Saturday, March 31, 2018

ഇസ് ലാമിക് ഫിനാന്‍സ് അല്‍ ജാമിഅത്തുല്‍ കൗസരിയ്യ


പഠനക്ലാസ്സ് 
ഇസ് ലാമിക് ഫിനാന്‍സ് 
http://swahabainfo.blogspot.com/2018/03/blog-post_25.html?spref=tw

2018 ഏപ്രില്‍ 01 ഞായറാഴ്ച 
(വൈകിട്ട് 05-00 മുതല്‍ 08 വരെ) 

അല്‍ ജാമിഅത്തുല്‍ കൗസരിയ്യ 
എടത്തല, ആലുവ. 

വിഷയാവതരണം: 
മുഫ്തി സൈനുല്‍ ആബിദീന്‍ കൗസരി 
മുഫ്തി റജീബ് മൗലവി അല്‍ ഖാസിമി 
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.!
ബന്ധപ്പെടുക: 9847487160, 9744713111 
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
അല്‍ ജാമിഅത്തുല്‍ കൗസരിയ്യ 
-ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മൂസാ മൗലാനാ (റഹിമഹുല്ലാഹ്) 
http://swahabainfo.blogspot.com/2018/03/blog-post_35.html?spref=tw

ഹാഫിസ് ഉവൈസ് ഹാജി മര്‍ഹൂം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി.
http://swahabainfo.blogspot.com/2018/03/blog-post_22.html?spref=tw

ഉവൈസ് ഹാജി
വിശുദ്ധിയുടെ നിറകുടം.! 
-സവാദ് അബൂട്ടി. 
http://swahabainfo.blogspot.com/2018/03/blog-post_96.html?spref=tw

ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

മൗലാനാ ഇ. എം. സുലൈമാന്‍ കൗസരി ഉസ്താദിന്‍റെ ഉമ്മയുടെ സഹോദരി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.

ഇന്നാലില്ലാഹ്... 
ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
http://swahabainfo.blogspot.com/2018/03/blog-post_31.html?spref=tw
തൊടുപുഴ, മൗലാനാ ഇ. എം. സുലൈമാന്‍ കൗസരി ഉസ്താദിന്‍റെ 
ഉമ്മയുടെ സഹോദരി 
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം 2018 മാര്‍ച്ച് 31 ശനിയാഴ്ച 
മഗ് രിബിന് മുമ്പ് ഉടുമ്പന്നൂര്‍ ജുമുഅ മസ്ജിദ് 
ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്. 

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! 

തഅ്സിയത്ത് അറിയിക്കൂ.. 
മൗലാനാ ഇ. എം. സുലൈമാന്‍ കൗസരി +91 9847749910

ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾

മദ്ഹബ് വിരോധികളോട് സ്നേഹപൂര്‍വ്വം... കായംകുളം, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വാര്‍ഷികപ്പതിപ്പ്.!






കായംകുളം, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ വിദ്യാര്‍ത്ഥികള്‍ 

തയ്യാറാക്കിയ വാര്‍ഷികപ്പതിപ്പ്.! 
മദ്ഹബ് വിരോധികളോട് 
സ്നേഹപൂര്‍വ്വം...
http://swahabainfo.blogspot.com/2018/03/blog-post31.html?spref=tw

