Sunday, January 14, 2018

രക്ഷാകര്‍ത്ത സംഗമം അല്‍ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 2018 ജനുവരി 29 തിങ്കളാഴ്ച

രക്ഷാകര്‍ത്ത സംഗമം  
അല്‍ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 
2018 ജനുവരി 29 തിങ്കളാഴ്ച 
  ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മതുല്ലാഹ്...
  അല്ലാഹു എല്ലാ വിധ ഖൈര്‍-ബര്‍കത്തുകളും സലാമത്ത്-ആഫിയത്തുകളും താങ്കള്‍ക്ക് കനിഞ്ഞരുളട്ടെ.! അല്ലാഹുവിന്‍റെ അതിമഹത്തായ അനുഗ്രഹത്താല്‍, എളിയ സ്ഥാപനമാണെങ്കിലും തഖ്വയില്‍ അധിഷ്ഠിതമായ സ്ഥാപനമായ ഹസനിയ്യ മദ്റസയുമായി ബന്ധപ്പെടാന്‍ നമുക്ക് സാധിച്ചു. ഇത് അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമാണ്.
  മദ്റസയുടെ ഫലങ്ങള്‍ ശരിയായ നിലയില്‍ പൂര്‍ത്തിയാകുന്നതിന് ആദരണീയ രക്ഷാകര്‍ത്താക്കള്‍ക്ക് വലിയ പങ്കുണ്ട്. പ്രധാനമായും രണ്ട് നിലയിലാണ് നിങ്ങള്‍ ഓരോരുത്തര്‍ക്കും മദ്റസയുമായിട്ടുള്ള ബന്ധം. ഒന്ന്, നിങ്ങളുടെ മക്കളെ മദ്റസയുടെ നിയമങ്ങള്‍ പാലിക്കാനും പാഠങ്ങള്‍ ശരിയായ നിലയില്‍ പഠിക്കാനും പ്രേരിപ്പിക്കുകയും ആ വഴിയില്‍ പരിപൂര്‍ണ്ണമായ ശ്രദ്ധ പുലര്‍ത്തുകയും വേണം. അല്ലാഹുവിന്‍റെ കൃപ കൊണ്ട് ഈ കുട്ടി മരണം വരെയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുമായി ബന്ധമുള്ള ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് കഴിയണമെന്നുള്ള ചിന്ത പുലര്‍ത്തണം. പ്രത്യേകിച്ചും പാഠ്യ സമയങ്ങള്‍ പരിപൂര്‍ണ്ണമായി മദ്റസയില്‍ തന്നെ കുട്ടി ഉണ്ടായിരിക്കാന്‍ കണിശ സ്വഭാവം പുലര്‍ത്തേണ്ടതാണ്. അതിന് മദ്റസയില്‍ അനുവദിക്കപ്പെട്ട അവധി മാത്രം കൊണ്ട് മതിയാക്കുക. മരണം, വിവാഹം പോലെയുള്ള സന്ദര്‍ഭങ്ങളില്‍ വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം വിദ്യാര്‍ത്ഥിയെ വിളിക്കുകയും കൃത്യ സമയത്ത് തന്നെ തിരിച്ചെത്തിക്കുകയും ചെയ്യുക. എത്രയോ മഹാന്മാരുടെ അടുത്ത ബന്ധുക്കളുടെ വിവാഹങ്ങള്‍ മാത്രമല്ല, മരണങ്ങള്‍ പോലും അറിയുന്നത് അവരുടെ പഠന ശേഷമാണ്. ഒരിക്കല്‍ പാഠം മുടക്കി ഒരു മഹാന്‍റെ മാതാവിന്‍റെ മരണത്തിന്‍റെ അനുശോചനം അറിയിക്കാന്‍ വന്നപ്പോള്‍ അദ്ദേഹം വീട്ടില്‍ വന്ന മഹാനോട് പറയുകയുണ്ടായി: താങ്കള്‍ പാഠം മുടക്കി ഇവിടെ വരുന്നതിന് പകരം പാഠം എടുത്ത ശേഷം ഇതിന്‍റെ പ്രതിഫലം എന്‍റെ ഉമ്മയ്ക്ക് എത്തിച്ച് കൊടുക്കേണമേ.! എന്ന് ദുആ ചെയ്തിരുന്നുവെങ്കില്‍ അത് എനിക്ക് ഏറ്റവും ഇഷ്ടമാകുമായിരുന്നു. (ആപ്ബീതീ) പരിശുദ്ധ ഹറമുകളുമായുള്ള ബന്ധം വളരെ നല്ലതാണ്. പക്ഷെ പാഠം മുടക്കിക്കൊണ്ട് ഉംറയ്ക്ക് കുട്ടിയെ കൊണ്ട് പോകുന്നത് നന്മയാണോ, കുട്ടിയുടെ പഠനത്തിന് തടസ്സമാണോ എന്ന് ആദരണീയ മാതാ-പിതാക്കള്‍ കാര്യമായി  ചിന്തിക്കേണ്ടതാണ്.
