Sunday, January 7, 2018

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍


   സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ പുത്രന്‍ മുഹമ്മദുല്‍ ഗസ്സാലിയുടെ പുത്രനാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍. പിതാവിനെ പോലെത്തന്നെ പ്രഗദ്ഭനും മഹാവ്യക്തിത്വത്തിന്‍റെ ഉടമയുമായിരുന്ന മുഹമ്മദുല്‍ ഗസ്സാലി തന്‍റെ പുത്രന്‍റെ നല്ല ഭാവിയില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തന്‍റെ ശിഷ്യത്വത്തില്‍ തന്നെയായിരിന്നു പഠനമാരംഭിച്ചത്. 
ഹിജ്റ 938 വടക്കേ മലബാറിലെ മാഹിക്കടുത്ത ചോന്പാലിലാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ജനിച്ചത്. മഹാനവര്‍കളുടെ ജനന മരണത്തെ കുറിച്ചുംമക്കള്‍പത്നി എന്നിവരെ കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.*1* 
മുഹമ്മദുല്‍ ഗസ്സാലി വലിയകത്ത് വീട്ടില്‍ നിന്ന് വിവാഹം ചെയ്ത പണ്ഡിതയും മതഭക്തയുമായിരുന്നു. വിവാഹ ശേഷം ഇവിടെ സ്ഥിരതാമസമാക്കുകയാണുണ്ടായത്. ഇവരിലാണ് സൈനുദ്ദീന്‍ രണ്ടാമന്‍ ജനിക്കുന്നത്.
ചരിത്രകാരനായ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍റെ ഉമ്മ മയ്യഴിക്കു സമീപമുള്ള ചോന്പായി(ചോന്പാല)ക്കാരിയായിരുന്നു. ഇവിടുത്തെ കുഞ്ഞിപ്പള്ളിയിലാണ് ഉമ്മയുടെയും മകന്‍റെയും ഖബറുകള്‍ എന്നു വിശ്വസിക്കപ്പെടുന്നു*2*. ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂംസൈനുദ്ദീന്‍ സഗീറിന്‍റെ പിതാവാണെന്ന് ചില ഗ്രന്ഥങ്ങളില്‍ കാണാം*3*. ഈജിപ്തിലെ ചില പ്രസിദ്ധീകരാലയങ്ങള്‍ക്ക് പിണഞ്ഞ അബദ്ധത്തെ പിന്തുടര്‍ന്ന ചില ഫത്ഹുല്‍മുഈന്‍ വ്യാഖ്യാതാക്കളും ഈ അസംബന്ധം ആവര്‍ത്തിച്ചിട്ടുണ്ട്. പൊന്നാനിയിലെ പഠനം കഴിഞ്ഞ് മഖ്ദൂം സഗീര്‍ വിശുദ്ധ ഹജ്ജിന് പുറപ്പെടുകയും ഹജ്ജും സിയാറത്തും കഴിഞ്ഞ് മക്കയില്‍ വിശുദ്ധ ഹറമില്‍ തന്നെ താമസിക്കുകയും അവിടുത്തെ മഹാപണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജര്‍(റ)(മ.974), ശൈഖുല്‍ ഇസ്ലാം ഇസ്സുദ്ദീന്‍ ബിന്‍ അബ്ദില്‍ അസീസുസ്സുമരി(മ.976), ശൈഖുല്‍ ഇസ്ലാംഅബ്ദുര്‍റഹ്മാനുസ്സഫവി തുടങ്ങിയ മഹാ പണ്ഡിതന്‍മാര്‍ മഹാനവര്‍കളുടെ ഗുരുവര്യരില്‍ പെട്ടവരാണ്.
കേരളത്തില്‍ സൂഫിസത്തിന്‍റെയും മതപരമായ പാണ്ഡിത്യത്തിന്‍റെയും രണ്ടു കേന്ദ്രങ്ങള്‍ പൊന്നാനിയും തിരൂരങ്ങാടിയുമാണ്. ഈ കേന്ദ്രങ്ങള്‍ ധാരാളം പണ്ഡിത ശ്രേഷ്ടരെയും പ്രബോധകവൃന്ദത്തെയും കണ്ടിട്ടുണ്ട്.പരിശുദ്ധ ഹറമില്‍ ഇബ്നു ഹജറുല്‍ ഹൈതമി പോലെയുള്ള നിരവധി അധ്യാത്മിക വിജ്ഞാന ഗോപുരങ്ങളായ മഹാരഥന്മാരില്‍ വിദ്യ നുകര്‍ന്ന് പൊന്നാനിയില്‍ തിരിച്ചെത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ തന്‍റെ പിതാമഹന്‍ അടിത്തറപാകിയ വൈജ്ഞാനികരംഗം ഏറ്റെടുക്കുകയായിരുന്നു. വലിയ ജുമുഅത്ത് പള്ളിയിലെ ദര്‍സിന്‍റെ ഉത്തരവാദിത്വവും മഹാനവര്‍കള്‍ നടത്തിപ്പോന്നു. ഗുരുനാഥനും പിതൃസഹോദരനുമായ ശൈഖ് അബ്ദുല്‍ അസീസ് ആയിരുന്നു ദര്‍സ് നടത്തിയിരുന്നത്. അബ്ദുല്‍ അസീസ് മഖ്ദൂമിന്‍റെ മരണശേഷം മഖ്ദൂം സ്ഥാനവും സൈനുദ്ദീന്‍ രണ്ടാമന് ലഭിച്ചു. പിതൃസഹോദരനേക്കാള്‍ വൈജ്ഞാനികാവഗാഹം നേടിയ മഹാനവര്‍കളെത്തേടി നാനാഭാഗത്തുനിന്നും ശിഷ്യഗണങ്ങള്‍ വലിയജമുഅത്ത് പള്ളി തേടി വന്നു. അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍ മതപരവും ചരിത്രപരവുമാണ്. ബീജാപൂരിലെ സുല്‍ത്താന്‍ ഒന്നാമനെ അദ്ദേഹം ഇസ്ലാമിന്‍റെ സംരക്ഷകനായും തന്‍റെ ആത്മസുഹൃത്തായും പരിഗണിച്ചു. 