അല്ലാഹുവിന്‍റെയും റസൂലിന്‍റെയും നിയമ-നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ജീവിതം, മുഴുവന്‍ ഉമ്മത്തിനും സാധ്യമാകണമെന്ന നിഷ്കളങ്ക ആഗ്രഹത്തോടെ, ജീവിതാന്ത്യം വരെയും അശ്രാന്ത പരിശ്രമം നടത്തി, ഒരു പുരുഷായുസ്സ് മുഴുവന്‍ ഇല്‍മിന് വേണ്ടി ഉഴിഞ്ഞുവെച്ച മഹത്തുക്കളായ ഇമാമുകള്‍ നിര്‍വ്വഹിച്ച ഉന്നത ഗവേഷണങ്ങളുടെ ഫലമായ മദ്ഹബുകളില്‍ സര്‍വ്വാംഗീകൃതവും ക്രോഡീകൃതവുമായവയാണ് ഇന്ന് നിലവിലുള്ള നാല് മദ്ഹബുകള്‍.!
ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാതെ ഇതിനെ വിമര്‍ശിക്കപ്പെടുന്ന ആധുനിക സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊടുക്കണമെന്ന ഉദ്ദേശത്തോടെ ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തഖ്ലീദിന്‍റെ അനിവാര്യതയും പ്രാധാന്യവും, കാലികപ്രസക്തവും ചൂടുപിടിച്ചിരിക്കുന്നതുമായ കര്‍മ്മശാസ്ത്ര ചര്‍ച്ചകളും സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നതുമായ സംശയങ്ങള്‍ക്കുള്ള നിവാരണവും ഉള്‍പ്പെടുത്തി പ്രഗത്ഭരായ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ തയ്യാറാക്കിയ വരമൊഴികളുടെ വിവര്‍ത്തനമാണ് ഈ ചെറുരചന.! 
പ്രകാശനം : 
മൗലാനാ അബ്ദുല്ലാഹ് മഅ്റൂഫി 
(ഉസ്താദ്, തഖസ്സുസ് ഫില്‍ ഹദീസ്, ദാറുല്‍ ഉലൂം ദേവ്ബന്ദ്) 
2018 ഏപ്രില്‍ 30 തിങ്കളാഴ്ച 
(രാവിലെ 09-30چന്) 
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ 
കായംകുളം, ആലപ്പുഴ. 
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.!
അല്‍ ഹസന്‍ ഉപഹാരം.! 
പ്രസിദ്ധീകരണം:
ലജ്നത്തുല്‍ ഹസനിയ്യ സാഹിത്യ സമാജം. 
AL JAMI’ATHUL HASANIYYA 
Kayamkulam, Alappuzha, Kerala, India
Website: www.hasaniyya.in E-mail: alhasaniyya@gmail.com 
Mobile: +91 7025930555 
ഇഷാഅത്തുല്‍ ഹസനാത്ത് യോഗവും 
സനദ് ദാന സമ്മേളനവും 
മുഖ്യാതിഥി : 
മൗലാനാ അബ്ദുല്ലാഹ് മഅ്റൂഫി 
(ഉസ്താദ്, തഖസ്സുസ് ഫില്‍ ഹദീസ്, ദാറുല്‍ ഉലൂം ദേവ്ബന്ദ്) 
ഉലമാ സദസ്സ്, ഖത്മുല്‍ ബുഖാരി, 
വാര്‍ഷികപ്പതിപ്പ് പ്രകാശനം, 
ഹദീസ് സെമിനാര്‍ 
ഹദീസുകളുടെ പ്രാമാണികത.! 
വിഷയാവതരണം: 
മൗലാനാ അബ്ദുല്ലാഹ് മഅ്റൂഫി 
(രാവിലെ 09-30 മുതല്‍ 11 വരെ) 
ഇഷാഅത്തുല്‍ ഹസനാത്ത് ജനറല്‍ ബോഡി 
(രാവിലെ 11 മുതല്‍ 01 മണി വരെ) 
സനദ് ദാന സമ്മേളനം 
(വൈകിട്ട് 03-30 മുതല്‍ 06-30 വരെ) 
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.! 
ബന്ധപ്പെടുക: +91 9847527420, 8089827557, 9961955826

  • അല്‍ ഹസന്‍ വാര്‍ഷികപ്പതിപ്പ് 2018 

അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 
നിങ്ങള്‍ക്കും
പ്രാസംഗികനാകാം.!
http://swahabainfo.blogspot.com/2018/03/2018_26.html?spref=tw   സര്‍ഗശേഷിയും പ്രതിഭാവിലാസവും ഖനി പോലെയാണ്. ഖനനം ചെയ്ത് സ്ഫുടമാക്കുന്നത് വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ മാനസ മലഞ്ചെരിവിന്‍റെ കാണാപ്പുറങ്ങളില്‍ അന്തിയുറങ്ങുന്നു. പ്രതിഭയുടെ പോഷണം എളുപ്പമല്ല. പരാജയപ്പെട്ടാലും പിന്മാറാതെ ഉറച്ചുനില്‍ക്കണമെങ്കില്‍ നല്ല ക്ഷമ വേണം. പ്രസംഗം നന്നാകണമെങ്കില്‍, ആ രംഗത്ത് ശോഭിക്കാനും വിജയിക്കാനുമുള്ള അടങ്ങാത്ത അഭിനിവേശം അത്യാവശ്യമാണ്. പ്രസംഗ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സഹായിയാണ് ഈ കൃതി.!
 തൗഹീദ്, ശിര്‍ക്ക്, ഹജ്ജ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍, സദാചാരം,
ഇസ് ലാമിക പാഠം, ഹിജ്റ തുടങ്ങിയ പഠനാര്‍ഹമായ വിഷയങ്ങള്‍, അന്ത്യ പ്രവാചകത്വത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്ന ഖാദിയാനിസം പോലുള്ള പ്രതിരോധാത്മക വിഷയങ്ങള്‍, ഇസ്ലാമോഫോബിയ, ഇസ് ലാം പ്രചരിച്ചത് വാള് കൊണ്ടോ.? തുടങ്ങി പൊതുജനത്തിന്‍റെ ഉറക്കം കെടുത്തുന്ന വിവാദ വിഷയങ്ങള്‍... സര്‍വ്വതും സമഗ്രമായി സമ്മേളിച്ച ഈ സാഹിത്യ രചന, പ്രഭാഷണ കുതുകികള്‍ക്ക് എന്നുമൊരു വഴിവിളക്കാണ്.!
(കായംകുളം, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ വിദ്യാര്‍ത്ഥി മുഹമ്മദ് ഹാദിഖ് ബിന്‍ ഹൈദര്‍ തയ്യാറാക്കിയത്.) 


  • അല്‍ ഹസന്‍ വാര്‍ഷികപ്പതിപ്പ് 2018 

അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 
http://swahabainfo.blogspot.com/2018/03/2018.html?spref=tw

സമ്പൂര്‍ണ്ണവും സരളവുമാണ് ഇസ് ലാം. 
ഇസ് ലാം വിഭാവനം ചെയ്യുന്ന നിയമ വ്യവസ്ഥിതിയുടെ അടിസ്ഥാനം ഖുര്‍ആന്‍-ഹദീസ്-ഖിയാസ്-ഇജ്മാഅ് എന്നിവയാണ്. ഇവ നിയമ നിര്‍മ്മാണത്തിന് അടിസ്ഥാനമാക്കാന്‍ ഒരു നിലയ്ക്കും അനുയോജ്യമല്ലായെന്ന് സ്ഥിരപ്പെട്ടാല്‍ ഇസ്ലാമിന്‍റെ വേരറുക്കല്‍ വളരെ എളുപ്പമാണെന്ന് മനസ്സിലാക്കിയ ഇസ് ലാമിന്‍റെ ബന്ധവൈരികള്‍ അതിനായുള്ള കഠിനയത്നം തുടങ്ങിയിട്ട് ശതകങ്ങളേറെയായി. ഇത്തരം വികലചിന്താഗതിക്കാരുടെ ചര്‍ച്ചാവിഷയങ്ങളായ 
പരിശുദ്ധ ഖുര്‍ആന്‍  അമാനുഷികമോ.? 
ഇസ് ലാമിക സാമ്പത്തിക വ്യവസ്ഥ ആധുനികതയ്ക്ക് നിരക്കാത്തതോ.? 
തഖ് ലീദ് അന്ധമായ അനുകരണമോ.? 
ഖിയാസ് പ്രാമാണികമോ.? 
തുടങ്ങിയ ചര്‍ച്ചാവിഷയങ്ങളുടെ വിശകലനമാണീ രചന.! 
അത്യന്തം ചിന്തനീയവും പഠനാര്‍ഹവുമായ അവതരണം.! 

