ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും സമുന്നത വ്യക്തിത്വവുമായ മൗലാനാ സയ്യിദ് മുഹമ്മദ് വലിയ്യ്
റഹ് മാനിയുടെ ഈ കത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതും നമുക്കെല്ലാം അല്ലാഹു നല്‍കിയ വലിയൊരു അവസരവുമാണ്. പ്രത്യേകിച്ചും നമ്മുടെ ധാരാളം വനിതാ സ്ഥാപനങ്ങള്‍ ഇന്ന് സജീവമായിട്ടുണ്ട്. കൂടാതെ അവിടെ കൂടുതലോ കുറച്ചോ പഠിച്ച നിരവധി സഹോദരിമാരും നമുക്കിടയിലുണ്ട്. അവര്‍ക്ക് ഈ വിഷയങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത് അവരെ കര്‍മ്മ രംഗത്തേക്ക് ഇറക്കല്‍ പുണ്യകര്‍മ്മം മാത്രമല്ല, വലിയൊരു ബാധ്യത കൂടിയാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് വലിയധികം വിനയത്തോടെ അപേക്ഷിക്കുന്നു. ഈ വിഷയത്തില്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ സന്നദ്ധരുമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
http://swahabainfo.blogspot.com/2018/03/blog-post_24.html?spref=tw
ബഹുമാന്യരെ,
ക്ഷേമമാശംസിക്കുന്നു.
ഇസ് ലാഹെ മുആശറ (സാമൂഹ്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍) സമുദായത്തിന്‍റെ വലിയൊരു ബാധ്യതയാണ്.
വിശ്വാസം, ആരാധന, പരസ്പര ബന്ധങ്ങള്‍, ഇടപാടുകള്‍,
സ്വഭാവങ്ങള്‍ മുതലായ
ഇസ് ലാമിക അദ്ധ്യാപനങ്ങള്‍ സമുദായത്തിലെ ഓരോ അംഗങ്ങള്‍ക്കും പഠിപ്പിക്കലും അതിലേക്ക് പ്രേരിപ്പിക്കലുമാണ്
ഇസ് ലാഹെ മുആശറ കൊണ്ടുള്ള ഉദ്ദേശം. വിശിഷ്യാ,
പരസ്പര ബന്ധങ്ങളില്‍പ്പെട്ട വൈവാഹിക ബന്ധം നന്നാക്കാന്‍ പരിശ്രമിക്കേണ്ടത് കാലഘട്ടത്തിന്‍റെ വലിയൊരു ആവശ്യം കൂടിയാണ്.
ഈ വിഷയത്തില്‍ എല്ലാവരും പങ്കെടുക്കേണ്ടതും എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്നതുമാണെങ്കിലും സ്ത്രീ ജനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും അതിലൂടെ വലിയ ഗുണഫലങ്ങള്‍ ഉളവാകുമെന്നും അനുഭവത്തിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുന്നു.
ആകയാല്‍ ഓരോ പ്രദേശങ്ങളിലും
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വനിതാ വിംഗിന്‍റെ മേല്‍നോട്ടത്തില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന ക്രമങ്ങളനുസരിച്ച് സ്തീകള്‍ക്കിടയില്‍ സ്ത്രീകള്‍ തന്നെ സാമൂഹ്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അവസ്ഥയുണ്ടാകണമെന്നും, ഈ വിഷയത്തില്‍ അല്ലാഹു കഴിവും യോഗ്യതയും നല്‍കിയ സഹോദരിമാര്‍ മുന്നോട്ട് വരണമെന്നും വിനയപുരസ്സരം താല്പര്യപ്പെടുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.!
-മൗലാനാ സയ്യിദ് മുഹമ്മദ് വലിയ്യ് റഹ് മാനി
(ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
ഞങ്ങള്‍ ഇസ്ലാമിക ശരീഅത്തില്‍ വിശ്വസിക്കുന്നു,
രാഷ്ട്രപതിയുടെ പ്രസ്താവന പിന്‍വലിക്കുക,
മുത്വലാഖ് ബില്‍ പിന്‍വലിക്കുക.!
-ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
http://swahabainfo.blogspot.com/2018/02/blog-post_2.html?spref=tw
വിവാഹ പ്രായ പരിധിയും
ഇസ് ലാമിക ശരീഅത്തും.!
-മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
(സെക്രട്ടറി, ആള്‍ ഇന്ത്യാ പേഴ്സണല്‍ ലാ ബോര്‍ഡ്)
http://swahabainfo.blogspot.com/2018/02/blog-post_21.html?spref=tw
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ
26-)ം സമ്മേളനം.!
(2018 ഫെബ്രുവരി 11 -ഹൈദരാബാദ്)
http://swahabainfo.blogspot.com/2018/02/26-2018-11.html?spref=tw
ത്വലാഖ് (വിവാഹമോചനം):
എപ്പോള്‍.? എങ്ങിനെ.?
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
http://swahabainfo.blogspot.com/2018/02/blog-post_48.html?spref=tw
No comments:
Post a Comment