ചാലിയം കോട്ട സാമൂതിരിയുടെ നേതൃത്വത്തില്‍ ഉപരോധിച്ച് കീഴടക്കിയ അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയായ പ്രമുഖനാണ് സൈനുദ്ദീന്‍ മഖദൂം രണ്ടാമന്‍. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ദീര്‍ഘകാലത്തെ സഞ്ചാരങ്ങള്‍ക്കുശേഷം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം തന്‍റെ സാമൂഹ്യ രംഗപ്രവേശനത്തിന്‍റെ ആദ്യം ഘട്ടം മുതല്‍ തന്നെ പറങ്കികള്‍ക്കെതിരെയുള്ള പ്രതിരോധ നീക്കങ്ങള്‍ക്ക് ആദര്‍ശ പിന്‍ബലമേകിയിട്ടുണ്ട്. മാത്രമല്ല,സാമൂതിരിക്ക് വേണ്ടി ഇന്ത്യയിലെയും വിദേശത്തെയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നതും അദ്ദേഹമായിരുന്നു.*4* 
മഖ്ദൂം സഗീറിന്‍റെ ജനനം രേഖപ്പെടുത്താത്ത പലരും മരണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യത്യസ്താഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈജിപ്ഷ്യന്‍ ചരിത്രകാരനായ ശൈഖ് മുഹമ്മദ് അബ്ദുല്‍ മനഇം അന്നുമൈരി തന്‍റെ ത്വരീഖതുല്‍ ഇസ്ലാം ഫില്‍ ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞത് മഖ്ദൂം സഗീര്‍ ഹി.991ല്‍ മരണപ്പെട്ടു എന്നാണ്. ഓറിയന്‍റലിസ്റ്റ് ചരിത്രകാരനായ ജോര്‍ജ് സൈദാന്‍ തന്‍റെ ത്വരീഖു അദബില്ലുഗത്തില്‍ അറബിയില്‍ രേഖപ്പെടുത്തിയത് മഖ്ദൂം സഗീറിന്‍റെ മരണം978ലാണെന്നാണ്. അദേയവസരം സൈനുദ്ദീന്‍ മഖ്ദൂം അഖീറിന്‍റെ പുത്രനും പ്രമുഖ പണ്ഡിതനുമായ അല്ലാമാ അഹ്മദ് ബാവാ മഖ്ദൂം(മ.1312 ഒറ്റപ്പാലത്ത് അന്ത്യവിശ്രമം) പിതാവിനെ കുറിച്ചെഴുതിയ ചരിത്രത്തില്‍""അല്ലഹുവിനറിയാം''എന്നു കൈ മലര്‍ത്തുകയാണു ചെയ്തത്.*5*
രചനകള്‍
കനപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ ഇസ്ലാമിക ലോകത്തിന് സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍ സംഭാവന ചെയതിട്ടുണ്ട്. ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിലെ കൊച്ചുകൃതിയായ ഖുര്‍റതുല്‍ ഐന്‍ ലോകത്തിനെന്നും അദ്ഭുതമാണ്. കൊച്ചുഗ്രന്ഥത്തില്‍ ഇസ്ലാമിക കര്‍മ്മശാസ്ത്രത്തെ ഒതുക്കയിവതരിപ്പിതിന് നിരവധി വ്യാഖ്യാനങ്ങളും പുറത്തിറങ്ങി. അസ്സൈനു അലാ ഖുര്‍റതില്‍ ഐന്‍ എന്ന ഇന്തോനേഷ്യയിലെ ജാവാ സ്വദേശി അശൈഖ് മുഹമ്മദ് നവവി(മ.1314) എഴുതിയ വ്യാഖ്യാനം ശ്രദ്ധേയമായ ഒന്നാണ്. 
സാധാനണക്കാരനെ സംബന്ധിച്ചിടത്തോളം വളരെ കടുപ്പമേറിയ ഈ ചെറു ഗ്രന്ഥത്തിന് സൈനുദ്ദീന്‍ മഖ്ദൂം തന്നെ നല്‍കിയ വ്യാഖ്യാനമാണ് വിശ്വോത്തര ബഹുമതിയും ലോകാംഗീകാരവും നേടിയ ഫത്ഹുല്‍ മുഈന്‍ ബി ഖുര്‍റതില്‍ ഐന്‍.
തുഹ്ഫതുല്‍ മുജാഹിദീന്‍അജീബത്തുല്‍ അജീബാഇര്‍ശാദ്അല്‍മന്‍ഹജുല്‍ വാളിഹ്അഹ്കാമുന്നികാഹ്അല്‍ഫതാവല്‍ ഹിന്ദിയ്യഅല്‍ജവാഹിര്‍ ഫീ ഉഖൂബത്തി അഹ്ലില്‍ കബാഇര്‍ തുടങ്ങയവ മഹാനവര്‍കളുടെ ഗ്രന്ഥങ്ങളില്‍ ചിലതാണ്. 
