Monday, March 26, 2018

അല്‍ ഹസന്‍ വാര്‍ഷികപ്പതിപ്പ് 2018

അല്‍ ഹസന്‍ വാര്‍ഷികപ്പതിപ്പ് 2018 
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 
നിങ്ങള്‍ക്കും
പ്രാസംഗികനാകാം.!
http://swahabainfo.blogspot.com/2018/03/2018_26.html?spref=tw   സര്‍ഗശേഷിയും പ്രതിഭാവിലാസവും ഖനി പോലെയാണ്. ഖനനം ചെയ്ത് സ്ഫുടമാക്കുന്നത് വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ മാനസ മലഞ്ചെരിവിന്‍റെ കാണാപ്പുറങ്ങളില്‍ അന്തിയുറങ്ങുന്നു. പ്രതിഭയുടെ പോഷണം എളുപ്പമല്ല. പരാജയപ്പെട്ടാലും പിന്മാറാതെ ഉറച്ചുനില്‍ക്കണമെങ്കില്‍ നല്ല ക്ഷമ വേണം. പ്രസംഗം നന്നാകണമെങ്കില്‍, ആ രംഗത്ത് ശോഭിക്കാനും വിജയിക്കാനുമുള്ള അടങ്ങാത്ത അഭിനിവേശം അത്യാവശ്യമാണ്. പ്രസംഗ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സഹായിയാണ് ഈ കൃതി.!
 തൗഹീദ്, ശിര്‍ക്ക്, ഹജ്ജ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍, സദാചാരം,
ഇസ് ലാമിക പാഠം, ഹിജ്റ തുടങ്ങിയ പഠനാര്‍ഹമായ വിഷയങ്ങള്‍, അന്ത്യ പ്രവാചകത്വത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്ന ഖാദിയാനിസം പോലുള്ള പ്രതിരോധാത്മക വിഷയങ്ങള്‍, ഇസ്ലാമോഫോബിയ, ഇസ് ലാം പ്രചരിച്ചത് വാള് കൊണ്ടോ.? തുടങ്ങി പൊതുജനത്തിന്‍റെ ഉറക്കം കെടുത്തുന്ന വിവാദ വിഷയങ്ങള്‍... സര്‍വ്വതും സമഗ്രമായി സമ്മേളിച്ച ഈ സാഹിത്യ രചന, പ്രഭാഷണ കുതുകികള്‍ക്ക് എന്നുമൊരു വഴിവിളക്കാണ്.!
തയ്യാറാക്കിയത് :  
- മുഹമ്മദ് ഹാദിഖ് ബിന്‍ ഹൈദര്‍ 

അല്‍ ഹസന്‍ വാര്‍ഷികപ്പതിപ്പ് 2018 
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 
http://swahabainfo.blogspot.com/2018/03/2018.html?spref=tw

സമ്പൂര്‍ണ്ണവും സരളവുമാണ് ഇസ് ലാം. 
ഇസ് ലാം വിഭാവനം ചെയ്യുന്ന നിയമ വ്യവസ്ഥിതിയുടെ അടിസ്ഥാനം ഖുര്‍ആന്‍-ഹദീസ്-ഖിയാസ്-ഇജ്മാഅ് എന്നിവയാണ്. ഇവ നിയമ നിര്‍മ്മാണത്തിന് അടിസ്ഥാനമാക്കാന്‍ ഒരു നിലയ്ക്കും അനുയോജ്യമല്ലായെന്ന് സ്ഥിരപ്പെട്ടാല്‍ ഇസ്ലാമിന്‍റെ വേരറുക്കല്‍ വളരെ എളുപ്പമാണെന്ന് മനസ്സിലാക്കിയ ഇസ് ലാമിന്‍റെ ബന്ധവൈരികള്‍ അതിനായുള്ള കഠിനയത്നം തുടങ്ങിയിട്ട് ശതകങ്ങളേറെയായി. ഇത്തരം വികലചിന്താഗതിക്കാരുടെ ചര്‍ച്ചാവിഷയങ്ങളായ 
പരിശുദ്ധ ഖുര്‍ആന്‍  അമാനുഷികമോ.? 
ഇസ് ലാമിക സാമ്പത്തിക വ്യവസ്ഥ ആധുനികതയ്ക്ക് നിരക്കാത്തതോ.? 
തഖ് ലീദ് അന്ധമായ അനുകരണമോ.? 
ഖിയാസ് പ്രാമാണികമോ.? 
തുടങ്ങിയ ചര്‍ച്ചാവിഷയങ്ങളുടെ വിശകലനമാണീ രചന.! 
അത്യന്തം ചിന്തനീയവും പഠനാര്‍ഹവുമായ അവതരണം.! 
തയ്യാറാക്കിയത് : 
അബ്ദുല്ലാഹ് ബിന്‍ ഹാശിം മൗലവി തലനാട് 

AL JAMI’ATHUL HASANIYYA 
Kayamkulam, Alappuzha, Kerala, India
Website: www.hasaniyya.in E-mail: alhasaniyya@gmail.com 
Mobile: +91 7025930555 

അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം 
75-)ം വാര്‍ഷിക സമ്മേളനം 
2018 ജൂലൈ 10, 11. (ചൊവ്വ, ബുധന്‍) 
http://swahabainfo.blogspot.com/2018/03/75-2018-10-11.html?spref=tw  


അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 
രചന & ആലാപനം: 
മുഹമ്മദ് സ്വാലിഹ് ബിന്‍ അബ്ദുസ്സത്താര്‍ ബാഖവി ഓണമ്പിള്ളി 

https://youtu.be/MKa4XhqloMM

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...