Tuesday, January 16, 2018

ജനാസ നമസ്കാരത്തില്‍ പങ്കെടുക്കൂ... ഇന്നാലില്ലാഹ്... ഈരാറ്റുപേട്ട: തെക്കേക്കര, ആയപുരയ്ക്കല്‍, ഹബീബുല്ലാഹ് മൗലവി അല്‍ കൗസരി (49)

ജനാസ നമസ്കാരത്തില്‍ പങ്കെടുക്കൂ...  
ഇന്നാലില്ലാഹ്...
ഈരാറ്റുപേട്ട: തെക്കേക്കര, ആയപുരയ്ക്കല്‍,
ഹബീബുല്ലാഹ് മൗലവി അല്‍ കൗസരി (49) 
അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായി.
കണ്ണൂര്‍ മദീന മസ്ജിദ്, മണ്ണാര്‍ക്കാട്, നേമം, ഇരിങ്ങാലക്കുട, മണങ്ങല്ലൂര്‍, നിലമ്പൂര്‍ തുടങ്ങിയ വിവിധ മഹല്ലുകളില്‍ സേവനമനുഷ്ഠിക്കുകയും ധാരാളം സ്തുത്യര്‍ഹമായ കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ മുഴുവന്‍ നന്മകളെയും പടച്ചവന്‍ സ്വീകരിക്കട്ടെ.!
ജനാസ നമസ്കാരം തെക്കേക്കര മുഹ് യുദ്ദീന്‍ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ 2018 ജനുവരി 17 ബുധനാഴ്ച രാവിലെ 8 മണിക്ക് നടക്കുന്നതാണ്. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 

മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ദീനിന് വേണ്ടി ചെയ്ത സേവനങ്ങള്‍ നീ സ്വീകരിക്കുകയും അവ വളര്‍ത്തുകയും ഉയര്‍ത്തുകയും ജാരിയായ സ്വദഖയായി നിലനിര്‍ത്തുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും അഭിമാനവും നല്‍കട്ടെ.! 
http://swahabainfo.blogspot.com/2018/01/49.html?spref=tw 

തഅ്സിയത്ത് അറിയിക്കൂ.. 
മര്‍ഹൂം ഹബീബുല്ലാഹ് മൗലവിയുടെ സഹോദരന്‍ 

ഹാഫിസ് അമീനുല്ലാഹ് മൗലവി +91 9447335646

ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...