ഫത്ഹുല്‍ മുഈന്‍: സ്വാധീനംപഠനശൈലിചരിത്രം
ഇസ്ലാമിക കര്‍മ്മശാസ്ത്രം കേവലം വിജ്ഞാനശാഖ എന്നതിലുപരിയായി ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന രീതി ശാസ്ത്രമാണിന്ന്. ആരാധനാനുഷ്ഠാനങ്ങള്‍ മാത്രമല്ല വിവാഹംദാന്പത്യം,വിവാഹമോചനംകച്ചവടം തുടങ്ങിയ ജീവിതവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അറിഞ്ഞിരിക്കല്‍ ഒരുമുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ടുതന്നെ കര്‍മ്മശാസ്ത്രം അറിയല്‍ നിര്‍ബന്ധമായി വരുന്നു. വടക്കേ മലബാറില്‍ പലയിടത്തും മുസ്ലിംകള്‍ മരുമക്കത്തായ രീതിയിലുള്ള അനന്തരാവകാശ വിതരണക്രമമാണ് നിലനിന്നിരുന്നത് എന്ന് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫതുല്‍ മുജാഹിദീനില്‍ വിവരിക്കുന്നതില്‍ നിന്നു തന്നെ വിജ്ഞാനത്തിന്‍റെ അഭാവം നമുക്കു മനസ്സിലാക്കാം. ദര്‍സുകളെ മാത്രമല്ലപൊതുജനങ്ങള്‍ക്കു കൂടി ഉപകാരപ്പെടുന്ന ഒരു കര്‍മ്മശാസ്ത്ര ഗ്രന്ഥത്തന്‍റെ ആവശ്യകത വരുന്ന ഈ ചുറ്റുപാടിലാണ് ഫത്ഹുല്‍മുഈന്‍ പിറവിയെടുക്കുന്നത്.
ഗുരുനാഥനായ ഹൈതമിയുടെ തുഹ്ഫയായിരുന്നു അതുവരെ ദര്‍സുകളില്‍ ഓതിപ്പഠിപ്പിച്ചിരുന്ന ആധികാരിക ഗ്രന്ഥം. ബൃഹത് വാള്യങ്ങളുള്ള ഈ കൃതി സാധാരണ പഠിതാവിനെ സംബന്ധിച്ചിടത്തോളം പ്രയോജനപ്പെടുത്താന്‍ അത്യന്തം പ്രയാസകരമാണ്. ഇതിനെ അവലംമാക്കിയാണ് ഫത്ഹുല്‍ മുഈന്‍ രചിക്കപ്പെട്ടത്.
അറബി ഭാഷയിലുള്ള ഒരു കൃതി നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നത് അന്നു നിലവിലുണ്ടായിരുന്ന ഓത്തുപള്ളി സന്പ്രദായം മുഖേനയാണ്. പള്ളി"ച്ചെരു'വിലെ ഓത്തുപള്ളിയില്‍ ഖുര്‍ആനും ഹദീസും പഠിക്കാന്‍ സാധാരണക്കാരനും എത്താറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പഴമക്കാരില്‍ ഏറെയും ഫത്ഹുല്‍ മുഈന്‍ വരെയെങ്കിലും ഓതിപ്പഠിച്ചവരാണ്. ഇത്തരത്തില്‍ ജനങ്ങളില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ ഫത്ഹുല്‍മുഈന്‍ കാരണമായി.
വഅളുകള്‍ എന്നറിയപ്പെട്ടിരുന്ന പാതിരാപ്രസംഗങ്ങള്‍ മുന്പു ജനങ്ങളുടെ പതിവു പരിപാടിയായിരുന്നു. അന്നത്തെ പ്രസംഗങ്ങള്‍ സ്വര്‍ഗ നരകങ്ങള്‍ക്കു പുറമേ ഫത്ഹുല്‍ മുഈനും ചര്‍ച്ചചെയ്യപ്പെടുന്ന വേദിയായിരുന്നതു കൊണ്ട് സ്ത്രീകള്‍ക്കും മറ്റുള്ളവര്‍ക്കും ആരാധനാ കര്‍മ്മങ്ങളെക്കുറിച്ചറിയാന്‍ ഏറെ സഹായകമായിത്തീര്‍ന്നു. നാഗരികമായ വലിയ പാരന്പര്യം അവകാശപ്പടാനില്ലാത്ത കേരളത്തിന് മതബോധവും വിജ്ഞാനവും നല്‍കാന്‍ വഅളുകള്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്.
ഇന്ന് ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമാണ് ഫത്ഹുല്‍മുഈന്‍. മദ്രസ മുതല്‍ പള്ളിദര്‍സുകളിലും ദഅ്വാ കോളേജുകളിലും പാഠകിതാബായി ഓതിപ്പോരുന്നു. ഇന്ത്യസിങ്കപ്പൂര്‍ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ അച്ചുകൂടങ്ങളില്‍ പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്*6*. ലളിതവും ശാസ്ത്രീയവുമായ ഗ്രന്ഥകര്‍ത്താവിന്‍റെ അവതരണം ഏവര്‍ക്കും പഠിക്കാന്‍ സൗകര്യപ്രദമാണ്.
ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണവൈജാത്യമുള്ള വിഷയങ്ങളില്‍ ഇമാം നവവി(റ)ഇമാം റാഫിഈ(റ) എന്നീ മഹാ പ്രതിഭകളുടെ ഏകകണ്‍ഠമായ അഭിപ്രായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും അവര്‍ക്ക് ആധികാരികത കല്പിക്കുകയുമാണ് ഫത്ഹുല്‍ മുഈന്‍ ചെയ്തിരിക്കുന്നത്. "ശൈഖാനിഎന്ന പേരിലാണ് ഇവരെ വിശേഷിപ്പിക്കുന്നത്. നവവി ഇമാമും റാഫിഈ ഇമാമും എതിരാഭിപ്രായമാകുന്പോള്‍ നവവി ഇമാമിനാണ് മുന്‍ഗണന നല്‍കുന്നത്. ശൈഖുനാ എന്ന പേരില്‍ ഇബ്നു ഹജറുല്‍ ഹൈതമിയെയും പരിചയപ്പെടുത്തുന്നു.
ഫത്ഹുല്‍മുഈനിന്‍റെ ആശയവിപുലീകരണത്തിനും ലളിതീകരണത്തിനുമായി ഒട്ടനവധി പണ്ഡിതന്മാര്‍ തൂലിക ചലിപ്പിച്ചിട്ടുണ്ട്. അല്ലാമാ ബാസബ്രീന്‍യുടേതാണ് ആദ്യത്തെ ഫത്ഹുല്‍മുഈന്‍ വ്യാഖ്യാനം. അപ്രകാശിതമായ ഈ ഗ്രന്ഥത്തിന്‍റെ കൈയെഴുത്ത് മൂലത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ തുഹ്ഫയുടെ വ്യാഖ്യാതാവായ മൗലാനാ അബ്ദുല്‍ ഹമീദുശ്ശര്‍വാനി തന്‍റെ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുണ്ട്. ചാലിയം കുതുബ്ഖാനയില്‍ ഇതിന്‍റെ ഒരു കൈയെഴുത്ത് കോപ്പി സൂക്ഷിച്ചിരിക്കുന്നു.
നാലു വാള്യങ്ങളിലായി അല്ലാമാ സയ്യിദ് ബകരി(സയ്യിദ് ബകര്‍ബിന്‍ സയ്യിദ് മുഹമ്മദ് ദിംയാത്തിമക്ക)യുടെ "ഇആനതുത്വാലിബീന്‍എന്ന ഗ്രന്ഥം പ്രചുര പ്രചാരം നേടിയതുംല പണ്ഡിതരും വിദ്യാര്‍ത്ഥികളും അവലംബിക്കുന്ന ഗ്രന്ഥവുമാണ്. ഹി.1300ല്‍ ഈ ഗ്രന്ഥത്തിന്‍റെ രചന പൂര്‍ത്തിയാക്കിയ സയ്യിദ് ബകരി ഹി.1310ലാണ് വഫാതായത്. ഇന്ത്യയിലും അറേബ്യയിലും പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അല്ലാമാ സയ്യിദ് അലി ബിന്‍ സയ്യിദ് അഹ്മദുസ്സഖാഫ് എന്ന യമനീ പണ്ഡിതന്‍ രചിച്ച തര്‍ശീഹുല്‍ മുസതഫീദീന്‍ മറ്റൊരു പ്രധാന വ്യാഖ്യാനമാണ്. അറേബ്യന്‍ നാടുകളില്‍ പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
കേരളീയ പണ്ഡിതനും അദ്ധ്യാത്മഗുരുവായ അബ്ദുറഹ്മാന്‍ ശൈഖ് തങ്ങളുടെ (താനൂര്‍) മകന്‍ അലി എന്ന കുഞ്ഞുട്ടി മുസ്ലിയാര്‍ (മ.1347) എഴുതിയതാണ്"തന്‍ശീതുല്‍ മത്വാലിഈന്‍വ്യാഖ്യാന ഗ്രന്ഥം.
ഫത്ഹുല്‍ മുഈനിന്‍റെ രചനാ ശൈലിയിലും സാഹിത്യമേന്മയിലും ലാളിത്യത്തിലും ആകൃഷ്ടരായ ലോകപണ്ഡിതന്മാര്‍ ഗ്രന്ഥത്തെ പുകഴ്ത്തി കവിതകള്‍ രചിച്ചിട്ടുണ്ട്. ഒരു യമനീ പണ്ഡിതന്‍ എഴുതുന്നു.

""വിജയമഭിലഷിക്കുന്നവരേവിജ്ഞാനത്തിന്‍റെ കവാടം തുറക്കാനാഗ്രഹിക്കുന്നവരേഫത്ഹുല്‍ മുഈന്‍ അവലംബിക്കുക,പ്രഭാതത്തിലും പ്രദോഷത്തിലും. ഏറ്റം ഉത്തമ ഊന്നായി അതവലംബിക്കുക. സന്മാര്‍ഗവും വിജയവും അതു നല്‍കും. അതിന്‍റെ ആശയസാഗരത്തില്‍ ഊളിയിട്ടിറങ്ങുക പ്രബലങ്ങളായ ഫത്വാ നിക്ഷേപങ്ങള്‍ നിനക്കു ലഭിക്കും''.

കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന ഫത്ഹുല്‍ മുഈനിന്‍റെ കൂടെ കാണുന്ന"ഫത്ഹുല്‍ മുഈന്‍ കിതാബുന്‍ ശഅ്നുഹു അജബ്എന്ന കാവ്യം അല്ലാമാ ഫരീദു ബിന്‍ ശൈഖ് മുഹ്യിദ്ദീന്‍ അല്‍ ബര്‍ബറിയുടേതാണ്. ഹി.1300ലാണ് അദ്ദേഹം വഫാതായത്.
വഹാബിയുടെ ദുര്‍വ്യാഖ്യാനങ്ങള്‍
നവോത്ഥാനം ഉയര്‍ത്തിപ്പിടിച്ച് പുസ്തകങ്ങളിലൂടെ മഹാന്മാരായ പണ്ഡിതകേസരികളെ വഹാബിവത്കരണം നടത്തിക്കൊണ്ടിരിക്കുയാണിന്ന്. ഇമാം ഗസ്സാലിയെപ്പോലെയുള്ളവര്‍ തങ്ങളുടെ ആശയങ്ങളാണ് പിന്‍പറ്റിയിരുന്നെന്ന് സാധാരണക്കാരനെ കബളിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന അവരുടെ ഹിഡന്‍ അജണ്ടകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കിതാബുകളിലെ ഇബാറതുകള്‍ തിരുത്തിയും കളഞ്ഞും പലവിധ മാറ്റത്തിരുത്തലുകള്‍ വഹാബിവത്കരണത്തിനു വേണ്ടി നടത്തിയിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ ഫത്ഹുല്‍ മുഈനിലും ഇത്തരം കൈകടത്തലുകള്‍ നടത്തുകയുണ്ടായി. കെ.ടി ഹുസൈന്‍ എഴുതിയ""കേരളമുസ്ലിംകള്‍ അധിനിവേശ വിരുദ്ധപോരാട്ടത്തിന്‍റെ പ്രത്യയശാസ്ത്രം''എന്ന പുസ്തകം ഇതിനുദാഹരണമാണ്. മലയാളം പരിഭാഷ വായിച്ചതില്‍ വന്ന പിഴവുകളാണിതൊക്കെയും എന്ന് ആര്‍ക്കും മനസ്സിലാകുന്നതാണ്. ഇയാള്‍ എഴുതുന്നു. ""സ്ത്രീകളുടെ പള്ളിപ്രവേശനത്തെയും ജുമുഅ ഖുതുബ മാതൃഭാഷയിലാക്കുന്നതിനെയും അനുകൂലിക്കുന്ന അദ്ദേഹം(സൈനുദ്ദീന്‍ മഖ്ദൂം) ഖബര്‍ കെട്ടിപ്പൊക്കുന്നതിനെ ശക്തിയായി എതിര്‍ക്കുകയും ചെയ്യുന്നു''.
തുടര്‍ന്ന് എഴുതുന്നു. ""പൂര്‍വിക പണ്ഡിതന്മാര്‍ സ്വീകരിച്ച രീതിയെ പിന്‍പറ്റുക എന്ന നിലയില്‍ ജുമുഅ ഖുത്ബ അറബിയിലാകുന്നതാണ് ഉത്തമം എന്ന പക്ഷക്കാരനായിരുന്നു ശൈഖ് സൈനുദ്ദീനെങ്കിലും ഖുത്ബ മാതൃഭാഷയിലാകുന്നതിനെ അദ്ദേഹം വിലക്കുകയോ പുതിയ കാലത്ത് യാഥാസ്ഥിതിക പണ്ഡിത കൂട്ടായ്മ ചെയ്തതുപോലെ അത് നിഷിദ്ധമാണെന്ന് ഫത്വ പുറപ്പെടുവിക്കുകയോ ചെയ്തില്ല.''
എന്നാല്‍ ഫത്ഹുല്‍മുഈനില്‍ കാണാം. ""ഖുതുബ അറബി ഭാഷയിലായിരിക്കല്‍ ശര്‍ത്വണ്''. ഭാഷ അറിയാത്തവര്‍ക്ക് മുന്നില്‍ അറബിയില്‍ ഓതുന്നത് മനസ്സിലാവുകയില്ലെങ്കിലും മൊത്തത്തില്‍ ഒരു വഅ്ള് എന്നറിഞ്ഞാല്‍ മാത്രം മതി. അറബി പഠിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമാണ് മാതൃഭാഷ ഉപയോഗിക്കാന്‍ പറ്റുക എന്നത് ഖാളി ഹുസൈന്‍ ഉദ്ധരിച്ചതുമാണ്. പഠിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കില്‍ അറബി നിര്‍ബന്ധവുമാണ്*7*.
സ്ത്രീ പള്ളിയില്‍ പോകാന്‍ പാടില്ല എന്ന് സുന്നത്ത് ജമാഅത്തിന് വാദമില്ല. പുരുഷനുമായി കൂടിക്കലരുന്നതു മുഖേന ഫിത്ന വരുന്നതിനാലും സ്ത്രീക്ക് വീടാണ് അത്യുത്തമം എന്നുള്ള ഹദീസിന്‍റെയും പിന്‍ബലത്തിലാണ് പള്ളിയില്‍ പോകാന്‍ പാടില്ലെന്നും വീട്ടിലാണ് നിസ്ക്കരിക്കേണ്ടത് എന്നും പറയുന്നത്. ഫത്ഹുല്‍മുഈനില്‍ പട്ട് വസ്ത്രത്തെ കുറിച്ച് പറയുന്ന ഭാഗത്താണ് സ്ത്രീക്ക് പട്ട് വിരിപ്പായും ഉപയോഗിക്കാം എന്നു പറയുന്നത്*8*.ഇതുയര്‍ത്തിപ്പിടിച്ചാണ് സ്ത്രീക്ക് പള്ളിയില്‍ പോകല്‍ നിഷിദ്ധമാക്കിയിട്ടില്ല*9*എന്നു വാദിക്കുന്നതിലെ വിഡ്ഢിത്വം ആര്‍ക്കും മനസ്സിലാകും.
കെ.ടി ഹുസൈന്‍റെ മറ്റൊരു വാദം കൂട്ടുപ്രാര്‍ത്ഥന പാടില്ലമൗനമായാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നാണ്. ശബ്ദപ്രളയം സൃഷ്ടിച്ചുകൊണ്ട് പള്ളിയില്‍ നടത്തപ്പെടുന്ന ദിക്ര്‍ദുആ സൈനുദ്ദീന്‍ മഖ്ദൂം ഹറാമാക്കിയിട്ടുണ്ട് എന്നുമാണ്*10*. മറുപടി വ്യക്തമാണ്. ശൈഖുനാ ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു. നിസ്ക്കിരക്കുന്നവന് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിധത്തില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നത് ഹറാമാണ്*11*. ആശയക്കുഴപ്പം വരുത്താത്തവിധം ഉറക്കെ ദിക്റും ദുആയും നിര്‍വഹിക്കാം എന്നു വ്യക്തമാണല്ലോ.
മാത്രമല്ലമഅ്മൂമിന്‍റെ "ആമീന്‍പ്രതീക്ഷിക്കുന്ന ഇമാമിന് ഉറക്കെ ദുആ നിര്‍വഹിക്കാവുന്നതാണ്*12*. വളരെ വ്യക്തമായിത്തന്നെ സൈനുദ്ദീന്‍ മഖ്ദൂം (റ) പറയുന്നു. കൈകള്‍ ഉയര്‍ത്തുകയും ശേഷം മുഖം തടവലും സുന്നത്തുമാണ്*13*.
ഖബര്‍ കെട്ടിപ്പൊക്കുന്നതിനെ കുറിച്ച് ഫത്ഹുല്‍മുഈനിന്‍റെ പ്രസിദ്ധ വ്യാഖ്യാനമായ ഇആനതുത്വാലിബീനില്‍ കാണാം. ബുജൈരിമി പറയുന്നു. പണ്ഡിതന്മാരില്‍ ചിലര്‍ അന്പിയാക്കള്‍ശുഹദാക്കള്‍സ്വാലിഹീങ്ങള്‍,എന്നിവരുടെ ഖബറുകള്‍ കെട്ടിപ്പൊക്കല്‍ അനുവദിച്ചിട്ടുണ്ട്*14*.
പരിഭാഷ മാത്രം നോക്കി മനസ്സിലാക്കിയ കാര്യങ്ങള്‍ തട്ടിവിട്ട് സാധാനണക്കാരനെ ആശയക്കുഴപ്പത്തില്‍ സൃഷ്ടക്കുകയാണ് ബിദഇകള്‍. പണ്ഡിതര്‍ വ്യക്തമായിക്കൊടുത്ത മറുപടികള്‍ കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ആണ് ഇവര്‍ ചെയ്യുന്നത്.
തുഹ്ഫതുല്‍ മുജാഹിദീന്‍
വൈദേശികാധിപത്യത്തിനു കീഴില്‍ നിസഹായരായ സാധാരണാക്കാരന് താങ്ങും തണലുമായിരുന്നു മഖ്ദൂമുമാരുടെ ഇടപെടലുകള്‍. പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തെ തുടര്‍ന്ന് കേരളത്തില്‍ നടന്ന ക്രൂരമായ പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ മുസ്ലിം സമൂഹത്തിന് ഊര്‍ജ്ജവും ആര്‍ജ്ജവും ആവേശവും പകരുന്ന കേരളചരിത്രത്തെ വ്യക്തമായി സമഗ്രഥിക്കുന്ന പ്രഥമ ഗ്രന്ഥമാണ് തുഹ്ഫതുല്‍ മുജാഹിദീന്‍. വാസ്കോഡി ഗാമ കപ്പലിറങ്ങിയ കാപ്പാടും കിരാതമായ അവരുടെ വാഴ്ചകളെ നിസാഹയതോടെ നോക്കിക്കണ്ട സ്ഥലങ്ങളെ നേരില്‍ കണ്ടു രേഖപ്പെടുത്തുകയായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍. കേരളത്തിലെ ഇസ്ലാമിക ചരിത്രവും ആവിര്‍ഭാവവും തുഹ്ഫതുല്‍ മുജാഹിദീന്‍ രേഖപ്പെടുത്തുന്നുണ്ട്. ഹിജ്റ 915മുതല്‍ 998വരെയുള്ള കേരള ചരിത്രത്തിലെ അദ്ധ്യായങ്ങള്‍ സമാഹരിച്ച തുഹ്ഫ അധിനിവേശ ശക്തികള്‍ക്കെതിരെ ജനമനസ്സുകളെ ഇളക്കിവിട്ടു. ബീജാപൂര്‍ സുല്‍ത്താന്‍ ആദില്‍ഷായുടെ മുന്നിലാണ് ഈ പ്രഗന്ഥം സമര്‍പ്പണം ചെയ്തത്. 
നാലു ഭാഗങ്ങളിലായാണ് തുഹ്ഫ ഉള്‍ക്കൊള്ളുന്നത്. പുണ്യ യുദ്ധത്തിന്‍റെ മഹത്വവും പ്രസക്തിയുമാണ്ല ആദ്യ ഭാഗത്ത് വിവരിക്കുന്നത്. അവിശ്വാസികള്‍ക്കെതിരില്‍ പോരാട്ടത്തിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിന്‍റെടുക്കല്‍ മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു എന്ന് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിനു തെളിവായി പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക ഹദീസുകളും നല്‍കുകയും ചെയ്യുന്നു. രണ്ടാം അദ്ധ്യായത്തില്‍ മലബാറിലെ ഇസ്ലാംമതാരംഭ ചരിത്രവും മൂന്നാം അദ്ധ്യായത്തില്‍ കേരളത്തിലെ ഹൈന്ദവ ആചാരങ്ങളെയും ജീവിത രീതിയെയും പ്രതിപാതിക്കുന്നു. കേരളത്തിലെ രാജാവായിരുന്ന ചേരമാന്‍ പെരുമാളിന്‍റെ ഇസ്ലാമികാÇേഷണം വിവരിക്കുന്നത് രണ്ടാം അദ്ധ്യായത്തിലാണ്. അയിത്തംബഹുഭര്‍തൃത്വം പോലെയുള്ളവയും എടുത്തുകാട്ടുന്നുണ്ട് ഗ്രന്ഥകാരന്‍. 
