Saturday, January 13, 2018

സ്വഹാബത്തിനെയും അഹ് ലുബൈത്തിനെയും ആദരിക്കുക -മുജദ്ദിദ് അല്‍ഫെസാനി ശൈഘ് അഹ് മദ് സര്‍ഹിന്ദി (റഹ്)


സ്വഹാബത്തിനെയും അഹ് ലുബൈത്തിനെയും ആദരിക്കുക 
-മുജദ്ദിദ് അല്‍ഫെസാനി ശൈഘ് അഹ് മദ് സര്‍ഹിന്ദി (റഹ്) 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/01/blog-post_13.html?spref=tw

ഉസ്മാന്‍ (റ) അലിയ്യ് (റ) എന്നീ മഹാന്മാരുടെ ഘിലാഫത്ത് കാലത്ത് ചില ഫിത്നകള്‍ തല പൊക്കുകയുണ്ടായി. തദ്ഫലമായി പലരുടെയും മനസ്സുകളില്‍ ആ മഹാത്മാക്കളെക്കുറിച്ചുള്ള ചില ദുഷ്ചിന്തകള്‍ ഉടലെടുത്തിട്ടുണ്ട്. ഇത്തരുണത്തില്‍ മഹാന്മാരായ സ്വഹാബത്തിനെ കുറിച്ച് ആരും തെറ്റിദ്ധരിക്കാതിരിക്കാനും അവരോട് ശത്രുത പുലര്‍ത്താതിരിക്കാനും വേണ്ടി ഇരു ജാമാതാക്കളെയും സ്നേഹിക്കണം എന്നും അഹ് ലുസ്സുന്നത്ത് നിഷ്കര്‍ഷിക്കുന്നു. ചുരുക്കത്തില്‍, മഹാനായ അലിയ്യ് (റ) നെ സ്നേഹിക്കല്‍ അഹ് ലുസ്സുന്നത്തിന്‍റെ പ്രധാന നിര്‍ദ്ദേശമാണ്. അദ്ദേഹത്തെ സ്നേഹിക്കാത്തവന്‍ അഹ്ലുസ്സുന്നയില്‍ നിന്നും പുറത്ത് പോയവനാണ്. ഘാരിജി എന്നാണ് അവനുള്ള പേര്. അതുപോലെ, അലിയ്യ് (റ) നോടുള്ള സ്നേഹത്തില്‍ തീവ്രതയുടെ പാത സ്വീകരിക്കുകയും പരിധി ലംഘിക്കുകയും തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സ്വഹാബിവര്യന്മാരെക്കുറിച്ച് മര്യാദകേടും അസഭ്യവും പറയുകയും ചെയ്യുന്നവനും അഹ് ലുസ്സുന്നയല്ല. ശീഈ എന്നാണ് അവനുള്ള പേര്. ചുരുക്കത്തില്‍ അലിയ്യ് (റ) നോടുള്ള സ്നേഹത്തിന്‍റെ വിഷയത്തില്‍ മധ്യമമായ നിലപാടാണ് അഹ് ലുസ്സുന്നത്തിനുള്ളത്. ഇതിനെതിരായി പരസ്പര വിരുദ്ധമായ തീവ്രതകളാണ് ഘാരിജികളും ശീയാക്കളും തെരഞ്ഞെടുത്തിരിക്കുന്നത്. മധ്യമമായ വീക്ഷണമാണ് സത്യം. തീവ്രതകള്‍ രണ്ടും നിന്ദ്യമാണ്. അലിയ്യ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) എന്നോട് അരുളി: അലിയ്യേ, ഈസാ നബി (അ) യോട് നിനക്ക് പ്രത്യേക സാദൃശ്യമുണ്ട്. യഹൂദികള്‍ അദ്ദേഹത്തോട് ശത്രുത പുലര്‍ത്തി. അദ്ദേഹത്തിന്‍റെ മാതാവിനെ കുറിച്ച് അപരാധം പ്രചരിപ്പിച്ച ക്രൈസ്തവര്‍, അദ്ദേഹത്തെ സ്നേഹിച്ചാദരിക്കുന്നതില്‍ പരിധി ലംഘിച്ചു. അദ്ദേഹത്തിന് ഒരു നിലയ്ക്കും അര്‍ഹതയില്ലാത്ത സ്ഥാനം അവര്‍ അദ്ദേഹത്തിന് നല്‍കി. അതായത് ദൈവപുത്രനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് അലിയ്യ് (റ) പ്രസ്താവിച്ചു: എന്‍റെ വിഷയത്തിലും രണ്ട് കൂട്ടര്‍ നശിക്കും. ഒന്ന്, എന്നോടുള്ള സ്നേഹത്തില്‍ പരിധി ലംഘിക്കുകയും എന്നിലില്ലാത്ത ഗുണം എനിക്ക് സ്ഥാപിക്കുകയും ചെയ്യുന്നവര്‍. രണ്ട്, എന്നോട് ശത്രുത പുലര്‍ത്തുകയും എന്‍റെ മേല്‍ അപരാധം പറയുകയും ചെയ്യുന്നവര്‍. (അഹ്മദ്)
അഹ് ലുസ്സുന്നത്തിന് അലിയ്യ് (റ) നോട് സ്നേഹമില്ലെന്നും ശിയാക്കള്‍ മാത്രമാണ് യഥാര്‍ത്ഥ സ്നേഹികളെന്നും വാദിക്കുന്നവന്‍ വിവരം കെട്ടവനാണ്. മഹാനായ അലിയ്യ് (റ) നെ സ്നേഹിക്കുന്നത് ശിയാഇസമല്ല. ബഹുമാന്യരായ മറ്റ് മൂന്ന് ഘലീഫമാരെ വെറുക്കുകയും സ്വഹാബത്തിനെ തള്ളിപ്പറയുകയും ചെയ്യലാണ് ശീഇസം. ഈ ഫഖീറിന്‍റെ മഹാ പണ്ഡിതനും സാത്വികനുമായ പിതാവ് (ശൈഖ് അബ്ദുല്‍ അഹദ് ഫാറൂഖി) അഹ് ലുബൈത്തിനെ (നബി കുടുംബം) സ്നേഹിക്കാന്‍ സദാ പ്രേരിപ്പിക്കുമായിരുന്നു. അന്ത്യം നന്നാകുന്നതിന് അതില്‍ വലിയ പങ്കുണ്ടെന്ന് പറയുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്‍റെ മരണസമയം ഈ ഫഖീര്‍, പ്രസ്തുത സ്നേഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: അഹ്ലുബൈത്തിനോടുള്ള സ്നേഹത്തില്‍ ഞാന്‍ മുങ്ങിക്കിടക്കുകയാണ്. അല്ലാഹുവിന് സ്തുതി.!
സഹോദരാ, അഹ് ലുബൈത്തിനോടുള്ള സ്നേഹം അഹ് ലുസ്സുന്നത്തിന്‍റെ മൂലധനമാണ്. എതിരാളികള്‍ക്ക് ഈ വസ്തുത അറിയില്ല. തീവ്രത തെരഞ്ഞെടുത്ത്, അതൊഴിച്ചുള്ളതെല്ലാം തെറ്റാണെന്ന് അവര്‍ വാദിക്കുന്നു. പരസ്പര വിരുദ്ധമായ രണ്ട് തീവ്രതകള്‍ക്കിടയില്‍ മധ്യമരേഖ എന്ന ഒരു ഭാഗമുണ്ടെന്നും അതാണ് സത്യമെന്നും അവര്‍ ചിന്തിക്കുന്നില്ല. പ്രസ്തുത മധ്യമരേഖയില്‍ ഉറച്ചുനില്‍ക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് അഹ് ലുസ്സുന്നത്ത്. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രധാനപ്പെട്ട മൂന്ന് ഘലീഫമാരെയും ഇതര സ്വഹാബിവര്യന്മാരെയും ചീത്ത വിളിക്കുകയും ശപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് കൊണ്ട് മാത്രമേ അഹ് ലുബൈത്തിനോടുള്ള സ്നേഹം ഉണ്ടായിത്തീരൂ എന്ന് പറയുന്നത് ഏത് തരം സ്നേഹമാണ്.?
🔚🔚🔚🔚🔚🔚🔚🔚
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...