Wednesday, August 29, 2018

ഇന്നാലില്ലാഹ്... ഉള്ളാട്ടില്‍ അഷ്റഫ് മൗലവി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.

ഇന്നാലില്ലാഹ്... 

ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
http://swahabainfo.blogspot.com/2018/08/blog-post_87.html?spref=tw 

ഉള്ളാട്ടില്‍ അബ്ദുല്ലത്വീഫ് മൗലവി അല്‍ കൗസരിയുടെ 
പ്രിയപ്പെട്ട സഹോദരന്‍, 
ഉള്ളാട്ടില്‍ അഷ്റഫ് മൗലവി
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം : നാളെ (2018-ആഗസ്റ്റ്-30) വ്യാഴാഴ്ച 
രാവിലെ 10 മണിക്ക് എറണാകുളം, കലൂര്‍, കറുകപ്പള്ളി ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്. 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കൂ.. 
ഹാഫിസ് മുഹമ്മദ് അഫ്സല്‍ (മകന്‍) 
+91 7736911695 
അബ്ദുല്ലത്വീഫ് മൗലവി അല്‍ കൗസരി (സഹോദരന്‍)
+91 9447554939 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 

Tuesday, August 28, 2018

ഫിദാഏ മില്ലത്ത് മൗലാനാ സയ്യിദ് അസ്അദ് മദനി

ഫിദാഏ മില്ലത്ത്
മൗലാനാ സയ്യിദ് അസ്അദ് മദനി 
http://swahabainfo.blogspot.com/2018/08/blog-post_28.html?spref=tw 

