Wednesday, January 3, 2018

ജനാസ നമസ്കാരത്തില്‍ പങ്കെടുക്കൂ...

ജനാസ നമസ്കാരത്തില്‍ പങ്കെടുക്കൂ... 

മദീനയില്‍ മരണപ്പെട്ട കായംകുളം കൊറ്റുകുളങ്ങര തര്‍ബിയത്തുസ്വാലിഹ ബനാത്തിന്‍റെ മുതവല്ലി നാസിര്‍ ഹാജിയുടെ ജനാസ നമസ്കാരം 
ഇന്ന് (2018 ജനുവരി 04 വ്യാഴാഴ്ച) വൈകിട്ട് 04-30-ന് കൊറ്റുകുളങ്ങര 
അറഫ മസ്ജിദില്‍ നടക്കുന്നതാണ്. 
മര്‍ഹൂമിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിനു വേണ്ടി ദുആ ചെയ്യണമെന്നും സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിന് എത്തണമെന്നും അതിനും സാധിക്കാത്തവര്‍ നാളെ ജുമുഅ നമസ്കാരാനന്തരം ജനാസ നമസ്കരിച്ച് ദുആ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 
പടച്ചവന്‍ നമ്മുടെ ജീവിതവും മരണവും നന്നാക്കട്ടെ.! 
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ: 
ഖൈസ് മൗലവി +91 9847527420
http://swahabainfo.blogspot.com/2018/01/blog-post_62.html?spref=tw 

"മത്സരിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ മത്സരിച്ചു കൊളളട്ടെ"

പരിശുദ്ധ ഖുര്‍ആനിന്‍റെ വലിയ സേവനങ്ങള്‍ക്ക് പടച്ചവന്‍ തെരഞ്ഞെടുത്ത കായംകുളം കൊറ്റുകുളങ്ങര തര്‍ബിയത്തുസ്വാലിഹ ബനാത്തിന്‍റെ മുതവല്ലി, നാസിര്‍ ഹാജി ബിന്‍ മര്‍ഹൂം അബ്ദുറസാഖ് വൈദ്യര്‍
(ഫൈസല്‍ ഹാജിയുടെ വാപ്പ) (2018 ജനുവരി 03) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. മദീനയില്‍ മരണപ്പെടണമെന്ന് ആഗ്രഹിച്ച മര്‍ഹൂമിനെ,
മദീനയിലെ ബഖീഅ് ഖബ്ര്‍സ്ഥാനില്‍ തന്നെ ദഫന്‍ ചെയ്യപ്പെടും.
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ദീനിന് വേണ്ടി ചെയ്ത സേവനങ്ങള്‍ നീ സ്വീകരിക്കുകയും അവ വളര്‍ത്തുകയും ഉയര്‍ത്തുകയും ജാരിയായ സ്വദഖയായി നിലനിര്‍ത്തുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും അഭിമാനവും നല്‍കട്ടെ.!
http://swahabainfo.blogspot.com/2018/01/blog-post_62.html?spref=tw

ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...