(കായംകുളം, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ വിദ്യാര്‍ത്ഥി, 
തലനാട് അബ്ദുല്ലാഹ് ബിന്‍ ഹാശിം മൗലവി തയ്യാറാക്കിയത്.) 


  • അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം 

75-)ം വാര്‍ഷിക സമ്മേളനം 
2018 ജൂലൈ 10, 11. (ചൊവ്വ, ബുധന്‍) 
http://swahabainfo.blogspot.com/2018/03/75-2018-10-11.html?spref=tw  

  • അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 

രചന & ആലാപനം: 
മുഹമ്മദ് സ്വാലിഹ് ബിന്‍ അബ്ദുസ്സത്താര്‍ ബാഖവി ഓണമ്പിള്ളി 

https://youtu.be/MKa4XhqloMM

Friday, March 30, 2018

ഏപ്രില്‍ ഫൂള്‍ ഇസ് ലാമിക വിരുദ്ധം.!







ഏപ്രില്‍ ഫൂള്‍ 
ഇസ് ലാമിക വിരുദ്ധം.! 
http://swahabainfo.blogspot.com/2018/03/blog-post_29.html?spref=tw

റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
സംസാരിക്കുമ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് ചേര്‍ത്ത് പറയുന്നവന് നാശം.! 
അവന് നാശം.! അവന് നാശം.! (തിര്‍മുദി)
നല്ലത് മാത്രം പറയുക.! 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.! (ബുഖാരി)
മൗനം അവലംബിക്കുക.! 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
മൗനം ദീക്ഷിച്ചവന്‍ രക്ഷപ്രാപിച്ചു. (ബൈഹഖി 4/254)
അനാവശ്യ സംസാരം ഒഴിവാക്കുക.! 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
മനുഷ്യന്‍ മൗനം ദീക്ഷിക്കുന്നതിന്‍റെ പ്രതിഫലം (അനാവശ്യമായി സംസാരിക്കാതിരിക്കുന്നതിന്‍റെ ഫലം) അറുപത് വര്‍ഷത്തെ ഇബാദത്തിനെക്കാള്‍ ശ്രേഷ്ഠമാകുന്നു. (മിഷ്കാത്ത് 2/44)
നാവിനെ സൂക്ഷിക്കുക.! 
അബൂസഈദില്‍ ഖുദ് രി  (റ) വിവരിക്കുന്നു.
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
മനുഷ്യന്‍ പ്രഭാതത്തില്‍ എഴുന്നേല്‍ക്കുമ്പോള്‍ എല്ലാ അവയവങ്ങളും നാവിനു മുന്നില്‍ താഴ്മയോടെ അപേക്ഷിക്കും. നീ നമ്മുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം ഞങ്ങള്‍ നിന്നോടൊപ്പമാണ്. നീ ചൊവ്വായാല്‍ ഞങ്ങളും ചൊവ്വാകും, നീ വളഞ്ഞാല്‍ ഞങ്ങളും വളയും. (തിര്‍മിദി 2/66)
രക്ഷ, എങ്ങനെ ലഭിക്കും.? 
ഉഖ്ബത്തുബ്നു ആമിര്‍ (റ)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട്
രക്ഷ എങ്ങനെ കിട്ടുമെന്ന് ചോദിച്ചു. അവിടുന്നരുളി:
നീ നിന്‍റെ നാവിനെ നിയന്ത്രിക്കുക. വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുക, (അനാവശ്യമായി പുറത്തിറങ്ങരുത്) നീ നിന്‍റെ പാപങ്ങളെ ഓര്‍ത്ത് കരയുക. (തിര്‍മിദി 2/66)
സത്യം മാത്രം പറയുക.! 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
ഞാന്‍ തമാശ പറയാറുണ്ട്. എന്നാല്‍ സത്യമല്ലാതെ ഒന്നും പറയാറില്ല. (ത്വബ്റാനി)
കപടവിശ്വാസിയുടെ ലക്ഷണം.! 
അബൂ ഹുറയ്റ (റ) വിവരിക്കുന്നു.
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
കപടവിശ്വാസിയുടെ ലക്ഷണം മൂന്നാണ്. സംസാരിമ്പോള്‍ കളവ് പറയുക, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, വിശ്വസിച്ചാല്‍ ചതിക്കുക എന്നിവയാണത്. (ബുഖാരി, മുസ് ലിം).
മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് തമാശ ആസ്വദിക്കരുത്.! 
അബൂ ഹുറയ്റ (റ) വിവരിക്കുന്നു.
സ്വഹാബത്ത് ഞങ്ങളോട് പറയുകയുണ്ടായി:
ഒരിക്കല്‍ അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കൂടെ യാത്രയിലായിരിക്കെ, അവരിലൊരാള്‍ ഉറങ്ങിപ്പോയി. അവരില്‍ ചിലര്‍ അയാളുടെ അമ്പുകള്‍ (തമാശയായി) മാറ്റി വെച്ചു. അയാള്‍ ഉണര്‍ന്നപ്പോള്‍ അമ്പുകള്‍ കാണാതെ പരിഭ്രമിച്ചു. ഇതു കണ്ട് കൂടെയുള്ളവര്‍ ചിരിക്കാന്‍ തുടങ്ങി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു. എന്തിനാണ് ചിരിക്കുന്നത്? അവര്‍ പറഞ്ഞു. ഒന്നുമില്ല, ഞങ്ങള്‍ അയാളുടെ അമ്പുകള്‍ എടുത്തു വെച്ചു. അയാള്‍ പേടിച്ചു പോയി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രതിവചിച്ചു. 'ഒരു മുസ് ലിം 
മറ്റൊരു മുസ് ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല. (അബൂദാവൂദ്)
സഹോദരന്‍റെ വിഷമാവസ്ഥയെ ആസ്വദിക്കരുത്.! 
അബ്ദുല്ലാഹിബ്നു സാഇബുല്‍ യസീദ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും പിതാമഹനില്‍ നിന്നും ഉദ്ധരിക്കുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയതായി കേട്ടു:
'നിങ്ങളിലാരാളും അയാളുടെ സഹോദരന്‍റെ സാധനങ്ങള്‍ തമാശയായിട്ടോ അല്ലാതെയോ എടുക്കരുത്. തന്‍റെ സഹോദരന്‍റെ ഒരു വടി ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ അയാളത് തിരിച്ചു കൊടുക്കട്ടെ.!' (അബൂദാവൂദ്).
കളവ് പറഞ്ഞ് ചെറിയ കുട്ടികളെ പോലും കബളിപ്പിക്കരുത്.! 
അബൂഹുറയ്റ (റ) വിവരിക്കുന്നു.
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
'ആരെങ്കിലും ഒരു ചെറിയ കുട്ടിയോട് "ഇവിടെ വരൂ, ഇത് നീ എടുത്തോ' എന്ന് പറയുകയും, ഒപ്പംനല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അതൊരു കളവായിട്ടാണ് പരിഗണിക്കപ്പെടുക. (അബൂദാവൂദ്).
അല്ലാഹു പറയുന്നു:
ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവിനും തന്‍റെ പുത്രന് ഒന്നും ചെയ്തു കൊടുക്കാന്‍ സാധിക്കാത്ത, ഒരു പുത്രനും തന്‍റെ പിതാവിന് ഒന്നും ചെയ്തു കൊടുക്കാന്‍ സാധിക്കാത്ത ദിവസത്തെ സൂക്ഷിക്കുക. അല്ലാഹുവിന്‍റെ വാഗ്ദത്തം 
സത്യമാണ്. ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. മഹാവഞ്ചകനായ പിശാച് അല്ലാഹു വിനെ തൊട്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ' (ഖുര്‍ആന്‍)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...