Thursday, August 2, 2018

ശൈഖുല്‍ അറബി വല്‍ അജം, ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി (റഹ്) - മമ്മൂട്ടി അഞ്ചുകുന്ന്



ശൈഖുല്‍ അറബി വല്‍ അജം 
ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി (റഹ്)
- മമ്മൂട്ടി അഞ്ചുകുന്ന്
http://swahabainfo.blogspot.com/2018/08/blog-post_2.html?spref=tw 

ഇന്ത്യയുടെ വിജ്ഞാന ചഷകം: 
മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി 
http://swahabainfo.blogspot.com/2018/07/blog-post_39.html?spref=tw 

മദീനയിലെ ഇന്ത്യൻ സുഗന്ധം : 
മൗലാനാ ഖലീല്‍ അഹ് മദ് സഹാറന്‍പൂരി (റ)
http://swahabainfo.blogspot.com/2018/07/blog-post_11.html?spref=tw 

അല്ലാമാ അന്‍വര്‍ഷാഹ് കശ്മീരി :
ഇന്ത്യയുടെ ജ്ഞാന വിസ്മയം.! 
http://swahabainfo.blogspot.com/2018/07/blog-post_20.html?spref=tw  


ഇന്ത്യയുടെ സൗരഭ്യം : 
മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി (റഹ്)
http://swahabainfo.blogspot.com/2018/07/blog-post_15.html?spref=tw  


ശൈഖുല്‍ അറബി വല്‍ അജം 

ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി (റഹ്) 

