Sunday, January 21, 2018

അല്ലാഹുവിനോടുള്ള സ്നേഹം ഉണ്ടാക്കിയെടുക്കാനുള്ള വഴികള്‍ -ഇമാം ഇബ്നുല്‍ ഖയ്യിം ജൗസി വിവ: അബ്ദുസ്സലാം മൗലവി ഖാസിമി

അല്ലാഹുവിനോടുള്ള സ്നേഹം 
ഉണ്ടാക്കിയെടുക്കാനുള്ള വഴികള്‍ 
-ഇമാം ഇബ്നുല്‍ ഖയ്യിം ജൗസി 
http://swahabainfo.blogspot.com/2018/01/blog-post_47.html?spref=tw

ല്ലാഹുവിനോടുള്ള സ്നേഹത്തിനുവേണ്ടി മാത്രമാണ് മുന്‍ഗാമികള്‍ മത്സരിച്ചത്. കര്‍മ്മയോഗികള്‍ അരമുറുക്കി ഇറങ്ങിയതും ഇതിന് തന്നെ.! ഇബാദത്തില്‍ മുഴുകിയവര്‍ ഇതിന്‍റെ കുളിര്‍ക്കാറ്റില്‍ സന്തോഷിക്കുന്നു. ഇത് മനസ്സിന്‍റെ ആനന്ദവും, ആത്മാവിന്‍റെ ഭക്ഷണവും കണ്ണുകളുടെ കുളിര്‍മ്മയുമാണ്. ഇത് ജീവനും പ്രകാശവും ശമനവും ആനന്ദവുമാണ്. ഇതില്ലാത്തവന്‍ ഇരുളിന്‍റെ സമുദ്രത്തിലും, കഠിന രോഗത്തിലും, തീരാദുഃഖത്തിലും ആപതിക്കുന്നതാണ്. അല്ലാഹുവില്‍ സത്യം.! ഇതിലറിവുള്ളവന്‍ ദുന്‍യാവിന്‍റെയും ആഖിറത്തിന്‍റെയും മഹത്വങ്ങള്‍ കരസ്ഥമാക്കിയിരിക്കുന്നു. കാരണം, അവന്‍ സദാസമയവും അവന്‍റെ പ്രിയനോടൊപ്പമായിരിക്കുന്നതാണ്.
അല്ലാഹുവിനെ സ്നേഹിക്കാനും അല്ലാഹുവിന്‍റെ സ്നേഹം കരസ്ഥമാക്കാനും ആഗ്രഹിക്കുന്നവരുടെ മുമ്പാകെ പത്ത് കാര്യങ്ങള്‍ സമര്‍പ്പിക്കുകയാണ്. അല്ലാഹുവേ, നിന്നെ സ്നേഹിക്കാനും നിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കാനും നിന്‍റെ സ്നേഹത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങള്‍ ഗ്രഹിക്കാനും ഞങ്ങള്‍ക്ക് നീ തൗഫീഖ് കനിയേണമേ.!
1. പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക. അതിന്‍റെ അര്‍ത്ഥവും ആശയവും മനസ്സിലാക്കുക. അതിനെ കുറിച്ച് ചിന്തിക്കുക. പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവുമായുള്ള സംസാരമാണ്.
2. ഫര്‍ളുകള്‍ കൃത്യമായി അനുഷ്ഠിക്കുന്നതോടൊപ്പം സുന്നത്തുകളും നിര്‍വ്വഹിക്കുക. ഫര്‍ളുകളിലൂടെ അല്ലാഹുവുമായി അടുപ്പവും സുന്നത്തുകളിലൂടെ അതില്‍ വര്‍ദ്ധനവും ലഭിക്കുന്നതാണ്.
3. നാവ്, മനസ്സ്, പ്രവൃത്തി, അവസ്ഥ ഇവയിലൂടെയെല്ലാം നിരന്തരം അല്ലാഹുവിന്‍റെ സ്മരണ നിലനിര്‍ത്തുക. ദിക്ര്‍ വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് അല്ലാഹുവിന്‍റെ സ്നേഹവും വര്‍ദ്ധിക്കുന്നതാണ്.
