Showing posts with label 4. ദുആയുടെ അമാനുഷിക ഫലങ്ങള്‍.! -മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍. Show all posts
Showing posts with label 4. ദുആയുടെ അമാനുഷിക ഫലങ്ങള്‍.! -മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍. Show all posts

Monday, April 13, 2020

ജലം അനുഗ്രഹം, ശുദ്ധജലം അതിമഹത്തായ ഔദാര്യം.!



ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/blog-post_54.html?spref=tw 
ജലം അനുഗ്രഹം, 
ശുദ്ധജലം 
അതിമഹത്തായ ഔദാര്യം.! 
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന അദ്ധ്യാപന തിരക്കുകള്‍ക്ക് ശേഷം ചെറിയൊരു ഉന്മേഷവും ഉല്ലാസവും ലഭിക്കുന്നതിന് ഞങ്ങളുടെ നാടായ ബട്കലില്‍ നിന്നും 10 കി.മീ ദൂരത്ത് സമുദ്രത്തിന് ഇടയിലുള്ള ഒരു ദ്വീപിലേക്ക് ഉല്ലാസ യാത്ര നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു ബോട്ടില്‍ ഞങ്ങള്‍ സുഹൃത്തുക്കളുടെ ഒരു സംഘം വ്യാഴാഴ്ച ളുഹ്റിന് ശേഷം യാത്രതിരിച്ചു. ഇളകിമറിയുന്ന തിരമാലകള്‍ക്കിടയിലൂടെയുള്ള യാത്ര വലിയ ആനന്ദം പകര്‍ന്നു. സഹയാത്രികര്‍ ഈ യാത്രാ രംഗങ്ങള്‍ കണ്ട് ആനന്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ, എന്‍റെ ചിന്ത മറ്റൊരു വിഷയത്തില്‍ കിടന്ന് കറങ്ങി. സമുദ്രത്തിന്‍റെ വിശാലതയുടെ ഉള്ളില്‍ അടങ്ങിക്കിടക്കുന്ന പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. സര്‍വ്വലോക സ്രഷ്ടാവിന്‍റെ അതിസുന്ദരമായ സജ്ജീകരണങ്ങളെക്കുറിച്ച് ഇറങ്ങിയിട്ടുള്ള ശാസ്ത്രഗ്രന്ഥങ്ങളുടെ താളുകള്‍ ഓരോന്നും എന്‍റെ മുമ്പില്‍ മറിഞ്ഞുകൊണ്ടേയിരുന്നു. ആ ഗ്രന്ഥങ്ങള്‍ എന്നോട് ഇപ്രകാരം വിളിച്ചുപറഞ്ഞു: നിങ്ങള്‍ പോകുന്ന ദ്വീപ് വളരെ ചെറുതാണ്. ഏതാനും കിലോമീറ്റര്‍ മാത്രമാണ് അതിന്‍റെ ചുറ്റളവ്. ഇപ്രകാരം ഏഴ് ലക്ഷം ദ്വീപുകള്‍ സമുദ്രത്തിനുള്ളിലുണ്ട്. അതില്‍ ഏറ്റവും വലുത് ഗ്രീന്‍ലാന്‍റ് ദ്വീപാണ്. 2075400 കി.മീ. ദൂരമാണ് അതിന്‍റെ ചുറ്റളവ്. അതായത്, ലോകത്തെ വന്‍ രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യ ഈ ഏഴ് ലക്ഷം ദ്വീപുകളിലെ വെറും ഒരൊറ്റ ദ്വീപിനുള്ളില്‍ ഒതുങ്ങുന്നതാണ്.
നിങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്ന ദ്വീപിന്‍റെ ആഴം പതിനേഴായിരം അടിയാണ്. അതായത്, 1700 നിലയുള്ള ഒരു കെട്ടിടത്തിന്‍റെ അത്രയും ഉയരം. അഞ്ച് മഹാസമുദ്രങ്ങളുണ്ട് ഈ ഭൂമിയില്‍. അവയിലൊന്നായ ശാന്തസമുദ്രത്തിന്‍റെ മാത്രം വിസ്തീര്‍ണ്ണം 16 കോടി 52 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. അഥവാ അധിവാസ യോഗ്യമായ കരയേക്കാള്‍ കൂടുതല്‍. 
