ഗ്രഹണ നമസ്കാരം പ്രധാനപ്പെട്ട സുന്നത്താണ്. ഹദീസിന്‍റെ എല്ലാ കിതാബുകളിലും ഫിഖ്ഹിന്‍റെ എല്ലാ ഗ്രന്ഥങ്ങളിലും അത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ചന്ദ്രഗ്രഹണം, 2018 ജനുവരി 31 ബുധനാഴ്ച വൈകിട്ട് 06-11 ന് ആരംഭിക്കുന്നതാണ്. 7-37 വരെ അത് നീണ്ടുനില്‍ക്കും.
http://swahabainfo.blogspot.com/2018/01/blog-post_60.html?spref=tw
ഗ്രഹണ സമയങ്ങളില്‍ നമസ്കാരം, ദുആ, ഇസ്തിഗ്ഫാര്‍, ദാന-ധര്‍മ്മങ്ങളിലായി കഴിയുക. പ്രത്യേകിച്ച് സര്‍വ്വ വിധ പാപങ്ങളില്‍ നിന്നും അകന്ന് കഴിയുക. സ്ത്രീകളും വീടുകളില്‍ ഇപ്രകാരം കഴിഞ്ഞുകൂടുക.
സൂര്യ-ചന്ദ്ര ഗ്രഹണ നമസ്കാരങ്ങള്‍ : മദ്ഹബുകളുടെ വീക്ഷണങ്ങള്‍.!
ശാഫിഈ മദ്ഹബിന്‍റെ വീക്ഷണം:
സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ചാല്‍ രണ്ട് റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്. ഗ്രഹണ നമസ്കാരത്തിന്‍റെ ഓരോ റക്അത്തിലും രണ്ട് നിര്‍ത്തവും രണ്ട് റുകൂഉം ഉണ്ട്. ചന്ദ്ര ഗ്രഹണ നമസ്കാരത്തില്‍ ഉറക്കെയും സൂര്യ ഗ്രഹണ നമസ്കാരത്തില്‍ പതുക്കെയുമാണ് ഖുര്‍ആന്‍ ഓതേണ്ടത്. ഈ രണ്ട് നമസ്കാരങ്ങളിലും ദീര്‍ഘനേരം നിന്ന് കൊണ്ട് ഖുര്‍ആന്‍ ഓതലും റുകൂഅ് സുജൂദുകളില്‍ ദീര്‍ഘനേരം തസ്ബീഹുകള്‍ പറയലും സുന്നത്താണ്. പെരുന്നാള്‍ നമസ്കാരങ്ങളിലുള്ളത് പോലെ തന്നെ ഇമാം ഗ്രഹണ നമസ്കാരത്തിന് ശേഷം ഖുത്വുബ നിര്‍വ്വഹിക്കേണ്ടതാണ്.
ഹനഫി മദ്ഹബിന്‍റെ വീക്ഷണം:
ചന്ദ്രഗ്രഹണ നമസ്കാരത്തില്‍ ജമാഅത്തായുള്ള നമസ്കാരം സുന്നത്തില്ല. ചന്ദ്രഗ്രഹണമുണ്ടാകുമ്പോള്‍ ജമാഅത്തില്ലാതെ ജനങ്ങള്‍ ഒറ്റയ്ക്കാണ് നമസ്കരിക്കേണ്ടത്.
സൂര്യ ഗ്രഹണം സംഭവിച്ചാല്‍ ജമാഅത്തായി രണ്ടോ നാലോ റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്.
അബൂബക്ര്‍ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലഘട്ടത്തില്‍ സൂര്യ ഗ്രഹണമുണ്ടായി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തട്ടവും വലിച്ചിഴച്ചു കൊണ്ട് പുറപ്പെടുകയും അങ്ങിനെ മസ്ജിദില്‍ എത്തുകയും ചെയ്തു. ജനങ്ങളെല്ലാം തങ്ങളുടെ അടുക്കല്‍ ഒരുമിച്ചു കൂടി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവര്‍ക്ക് ഇമാമായി നിന്ന് രണ്ട് റക്അത്ത് നമസ്കരിച്ചു. അപ്പോള്‍ സൂര്യന്‍ പൂര്‍ണ്ണമായി പ്രത്യക്ഷപ്പെട്ടു. ശേഷം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. നിശ്ചയം ആരുടെയും ജനനത്തിന്‍റെ പേരിലോ മരണത്തിന്‍റെ പേരിലോ അവ രണ്ടിനും ഗ്രഹണം സംഭവിക്കുകയില്ല. മറിച്ച് അല്ലാഹു അവ രണ്ടിനെയും ഉപയോഗിച്ച് തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുകയാണ്. അങ്ങിനെ ഗ്രഹണം സംഭവിച്ചാല്‍ ഗ്രഹണം തീരുന്നത് വരെ നിങ്ങള്‍ നമസ്കരിക്കുക. (ബുഖാരി)
ചന്ദ്രഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കുക.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
http://swahabainfo.blogspot.com/2018/01/blog-post_78.html?spref=tw
No comments:
Post a Comment