ഇന്ത്യൻ മുസ് ലിംകളുടെ വൈജ്ഞാനിക നവോദ്ധാനത്തിന് ഹേതുവായ മഹാത്മാക്കാൾ ഏറെയുണ്ടാകും, എന്നാൽ അതിന് കാരണക്കാരനായ ആത്മീയ നായകൻ ഒരേയൊരാളാണ് എന്ന് പറയുന്നത് ഒട്ടും അതിശയോക്തിയാവില്ല.  വിശ്വപ്രസിദ്ധമായ ദാറുൽ ഉലൂം ദേവ്ബന്ദും, വേലൂരിലെ ബാഖിയത്തു സ്വാലിഹാത്തും, മക്കത്തുൽ മുകര്‍റമയിലെ മദ് റസ സൗലത്തിയയും പിറന്നതിന്‍റെ  യഥാർഥ കാരണക്കാരനായ സൂഫി വര്യൻ. പോരാട്ട നിരയിൽ പുതുജീവൻ പകർന്ന സമര നായകൻ, നിരവധി മഹത്തുക്കളുടെ ആത്മീയ ഗുരു, ഹാജി സാഹിബ് എന്നു വിളിക്കപ്പെട്ട ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി (റ) ഇന്ത്യൻ മുസ് ലിംകളുടെ ചരിത്രത്തിലെ മുൻ നിരക്കാരിൽ ഒരാളാണ്.
വിജ്ഞാന ഖനികളായ നിരവധി ഉലമാക്കൾ അവിടുത്തെ സേവകാരായി. അതിൽ  ബാഖിയാത്തിന്‍റെ ബാനി ഹസ്രത്ത് അബ്ദുൽ വഹാബ് വേലൂരി ഉണ്ട്, ബാനി ദേവ്ബന്ദ് അല്ലാമാ മുഹമ്മദ് ഖാസിം നാനൂത്തവി ഉണ്ട്, പണ്ഡിത സൂര്യനായ മൗലാന റഹ് മത്തുല്ലാഹ് കീരാനവിയുണ്ട്, ആയിരത്തിനടുത്തു കിതാബുകൾ എഴുതിയ മൗലാന അഷ്റഫ് അലി ത്ഥാനവിയുണ്ട്, ഹനഫീ ഫിഖ്ഹിലെ സമുദ്രമായ മൗലാന റഷീദ് അഹമ്മദ് ഗംഗോഹിയുണ്ട്, ഒപ്പം ചരിത്രത്തിൽ  ജ്വലിച്ചു നിന്നവരും അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ  ഒരു പാട് മഹോന്നതരുണ്ട്.
ശൈഖുൽ മശാഇഖ്‌ എന്നും ശൈഖുൽ അറബി വൽ അജം എന്നുമൊക്കെയാണ് മഹാനർ അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അറേബ്യയിലും അവിടുത്തെ മഹ്ദജീവിതത്തിന്റെ സ്വാധീനമുണ്ടായി. ജീവിത വിശുദ്ധിയും ആന്തരിക ജ്ഞാനവും കൈമുതലാക്കിയ ആ മഹാ മനീഷി സർവാംഗീകൃതനായിരുന്നു. മർഹൂം അഹമ്മദ് രസാ ഖാൻ ബറേൽവി തന്റെ കൃതികളിൽ അദ്ദേഹത്തെ തർളിയ്യത്തോട്‌ കൂടെ ഉദ്ധരിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. മൗലാന അഷറഫ് അലി ത്ഥാനവിയുടെ  പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ പേര് ഇംദാദി ഫത്താവ എന്നാണ്.
ഇന്ത്യയിലേക്ക് കുടിയേറിയ ഹസ്രത്ത് ഉമർ (റ) ന്റെ പരമ്പരയിലാണ് ഇംദാദ് ഹുസൈൻ എന്ന പേരിൽ 1812 ൽ ഈ മഹാത്മാവ് ജനിക്കുന്നത്. ശാഹ് ഇസ്ഹാഖ് മുഹദ്ദിസ് ദഹ്‌ലവിയാണ് ഇംദാദുല്ലാഹ്  എന്ന പേര് നിർദേശിക്കുന്നത്. ഹുസൈന്റെ സഹായമല്ല ഈ കുട്ടി അല്ലാഹുവിന്റെ സഹായമാണ് എന്നു പറഞ്ഞാണ് പേര് മാറ്റം. തുടർന്ന് ഉസ്താദുൽ അസാത്തീദ് മൗലാന മംലൂക്ക് അലിയിൽ നിന്ന് തന്നെയായിരുന്നു പ്രാഥമിക പഠനം. 16 ആം വയസ്സിലാണ് പ്രാഥമിക കിതാബുകൾ ഓതിയത്. ഹദീസ് കിതാബ് പഠനം പൂർത്തീകരിച്ചില്ല. അല്ലാഹു അദ്ദേഹത്തെ നിയോഗിച്ചത് മറ്റൊരു ഉദ്യമത്തിനായിരുന്നു എന്ന് പിൽക്കാല ചരിത്രം സാക്ഷി. പിൽക്കാലത്ത് മഹാനുഭാവന്റെ അടുത്ത് വന്നു പണ്ഡിത കുലപതികൾ ദീനീ വൈജ്ഞാനീയങ്ങളിൽ  സംശയനിവൃത്തി വരുത്തിയത് ചരിത്രം.
ഒരിക്കൽ തിരുദൂതർ  യെ സ്വപ്നം കണ്ടു, ആ ഗാംഭീര്യം കാരണം അടുത്ത് ചെല്ലാൻ ഭയന്നു, ഒരു പിതാമഹൻ വന്ന് കൈപിടിച്ചു കൊണ്ടു പോയി തിരുദൂതരുടെ കയ്യിൽ ചേർത്തു കൊടുത്തു. അവിടുന്ന് ആ തൃക്കരങ്ങളാൽ ശൈഖ് മിയാൻജി നൂർ മുഹമ്മദ് ജിജ്ഞാവി എന്ന സൂഫി വര്യന്റെ കയ്യിലേക്ക് ഇംദാദുല്ലായുടെ കരങ്ങൾ ചേർത്തു വെച്ചു. ഈ സ്വപ്നം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാണ് മിയാൻജി നൂർ മുഹമ്മദ് (റ) യെ ഹാജി സാഹിബ് കണ്ടു മുട്ടുന്നത്. അവിടുത്തെ ഉടൻ ബൈഅത്ത് ചെയ്തു. ഖാദിരി, ചിശ്തി, നഖ്ഷബന്ദി, സാബിരി സിൽസിലകളുടെ എല്ലാ ഇജാസത്തുകളും തന്‍റെ ഖിലാഫത്തും മഹാനർക്ക് കൈമാറി. ആലിംഗനത്തിൽ ശൈഖ് അവറുകളുടെ കമാലിയത്ത് മുഴുവൻ ഹാജി സാഹിബിലേക്ക് നല്കപ്പെട്ടതായി പറയപ്പെടുന്നു.
പിന്നീട്  ഹാജി സാഹിബ് മക്കയിലേക്ക് തിരിച്ചു, അവിടെ കടുത്ത പരീക്ഷണങ്ങൾ നേരിട്ടു, അനേക നാളുകൾ സംസം മാത്രം ആഹരിച്ചതായി പറയപ്പെടുന്നു. പിന്നീട് അത്ഭുതകരമായ വഴികളിലൂടെ സർവ്വശക്തൻ തന്‍റെ പ്രിയപ്പെട്ട അടിമയെ പരിപാലിച്ചു.
പിന്നീട്  ശൈഖ് അവറുകൾ ഇന്ത്യയിലേക്ക് തിരികെ  വന്നു. ഈ കാലയളവിലാണ് അല്ലാമാ  നാനൂത്തവി ഉൾപ്പെടയുള്ള പ്രമുഖ പണ്ഡിതർ ബൈഅത്തിനായി വരുന്നത്, പിന്നെ ഒരു ഒഴുക്കായിരുന്നു. മഹത്തുക്കളായ ഒട്ടനവധി ആലിമുകൾ ഹാജി സാഹിബിലേക്ക് ഒഴുകി. പിൽക്കാലത്ത് മക്കയിൽ സ്ഥിരതാമമാക്കിയപ്പോൾ 500ൽ പരം ഉലമാക്കൾ ബൈഅത്ത് ചെയ്തതായി പറയപ്പെടുന്നു.
അഭിപ്രായ ഭിന്നതകളെ സഹിഷ്ണുതയോടെ സമീപിച്ച മഹാത്മാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ മജ്‍ലിസിൽ വിവിധ കാഴ്ചപ്പാടുകൾ പുലർത്തുന്നവർ ഒരുമിച്ചു ചേർന്നു. വിനയവും പുഞ്ചിരിയും അവിടുത്തെ മുഖമുദ്രയായിരുന്നു. എന്നാൽ ഫാറൂഖി രക്തത്തിന്റെ പോരാട്ട വീര്യം ആ സിരകളിൽ ഒഴുകിയിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാട്ടത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്‍റെ ശിഷ്യർ മൗലാന ഖാസിം നാനൂത്തവി യുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരോട് നേർക്ക് നേർ പോരാടി. തുടർന്ന് ബ്രിട്ടീഷ് അധികാരികൾ വേട്ട തുടങ്ങി. ഹാജി സാഹിബ് ഒളിവിൽ പോയി, അദ്ദേഹത്തിന്റെ മക്കയിലേക്കുള്ള യാത്ര ചരിത്ര പ്രസിദ്ധമാണ്. അവിടെ നിന്നാണ് റഹ് മത്തുല്ലാഹ് കീരാൻവി അടക്കമുള്ള അനേകർ മഹാനരിൽ ബൈഅത്ത് ചെയ്യുന്നത്. പിൽക്കാലത്ത് അഹ് മദ് ദീദാത്ത് അടക്കമുള്ളവർക്ക് വെളിച്ചമേകിയ മദ് റസ സൗലത്തിയ അദേഹത്താൽ സ്ഥാപിതമായതാണ്.
അനേകർക്ക് വെളിച്ചം നൽകിയ ആ മഹാ മനീഷി അവസാന ശ്വാസം വലിക്കുമ്പോൾ രണ്ടു ജോഡി വസ്ത്രങ്ങൾ മാത്രമായിരുന്നു കൈമുതലയിട്ടുണ്ടായിരുന്നത്. എന്നാൽ മഹാനർ അനേകായിരങ്ങൾക്ക് ധരിപ്പിച്ച ആത്മീയ വസ്ത്രങ്ങളാൽ ഇന്ന് ഒരു വലിയ ജനസമൂഹം അവരുടെ ഹൃദയ വിശുദ്ധി കാത്ത് പോരുന്നു, 84 വയസ്സ് വരെ ജ്വലിച്ച ആ മഹദ് ജീവിതത്തിന്  1896 ലാണ് അന്ത്യമായത്. അദ്ദേഹം
മക്കയുടെ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...