ഈ വഴിയില്‍ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം, നാമോരോരുത്തരുടെയും ദീനിയായ ബന്ധമാണ്. നമുക്ക് ശരിയായ ദീനീ ജീവിതമില്ലെങ്കില്‍ ഒന്നുകില്‍ നമ്മുടെ മക്കളുടെ ദീനിയായ ജീവിതം താറുമാറാകും. അല്ലെങ്കില്‍ മക്കള്‍ വളരെ കഷ്ടപ്പെടേണ്ടിവരുമെന്ന കാര്യം ശരിക്ക് മനസ്സിലാക്കുക. ദീനീ ജീവിതം ഉണ്ടാക്കിയെടുക്കല്‍ നമുക്കെല്ലാവര്‍ക്കും വളരെ എളുപ്പമാണെന്ന് മാത്രമല്ല, മാത്സര്യ ബുദ്ധിയോടെ മുന്നോട്ട് നീങ്ങിയാല്‍ ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ മക്കള്‍ പഠിക്കുന്ന ഇല്‍മുമായി നിങ്ങളും ബന്ധപ്പെടുക. പരിശുദ്ധ ഖുര്‍ആന്‍ പാരായണം നന്നാക്കുക. ദീനീ മസ്അലകള്‍ പഠിക്കുക. അതിന് ഈ സ്ഥാപനത്തിന് കീഴില്‍ നടക്കുന്ന ദീനിയ്യാത്ത് മദ്റസകള്‍ നിങ്ങളുടെ വീടുകളില്‍ സജീവമാക്കുക. ദിക്റുമായി ബന്ധപ്പെടുക. നിത്യമായി കുറഞ്ഞത് 300 ദിക്റുകള്‍ ചൊല്ലുന്നതിനോട് കൂടി പരിശുദ്ധ ഖുര്‍ആന്‍ പാരായണവും അധികരിപ്പിക്കുക. ദഅ് വത്തിന്‍റെ പരിശ്രമം കഴിയുന്നത്ര ചെയ്യുക. പ്രത്യേകിച്ചും മഖാമിയായ അമലുകളില്‍ പങ്കെടുക്കുക. വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് അമലുകളുടെ മഹത്വങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍ പോലെയുള്ള കിതാബുകളുടെ തഅ് ലീമിന്‍റെ സദസ്സുകള്‍ സ്ഥിരമായ നിലയില്‍ നടത്തുക. ഇപ്രകാരം ഇല്‍മ്-ദിക്ര്‍-ദഅ് വത്ത് പരിശ്രമത്തിലൂടെ നിങ്ങള്‍ക്കും ഉന്നത സ്ഥാനം കരസ്ഥമാക്കാന്‍ കഴിയുന്നതാണ്. ഈ കാര്യങ്ങളെ കുറിച്ച് ഉദ്ബോധിപ്പിക്കുന്നതിനും നിങ്ങളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുമാണ് ഒരു വര്‍ഷത്തില്‍ രക്ഷാകര്‍ത്ത സംഗമം  നടത്തപ്പെടുന്നത്.
  മുന്‍കൂട്ടി അറിയിച്ചത് പ്രകാരം 2018 ജനുവരി 29 തിങ്കളാഴ്ച രാവിലെ 09 മണി മുതല്‍ ഉച്ചയ്ക്ക് 03 മണി വരെ കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയില്‍ വെച്ച് രക്ഷാകര്‍ത്ത സംഗമം നടക്കുന്നതാണ്. 
അതില്‍ താങ്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നേരിട്ടോ എഴുതിക്കൊണ്ടുവന്നോ യഥാസ്ഥാനങ്ങളില്‍ അറിയിക്കുകയും വേണമെന്ന് അറിയിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.!
-എളിയ സേവകന്‍
മുഹമ്മദ് സുഫ് യാന്‍ (+91 9847133129)
അല്‍ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം.
http://swahabainfo.blogspot.com/2018/01/2018-29.html?spref=tw

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...