പതിനാലു ഭാഗങ്ങളിലായാണ് നാലാം ഭാഗം വിന്യസിച്ചിരിക്കുന്നത്. ഏറ്റവും പ്രസക്തമായ ഈ അദ്ധ്യായത്തില്‍ 1438മുതല്‍ 1583 വരെയുള്ള പോര്‍ച്ചുഗീസുകാരുടെ ഭരണവും കേരളീയര്‍ക്കനുഭവിക്കേണ്ടി വന്ന അക്രമസംഭവങ്ങളുമാണ് വിവരിക്കുന്നത്. ഇന്ത്യയില്‍ വളരെ നില്ലനിലയിലുള്ള മതസൗഹാര്‍ദമാണ് നിലനിന്നിരുന്നത്. മുസ്ലിംകളോട് പല രാജാക്കന്മാര്‍ക്കും പ്രത്യേക മമതയും സ്നേഹവും ആദരവും ഉണ്ടായിരുന്നു. നാവിക സേനാധിപതികളായി പലരും മുസ്ലിംകളെയായിരുന്നു നിയമിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുസ്ലിംകളുടെ അവസ്ഥകള്‍ അസഹനീയമായിരുന്നില്ല. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനം കാര്യങ്ങളെയെല്ലാം തകിടം മറിച്ചു. മുസ്ലിംഅമുസ്ലിം വേര്‍തിരിവ് സൃഷ്ടിച്ച് വലിയൊരു കലാപത്തിന് തുടക്കമിടാന്‍ അവര്‍ ആസൂത്രണം ചെയ്തു. ഈ പദ്ധതിയുടെ ഫലമെന്നോണം പലരും നാടുകടത്തപ്പെടുകയും ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തു. വളരെയധികം വെറുപ്പോടും അവജ്ഞയോടെയും മാത്രം പോര്‍ച്ചുഗീസുകാര്‍ മുസ്ലിംകളോട് പെരുമാറി. ഇതേ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളാണ് തുഹ്ഫ ആധുനീകര്‍ക്ക് മുന്പില്‍ വരച്ചിടുന്നത്. 
വിശ്വപ്രസിദ്ധമായ തുഹഫതുല്‍ മുജാഹിദീന്‍ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രൊഫ. ഡേവിഡ് ലോപെസ്സ്പാനിഷ് ഭാഷയില്‍ അറബി മൂലത്തോടെ 1833ല്‍ ഇത് പ്രസിദ്ധീകരിച്ചു. മേജര്‍ റൊനാള്‍ഡ്സന്‍ ഇംഗ്ലീഷിലേക്ക് പൂര്‍ണമായും വിവര്‍ത്തനം ചെയ്തു. തുഹ്ഫയില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങള്‍ വ്യക്തമാകാത്തതിനാല്‍ ഈ പരിഭാഷക്ക് ചില കുറവുകളുണ്ട്. 1898ല്‍ ലണ്ടനിലാണ് ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധീകരിക്കപ്പെട്ടത്. മറ്റു പലരും ഇംഗ്ലീഷിലേക്കു ഭാഷാന്തരം നടത്തിയിട്ടുണ്ടെങ്കിലും മദ്രാസ് യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന ശൈഖ് മുഹമ്മദ് നൈനാറിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് പ്രാമാണികമായി വിലയിരുത്തപ്പെടുന്നത്. പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങള്‍ വ്യക്തമാക്കുന്നതില്‍ വിവര്‍ത്തകന്‍ നല്ല ശ്രദ്ധകൊടുത്തിട്ടുണ്ട്. 
മുഹമ്മദ് ഹാഷിം ഫരിഷ്ത തന്‍റെ ചരിത്രഗ്രന്ഥത്തില്‍ തുഹ്ഫതുല്‍ മുജാഹിദീന്‍റെ സംക്ഷിപ്ത വിവരണം നല്‍കിയരിക്കുന്നു. പ്രസിദ്ധ ഇന്ത്യന്‍ ചരിത്രകാരനായ ശംസുല്ലാ ഖാദിരി ഉര്‍ദുവിലേക്ക് അനുബന്ധം സഹിതം വിവര്‍ത്തനം ചെയ്തു. എന്നാലദ്ദേഹം ഒന്നാം ഭാഗം ഒഴിവാക്കി. ലാറ്റിന്‍,ചെക്ക്ഫ്രഞ്ച്പോര്‍ച്ചുഗീസ്കന്നടതമിഴ്മലയാളം തുടങ്ങിയ അനേകം ഭാഷാന്തരം ചെയ്യപ്പെട്ട തുഹ്ഫതുല്‍ മുജാഹിദീന്‍ ലോകപ്രസിദ്ധമായ പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഉന്നത സ്ഥാനം പുലര്‍ത്തുന്നു. മറ്റു പല പ്രബന്ധങ്ങളും പഠനങ്ങളും ഗവേഷണങ്ങളു തുഹഫയെ ആധാരമാക്കി നടന്നിട്ടുണ്ട്. 
തിരൂരങ്ങാട്ടുകാരനായ മൂസാന്‍കുട്ടി മൗലവിയാണ് മലയാളത്തിലേക്ക് ആദ്യമായി വിവര്‍ത്തനം ചെയ്തത്. 1954ല്‍ കോഴിക്കോട്ടെ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ പ്രസില്‍ അത് മുദ്രണം ചെയ്യപ്പെട്ടു. ജിഹാദ് എന്ന ഒന്നാം ഭാഗം ഇതിലും വിട്ടുപോയിട്ടുണ്ട്. 1995ല്‍ മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ സ്വദേശിയായ സി. ഹംസയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പുരാതന കാലത്തെ ചരിത്രം വായിക്കാന്‍ അവലംബിക്കാവുന്ന ഗ്രന്ഥങ്ങള്‍ നന്നേ കുറവായതിനാല്‍ തുഹ്ഫയെയാണ് ചരിത്രഗവേഷകരും വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്നത്. സൈനുദ്ദീന്‍ മഖ്ദൂമിനെ അതുകൊണ്ടു തന്നെ വളരെ കടപ്പാടോടെ സ്മരിക്കേണ്ടിയിരിക്കുന്നു.
ഇര്‍ശാദുല്‍ ഇബാദ്
ഇര്‍ശാദുല്‍ ഇബാദ് ഉപദേശങ്ങളുടെയും അനുശാസനകളുടേയും ഓര്‍മപ്പെടുത്തലുകളാണ്. അഹ്മദുബ്നു ഹജറില്‍ ഹൈതമിയുടെ അസ്സവാജിറിനോടും സൈനുദ്ദീന്‍ മഖ്ദൂം കബീറിന്‍റെ മുര്‍ശിദുത്തുല്ലാബിനോടും കടപ്പാടുണ്ടെന്ന് ഗ്രന്ഥകാരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശൈലിയിലും മുര്‍ശിദിനോട് സദൃശ്യമുള്ളതാണ്. എന്നാല്‍ മുര്‍ശിദുത്തുല്ലാബില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്. എങ്കിലും കേരളത്തില്‍ ഏറെ പ്രചാരം നേടിയ ഈ ഗ്രന്ഥം 21 അദ്ധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുര്‍ശിദുത്തുല്ലാബിനേക്കാള്‍ കൂടുതലായി 36അദ്ധ്യായങ്ങളുണ്ട്. ജന്മനാടായ പൊന്നാനിയെ കൂടാതെ നിരവധി സ്ഥലങ്ങളില്‍ നിന്ന് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 
ഇഹ്കാമു അഹ്കാമിന്നികാഹ്&അല്‍മന്‍ഹജുല്‍ വാളിഹ്
കിതാബിന്‍റെ പേര് സൂചിപ്പിക്കുന്നതു പോലെത്തന്നെ വിവാഹവും വിവാഹമോചനവും സംബന്ധിച്ചുള്ളതാണ് അഹ്കാമുന്നികാഹ്. ഇതിന്‍റെ വ്യാഖ്യാനമാണ് അല്‍മന്‍ഹജുല്‍ വാളിഹ്. ഖുര്‍ആനും ഹദീസും മാത്രമല്ല,പണ്ഡിതന്മാരുടെ ഉദ്ധരണികളും ഇതില്‍ വിവരിച്ചിട്ടുണ്ട്. വിവാഹത്തിന്‍റെ പ്രാധാന്യംനിക്കാഹിന്‍റെ വ്യവസ്ഥകള്‍അടിമകളുടെ വിവാഹംവിവാഹ മോചനംവിവാഹ മോചിതരുടെ പുനസംഗമംവിവാഹക്കരാര്‍ ദുര്‍ബലപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ലളിതമായ രീതിയില്‍ വ്യക്തമാക്കിയിരിക്കുന്നു.

അല്‍ അജ്വിബതില്‍ അജീബ അനില്‍ അസ്അലതില്‍ ഗരീബ
കര്‍മ്മശാസ്ത്രത്തിലെ സങ്കീര്‍ണ്ണവും അപൂര്‍വവുമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതിന്‍റെ മറുപടികളാണ് അജ്വിബതുല്‍ അജീബയുടെ ഉള്ളടക്കം. ഇബ്നു ഹജറുല്‍ ഹൈതമിമക്കയിലെ മുഫ്തി അഹ്മദുര്‍റംലിഅബ്ദുല്‍ ഹമീദ് അസ്സംസമിഅബ്ദുര്‍റഹ്മാനുബ്നു സിയാദ് തുടങ്ങിയ പണ്ഡിതന്മാരുടെ മറുപടികളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. ശുദ്ധിനമസ്ക്കാരം,വ്രതാനുഷ്ഠാനംവിവാഹംജുമുഅസകാത്ത് തുടങ്ങിയവ വ്യത്യസ്ത ഭാഗങ്ങളിലാക്കിത്തിരിച്ചിരിക്കുന്നു. ഇരുനൂറിലധികം ചോദ്യങ്ങളുണ്ട്. ചോദ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കിയതു കൊണ്ട് ഓരോ ചോദ്യവും ഓരോ അധ്യായങ്ങളാണ്. മുസ്ലിമിന് എപ്പോഴും ബന്ധപ്പെടേണ്ടിയിരിക്കുന്ന ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ സംശയങ്ങള്‍ക്ക് മഹാരഥന്മാരായ പണ്ഡിതന്മാരുടെ ഉദ്ധരണികള്‍ സഹിതം മറുപടി നല്‍കുന്ന ഇത്തരം ഒരു ഗ്രന്ഥം എന്തുകൊണ്ടും സമുദായത്തിന് ഒരു മുതല്‍കൂട്ടുതന്നെയാണ്.

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...