4. സ്വന്തം താല്പര്യത്തേക്കാളുപരി അല്ലാഹുവിന്‍റെ താല്പര്യത്തിന് മുന്‍ഗണന കൊടുക്കുക. മനസ്സ് തിന്മയ്ക്ക് പ്രേരിപ്പിക്കുമ്പോള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ വ്യാപൃതനാവുക.
5. അല്ലാഹുവിന്‍റെ തിരുനാമങ്ങളും ഗുണങ്ങളും പഠിക്കുക. അതിലൂടെ അല്ലാഹുവിന്‍റെ മഅ്രിഫത്തും സ്നേഹവും ലഭിക്കുന്നതാണ്.
6. അല്ലാഹുവിന്‍റെ ഉപകാരങ്ങളെയും ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങളെയും മനസ്സിലാക്കുക. ഉപകാരം ചെയ്തവനെ സ്നേഹിക്കുന്ന പ്രകൃതിക്കാരനാണ് മനുഷ്യന്‍. എന്നാല്‍ യഥാര്‍ത്ഥ ഉപകാരി അല്ലാഹു മാത്രമാണ്.
7. അല്ലാഹുവിനോട് മനസ്സാ-വാചാ-കര്‍മ്മണാ വിനയമുള്ളവനായിരിക്കുക. അതിന് മുന്‍ഗാമികളുടെ മാതൃകകള്‍ പഠിച്ച് മനസ്സിലാക്കുക.
8. അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹം ഇറങ്ങുന്ന പാതിരാ-പ്രഭാതങ്ങളില്‍ അവന്‍റെ ഇബാദത്തിനായി സമയം കണ്ടെത്തുക. അതായത്, നമസ്കാരം, ദിക്ര്‍, ദുആ, ഖുര്‍ആന്‍ പാരായണം, ഇസ്തിഗ്ഫാര്‍ മുതലായവ മര്യാദകള്‍ പാലിച്ചുകൊണ്ട് പതിവാക്കുക.
9. അല്ലാഹുവിനെ സ്നേഹിക്കുന്നവരുടെ സഹവാസവും സദസ്സും തെരഞ്ഞെടുക്കുക. അവരുടെ സംസാരങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുക. നമുക്കും മറ്റുള്ളവര്‍ക്കും ഗുണമുള്ള കാര്യങ്ങള്‍ മാത്രം അവരുടെ അരികില്‍ വെച്ച് സംസാരിക്കുക.
10. പാപങ്ങളില്‍ നിന്നും അകന്ന് കഴിയുക. പാപങ്ങള്‍ അല്ലാഹുവിനും മനുഷ്യ മനസ്സുകള്‍ക്കുമിടയിലുള്ള മറകളാണ്. മനസ്സ് അല്ലാഹുവില്‍ നിന്നും അകന്ന് നാശമായവന്‍റെ, ദുന്‍യാവും ആഖിറവും നശിക്കുന്നതാണ്.
സമ്പത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത ഒരു ദിവസത്തെ കുറിച്ച് ഓര്‍ക്കുക. പരിശുദ്ധ മനസ്സുമായി വരുന്നവന് മാത്രമേ അന്ന് പ്രയോജനമുണ്ടാകുകയുള്ളൂ. (ശുഅറാഅ് 88-89)
വിവ: അബ്ദുസ്സലാം മൗലവി ഖാസിമി  
ഷരീഅത്തുല്‍ ഇസ് ലാം അറബിക് കോളേജ് 
പുത്തന്‍തെരുവ്, കരുനാഗപ്പള്ളി.
🔚🔚🔚🔚🔚🔚🔚🔚
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...