിയതാണിത്. ആയതിനാല്‍ ഈ രാജ്യത്തിന്‍റെ യഥാര്‍ത്ഥ മാര്‍ഗ്ഗ ദര്‍ശികളായ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, ഡോ. മനോഹര്‍ ലോഹ്യ തുടങ്ങിയവരും ഈ വിവാദ കവിതയെ ഇഷ്ടപ്പെട്ടിരുന്നില്ല. മുസ് ലിംകള്‍ക്ക് ഈ കവിതയോടുള്ള വിയോജിപ്പ് യഥാര്‍ത്ഥത്തിലുള്ളതാണെന്ന് അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ കവിതയുടെ തുടക്കം തന്നെ ഇപ്രകാരമാണ്. എന്‍റെ മാതാവേ; ഞാന്‍ നിന്‍റെ അടിമയാകുന്നു. കവിതയുടെ അവസാന ഭാഗം ഇങ്ങനെയാണ്. ഞാന്‍ അടിമയാകുന്നു. അടിമയുടെ അടിമയാകുന്നു. അടിമയുടെ അടിമയുടെ അടിമയാകുന്നു.
നല്ല ജലം, നല്ല പഴങ്ങള്‍ ഉള്ള മാതാവേ, ഞാന്‍ നിന്‍റെ അടിമയാകുന്നു.
ഈ കവിതയുടെ ഒരു വരിയില്‍ ഇന്ത്യാ മഹാ രാജ്യത്തിന് ദുര്‍ഗ്ഗാ മാതാവിന്‍റെ സ്ഥാനം നല്‍കിയിട്ടുണ്ട്.
നീ തന്നെയാണ് ദുര്‍ഗ്ഗ. ആയുധമണിഞ്ഞ പത്ത് കരങ്ങളുള്ള ദുര്‍ഗ്ഗ.
ഈ കവിതയിലെ ഓരോ വരികളില്‍ നിന്നും മനസ്സിലാകുന്നത് പദ്യകാരന്‍ മാതൃ രാജ്യത്തെ സ്നേഹത്തിന്‍റെ തലവും വിട്ട് ഒരു ആരാധ്യ വസ്തുവായി കാണുന്നു എന്നാണ്. ഒരു മുസ് ലിമിനോട് ഈ ചിന്താഗതി സ്വീകരിക്കാനും തന്‍റെ വിശ്വാസത്തിനെതിരായി ശിര്‍ക്ക് ഉണ്ടാകുന്ന പദ്യങ്ങള്‍ പാടാനും നിര്‍ബന്ധിക്കല്‍ മത തീവ്രതയല്ലാതെ മറ്റെന്താണ്.? ഇത് അവരുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്.
മറ്റൊരു ശ്രദ്ധേയ കാര്യം, ഈ കവിത ബംഗാളി നോവല്‍ ആനന്ദ് മഠ് എന്നതിന്‍റെ ഭാഗമാണ് എന്നതാണ്. ഈ നോവല്‍ ഹിന്ദുക്കളെ മുസ് ലിംകള്‍ക്കെതിരില്‍ പ്രകോപിപ്പിക്കുന്ന ഒന്നാണ്. വെറുപ്പിന്‍റെ തീ നാളങ്ങള്‍ കത്തിച്ചുവിടാന്‍ ഇതില്‍ ശ്രമിക്കുന്നു. മാത്രമല്ല, ഇംഗ്ലീഷുകാരുടെ ആഗമനത്തെ നല്ല കാര്യമായിട്ടാണ് എടുത്ത് പറയുന്നത്. ഇന്ത്യാ മഹാ രാജ്യത്തോട് കൂറും സ്നേഹവുമുള്ള ഒരാള്‍ക്ക് ഇത്തരം പദ്യങ്ങളെ ഇഷ്ടപ്പെടാനും നല്ലൊരു കാര്യമായി കാണാനും കഴിയുമോ.?
രാജ്യത്തിന്‍റെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ ഇത് സ്കൂളുകളില്‍ പാടിക്കാന്‍ ചില ശക്തികള്‍ പരിശ്രമിക്കുന്നുണ്ട്. രാജ്യമെല്ലാം ഇതിന്‍റെ മാറ്റൊലി അടിച്ചെന്ന് വരാം. എന്നാല്‍ മുസ് ലിമിനെ സംബന്ധിച്ചിടത്തോളം ഈ കവിത പാടാന്‍ അവന്‍റെ മതം അനുവദിക്കുന്നില്ല. അവന്‍റെ സ്വരാജ്യ സ്നേഹവും ജനാധിപത്യ സ്നേഹവും ഇതിന് അവനെ പ്രേരിപ്പിക്കുന്നില്ല.
ഇന്‍ക്വിലാബ് സിന്ദാബാദ്.!
http://swahabainfo.blogspot.com/2018/01/blog-post_84.html?spref=tw
പ്രിയങ്കര രാജ്യത്തിന്‍റെ രണ്ട് പ്രധാന ചിത്രങ്ങള്‍.!
-മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി
http://swahabainfo.blogspot.com/2018/01/blog-post_42.html?spref=tw
രാജ്യസ്നേഹികള്‍ ഉണരുക.!
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍)
http://swahabainfo.blogspot.com/2018/01/blog-post_18.html?spref=tw
ഇന്ത്യ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സ്വാതന്ത്ര്യം.!
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി
http://swahabainfo.blogspot.com/2018/01/blog-post_98.html?spref=tw
ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളി
മര്‍ഹൂം മൗലവി ജാന്‍ബാസ്
http://swahabainfo.blogspot.com/2018/01/blog-post_1.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment