വിനയപൂര്‍വ്വം ആദരണീയരോട്...
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2017/12/blog-post_31.html?spref=tw
ആത്മ സംസ്കരണം
-ശൈഖ് സയ്യിദ് മുസ്ത്വഫാ രിഫാഈ
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2017/12/blog-post_26.html?spref=tw
തസ്വവ്വുഫുമായി ബന്ധപ്പെടുക.!
വ്യാജന്മാരെ സൂക്ഷിക്കുക.!
-മര്‍ഹൂം ഇബ്റാഹീം മൗലാനാ ബാഖവി ചന്തിരൂര്‍
http://swahabainfo.blogspot.com/2018/01/blog-post_50.html?spref=tw
അല്ലാഹുവിനോടുള്ള സ്നേഹം
ഉണ്ടാക്കിയെടുക്കാനുള്ള വഴികള്‍
-ഇമാം ഇബ്നുല്‍ ഖയ്യിം ജൗസി
http://swahabainfo.blogspot.com/2018/01/blog-post_47.html?spref=tw
അല്ലാഹുവിലേക്ക് അടുക്കുക.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2017/12/blog-post_25.html?spref=tw
ഒരു മുസ് ലിമിന്‍റെ ജീവിത രീതി
-ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/01/blog-post_49.html?spref=tw

ബാഹ്യമായ മാല്യന്യങ്ങള്‍ ദൂരീകരിക്കുകയും ഹൃദയത്തില്‍ പരലോക ചിന്ത നിറയ്ക്കുകയും സൃഷ്ടികളുമായുള്ള ബന്ധം കുറയ്ക്കുകയും സൃഷ്ടാവുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുകയും സ്വര്‍ണ്ണത്തിനെയും മണ്ണിനെയും ഒരു പോലെ കാണുകയും ചെയ്യുന്നവനാണ് സൂഫി. (സഹ്ല്‍ തസ്തരി (റഹ്).
തസ്വവ്വുഫിന്‍റെ അടിസ്ഥാനം നാല് കാര്യങ്ങളിലാണ്: 1. അല്ലാഹുവിനെ സ്നേഹിക്കുക. 2. ഖുര്‍ആനിക വിധി വിലക്കുകള്‍ പാലിക്കുക. 3. പരലോക ഭയം വര്‍ധിപ്പിക്കുക. 4. ഭൗതിക ചിന്ത കുറയ്ക്കുക. (ദുന്നൂനുല്‍ മിസ്രി(റഹ്)).
ഒരാള്‍ അന്തരീക്ഷത്തില്‍ പറക്കുന്നത് കണ്ടാലും അദ്ദേഹത്തില്‍ ഈ ഗുണങ്ങളില്ലെങ്കില്‍ അയാള്‍ ദജ്ജാല്‍ (ആശയക്കുഴപ്പം ഉണ്ടാക്കുന്ന നാശകാരി) ആണ്. 1. ശരീഅത്ത് വിജ്ഞാനം ആവശ്യത്തിന് കരസ്ഥമാക്കുക. 2. ജനങ്ങളോട് സല്‍സ്വഭാവത്തോടെ വര്‍ത്തിക്കുക. 3. ശിഷ്യരെ സംസ്കരിക്കുക. 4. സ്വയം ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുക. 5. ഹലാല്‍ ഹറാമുകളില്‍ ശ്രദ്ധിക്കുക (ബായസീദ് ബിസ്താമി (റഹ്)).
അല്ലാഹു അല്ലാത്തവരില്‍ നിന്നും മനസ്സ് തിരിക്കലും അല്ലാഹുവിനോടുള്ള ഭയഭക്തി മനസ്സില്‍ നിറയ്ക്കലും പരലോക കാര്യങ്ങളില്‍ അല്ലാഹുവിനെ ഭരമേല്‍പ്പിക്കലും സര്‍വ്വ അവസ്ഥകളിലും അല്ലാഹുവിനെ ഭയക്കലും അല്ലാഹുവിനോടുള്ള പ്രതീക്ഷ നിലനിര്‍ത്തലുമാണ് തസ്വവ്വുഫ്. (സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ (റഹ്).
ഫിഖ്ഹ് പഠിച്ചെങ്കിലും തസ്വവ്വുഫ് പഠിക്കാത്തവന്‍ തെമ്മാടിയും, തസ്വവ്വുഫ് പഠിച്ചെങ്കിലും ഫിഖ്ഹ് പഠിക്കാത്തവന്‍ വഴികെട്ടവനും ആയിത്തീരുന്നതാണ്. (ഇമാം മാലിക് (റഹ്).
എനിക്ക് മൂന്ന് കാര്യങ്ങള്‍ പ്രിയങ്കരമാണ്. പ്രകടന രാഹിത്യം, ജനസേവനം, സൂഫികളുടെ മാര്‍ഗം (ഇമാം ശാഫിഈ (റഹ്).
മകനേ, സൂഫികളോട് സഹവസിക്കുക. വിജ്ഞാനം ഇലാഹീ ദാനമാണ്. ഭയഭക്തി, ഭൗതിക വിരക്തി എന്നീ വിഷയങ്ങളില്‍ അവര്‍ വളരെ ഉന്നതരാണ്. (ഇമാം അഹ്മദ് (റഹ്).
സൂഫിവര്യന്മാര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവരാണ്. അവരുടെ സ്വഭാവം സമുന്നതമാണ്. അവരുടെ പാത നേര്‍വഴിയാണ്. (ഇമാം ഗസ്സാലി(റഹ്).
പരലോക ചിന്തയില്‍ മുഴുകുകയും ശരീര ഇഛകളില്‍ നിന്ന് അകലുകയും അല്ലാഹുവിന്‍റെ ധ്യാനത്തില്‍ ലയിക്കുകയും നന്മകള്‍ ചെയ്യുമ്പോള്‍ സുന്നത്തുകളും മര്യാദകളും പാലിക്കുകയും ചെയ്യുന്നവരാണ് സൂഫികള്‍ (ഇമാം റാസി (റഹ്).
തസ്വവ്വുഫിന്‍റെ അടിസ്ഥാന തത്വങ്ങള്‍ അഞ്ചാണ്. 1. രഹസ്യമായും പരസ്യമായും സൂക്ഷ്മത പുലര്‍ത്തുക. 2. വാചക കര്‍മ്മങ്ങളില്‍ സുന്നത്തിനെ പിന്‍പറ്റുക. 3. സൃഷ്ടികളില്‍ നിന്നുമുള്ള പ്രതീക്ഷ മുറിയ്ക്കുക. 4. അല്ലാഹു നല്‍കുന്നതില്‍ തൃപ്തിപ്പെടുക. 5. സന്തോഷ-സന്താപങ്ങ ളില്‍ അല്ലാഹുവിലേക്ക് തിരിയുക. (ഇമാം നവവി (റഹ്)).
സൂഫികള്‍ അല്ലാഹുവിന്‍റെ ആളുകളാണ്. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കുന്നു. അവരെക്കുറിച്ച് പറയുന്നതിലൂടെ അല്ലാഹുവിന്‍റെ കാരുണ്യം വര്‍ഷിക്കുന്നതാണ്. (ഇമാം സുയൂഥി (റഹ്).