1928 ഏപ്രില്‍ 27 (1341 ദുല്‍ഖഅദ് 6) ന് ദേവ്ബന്ദിലായിരുന്നു മൗലാനാ സയ്യിദ് അസ്അദ് മദനിയുടെ ജനനം. അതേ വര്‍ഷമാണ് ഇദ്ദേഹത്തിന്‍റെ പിതാവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളിയുമായിരുന്ന ശൈഖുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനി (റഹ്) ദാറുല്‍ ഉലൂമിന്‍റെ പ്രിന്‍സിപ്പാളായത്. 1945-ല്‍ (ഹി: 1365) ദാറുല്‍ ഉലൂമില്‍ നിന്നും അസ്അദ് മദനി പഠനം പൂര്‍ത്തിയാക്കി. അഞ്ച് വര്‍ഷം പിതാവിന്‍റെ തുടര്‍ച്ചയായി മദീനയില്‍ താമസിച്ച ശേഷം 1950-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ ഉസ്താദായി. 1962-ല്‍ അദ്ധ്യാപനമവസാനിപ്പിച്ച് പൊതു സേവനത്തില്‍ നിരതനായി. ദാരിദ്ര്യം നിറഞ്ഞ മുസ്ലിം കോളനികളിലേക്ക് നീങ്ങിയ സഹായ ഹസ്തങ്ങള്‍ മുതല്‍, ഭരണകൂട മുസ്ലിം വിരുദ്ധതക്കെതിരെ ശബ്ദിച്ച ശക്തമായ നാവുവരെ പരന്നുകിടക്കുന്ന ആ സേവനങ്ങള്‍ വിപുലമായിരുന്നു. 1963-ല്‍ ജംഇയ്യത്തെ ഉലമാ എ ഹിന്ദിന്‍റെ സെക്രട്ടറിയും 1972 ഏപ്രില്‍ 6-ന് ജംഇയ്യത്തിന്‍റെ പ്രസിഡന്‍റ് ഫഖ്റുദ്ദീന്‍ അഹ്മദ് മൗലാനാ വഫാത്തായതിനെ തുടര്‍ന്ന് പ്രസിഡന്‍റുമായി. മദ്റസകള്‍ക്കെതിരെ ഇന്ത്യന്‍ ഭരണ കൂടം ഒളിയമ്പുകളെറിയാന്‍ തുടങ്ങിയപ്പോള്‍ ഇസ്ലാമിന്‍റെ ആത്മാവിന് ഏറ്റവും ശക്തമായി വെള്ളവും വളവും നല്‍കുന്ന മദ്റസകളുടെ സംരക്ഷണത്തിനായി  റാബിത്വത്തുല്‍ മദാരിസുല്‍ ഇസ്ലാമിയ്യ എന്ന സംഘടന സ്ഥാപിച്ച് അതിനെ പ്രതിരോധിച്ചു. മഹാനവര്‍കളുടെ മേല്‍നോട്ടത്തില്‍ ധാരാളം മദ്റസകളുമുണ്ടായിരുന്നു. 
പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലും, മുസ്ലിംകള്‍ക്കെതിരില്‍ കലാപമുണ്ടാകുന്ന സ്ഥലങ്ങളിലും മൗലാനായോ സഹായികളോ എത്തി ധാരാളം സഹായങ്ങള്‍ നല്‍കിയിരുന്നു. സുനാമി സമയത്തും, പൂന്തുറ കലാപ സമയത്തും മൗലാനാ സഹായ ഹസ്തങ്ങളുമായി കേരളത്തിലുമെത്തിയിരുന്നു. രാത്രി ദീര്‍ഘമായി തഹജ്ജുദ് നമസ്കരിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യല്‍ മൗലാനായുടെ പതിവായിരുന്നു. ധാരാളം ലോക രാഷ്ട്രങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ത്വരീഖത്തില്‍ പിതാവ് ഹുസൈന്‍ അഹ്മദ് മദനി (റഹ്) യുടെ പിന്‍ഗാമിയായിരുന്ന മൗലാനാ അവര്‍കള്‍, ബംഗ്ലാവാലി മസ്ജിദിലും ധാരാളമായി എത്തിയിരുന്നു. ഇന്‍ആമുല്‍ ഹസന്‍ മൗലാനായെ അമീറായി തിരഞ്ഞെടുത്ത കാര്യം, ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ കല്‍പന പ്രകാരം, പൊതു സദസ്സില്‍ അറിയിച്ചത് മൗലാനയായിരുന്നു. ദാറുല്‍ ഉലൂം ശൂറയിലെ പ്രഥമ സ്ഥാനീയനായിരുന്ന അദ്ദേഹം വ്യത്യസ്ഥ സമയങ്ങളിലായി 18 പ്രാവശ്യം രാജ്യസഭാ എം.പി.യായിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം മകന്‍ മൗലാനാ സയ്യിദ് മഹ് മൂദ് മദനി രാജ്യ സഭാ എം.പി.യായി. മുസ്ലിം പ്രശ്നങ്ങളില്‍ മൗലാനാ എന്നും പാര്‍ലമെന്‍റില്‍ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. മൗലാനാ മര്‍ഹൂമിന്‍റെ സഹോദരങ്ങളാണ് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി, മൗലാനാ സയ്യിദ് അസ്ജദ് മദനി എന്നിവര്‍. 2006 ഫെബ്രുവരി 6 (1427-മുഹര്‍റം-7) തിങ്കളാഴ്ച 86ാം വയസ്സില്‍ വഫാത്തായി. ദേവ്ബന്ദ് ദാറുല്‍ ഉലൂമില്‍ ജനാസ നമസ്കരിക്കപ്പെടുകയും മസാറെ ഖാസിമിയില്‍ അദ്ദേഹത്തെ ഖബ്റടക്കപ്പെടുകയും ചെയ്തു. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 
ഇന്നാലില്ലാഹ്... ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...

ഇന്നാലില്ലാഹ്... 

ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
http://swahabainfo.blogspot.com/2018/08/blog-post_27.html?spref=tw 

കോഴിക്കോട്, ഷൗകത്ത് മൗലവി കൗസരി, മുഹമ്മദ് മൗലവി കൗസരി എന്നിവരുടെ പ്രിയപ്പെട്ട പിതാവ് 
മേപ്പയ്യൂര്‍, മണാട്ടിടത്തില്‍ കുഞ്ഞബ്ദുല്ലാഹ് ഹാജി 
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം : ഇന്ന് (2018 ആഗസ്റ്റ് 28) ചൊവ്വാഴ്ച 
ഉച്ചയ്ക്ക് 01 മണിക്ക് മേപ്പയ്യൂര്‍ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്. 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കൂ.. 
ഷൗകത്ത് മൗലവി കൗസരി +91 9961228130 
മുഹമ്മദ് മൗലവി കൗസരി +91 9495366267 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 

Monday, August 27, 2018

ഇന്നാലില്ലാഹ്...