ഞാന്‍ ഈ ചിന്തകളില്‍ മുഴുകിക്കിടക്കുകയായിരുന്നു. ഞങ്ങളുടെ ബോട്ട് ആടിക്കളിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് സമുദ്രത്തില്‍ തന്നെ കുറേ ദൂരത്തായി ചെറിയ കുന്നുകള്‍ കാണപ്പെട്ടു. അത് ഇടയ്ക്കിടെ മറയുന്നുമുണ്ട്. അതിനെക്കുറിച്ച് ബോട്ട് ഡ്രൈവറോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ڇഅത് പാറക്കെട്ടുകളല്ല, മറിച്ച്, വലിയ മത്സ്യങ്ങളാണ്. ശ്വസിക്കുന്നതിന് വേണ്ടി അത് പുറത്തേക്ക് വന്ന ശേഷം ഉള്ളിലേക്ക് പോകുന്നതാണ്ڈ. ഇതുകേട്ടപ്പോള്‍ എന്‍റെ ചിന്ത ശാസ്ത്രഗ്രന്ഥത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി. സമുദ്രത്തിലുള്ള വലിയ മത്സ്യങ്ങള്‍ ഒറ്റയടിക്ക് 20-25 വ്യക്തികളെ വിഴുങ്ങാന്‍ ശേഷിയുള്ളതാണ്. അവയുടെ നീളം സാധാരണ 150 അടിയാണ്. 70-80 കി.ഗ്രാം ആഹാരം ഓരോ സമയത്തും അവയ്ക്ക് ഓരോന്നിനും ആവശ്യമാണ്. ഇത്തരം മത്സ്യങ്ങള്‍ സമുദ്രത്തില്‍ കോടിക്കണക്കിന് ഉണ്ട്. ഏതാനും വര്‍ഷം മുമ്പ് സ്കോട്ട്ലന്‍ഡില്‍ നടന്ന ഒരു മത്സ്യബന്ധന മത്സരത്തില്‍ ഒരേ സമയം ഒരു കോടിയിലേറെ മത്സ്യങ്ങള്‍ പിടിക്കപ്പെടുകയുണ്ടായി. അല്ലാഹുതആല മനുഷ്യരേയും മൃഗങ്ങളേയും പറവകളേയും മാത്രമല്ല, ഈ മത്സ്യങ്ങളെയെല്ലാം സുഖമായി തീറ്റിപ്പോറ്റിക്കൊണ്ടിരിക്കുന്നു. ഈ ചിന്തകള്‍ക്കിടയില്‍ ബോട്ട് ദ്വീപില്‍ എത്തിച്ചേര്‍ന്നു.
കുറച്ചുനേരം ഞങ്ങള്‍ നീന്തിക്കളിച്ചുകൊണ്ടിരുന്നു. മഗ്രിബിന് കുറച്ചുമുമ്പ് മണലില്‍ കബഡി കളിച്ചു. തുടര്‍ന്ന് കുളിച്ച് വൃത്തിയായി വസ്ത്രം മാറ്റി ആഹാരം കഴിക്കാന്‍ ഇരുന്നു. ഇതിനിടയില്‍ ഒരു സുഹൃത്ത്  കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഉടനെ ഡ്രൈവര്‍ വിളിച്ചുപറഞ്ഞു: ڇമൂന്ന് ക്യാനില്‍ മാത്രമാണ് ശുദ്ധജലമുള്ളത്. സൂക്ഷിച്ച് ഉപയോഗിക്കുക. തിരിച്ച് എത്തുന്നതുവരെ ഉപയോഗിക്കാനുള്ളതാണ്. അല്പവും പാഴാക്കരുത്.ڈ ഇതുകേട്ട മാത്രയില്‍ ഞാന്‍ അന്തംവിട്ടുപോയി. പടച്ചവനേ! നാല് ഭാഗത്തും ജലം, കോടിക്കണക്കിന് ലിറ്റര്‍ ജലം, വലത്തും ഇടത്തും നോക്കുന്നിടത്തെല്ലാം ജലം, എന്നിട്ടും ശുദ്ധജലം സൂക്ഷിക്കാന്‍ ഉപദേശിക്കുന്നത് എന്തിനാണ്? അതിന്‍റെ മറുപടി കണ്ടെത്താന്‍ അധികനേരം എടുത്തില്ല. ചുറ്റുമുള്ളത് ജലം തന്നെയാണ്. പക്ഷെ, ഉപ്പുവെള്ളമാണെന്ന് മാത്രം. ദാഹം ശമിപ്പിക്കുന്നതും വയര്‍ നിറയ്ക്കുന്നതും സന്തുഷ്ടി നല്‍കുന്നതും ഈ ജലമല്ല, ശുദ്ധജലം മാത്രമാണ്.
തുടര്‍ന്ന് ഞങ്ങള്‍ ജലപാനം നടത്തിയപ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞുപോയി! അല്ലാഹുവേ, നിനക്കാണ് സര്‍വ്വസ്തുതിയും, നിന്‍റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രം ഞങ്ങള്‍ക്ക് ശുദ്ധജലം കുടിക്കാന്‍ നല്‍കി. പൊടുന്നനെ, കാരുണ്യത്തിന്‍റെ തിരുദൂതര്‍ റസൂലുല്ലാഹി  ജലപാനം നടത്തിക്കഴിഞ്ഞാല്‍ നിത്യവും മൊഴിഞ്ഞിരുന്ന തിരുവചനത്തിലേക്ക് എന്‍റെ ചിന്ത നീങ്ങി. അത് ഇപ്രകാരമാണ്:
اَلْحَمْدُ لِلّهِ الَّذِيْ سَقَانَا عَذْبًا فُرَاتًا بِرَحْمَتِهِ، وَلَمْ يَجْعَلْهُ مِلْحًا أُجَاجًا بِذُنُوبِنَا
അല്ലാഹുവേ, നിനക്കാണ് സര്‍വ്വ സ്തുതിയും, നിന്‍റെ ഔദാര്യം കൊണ്ട് മാത്രം നീ ഞങ്ങള്‍ക്ക് ശുദ്ധജലം കുടിപ്പിച്ചു. നീ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളുടെ പാപം കാരണം ഞങ്ങള്‍ക്ക് ഉപ്പുവെള്ളം നല്‍കുമായിരുന്നു. പക്ഷെ, നീ അങ്ങനെ ചെയ്തില്ല.
ഇത്തരുണത്തില്‍ എന്‍റെ ചിന്ത ഐക്യരാഷ്ട്രസഭയുടെ ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലേക്ക് നീങ്ങി. അത്  ഇപ്രകാരമാണ്: ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തിലും ലോകത്തുള്ള പകുതിയിലേറെ ജനങ്ങള്‍ക്ക് കുടിക്കുവാന്‍ ശുദ്ധജലം ലഭിക്കാറില്ല. അഴുക്ക് പിടിച്ച ജലം കുടിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ചുരുക്കത്തില്‍ ശുദ്ധജലം അല്ലാഹുവിന്‍റെ അമൂല്യ അനുഗ്രഹമാണ്. അതിലൂടെയാണ് നമ്മുടെ എല്ലാ അവയവങ്ങളും നിലനില്‍ക്കുന്നത്. അതില്ലാതെ ആഹാരം ദഹിക്കുന്നതല്ല. രക്തം ചലിക്കുന്നതല്ല, ജീവന്‍ നിലനില്‍ക്കുന്നതുമല്ല.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 








സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...