സുന്നത്തിനെ അധികരിപ്പിക്കുക, ബിദ്അത്തിനെ വര്‍ജ്ജിക്കുക, മനസ്സിന്‍റെ പ്രേരണയില്‍ നിന്നും ഒഴിവാകുക, അല്ലാഹുവിന്‍റെ വിധിയില്‍ സംതൃപ്തരാവുക, അല്ലാഹുവിന്‍റെ സ്നേഹം നേടുക എന്നിവയാണ് തസ്വവ്വുഫിന്‍റെ അടിസ്ഥാനം. (ഇമാം സുയൂഥി (റഹ്).
സൂഫികളില്‍ പലരും സിദ്ദീഖീ സ്ഥാനം കരസ്ഥമാക്കിയവരാണ്. (ഇബ്നു തൈമിയ്യ (റഹ്).
സൂഫികള്‍ മൂന്ന് വിഭാഗമാണ്. 1. പണത്തിന് വേണ്ടി സൂഫി വേഷം ധരിച്ചവര്‍ 2. അനാചാരങ്ങളുമായി ബന്ധപ്പെട്ടവര്‍. 3 യഥാര്‍ത്ഥ സൂഫിവര്യന്മാര്‍. ഇതില്‍ മൂന്നാമത്തേതാണ് സത്യസന്ധരായ സൂഫികള്‍. ഇവര്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹുകള്‍ പഠിക്കുകയും പാലിക്കുകയും ചെയ്യുന്നവരാണ്. ഇവര്‍ ഏറ്റവും വലിയ ജ്ഞാനികളാണ്. (ഇബ്നുല്‍ ഖയ്യിം (റഹ്)
ആത്മ സംസ്കരണത്തിന് എന്ത് ചെയ്യണം.?
1) ഈ മാര്‍ഗത്തില്‍ പ്രവേശിക്കാന്‍ ആദ്യമായി സത്യസന്ധരായ മഹാത്മാക്കളുമായി സഹവസിക്കുക. അവരില്‍ മനസ്സിന് ഇണക്കമുള്ള ഒരു വ്യക്തിത്വത്തിന്‍റെ ശിഷ്യത്വം സ്വീകരിക്കുക. ഇതിന് ബൈഅത്ത് എന്ന് പറയുന്നു. മുന്‍ഗാമികളായ മഹാത്മാക്കള്‍ ചെയ്ത കാര്യമാണിത്. എന്നാല്‍ മറ്റു മഹത്തുക്കളെ നിന്ദിക്കാനും പാടില്ല. ബൈഅത്ത് ചെയ്യുന്ന സമയത്ത് നടത്തപ്പെടുന്ന ഉപദേശങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കുക. ചെയ്യണമെന്ന് പറഞ്ഞ കാര്യങ്ങള്‍ ജീവിതകാലം മുഴുവനും അനുഷ്ഠിക്കുകയും ഉപേക്ഷിക്കണമെന്ന് ഉണര്‍ത്തപ്പെട്ട കാര്യങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക. 2) വിശ്വാസ-ആദര്‍ശങ്ങള്‍ അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്‍റെ മഹാന്‍മാര്‍ വിവരിച്ചതിന് അനുസൃതമാക്കുക. അതിന് അതുമായി ബന്ധപ്പെട്ട രചനകള്‍ പാരായണം ചെയ്യുകയും സംശയങ്ങള്‍ സൂക്ഷ്മതയുള്ള പണ്ഡിതരോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുക. സുന്നത്ത് അനുസരിച്ച് ആഹാരം, പാനീയം, ഉറക്കം ഇവ ക്രമീകരിക്കുക. ആവശ്യത്തിനു അനുസരിച്ച് മാത്രം സംസാരിക്കുക. അനാവശ്യമായ സംസാരങ്ങളും പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുക. 3) കാര്‍മ്മിക ശരീഅത്തില്‍ നമസ്കാരം, കഴിവിന്‍റെ പരമാവധി നല്ലനിലയില്‍ അനുഷ്ഠിക്കുക.
ശുചീകരണം മുതലുള്ള എല്ലാ കര്‍മ്മങ്ങളും തക്ബീര്‍, ഫാത്തിഹ മുതലുള്ള എല്ലാ പാരായണങ്ങളും പണ്ഡിതന്മാരില്‍ നിന്നും പഠിച്ച് പരിശീലിക്കുക. സുജൂദിന്‍റെ സ്ഥാനത്ത് ദൃഷ്ടി പതിപ്പിക്കുകയും ഓതുന്ന കാര്യങ്ങ ള്‍ ഇന്നതാണെന്ന് ഓര്‍മ്മ നിലനിര്‍ത്തുകയും ചെയ്തുകൊണ്ട് മാനസിക അവസ്ഥയും നന്നാക്കുക. വിത്ര്‍-തഹജ്ജുദ് നമസ്കാരങ്ങള്‍ പതിവാക്കുകയും സാധിക്കുന്ന സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുക. സകാത്ത് ശ്രദ്ധാപൂര്‍വ്വം നിയമങ്ങ ള്‍ പാലിച്ച് കൊടുത്ത് വീടുക. സമ്പത്ത്, ശരീരം, വാചകം, മനസ്സ് ഇവ കൊണ്ടുള്ള ദാനധര്‍മ്മങ്ങളും വര്‍ദ്ധിപ്പിക്കുക. റമദാനുല്‍ മുബാറക് നന്മകളുടെ വസന്തകാലമാണ്. നിയമ മര്യാദകള്‍ പാലിച്ചുകൊണ്ട് നോമ്പ് അനുഷ്ഠിക്കുകയും താല്‍പ്പര്യത്തോടെ ഖുര്‍ആന്‍ ധാരാളമായി ഓതിയും കേട്ടും തറാവീഹ് നമസ്കരിക്കുകയും ചെയ്യുക. റമദാനിന്‍റെ ദിനങ്ങള്‍ നീങ്ങുന്നതിനനുസരിച്ച് വര്‍ദ്ധിപ്പിക്കുക. വിശിഷ്യാ, അവസാനത്തെ പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുക. അല്ലാഹു സമ്പത്ത് നല്‍കിയെങ്കില്‍ എത്രയും പെട്ടെന്ന് പുറപ്പെടുകയും കഴിവിന്‍റെ പരമാവധി നല്ല നിലയില്‍ നിര്‍വ്വഹിക്കുകയും മക്ക-മദീന പാഠങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുക. സൗകര്യപ്പെട്ടാല്‍ ഇതര കടമകള്‍ക്ക് വീഴ്ച വരുത്താതെ ഇടയ്ക്ക് ഉംറകള്‍ നിര്‍വ്വഹിച്ച് ഹറമൈന്‍ ബന്ധം ശക്തമാക്കുക. ആത്മ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങ ള്‍ കൂടുതലായി പകര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് നോമ്പിന്‍റെയും ഹജ്ജിന്‍റെയും അനുഗ്രഹീത ദിനരാത്രങ്ങള്‍. 4) ദുആകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മുഴുവന്‍ സമുദായത്തിനും നിലവിലുള്ള അവസ്ഥകളുടെ വെളിച്ചത്തില്‍ ദുആ ഇരക്കുക. മരണപ്പെട്ടവര്‍ക്കും പ്രത്യേകം ദുആ ചെയ്യുക. ദുആ ശബ്ദം കുറച്ചും, സ്വന്തം ഭാഷയിലും നിര്‍വ്വഹിക്കുക. 5) ശിര്‍ക്ക്-ബിദ്അത്തുകള്‍, അനാചാരങ്ങള്‍, അനിസ്ലാമിക സംസ്കാര രീതികള്‍ ഇവയില്‍ നിന്നും അകന്ന് നില്‍ക്കുക. 6) ഐഛികമായ കര്‍മങ്ങ ള്‍ ചെയ്യുമ്പോള്‍ ഇപ്രകാരം നിയ്യത്ത് ചെയ്യുക: പ്രായപൂര്‍ത്തിയായ മുതല്‍ ഇന്നുവരെയും ശാരീരികവും സാമ്പത്തികവും നാവുകൊണ്ടും ഞാന്‍ ചെയ്തിട്ടുള്ളതും ഇപ്പോള്‍ ചെയ്യുന്നതും ഇനി ചെയ്യുന്നതുമായ എല്ലാ കര്‍മ്മങ്ങളുടെയും പ്രതിഫലം ആദം (അ) മുതല്‍ ഖിയാമത്തു നാളുവരെയുള്ള മനുഷ്യരിലും ജിന്നുകളിലും പെട്ട സത്യവിശ്വാസികള്‍ക്കും ഞാന്‍ എത്തിച്ചു കൊടുക്കുന്നു.
ദിക്റുകള്‍
സൂര്യസ്തമനം മുതല്‍ അടുത്ത സൂര്യാസ്തമനം വരെയുള്ള ഏതെങ്കിലും സമയങ്ങളില്‍ ഈ ദിക്റുകള്‍ അനുഷ്ടിക്കുക. മൂന്നാം കലിമ 100 പ്രാവശ്യം, പുണ്യസ്വലാത്ത് 100 പ്രാവശ്യം, ഇസ്തിഗ്ഫാര്‍ 100 പ്രാവശ്യം.
ഖുര്‍ആന്‍ പാരായണം
സൂറത്തുല്‍ ഫാതിഹ മുതല്‍ സൂറത്ത് നാസ് വരെയും ക്രമപ്രകാരം കഴിയുന്നത്ര പാരായണം ചെയ്തുകൊണ്ടിരിക്കുക. ആരംഭിക്കുന്ന പാരായണം എത്രയും പെട്ടെന്ന് തീര്‍ക്കാനും, അടുത്തത് ആരംഭിക്കാനും പരിശ്രമിക്കുക.
പുണ്യകലിമ
ലാഇലാഹ ഇല്ലല്ലാഹ് ഇരുന്നൂറ് പ്രാവശ്യം.
ഇല്ലല്ലാഹ് നാന്നൂറു പ്രാവശ്യം.
അല്ലാഹ് അല്ലാഹ് അറുന്നൂറു പ്രാവശ്യം.
ഈ ദിക്റുകള്‍ ചെറിയ ശബ്ദത്തില്‍ ചൊല്ലുക. ആദ്യവും അവസാനവും 11 പ്രാവശ്യം വീതം പുണ്യസ്വലാത്ത് ചൊല്ലുക. ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലുമ്പോള്‍ ഓരോ പത്ത് പ്രാവശ്യവും ചൊല്ലിയതിനു ശേഷം മുഹമ്മദുര്‍ റസൂലുല്ലാഹ് സ്വല്ലല്ലാഹു അലൈഹി വ ആലിഹീ വസല്ലം എന്ന് ചൊല്ലുക.
നിരന്തര ദിക്ര്‍
അല്ലാഹു മഈ (അല്ലാഹു എന്നോടൊപ്പം എല്ലാസമയങ്ങളിലുമുണ്ട്) എന്ന ഈ ദിക്ര്‍ നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴും മാത്രമല്ല, എല്ലാ അവസ്ഥകളിലും മനസ്സുകൊണ്ട് സാങ്കല്‍പ്പികമായി ചൊല്ലിക്കൊണ്ടിരിക്കുക.
ദുആ
പരിശുദ്ധഖുര്‍ആനിലെയും പുണ്യഹദീസുകളിലെയും ദുആകളുടെ സമാഹാരമായ അല്‍ ഹിസ്ബുല്‍ അഅ്ളം, മുനാജാത്തെ മഖ്ബൂല്‍ ഇവയിലൊന്നിലെ ഓരോ ദിവസത്തേക്കും നിശ്ചയിക്കപ്പെട്ട ഭാഗങ്ങള്‍ ഓതുക. അവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അമ്പത് ദുആകള്‍ ഈ ഫഖീര്‍ ക്രോഡീകരിച്ചിട്ടുണ്ട്. അത് പാരായണം ചെയ്താലും മതിയാകുന്നതാണ്. അറബി അറിയുന്നവര്‍ അറബിമാത്രം പാരായണം ചെയ്യുക. അറബി അറിയാത്തവര്‍ തര്‍ജിമ ശ്രദ്ധിക്കുകയോ കുറഞ്ഞപക്ഷം തര്‍ജിമ പാരായണം ചെയ്യുകയും ചെയ്യുക.
പുണ്യആയത്തുകള്‍
ആയത്തുല്‍ കുര്‍സിയ്യ് (സൂറത്തുല്‍ ബഖറ 152), സൂറത്തുല്‍ ഹശ്റിന്‍റെ അവസാനത്തെ മൂന്നു ആയത്തുകള്‍ രാവും പകലും ആശയമോര്‍ത്തുകൊണ്ട് ചെറിയ ശബ്ദത്തില്‍ രാവും പകലും എത്ര പ്രാവശ്യം ഓതാന്‍ കഴിയുമോ അത്രയും പ്രാവശ്യം ഓതുക.
മുറാഖബ:
ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ് എന്ന കലിമ ആദ്യവും അവസാനവും പതിനൊന്ന് പ്രാവശ്യവും ഇബ്റാഹീമീ സ്വലാത്ത് ചൊല്ലിക്കൊണ്ട് ചൊല്ലാന്‍ പറ്റുന്ന അത്രയും പ്രാവശ്യം ചൊല്ലുക. ചൊല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഏകത്വവും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രവാചകത്വ പരിസമാപ്തിയും സങ്കല്‍പ്പിക്കുക. തലയെ ഹൃദയത്തിന്‍റെ ഭാഗത്തേക്ക് ചരിച്ചുവെക്കുക.
മരണസ്മരണ
ആദ്യവും അവസാനവും പതിനൊന്ന് പ്രാവശ്യം ഇബ്റാഹീമി സ്വലാത്ത്ചൊല്ലുകയും തലയെ ഹൃദയത്തിന്‍റെ ഭാഗത്തേക്ക് അല്‍പ്പം ചെരിച്ച് വെക്കുകയും ഈ രണ്ട് ആയത്തുകള്‍ ആശയം ധ്യാനിച്ചുകൊണ്ട് കഴിയുന്നത്രനേരം മനസ്സുകൊണ്ട് ചൊല്ലുക. 1.എല്ലാ ശരീ രവും മരണത്തെ രുചിക്കേണ്ടി വരും (ആലു ഇംറാന്‍ 185) 2. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. (നിസാഅ് 78)
പുണ്യസ്വലാത്ത്
ആത്മ സംസ്കരണത്തിന് ഏറ്റവും ലളിതവും പ്രധാനവുമായ മാര്‍ഗ്ഗമാണ് പുണ്യസ്വലാത്ത്. ദിവസവും കുറഞ്ഞ ത് നൂറ് പ്രാവശ്യവും, ജുമുഅ ദിനം മുന്നൂറ് പ്രാവശ്യവും പതിവാക്കുക. മറ്റുസമയങ്ങളിലും സ്വലാത്ത് അധികമായി ആദരവോടെ ചൊല്ലുക. പ്രത്യേകിച്ചും റമദാനുല്‍ മുബാറക്ക്-ഹജ്ജ്-ഉംറ യാത്ര മുതലായ വിശിഷ്ഠ സമയങ്ങളിലും സ്ഥലങ്ങളിലും സ്വലാത്ത് വളരെ മഹത്തരമാണ്.
അല്ലാമാ അഷ്റഫ് അലി ത്ഥാനവി (റഹ്) പുണ്യസ്വലാത്ത് സൗഭാഗ്യവാന്‍റെ പാഥേയം എന്ന പേരില്‍ ചെറിയ ഒരു രചന തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ അവസാനത്തില്‍ ഹദീസില്‍ വന്നിട്ടുള്ള നാല്‍പ്പത് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. മദീന സിയാറത്ത് പോലുള്ള സന്ദര്‍ഭങ്ങളിലും ഇഅ്തികാഫ് പോലുള്ള സമയങ്ങളിലും അതിന്‍റെ പാരായണം വളരെ ഉത്തമമാണ്.
കുറിപ്പ്
ഇതും ഇതര ദിക്റുകളും ധ്യാനങ്ങളും നടത്തുന്നതിന്
അര്‍ഹരായ ശൈഖുമാരുടെ അനുവാദം ആവശ്യമാണ്. കൂടാതെ നമ്മുടെ അവസ്ഥകള്‍ അവരെ അറിയിച്ചുകൊണ്ടിരിക്കുകയും വേണം. ഇതു കൂടാതെ ധാരാളം ദിക്റുകളും മുറാഖബയും ഉണ്ട്. അവ ചെയ്യുന്നതിന് അര്‍ഹരായ ശൈഖുമാരുടെ അനുമതി ആവശ്യമാണ്. അല്ലാഹു നാമെല്ലാവരെയും സ്വീകരിക്കട്ടെ.! അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം നമ്മുടെ മനസ്സുകളില്‍ നിറച്ച് തരട്ടെ.! എല്ലാ വിധ ദുര്‍ഗുണങ്ങളും ദൂരീകരിക്കുകയും സത്ഗുണങ്ങള്‍ കനിഞ്ഞരുളുകയും ചെയ്യട്ടെ.!
ശൈഖിന്‍റെ അനുവാദം ലഭിച്ചവര്‍ ഇത് കൂടി പതിവാക്കുക.!
1. ഇടയ്ക്കിടയ്ക്ക് അസ്മാഉല്‍ ഹുസ്ന (അല്ലാഹുവിന്‍റെ 99 നാമങ്ങള്‍) അര്‍ത്ഥം ചിന്തിച്ച് ചൊല്ലുക.
2. സാധിക്കുമ്പോള്‍ സൂറത്തുല്‍ ഫാതിഹ പാരായണം ചെയ്യുക. അന്‍അംത അലൈഹിം എന്ന് പറയുമ്പോള്‍ (നീ അനുഗ്രഹം ചെയ്തവരുടെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിപ്പിക്കേണമേ.! അഥവാ നബിമാര്‍, സ്വിദ്ദീഖുകള്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരുടെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിപ്പിക്കേണമേ.! ) ഇപ്രകാരം ചിന്തിക്കുക.
3. അര്‍ത്ഥം ചിന്തിച്ച് ആയത്തുല്‍ കുര്‍സിയ്യ് സാധിക്കുന്നത്ര പാരായണം ചെയ്യുക.
4. ദിനവും ഏതെങ്കിലും സൗകര്യപ്പെടുന്ന സമയത്ത് തനിക്ക്, മഹത്തുക്കള്‍ക്ക്, കൂട്ടുകാര്‍ക്ക്, തന്‍റെ നന്മ കാക്ഷിച്ചവര്‍ക്ക്, തന്നെ സഹായിച്ചവര്‍ക്ക്, മുഴുവന്‍ മുസ്ലിംകള്‍ക്ക് വേണ്ടിയും മനുഷ്യര്‍-ജിന്നുകള്‍ എല്ലാവര്‍ക്ക് വേണ്ടിയും ദുആ ഇരക്കുക. ദുആയുടെ ആരംഭത്തിലും അവസാനത്തിലും മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത് ചൊല്ലുക.
മഹാന്മാരുടെ സംഭവങ്ങള്‍-വചനങ്ങള്‍
ആത്മ സംസ്കരണ മാര്‍ഗ്ഗത്തിലേക്ക് ആഗ്രഹം ജനിപ്പിക്കുകയും മുന്നേറ്റത്തിന് വഴി തെളിയിക്കുകയും ചെയ്യുന്ന ഒന്നാണ് ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം), നബിമാര്‍, സ്വഹാബത്ത്, ഔലിയാക്ക ളുടെ ആധികാരിക ചരിത്രങ്ങളുടെയും വചനങ്ങളുടെയും പാരായണം.
ആത്മ സംസ്കരണ മാര്‍ഗ്ഗത്തില്‍ ഉന്നത സേവനങ്ങ ള്‍ അനുഷ്ടിച്ച വ്യക്തിത്വവും വിനീതന്‍റെ പരമ്പരയിലെ മഹാത്മാവുമായ സയ്യിദുല്‍ ആരിഫീന്‍ അഹ്മദുല്‍ കബീര്‍ രിഫാഈ (റ) യുടെ ചരിത്രങ്ങളും വചനങ്ങളും വിവിധ രചനകളിലായി ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അതില്‍ ചില വചനങ്ങള്‍ ഉപസംഹാരമായി ഇവിടെ ഉദ്ധരിക്കുന്നു.
രിഫാഈ ഉദ്ബോധനങ്ങള്‍
മഹാന്മാരാമായ സൂഫീവര്യന്മാര്‍ക്ക് അല്ലാഹു കനിഞ്ഞ രുളിയ വിശിഷ്ട അനുഗ്രഹങ്ങള്‍ അവര്‍ വിവരിക്കും. എന്നാല്‍ ശരീഅത്തിന്‍റെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. കാരണം ഓരോ വാചകത്തിനും കര്‍മ്മത്തിനും അല്ലാഹുവിങ്കല്‍ ചില നിയമാതിര്‍ത്തികളുണ്ടെന്ന് അവര്‍ക്ക് നന്നായി അറിയാം. വിലായത്ത് ലഭിച്ചാലുടന്‍ ഞാന്‍ ഏറ്റവും വലിയ രക്ഷിതാവാണെന്ന് വാദിക്കാന്‍ വിലായത്ത് എന്നത് ഫിര്‍ഔന്‍-നംറൂദുകളുടെ ഗുണമല്ല. ഞാന്‍ രാജാവല്ല, അടിമയിരിക്കുന്നതുപോലെ ഇരിക്കുന്നു എന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മഹത്ഗുണമാണ് വിലായത്ത്.
ബാഹ്യപ്രകടനങ്ങള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും ഔലിയാക്കളുമായി ഒരു ബന്ധവുമില്ല. ഇഹലോകത്ത് പൊങ്ങ ച്ചങ്ങളുമായി നടന്നവര്‍ പരലോകത്ത് നല്ലവരില്‍ നിന്നും മാറിനില്‍ക്കാന്‍ അല്ലാഹു കല്പിക്കുന്നതാണ്. "ജന ങ്ങ ളെ, നിങ്ങള്‍ എല്ലാവരും അല്ലാഹുവിലേക്ക് യാചകരാണ്" എന്ന ആയത്ത് അനുസരിച്ച് ജീവിക്കുന്നവരാണ് അല്ലാഹുവിന്‍റെ ഉത്തമ ദാസന്മാര്‍.
എല്ലാ വിഷയങ്ങളിലും അല്ലാഹുവിനോട് സഹായമിരക്കുക. ബുദ്ധിയുള്ളവന്‍ ആവശ്യങ്ങളുമായി അധികാരികളുടെ അരികില്‍ പോകാറില്ല. അവന്‍റെ കാര്യങ്ങളെല്ലാം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. എല്ലാ ആവശ്യങ്ങളും അവന്‍ അല്ലാഹുവിനോട് മാത്രം ഇരക്കുന്നതും സഹായം തേടുന്നതുമാണ്. ഞാന്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങ ള്‍ മാത്രമേ നിങ്ങളോട് പറയാറുള്ളൂ. അത്കൊണ്ട് പറയാന്‍ എളുപ്പമാണ്, പ്രവര്‍ത്തിക്കാന്‍ പ്രയാസവുമാണ് എന്ന് നിങ്ങള്‍ക്ക് പറയാന്‍ അവസരമില്ല. പ്രഭാഷണങ്ങളും അധ്യാപനങ്ങളും നടത്തുന്നവരില്‍ നിന്നും അല്ലാഹുവിന്‍റെ വചനങ്ങളും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഉപദേശങ്ങളും നീതിമാന്മാരായ പണ്ഡിതരുടെ വാക്യങ്ങളും സ്വീകരിക്കുക. ഇതല്ലാത്തതെല്ലാം വലിച്ചെറിയുക. വിശിഷ്യാ പുത്തന്‍കാര്യങ്ങളെ അവരുടെ മുഖത്തേക്കെറിയുക. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മാര്‍ഗ്ഗത്തിനെതിരായ കാര്യങ്ങ ള്‍ സൂക്ഷിക്കുക.
മര്യാദകള്‍ മുറുകെ പിടിക്കുക. വിശിഷ്യാ, അല്ലാഹുവിനോടുള്ള പ്രധാന മര്യാദയായ അവനെകുറിച്ചുള്ള ധ്യാനം നിലനിര്‍ത്തുക. ഒരു നേരവും അവനില്‍ നിന്നും വിസ്മൃതനാകരുത്. ലക്ഷ്യം കരസ്ഥമാക്കാനുള്ള കവാടം മര്യാദയാണെന്ന് മനസ്സിലാക്കുക. സഈദിബ്നു മുസ്വയ്യബ് (റ) പ്രസ്താവിക്കുന്നു: അല്ലാഹുവിനോടുള്ള കടമകള്‍ അറിയാതിരിക്കുകയും വിധിവിലക്കുകള്‍ പാലിക്കാതിരിക്കുകയും ചെയ്യാത്തവന്‍ അല്ലാഹുവിനോടുള്ള മര്യാദയില്‍ നിന്നും കാതങ്ങള്‍ അകന്നവനാണ്.
അല്ലാഹു അറിയിക്കുന്നു: അറിവുള്ളവന്‍ മാത്രമാണ്
അല്ലാഹുവിനെ ഭയക്കുന്നത്. (ഫാത്വിര്‍ 28). അതെ, അല്ലാഹുവിനോടുള്ള കടമകള്‍ ഉണരുകയും, അവനില്‍ എല്ലാം ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ ജ്ഞാനികള്‍.
ഹസന്‍ ബസ്വരി (റ) പറയുന്നു: ദീനീവിജ്ഞാനം കരസ്ഥമാക്കലും ഭൗതികതാല്പര്യങ്ങള്‍ കുറയ്ക്കലും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിക്കലുമാണ് പ്രധാനമര്യാദകള്‍.!
സഹ്ല്‍ (റ) ഉണര്‍ത്തുന്നു: മര്യാദകളിലൂടെ മനസ്സിനെ ശരിയാക്കുന്നവന്‍ ഉദ്ദേശശുദ്ധിയോടെ അല്ലാഹുവിനെ ആരാധിക്കുന്നതാണ്. അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാര്‍ ഗുരുനാഥന്മാരെ ആദരിക്കും. അവരുടെ മനസ്സില്‍ വെറുപ്പുണ്ടാക്കുന്നവരെ അല്ലാഹു പ്രയാസ-പ്രശ്നങ്ങളില്‍ കുടുക്കുന്നതാണ്.
മുതിര്‍ന്നവരെ സേവിക്കുക, സമപ്രായക്കാരോട് സഹാനുഭൂതി പുലര്‍ത്തുക, താഴ്ന്നവരോട് കരുണ കാട്ടുക. ഇറാഖ് പ്രദേശം മഹാന്മാരുടെ കേന്ദ്രമായിരുന്നു. അവരെല്ലാവരും അല്ലാഹുവിലേക്ക് യാത്രയായിക്കഴിഞ്ഞു. അല്ലാഹുവിനെ ഓര്‍ത്ത് ആ മഹാത്മാക്കളെ പഠിക്കുകയും അവരെ പിന്‍പറ്റുകയും അവരുടെ മഹല്‍ഗുണങ്ങള്‍ ഉണ്ടാക്കിയെടുത്ത് ഉത്തമപിന്‍ഗാമികളാവുകയും അവരുടെ മാര്‍ഗം പ്രചരിപ്പിക്കുകയും ചെയ്യുക.
"അവര്‍ക്ക് ശേഷം നമസ്കാരം പാഴാക്കുകയും വികാരേച്ഛകള്‍ പിന്‍പറ്റുകയും ചെയ്യുന്ന പിന്‍ഗാമികളുണ്ടായി.' എന്ന വചനത്തിന്‍റെ പുലര്‍ച്ചയായി നാം ആകാതിരിക്കുക. നന്മകളില്‍ പിന്നിലായിക്കൊണ്ട് നാളെ നാണംകെടേണ്ടിവരുന്ന അവസ്ഥയില്‍ നിന്നും രക്ഷപ്പെടുക. നമ്മുടെ ഓരോ നിമിഷവും വളരെ അമൂല്യമാണ്. സമയത്തെ നശിപ്പിക്കാതെ സൂക്ഷിക്കുക. സമയം പാഴാക്കരുത്. അത് ശരിയാംവിധം ചിലവാക്കാതെ പാഴാക്കിയാല്‍ നമ്മെ അത് പിഴപ്പിക്കുന്നതാണ്. അത്തരം മനുഷ്യരുടെമേല്‍ പിശാച് അധികാരിയാകുന്നതാണ്.
ഉപസംഹാരം
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്റഫ് അലി ത്ഥാനവി (റഹ്)
ഉപസംഹാരമായി മൂന്ന് മഹാന്മാരുടെ സാരസമ്പൂര്‍ണ്ണമായ വസ്വിയ്യത്തുകള്‍ ഉദ്ധരിക്കുകയാണ്:
ഇമാം ഖുശൈരി (റഹ്) യുടെ വിലയേറിയ വസ്വിയ്യത്തുകള്‍:
ആദ്യമായി അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ വിശ്വാസ-ആദര്‍ശങ്ങള്‍ക്ക് അനുസരിച്ച് വിശ്വാസം നന്നാക്കുക. ശേഷം മദ്റസയില്‍ താമസിച്ചുകൊണ്ടോ പണ്ഡിതന്മാരുമായി സഹവസിച്ചുകൊണ്ടോ ആവശ്യാനുസൃതം വിജ്ഞാനം കരസ്ഥമാക്കുക.
അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയങ്ങളില്‍ സൂക്ഷ്മത കൈക്കൊള്ളുക. പാപങ്ങളില്‍ നിന്നും നിഷ്കളങ്കമായി തൗബ ചെയ്യുക. സത്യത്തിന്‍റെ വക്താക്കളെ തൃപ്തിപ്പെടുത്തുക. സമ്പത്ത്-സ്ഥാനങ്ങളുമായുള്ള ബന്ധം ഒഴിവാക്കുക.
ശൈഖ് പറയുന്നതിന് എതിര് പ്രവര്‍ത്തിക്കരുത്. അദ്ദേഹത്തെ വിമര്‍ശിക്കുകയും അരുത്. ആന്തരിക അവസ്ഥകള്‍ ശൈഖിനോട് മറച്ചുവെക്കരുത്. മറ്റുള്ളവരോട് പ്രകടിപ്പിക്കുകയും അരുത്. ശൈഖിന്‍റെ വിഷയത്തില്‍ വല്ല വീഴ്ച്ചയും ഉണ്ടായാല്‍ ഉടനടി മാപ്പിരക്കുക. തെറ്റുകള്‍ സമ്മതിക്കുക. ദുര്‍വ്യാഖ്യാനം പാടില്ല.
അത്യാവശ്യമില്ലാതെ യാത്ര ചെയ്യരുത്. അധികം ചിരിക്കരുത്. ആരുമായും വഴക്കുണ്ടാക്കരുത്. കൂട്ടുകാരോട് അസൂയ പുലര്‍ത്തരുത്. സ്ത്രീകളുടെയും കുട്ടികളുടെയും സഹവാസം ഒഴിവാക്കുക. അവരോട് തുറന്ന് ഇടപഴകാനും പാടില്ല.
പടച്ചവനുമായി ഉറച്ചബന്ധം ഉണ്ടാകുന്നതുവരെ ആരെയും ശിഷ്യനാക്കരുത്. ശരീഅത്തിന്‍റെ മര്യാദകള്‍ വളരെ ശ്രദ്ധിക്കുക. ഇബാദത്തുകളിലും ത്യാഗങ്ങളിലും അലസത കാട്ടരുത്. ഏകാന്തതയില്‍ കഴിയുക. ആളുകള്‍ക്കിടയിലാണെങ്കില്‍ സേവകനാവുക. എല്ലാവരേക്കാളും താഴ്ന്നവനായി കാണുക. ഭൗതിക സ്നേഹികളില്‍ നിന്നും അകന്നുകഴിയുക.
മൗലാനാ ഷാഹ് വലിയുല്ലാഹി ദഹ്ലവി (റഹ്) യുടെ സാരസമ്പൂര്‍ണ്ണമായ വസ്വിയ്യത്തുകള്‍:
അത്യാവശ്യവും ദീനീ നന്മയും ഇല്ലാതെ സമ്പന്നരോട് സഹവസിക്കരുത്. വിവരം കെട്ട സൂഫികള്‍, വിവരമില്ലാത്ത ഇബാദത്തുകാര്‍, കടുത്ത സ്വഭാവക്കാരായ പണ്ഡിതര്‍, പണ്ഡിതരോട് ശത്രുത പുലര്‍ത്തുന്നവര്‍, തര്‍ക്ക വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്നിവരില്‍ നിന്നും അകന്നുകഴിയുക.
അറിവും തസ്വവ്വുഫുമായി ബന്ധമുള്ളവരും ഭൗതിക താല്‍പ്പര്യം ഇല്ലാത്തവരും അല്ലാഹുവിന്‍റെ ദിക്റിനെയും സുന്നത്തിനെയും സ്നേഹിക്കുന്നവരുമായ മഹത്തുക്കളുടെ സഹവാസത്തില്‍ കഴിയുക.
മറ്റ് മദ്ഹബുകളെയും ത്വരീഖത്തുകളെയും താഴ്ത്താതെ സ്വന്തം മദ്ഹബ് അനുസരിച്ച് കഴിയുക. ചിലര്‍ ഹനഫി മദ്ഹബാണ് അല്ലെങ്കില്‍ ശാഫിഈ മദ്ഹബാണ് ഏറ്റവും ഉത്തമമെന്നും, ചിശ്തിയ്യാ ത്വരീഖത്താണ് അല്ലെങ്കില്‍ നഖ്ശബന്ദി ത്വരീഖത്താണ് മെച്ചമെന്നും വാദിക്കാറുണ്ട്. ഇതെല്ലാം വിവരക്കേടാണ്.
അവസ്ഥക്ക് മാറ്റം വന്നതിനാലോ വ്യാഖ്യാനത്തിന്‍റെ പേരിലോ നമുക്ക് എതിരായ കാര്യം ആരെങ്കിലും ചെയ്യുന്നത് കണ്ടാല്‍ അവരെ വിമര്‍ശിക്കരുത്. എന്നാല്‍ അവരെ അനുകരിക്കുകയും അരുത്.!
ശൈഖ് അല്‍ ഹാജ് മുഹമ്മദ് ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി (റഹ്) യുടെ സാരസമ്പൂര്‍ണ്ണമായ വസ്വിയ്യത്തുകള്‍:
അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്‍റെ വിശ്വാസ-ആദര്‍ശങ്ങള്‍ പഠിച്ച് പകര്‍ത്തുക. ആര്‍ത്തി, ദുര്‍മോഹം, കോപം, കളവ്, പരദൂഷണം, പിശുക്ക്, അസൂയ, ലോകമാന്യത, അഹന്ത, പക, എന്നീ ദു:സ്വഭാവങ്ങള്‍ ദൂരീകരിക്കുക.
സഹനത, നന്ദി, ആത്മ സംതൃപ്തി, അറിവ്, ഉറച്ച വിശ്വാസം, അല്ലാഹുവില്‍ അവലംബം, പടച്ചവനെ ഭരമേല്‍പ്പിക്കുക, വിധിയില്‍ തൃപ്തി എന്നീ സല്‍ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുക.
ശരീഅത്തിനെ പാലിക്കുന്നതില്‍ വളരെ ശ്രദ്ധ പുലര്‍ത്തുക. പാപങ്ങള്‍ വല്ലതും ഉണ്ടായാല്‍ തൗബ ചെയ്യുകയും നന്മകളിലൂടെ പരിഹരിക്കുകയും ചെയ്യുക. നമസ്കാരം ജമാഅത്തായി കൃത്യസമയത്ത് നിര്‍വ്വഹിക്കുക. അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്നും ഒരു സമയവും അശ്രദ്ധനാകരുത്. ദിക്റിലൂടെ രസാനുഭൂതിയുണ്ടായാല്‍ നന്ദി രേഖപ്പെടുത്തുക. കശ്ഫ്-കറാമത്തുകള്‍ തേടിക്കൊണ്ട് നടക്കരുത്.
തസ്വവ്വുഫുമായി ബന്ധപ്പെട്ട നമ്മുടെ അവസ്ഥകള്‍ മറ്റുള്ളവരോട് പറയരുത്. ദുന്‍യാവിനെയും വസ്തുക്കളെയും മനസ്സില്‍ നിന്നും ഒഴിവാക്കുക. ശരീഅത്തിന് വിരുദ്ധമായ സൂഫിനാമധാരികളില്‍ നിന്നും അകന്നുകഴിയുക. ജനങ്ങളോട് ആവശ്യത്തിന് മാത്രം ബന്ധപ്പെടുക. സല്‍സ്വഭാവത്തോടെ വര്‍ത്തിക്കുക. എല്ലാവരേക്കാളും താഴ്ന്നവനായി കാണുക. വിമര്‍ശന സ്വഭാവം ഒഴിവാക്കുക. മയത്തോടെ സംസാരിക്കുക. നിശബ്ദതയും ഏകാന്തതയും പതിവാക്കുക. സമയനിഷ്ട പാലിക്കുക. പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് മനസ്സില്‍ ഇടം നല്‍കരുത്. സംഭവിച്ചതെല്ലാം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുമാണെന്ന് മനസ്സിലാക്കുക. അല്ലാഹു അല്ലാത്തവരെക്കുറിച്ചുള്ള ചിന്ത വെടിയുക. ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുക. നിയ്യത്ത് നിഷ്കളങ്കമാക്കുക. ആഹാര-പാനീയങ്ങളില്‍ മിതത്വം പുലര്‍ത്തുക. അലസത ഉണ്ടാകുന്ന നിലയില്‍ വര്‍ദ്ധനവോ ബലഹീനത സംഭവിക്കുന്ന നിലയില്‍ കുറവോ വരുത്തരുത്.
അനുവദനീയമായ സമ്പാദ്യം ഉത്തമമാണ്. അല്ലാഹുവില്‍ പരിപൂര്‍ണ്ണ അവലംബമുണ്ടെങ്കില്‍ സമ്പാദ്യം ഒഴിവാക്കാവുന്നതാണ്. പക്ഷേ ആരോടും പ്രതീക്ഷയും ഭയവും പുലര്‍ത്തരുത്. അല്ലാഹുവിന്‍റെ പൊരുത്തത്തെ സര്‍വ്വതാ തേടിക്കൊണ്ടിരിക്കുക. അനുഗ്രഹങ്ങളില്‍ നന്ദി രേഖപ്പെടുത്തുക. ദാരിദ്ര-ദു:ഖങ്ങളില്‍ മനസ്സ് ഇടുങ്ങരുത്. ബന്ധുമിത്രങ്ങളോട് മയത്തോടെ വര്‍ത്തിക്കുക. അവരുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കുക. അവരുടെ ന്യായങ്ങള്‍ അംഗീകരിക്കുക. പരദൂഷണവും ദൂശ്യം തേടലും ഒഴിവാക്കുക. സ്വന്തം തെറ്റുകുറ്റങ്ങള്‍ നിരീക്ഷിക്കുക. ആരുമായും തര്‍ക്കം പാടില്ല. അതിഥികളെയും യാത്രികരെയും സഹായിക്കുക. സാധുക്കള്‍, പണ്ഡിതര്‍, സല്‍ക്കര്‍മ്മികള്‍ എന്നിവരുടെ സഹായം തെരഞ്ഞെടുക്കുക. ആത്മ സംതൃപ്തിയും മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കലും പതിവാക്കുക. വിശപ്പും ദാഹവും പതിവാക്കുക. ചിരി കുറക്കുക. കരച്ചില്‍ അധികരിപ്പിക്കുക. അല്ലാഹുവിന്‍റെ ശിക്ഷയും ധന്യതയും ഓര്‍ത്ത് ഭയന്നുകഴിയുക.
മരണത്തെ സദാ സമയവും ഓര്‍ക്കുക. ദിവസവും കര്‍മ്മങ്ങള്‍ വിചാരണ ചെയ്യുക. നന്മയില്‍ നന്ദി രേഖപ്പെടുത്തുക. തിന്മയില്‍ നിന്നും തൗബ ചെയ്യുക. സത്യം പറയലും ഹലാല്‍ കഴിക്കലും അടയാളമാക്കുക. ശരീഅത്തിന് വിരുദ്ധമായ സദസ്സുകളില്‍ പോകരുത്. വിവരക്കേ ടിന്‍റെ ആചാരങ്ങളില്‍ നിന്നും മാറി നില്‍ക്കുക.
ലജ്ജ, മിതഭാഷ്യം, രഞ്ചിപ്പ്, സല്‍ക്കര്‍മ്മം, നല്ല പെരുമാറ്റം, വിനയം എന്നിവ മുറുകെ പിടിക്കുക. ഇവയില്‍ അഹങ്കരിക്കരുത്. ഔലിയാഇന്‍റെ മസാറുകള്‍ സന്ദര്‍ശിച്ച് പ്രയോജനം നേടുക. ഇടയ്ക്കിടെ പൊതുജനങ്ങളുടെ ഖബ്ര്‍സ്ഥാനുകളില്‍ പോയി സവാബ് എത്തിച്ചുകൊടുക്കുക. ശൈഖിനോടുള്ള മര്യാദയും അനുസരണയും നിലനിര്‍ത്തുക. എപ്പോഴും അടിയുറപ്പിന് ദുആ ഇരന്നുകൊണ്ടിരിക്കുക.!
മുനാജാത്ത്
അല്ലാഹുവേ, സര്‍വ്വലോക പരിപാലകനായ നിനക്ക് സര്‍വ്വ സ്തുതികളും സമര്‍പ്പിക്കുന്നു. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത് - സലാമുകള്‍ വര്‍ഷിപ്പിക്കേണമേ.! മുഴുവന്‍ സ്വഹാബത്തിനെയും തിരു കുടുംബത്തെയും മുന്‍ഗാമികളായ സര്‍വ്വ മഹത്തുക്കളെയും അനുഗ്രഹിക്കേണമേ.! അല്ലാഹുവേ, ഞാന്‍ നിന്നോട് താണുകേണ് അപേക്ഷിക്കുന്നു, ഒന്നുമില്ലാത്ത എന്‍റെ ആശ്രയം നീ മാത്രമാണ്. അല്ലാഹുവേ, നിന്‍റെ വലിയ അനുഗ്രഹത്താല്‍ മഹാന്മാരായ സൂഫിവര്യന്മാരുടെ പരമ്പരയുമായി എനിക്ക് ബന്ധം നല്‍കി. ഈ ബന്ധം നന്നാക്കുകയും നിലനിര്‍ത്തുകയും ഇരുലോകത്തും പ്രയോജന പ്രദമാക്കുകയും ചെയ്യേണമേ.!