ഇന്നാലില്ലാഹ്... 

ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
http://swahabainfo.blogspot.com/2018/08/blog-post_93.html?spref=tw 

കായംകുളം, പെരിങ്ങാല, മുരിങ്ങത്തറയില്‍ 
കുഞ്ഞിക്കോയ ഹാജി 
(പോരുവഴി മുഹമ്മദ് സ്വാലിഹ് ഹസനി, കാഞ്ഞാര്‍ മുഹമ്മദ് ഖലീല്‍ നജ്മി എന്നിവരുടെ ഭാര്യാ പിതാവ്) 
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം : 2018 ആഗസ്റ്റ് 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കായംകുളം സസ്യമാര്‍ക്കറ്റ് ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്. 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കൂ.. മുഹമ്മദ് ഖലീല്‍ നജ്മി  +91 9947949714
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 

Sunday, August 26, 2018

മൗലാനാ സയ്യിദ് മഹ് മൂദ് മദനിക്ക് കേരളത്തിലേക്ക് സ്വാഗതം.!

മൗലാനാ സയ്യിദ് മഹ് മൂദ് മദനിക്ക് 
കേരളത്തിലേക്ക് സ്വാഗതം.! 
http://swahabainfo.blogspot.com/2018/08/blog-post_86.html?spref=tw 

2018 ആഗസ്റ്റ് 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് 
കായംകുളം ഹരിപ്പാട്, വീയപുരത്ത് 
ജല പ്രളയ ദുരിതാശ്വാസ സഹായവിതരണത്തിന്‍റെ ഉദ്ഘാടനം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളിയായ ശൈഘുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനിയുടെ പൗത്രന്‍, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും കഠിന ത്യാഗങ്ങള്‍ക്ക് നേതൃത്വം വഹിച്ച പ്രസ്ഥാനം ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ഭാരത്തിലെവിടെയും ധര്‍മ്മത്തിന്‍റെയും നീതിയുടെയും പ്രചാരണത്തിന് കഠിനാധ്വനം നടത്തുന്ന ഉന്നത വ്യക്തിത്വം, ജനനായകന്‍, അന്താരാഷ്ട്രാ തലത്തില്‍ സ്വീകാര്യത നേടിയ പ്രിയപ്പെട്ട ജനനായകന്‍, മുന്‍ എം. പി. യുമായ മൗലാനാ സയ്യിദ് മഹ് മൂദ് മദനിക്ക് 
കേരളത്തിലേക്ക് സ്വാഗതം.! 
പ്രളയത്തിന്‍റെ ആദ്യ നിമിഷം മുതല്‍ കേരളത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുകയും, സഹ പ്രവര്‍ത്തകരെ കേരളത്തിലേക്ക് അയയ്ക്കുകയും കായംകുളം, ആലുവ, വയനാട് കേന്ദ്രീകരിച്ച് ധാരാളം സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കുകയും ചെയ്ത മൗലാനാ മദനി, ജംഇയ്യത്തിന്‍റെ പ്രഥമ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നിരവധി സഹോദരങ്ങള്‍ക്കുള്ള സഹായവിതരണം കായംകുളം ഹരിപ്പാട്, വീയപുരത്ത് 2018 ആഗസ്റ്റ് 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുന്നു. മഹത്തായ കര്‍മ്മത്തിന് സാക്ഷിയാകുന്നതിന് എല്ലാ സഹോദരങ്ങളെയും സവിനയം സ്വാഗതം ചെയ്യുന്നു. 
NB; സുബ്ഹ് നമസ്കാരാനന്തരം മൗലാനായുടെ നസ്വീഹത്തും ജലപ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള മുഷാവറയും കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയില്‍ വെച്ച് നടക്കുന്നതാണ്. സാധിക്കുന്നവര്‍ പങ്കെടുക്കുകയും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും കൂട്ടുകാരെ പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
-ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള റിലീഫ് കമ്മിറ്റി 
AL JAMI’ATHUL HASANIYYA 
Kayamkulam, Alappuzha, Kerala, India, 690502 
Website: www.hasaniyya.in E-mail: alhasaniyya@gmail.com 

🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...

🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...