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി
മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി ഹിജ്രി 1382
മൗലാനാ അബ്ദുര്‍റഹീം റായ്പൂരി 1337
അല്ലാമാ റഷീദ് അഹ്മദ് ഗംഗോഹി 1323
അല്‍ ഹാജ് ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി 1317
ഹസ്റത്ത് മിയാന്‍ജി നൂര്‍ മുഹമ്മദ് 1274
ശൈഖ് അബ്ദുല്‍ ബാരി 1226
ശാഹ് അബ്ദുല്‍ ഹാദി 1190
ശൈഖ് അസീസുദ്ദീന്‍ 1170
ശൈഖ് മുഹമ്മദ് മക്കി
ശൈഖ് സയ്യിദ് മുഹമ്മദ് 1021
ശൈഖ് മുഹിബ്ബുല്ലാഹ് 1054
ശൈഖ് അബൂസഈദ് 1040
ഹസ്റത്ത് നിസാമുദ്ദീന്‍ ഉമരി 1024
ശൈഖ് ജലാലുദ്ദീന്‍ 990
ശൈഖ് അബ്ദുല്‍ ഖുദ്ദൂസ് 944
ശൈഖ് മുഹമ്മദ് 898
ശൈഖ് ആരിഫ് 888
ശൈഖ് അബ്ദുല്‍ ഹഖ് 836
ശൈഖ് ജലാലുദ്ദീന്‍ 765
ശൈഖ് ശംസുദ്ദീന്‍ 715
ശൈഖ് അലാഉദ്ദീന്‍ 690
ശൈഖ് ഫരീരുദ്ദീന്‍ ശകര്‍ഗഞ്ച് (ഫരീദ് ഔലിയ) 624
ഖാജാ ഖുതുബുദ്ദീന്‍ 634
ഖാജാ മുഈനുദ്ദീന്‍ 632
ഖാജാ ഉസ്മാന്‍ ഹാറൂനി 617
ശൈഖ് ശരീഫ് 580
ശൈഖ് മൗദൂദ് 527
ശൈഖ് അബൂയൂസുഫ് 459
ശൈഖ് മുഹമ്മദ് 411
ശൈഖ് അബൂ അഹ്മദ് 355
ശൈഖ് അബൂഇസ്ഹാഖ് 329
ശൈഖ് മുംഷാദ് 297
ശൈഖ് ഖുബൈറ 287
ശൈഖ് ഹുദൈഫ 202
ശൈഖ് ഇബ്റാഹീം അദ്ഹം
ഇമാം ഫുസൈലിബ്നു ഇയാസ് 187
ഖാജാ അബ്ദുല്‍ വാഹിദ് 170
ഇമാം ഹസന്‍ ബസ്വരി 110
ഈ മഹാന്മാര്‍ വഴി സയ്യിദുനാ അലിയ്യുല്‍ മുര്‍തളാ (റ) യിലേക്കും സര്‍വ്വ സ്വഹാബി വര്യന്മാരിലേക്കും അവരിലൂടെ ഇരുലോക നായകന്‍ മുഹമ്മദ് മുസ്തഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലേക്കും എത്തിച്ചേരാന്‍ കഴിഞ്ഞു.
അല്ലാഹുവേ, ഈ മഹാന്മാരുടെ ഉന്നത ഗുണങ്ങള്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അവരോടുള്ള സ്നേഹം കൊണ്ട് നീ ഉതവി നല്‍കേണമേ.! എന്‍റെ മനസ്സിനെ പാപത്തിന്‍റെ ഇരുളുകളില്‍ നിന്നും രക്ഷിച്ച് മഅ്രിഫത്തുകൊണ്ട് പ്രകാശിപ്പിക്കേണമേ.! നിന്നോടുള്ള സ്നേഹം നല്‍കേണമേ.! നിന്നെക്കുറിച്ചുള്ള ധ്യാനം നല്‍കേണമേ.! പാപങ്ങളില്‍ നിന്നും രക്ഷിച്ച് നേര്‍വഴിയില്‍ ഉറപ്പിക്കേണമേ.! ഇരുലോകത്തും അന്തസ്സ് നല്‍കേണമേ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള സ്നേഹം നല്‍കേണമേ.! നിന്നിലേക്ക് അടുപ്പിക്കുന്ന സര്‍വ്വകാര്യങ്ങളോടും സ്നേഹം നല്‍കേണമേ.! എന്നെ സൗഭാഗ്യവാന്‍ ആക്കേണമേ.! ഇരുലോകത്തും സന്തോഷം നല്‍കേണമേ.! നിന്നോടുള്ള സ്നേഹത്തിലൂടെ അന്തസ്സുള്ളവനാക്കേണമേ.! ജീവിത വിശുദ്ധി നല്‍കേണമേ.! പ്രവാചക ഗുണങ്ങള്‍ കൊണ്ട് എന്‍റെ ആത്മാവിനെ വിശുദ്ധമാക്കേണമേ.! ശരീഅത്തില്‍ ഉറപ്പിച്ച് നിറുത്തുകയും മഅ്രിഫത്ത് നല്‍കുകയും ചെയ്യേണമേ.! സത്യസരണിയിലൂടെ സഞ്ച രിപ്പിക്കേണമേ.! ഇരുലോകത്തും മഹത്വങ്ങള്‍ നല്‍കേണമേ.! ദീനിന്‍റെ പ്രകാശം കനിയേണമേ.! സഹനത നല്‍കേണമേ.! നിന്നോടുള്ള സ്നേഹത്തില്‍ യാത്രകള്‍ ചെയ്യാന്‍ തുണക്കേണമേ.! നിന്നോടുള്ള സ്നേഹപാതയില്‍ മരിക്കാന്‍ ഭാഗ്യം തരേണമേ.! മനസ്സിനും പിശാചിനും എതിരില്‍ സഹായിക്കേണമേ.! ലജ്ജാശീലം നല്‍കേണമേ.! ദിക്റിലൂടെ ജീവന്‍ കനിയേണമേ.! നീയുമായി ഇണക്കം നല്‍കേണമേ.! നിന്നോടുള്ള അനുരാഗവും വിജ്ഞാനവും നല്‍കേണമേ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള സ്നേഹാദരവുകള്‍ നല്‍കേണമേ.! എന്‍റെ തിന്മകളെ നന്മകളാക്കി മറിക്കേണമേ.! ദീനിനെപ്പറ്റിയുള്ള ചിന്തയും ദു:ഖവും കനിയേണമേ.! നിന്‍റെ ധ്യാനം കൊണ്ട് എന്‍റെ മനസ്സിനെ അലങ്കരിക്കേണമേ.! എനിക്ക് ഉള്‍ക്കാഴ്ച്ച കനിഞ്ഞരുളേണമേ.! കരയുന്ന കണ്ണുകള്‍ നല്‍കേണമേ.! സുഖാഢംബരങ്ങളോട് അകല്‍ച്ച നല്‍കേണമേ.! നന്മയില്‍ നിന്നും അകറ്റുന്ന കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ.! തൗഹീദില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ.! എന്‍റെ എല്ലാ കാര്യങ്ങളും നന്നാക്കിത്തരേണമേ.! വിജ്ഞാനം നല്‍കി അനുഗ്രഹിക്കേണമേ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സാമീപ്യം നല്‍കേണമേ.! നിന്‍റെ തിരുദര്‍ശനം കനിഞ്ഞരുളേണമേ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment