Tuesday, June 22, 2021

സ്ത്രീധനവും പരിധിവിട്ട ആചാരങ്ങളും. - മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


 സ്ത്രീധനവും പരിധിവിട്ട ആചാരങ്ങളും. 

- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി

അദൃശ്യലോകത്ത് വമ്പിച്ച പ്രതികരണം ഉളവാക്കുകയും സാമൂഹ്യജീവിതത്തില്‍ ദൂരവ്യാപകമായ പരിണിതഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പ്രധാനകാര്യമാണ്, പരിധിവിട്ട സ്ഥാനമോഹവും ആചാരങ്ങളോട് ശരീരത്തെപ്പോലെ എന്നല്ല, കൂടുതലായി ഉള്ള ആഭിമുഖ്യവും. വ്യക്തിപരമായ വിഷയങ്ങളിലും മനസ്സിന് ഇഷ്ടമുള്ള മേഖലകളിലും സമ്പത്ത് ധൂര്‍ത്തടിക്കുന്നു. പേരും പെരുമയും നേടാനോ ആചാരങ്ങള്‍ പാലിക്കാനോ കണക്കില്ലാതെ പണം ചിലവഴിക്കുന്നു. അയല്‍വാസികളുടെയും ബന്ധുക്കളുടെയും സമുദായാംഗങ്ങളുടെയും പട്ടിണിയിലും ദാരിദ്ര്യത്തിലും വേദനാജനകമായ അവസ്ഥകളിലും കണ്ണടച്ച് ബോധമില്ലാതെ നടക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഏറ്റവും കൂടുതലായി തെറ്റ് പിണഞ്ഞ ഒരു കാര്യമാണിത്. ഫിഖ്ഹ് - ഫത്വകളുടെ സൂക്ഷ്മവും പരിമിതവുമായ ഭാഷയിലും ഹലാല്‍-ഹറാമുകളുടെ നിര്‍ണ്ണിത നിയമങ്ങളിലും ഈ പരിപാടികള്‍ നിഷിദ്ധമാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളോ പേടിപ്പിക്കുന്ന വാചകങ്ങളോ ലഭിച്ചില്ലെങ്കിലും ഇവ, തത്വജ്ഞാനിയും നീതിമാനും സര്‍വ്വസൃഷ്ടികളുടെയും പരിപാലകനും കാരുണ്യവാനുമായ അല്ലാഹുവിന് അതൃപ്തിയും കോപവും ഉളവാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. വലിയൊരു വിഭാഗം ജനങ്ങള്‍ വിശപ്പടക്കാന്‍ ആഹാരവും ജീവന്‍ നിലനിര്‍ത്തുവാന്‍ മരുന്നും നഗ്നത മറയ്ക്കുവാന്‍ വസ്ത്രവും ലഭിക്കാത്ത ഒരു അവസ്ഥയില്‍, അതെ; നിരവധി വിധവകളുടെ അടുപ്പില്‍ പാത്രവും, ധാരാളം സാധുക്കളുടെ കുടിലുകളില്‍ വിളക്കും ഇല്ലാത്ത സാഹചര്യത്തില്‍ ഇവരുടെയെല്ലാം ഇടയില്‍വെച്ച് ഓരോ പരിപാടികള്‍ക്കും ആയിരക്കണക്കിന് രൂപ കണക്കില്ലാതെ ചിലവഴിക്കുന്നത് അല്ലാഹു എങ്ങനെ ഇഷ്ടപ്പെടാനാണ്? 

ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപാര്‍ഹവും വെറുക്കപ്പെടേണ്ടതും അല്ലാഹുവിന്‍റെ കോപത്തെ മാത്രമല്ല, ശിക്ഷയെ തന്നെ ക്ഷണിച്ചു വരുത്തുന്നതുമായ ഒരു കാര്യമാണ്, വരനോ വരന്‍റെ ആള്‍ക്കാരോ ആവശ്യപ്പെടുന്ന അച്ചാരം, സ്ത്രീധനം മുതലായ കാര്യങ്ങള്‍. വധുവിന്‍റെ ആള്‍ക്കാര്‍ അവരുടെ അവസ്ഥയ്ക്കനുസരിച്ച് വധുവിന് (വരനല്ല) വീട്ടുസാധനങ്ങളോ മറ്റോ നല്‍കുന്നത് ശരീഅത്തിനോ, സുന്നത്തിനോ എതിരല്ല. പ്രത്യുത, അനുവദനീയവും പുണ്യകരവും സല്‍സ്വഭാവവും ബന്ധുത്വം അടുപ്പിക്കലുമാണ്. തിരുനബി (സ) യുടെ കരളിന്‍റെ കഷണമായ ഫാത്വിമതു സ്സഹ്റ (റ) ക്ക് ദിവസവും ആവശ്യം വരുന്ന ഏതാനും സാധനങ്ങള്‍ നല്‍കിയിരുന്നു. ഒരു പുതപ്പ്, കുടം, തലയിണ എന്നിവ (അല്‍ബിദായതു വന്നിഹായ 3/346). ഒരു കട്ടിലും വിരിപ്പും രണ്ട് ആട്ടുകല്ലും നല്‍കിയെന്നും മറ്റു ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. (സീറതുന്നബി: അല്ലാമാ ശിബ്ലി നുഅ്മാനി). വരനായ അലിയ്യ് (റ) ന്‍റെ പക്കല്‍ ഇവ ഇല്ലാത്തതിനാലാണ് റസൂലുല്ലാഹി (സ) ഇത് നല്‍കിയതെന്ന് ചില മഹാത്മാക്കള്‍ വിവരിക്കുന്നു. ബഹുമാന്യ സ്വഹാബത്തും തുടര്‍ന്നുവന്ന മഹത്തുക്കളും തങ്ങളുടെ പെണ്‍മക്കള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്നും അത് അനുവദനീയവും നല്ലതുമാണ്. പക്ഷേ, ഇന്ന് അതിന്‍റെ അകവും പുറവും പരിപൂര്‍ണ്ണമായി മാറിക്കഴിഞ്ഞു. സംഭാവനയോ ബന്ധുത്വം ചേര്‍ക്കലോ ഇന്ന് ലക്ഷ്യമല്ല. മറിച്ച്, പേരും പെരുമയും ആചാരനിഷ്ഠയുമാണ് ഇന്നത്തെ ഉദ്ദേശ്യം. ശരീഅത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ധാരാളം നിബന്ധനകളും ഇതില്‍ കടന്നുകൂടിയിരിക്കുന്നു. ഈ ആചാരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പെണ്‍വീട്ടുകാര്‍ക്ക് പലപ്പോഴും കടംവാങ്ങേണ്ടി വരുന്നു. അതില്‍ പലതും പലിശയുമായി ബന്ധപ്പെട്ടതായിരിക്കും. മറ്റ് ചിലപ്പോള്‍ പുരയിടമോ, തോട്ടമോ അവശ്യസാധനങ്ങളോ വില്‍ക്കേണ്ടിവരുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള മുസ്ലിം രാജ്യങ്ങളില്‍ ഈ വിഷയത്തില്‍ ഇത്രയധികം ഗൗരവമില്ല. ഇത് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ പാഠം മാത്രമാണ്. ഭൂരിപക്ഷസമുദായത്തില്‍ നിന്ന് മുസ്ലിംകളിലേക്ക് പടര്‍ന്ന ഒരാചാരമാണ്. ഇതുകാരണം വിവാഹം എന്നത് ഒരു നാശവും കഷ്ടപ്പാട് നിറഞ്ഞ ജോലിയുമായി മാറിയിരിക്കുന്നു. ഇതിന്‍റെ പേരില്‍ വേദനാജനകമായ പല സംഭവങ്ങളും നടക്കുന്നു. ഇതിലൂടെ അല്ലാഹുവിന്‍റെ രോഷം ഇളകിമറിയുമോ എന്ന് പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. ഇത്തരം പാപങ്ങളുടെ പേരില്‍ അധികാരങ്ങളും സമൂഹങ്ങളും സംസ്കാരങ്ങളും രാജ്യങ്ങളും തകര്‍ന്നുതരിപ്പണമായ സംഭവങ്ങള്‍ ചരിത്രം പറഞ്ഞുതരുന്നുണ്ട്. 

ലോകാനുഗ്രഹിയായ തിരുനബി (സ) യുടെ അനുയായികളായ മുസ്ലിംകള്‍ ഈ നാട്ടിലുള്ളപ്പോള്‍ ഇലാഹീ ശാപകോപങ്ങള്‍ വിളിച്ചുവരുത്തുന്ന ഈ കാര്യങ്ങള്‍ അമുസ്ലിംകള്‍ക്കിടയില്‍നിന്ന് പോലും ഇല്ലാതാകുകയായിരുന്നു വേണ്ടത്. "ഒരു സമുദായത്തില്‍ പ്രവാചകന്‍ ഉള്ളപ്പോള്‍ അല്ലാഹു ആ സമുദായത്തെ ശിക്ഷിക്കുകയില്ല" എന്ന വാക്ക് ആ പ്രവാചകന്‍റെ അനുയായികള്‍ക്കും ബാധകമാണെന്ന് സ്ഥാപിക്കേണ്ടതായിരുന്നു. പക്ഷേ, കാര്യങ്ങള്‍ തിരിച്ചായി. ഈ മാരക രോഗം രാജ്യത്താകമാനം കത്തിക്കയറിക്കൊണ്ടിരിക്കുന്നു. താഴെ കൊടുക്കുന്ന പത്രവാര്‍ത്തയിലൂടെ ഇക്കാര്യം അനുമാനിക്കാവുന്നതാണ്: 

ന്യൂഡല്‍ഹി- ജൂണ്‍ 9: മഹിളാ സുരക്ഷാസമിതിയുടെ അദ്ധ്യക്ഷയും പാര്‍ലമെന്‍റ് അംഗവുമായ പ്രമീളാദന്തവതെ ഇന്നലെ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു: ഡല്‍ഹിയില്‍ മാത്രം സ്ത്രീധനത്തിന്‍റെ പേരില്‍ പന്ത്രണ്ട് മണിക്കൂറില്‍ ഒരാള്‍വീതം കൊല്ലപ്പെടുന്നു. ഇന്നലെയും ഒരു മരണം സംഭവിച്ചു. സ്ത്രീധനം അവസാനിപ്പിക്കാന്‍ ധാരാളം പ്രഖ്യാപനങ്ങളും മുന്നേറ്റങ്ങളും നടക്കുന്നുണ്ടെങ്കിലും എല്ലാം കടലാസുകളില്‍ മാത്രമാണ്. ഈ അവസ്ഥ നേരെയാവുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്നു. സ്ത്രീധനം പഴയതുപോലെ ഇന്നും പരസ്യമായി നടക്കുന്നു. വധുവിന്‍റെ ആളുകള്‍ അത് തയ്യാറാക്കാന്‍ നിര്‍ബന്ധിതരാണ് (ഖൗമി ആവാസ്, 1984 ജൂണ്‍ 10) 

ഖേദകരമെന്ന് പറയട്ടെ. മുസ്ലിം സമൂഹത്തിലും ഈ രോഗം പ്രവേശിച്ചു കഴിഞ്ഞു. ദീനിനും മനുഷ്യത്വത്തിനും മാന്യതയ്ക്കും എതിരായിപ്പോലും ഇന്ന് അതിനെ ആരും കാണുന്നില്ല. സ്ത്രീധന ആചാരങ്ങളുടെ നീണ്ട പട്ടികയില്‍ ഒന്നെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ മാസങ്ങളോളം, വര്‍ഷങ്ങളോളം സ്വന്തം ഭാര്യമാരെ ഭര്‍ത്താക്കന്മാരും, മരുമകളെ ഭര്‍ത്താവിന്‍റെ മാതാപിതാക്കളും പീഡിപ്പിക്കുന്നു. 

ഈ മൃഗീയതയ്ക്കെതിരെ ഒരു പ്രക്ഷോഭം തന്നെ നടത്തുകയും മുസ്ലിംകളുടെ ദീനീ വികാരവും ബോധവും ഉണര്‍ത്തുകയും, ഈ ദുരാചാരത്തെ അടിയോടെ പിഴുതെറിയുകയും ചെയ്യല്‍ അത്യാവശ്യമാണ്. അല്ലാത്തപക്ഷം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും വല്ല ശിക്ഷയും ഇറങ്ങുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇതുമൂലം ഇപ്പോള്‍ തന്നെ പ്രകടമായിക്കഴിഞ്ഞ സാമൂഹ്യ കുടുംബപ്രശ്നങ്ങളും സദാചാരത്തകര്‍ച്ചയും ആര്‍ക്കും അവ്യക്തമല്ല. 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

സ്വഹാബാ ഫൗണ്ടേഷന്‍ 

വിതരണം ചെയ്യുന്ന രചനകള്‍: 

തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ 

ആശയം, വിവരണം) : 650 

രിയാളുല്‍ ഖുര്‍ആന്‍ 

(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 

ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 

ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140 

നബവീ സദസ്സുകള്‍ : 90 

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 

ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 

ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 

മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 

മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 

വിശ്വ നായകന്‍ : 130 

പ്രവാചക പത്നിമാര്‍ : 70 

പ്രവാചക പുത്രിമാര്‍ : 50 

നബവീ നിമിഷങ്ങള്‍ : 25 

പ്രവാചക പുഷ്പങ്ങള്‍ : 40 

മദനീ ജീവിത മര്യാദകള്‍ : 45 

കാരുണ്യ നബി : 20 

ഇസ്ലാം എന്നാല്‍ എന്ത്.? : 80 

അല്ലാഹു : 30 

മുസ്ലിം ഭാര്യ : 40 

നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 

ഇസ്ലാമിലെ വിവാഹം : 20 

അഖീഖയും ഇതര സുന്നത്തുകളും : 15 

സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 

മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ 

പ്രാര്‍ത്ഥനകള്‍) : 80 

ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 

ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ 

തീരുമാനങ്ങള്‍ : 60 

ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 

ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 

രിഫാഈ ലേഖനങ്ങള്‍ : 25 

ഇലാഹീ ഭവനത്തിലേക്ക് : 40 

അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 

സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 

ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 

ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 

കാര്‍ഗുസാരി രണ്ടാം ഭാഗം : 35 

മുസ്ലിം വ്യക്തി നിയമം : 30 

ദൃഷ്ടി സംരക്ഷണം : 30 

ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 

ഇസ്ലാമും മാനവ സാഹോദര്യവും : 30 

മനുഷ്യത്വം മരിച്ചിട്ടില്ല : 24 

വിശ്വസ്തതയും വഞ്ചനയും : 20 

സ്നേഹമാണ് സന്ദേശം : 20 

എന്‍റെ പഠന കാലം : 20 

എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 

സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 

ബുഖാറയിലൂടെ : 15 

നിസാമുദ്ദീന്‍ ഔലിയ : 50 

ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 

വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 

വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 

നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 

അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, 

നിഷ്കളങ്ക സ്നേഹം : 50 

ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ 

വെളിച്ചത്തില്‍ : 30 

മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 

നസീഹത്തുല്‍ മുസ്ലിമീന്‍ : 20 

ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 

അശ്ലീലതയ്ക്കെതിരെ... : 60 

ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 

രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 

ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 

അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 50

പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 

ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 

വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40  

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

മായം കലരാത്ത ശുദ്ധമായ ഒരു കിലോ വന്‍തേന്‍ ഇപ്പോള്‍ 390 രൂപയ്ക്ക് ലഭിക്കുന്നു.

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ 

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും 

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ 

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ 

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

 അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍, ബർണർ വിത്ത് നൈറ്റ് ലാമ്പ് എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ... 

http://wa.me/+919961717102 

http://wa.me/+918606261616 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰SWAHABA FOUNDATION 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616 

വിളിക്കൂ...

ഇല്‍യാസ് മൗലവി ബാഖവി ഓച്ചിറ 

8606261616

ഹാഫിസ് നിസാര്‍ നജ്മി ഈരാറ്റുപേട്ട 

9961717102

ഹാഫിസ് നബീല്‍ അലി ഹസനി കണ്ണൂര്‍ 

9995222224 

ഹാഫിസ് ബുഖാരി ഖാസിമി കാഞ്ഞാര്‍ 

9961955826 

Sunday, June 20, 2021

മൗലാനാ ഇസ്മാഈല്‍ റഷാദി അല്‍ ഖാസിമി മര്‍ഹൂം കാഞ്ഞാര്‍.


മൗലാനാ ഇസ്മാഈല്‍ റഷാദി അല്‍ ഖാസിമി മര്‍ഹൂം കാഞ്ഞാര്‍. 

അനുസ്മരണം : 

മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി ഓച്ചിറ. 

നമ്മുടെ മഹാന്മാരായ അസാതിദ-മഷാഇഖുമാരിലെ വളരെ മഹത്വം നിറഞ്ഞ വ്യക്തിത്വമായിരുന്നു കാഞ്ഞാര്‍ മൗലാനാ ഇസ്മാഈല്‍ ഖാസിമി മര്‍ഹൂം. അഗാധ പാണ്ഡിത്യത്തോടൊപ്പം ആത്മീയമായി വളരെ ഔന്നിത്യം പ്രാപിച്ചിരുന്ന മൗലാനാ അങ്ങേയറ്റം നിശബ്ദമായ നിലയില്‍ വളരെയധികം മാതൃകാപരമായ ഒരു ജീവിതമാണ് കാഴ്ച വെച്ചത്. ഇബാദത്തുകളിലെല്ലാം വളരെയധികം ശ്രദ്ധയായിരുന്നു. ജമാഅത്ത് നമസ്കാരത്തില്‍ ശ്രദ്ധിക്കുകയും നിരന്തരം ഖുര്‍ആന്‍ പാരായണം, ദിക്ര്‍-ദുആകളില്‍ മുഴുകുകയും ചെയ്തിരുന്നു. വിജ്ഞാനം പഠിക്കലും പഠിപ്പിക്കലും ഏറ്റവും വലിയ ആനന്ദവും ആവേശകരവുമായ കാര്യമായിരുന്നു. ഞങ്ങള്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിലായിരുന്നപ്പോള്‍ അതാത് സമയങ്ങളിലിറങ്ങുന്ന ഗ്രന്ഥങ്ങള്‍ അവിടെയുള്ള പരിചയക്കാര്‍ വഴി ഉടനടി ഉസ്താദ് അവര്‍കള്‍ വരുത്തുമായിരുന്നു. ജീവിതാന്ത്യം വരെയും തദ്രീസിന്‍റെ പായയിലാണ് മഹാനവര്‍കള്‍ കഴിച്ചുകൂട്ടിയത്. കായംകുളം ഹസനിയ്യ മദ്റസയില്‍ ഞങ്ങള്‍ വരുന്നതിന് മുമ്പ് ഉസ്താദ് അവര്‍കള്‍ പ്രധാന ഉസ്താദായി സേവനം ചെയ്തിരുന്നു. ഇന്ന് വരെയും ഹസനിയ്യയുടെ മണല്‍ തരികള്‍ ഉസ്താദിന്‍റെ സ്വഭാവ ഗുണങ്ങള്‍ അനുസ്മരിക്കുന്നുണ്ട്. തുടര്‍ന്ന് മുവാറ്റുപുഴ ദാറുല്‍ ഉലൂം അറബിക് കോളേജ്, കാഞ്ഞിരപ്പള്ളി ഹിദായത്തുല്‍ ഉലൂം, തളിപ്പറമ്പ് അന്‍സാറുല്‍ ഇസ്ലാം, വെടിമറ റഹ്മാന്‍ മദ്റസ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉസ്താദിന്‍റെ ഓമനത്വം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത് നെടുമങ്ങാട് കാഷിഫുല്‍ ഉലൂം മദ്റസയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്. മക്കളില്ലാതിരുന്ന ഉസ്താദ് അവര്‍കള്‍ ശിഷ്യന്മാരോട് പ്രത്യേകിച്ചും സഹോദര പുത്രന്മാരായ മൗലാനാ ജുനൈദ് ഖാസിമി മര്‍ഹൂം, ഉസ്താദ് അബ്ദുര്‍റഷീദ് ഖാസിമി, ഉസ്താദ് അബ്ദുശ്ശുകൂര്‍ ഖാസിമി, വലിയുല്ലാഹ് ഖാസിമി മുതലായവരോടും വളരെയധികം സ്നേഹ-വാത്സല്യങ്ങള്‍ പുലര്‍ത്തി. അവരും ഉസ്താദിനോട് വലിയ ബന്ധവും സ്നേഹ-സേവനങ്ങളും പുലര്‍ത്തിയതിന് റഹ്മാനായ റബ്ബ് ഉയര്‍ന്ന അനുഗ്രഹങ്ങള്‍ നല്‍കുമാറാകട്ടെ.! മഹാനായ ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ മര്‍ഹൂം തബ്ലീഗിന്‍റെ പരിശ്രമവുമായി കേരളത്തില്‍ മുഴുവന്‍ സഞ്ചരിച്ചപ്പോള്‍ അതിന് വ്യക്തവും ശക്തവുമായ പിന്തുണ നല്‍കിയ മഹാത്മാക്കളില്‍ പ്രമുഖനാണ് ഉസ്താദ് മൗലാനാ മര്‍ഹൂം അവര്‍കള്‍.

ഈരാറ്റുപേട്ട നൂറുല്‍ ഹുദയില്‍ മൗലാനാ അഹ്മദ് ആലിം സാഹിബില്‍ നിന്നും ദര്‍സ് പഠനം ആരംഭിച്ചു. തമിഴ്നാട് ഈറോഡും ബാംഗ്ലൂര്‍ സബീലുര്‍ റഷാദിലും പിന്നീട് ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നിന്നും ഇല്‍മ് കരസ്ഥമാക്കി. മൗലാനാ ഖാരി ത്വയ്യിബ് സാഹിബ്, മൗലാനാ അബുസ്സഊദ് ഹസ്രത്ത് എന്നിവരാണ് മൗലാനാ അവര്‍കളുടെ പ്രധാന ഉസ്താദുമാര്‍. 

മൗലാനായുടെ വേര്‍പാട് കുടുംബത്തിനും നാടിനും നമുക്കെല്ലാവര്‍ക്കും വലിയ നഷ്ടമാണെങ്കിലും അങ്ങേയറ്റം നിശബ്ദവും അനുഗ്രഹീതവും അനുകരണീയവുമായ ജീവിതം, തീര്‍ച്ചയായും വളരെ മഹത്തായ ഒരു വഴി വിളക്കും ചാലക ശക്തിയും തന്നെയാണ്. സൂഫിയായ പണ്ഡിതന്‍, ഭൗതിക വിരക്തി മുഖമുദ്രയാക്കിയ, സംസാരത്തിലും പ്രവര്‍ത്തനത്തിലും സൂക്ഷ്മത പുലര്‍ത്തിയ വ്യക്തിത്വം, ചൂഷണ രഹിതനായ ആത്മീയ ചികിത്സകന്‍ തുടങ്ങി മൗലാനായുടെ ഗുണഗണങ്ങള്‍ ധാരാളമാണ്. മൗലാനാ അവര്‍കള്‍ വളരെ ലളിതമായ വീട്ടില്‍ താമസിച്ചുകൊണ്ട് പരലോകത്തേക്ക് ഒരു വീട് നിര്‍മ്മിച്ചു. അതാണ് കാഞ്ഞാര്‍ മദീനാ മസ്ജിദ്. 

കാഞ്ഞാര്‍ ജുമുഅ മസ്ജിദില്‍ പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച മൗലാനാ ഇബ്റാഹീം ഹാജി (ഹാജിയാര്‍ മാവു) യുടെ മകള്‍ സഫിയയാണ് ഭാര്യ. കുടയത്തൂര്‍ മഹ് മൂദ് മൗലവി, മര്‍ഹൂം ഹസന്‍ മൗലവി എന്നിവര്‍ സഹോദരങ്ങളാണ്.

  നമ്മില്‍ നിന്നും യാത്രയായ മര്‍ഹൂം കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ, കാഞ്ഞാര്‍ ഇബ്റാഹീം മൗലാനാ (ഹാജിയാര്‍ മാവു), കാഞ്ഞാര്‍ മുഹമ്മദ് ഹുസൈന്‍ മൗലാനാ, മര്‍ഹൂം ഹസന്‍ മൗലവി,  മര്‍ഹൂം ജുനൈദ് മൗലവി എല്ലാവര്‍ക്കും പടച്ചവന്‍ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! റഹ്മാനായ റബ്ബ് മൗലാനാ മര്‍ഹൂമിന് പരിപൂര്‍ണ്ണ മഗ്ഫിറത്ത്-മര്‍ഹമത്ത്, ഉയര്‍ന്ന ദറജാത്തുകള്‍ നല്‍കി അനുഗ്രഹിക്കട്ടെ.! ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം), ഇതര നബിമാര്‍, സിദ്ദീഖുകള്‍, ശുഹദാഅ്, സ്വാലിഹുകള്‍ മഹാത്മാക്കളോടൊപ്പം ബര്‍സഖില്‍ സഹവാസം നല്‍കുകയും സമുന്നത സ്വര്‍ഗ്ഗത്തില്‍ അല്ലാഹു എല്ലാവരെയും ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ.! 

അവസാനം 2021 ജൂണ്‍ 20 ഞായറാഴ്ച രാവിലെ 11 മണിക്ക് കുടയത്തൂര്‍ മുഹ്യുദ്ദീന്‍ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ ഖബ്റടക്കപ്പെട്ടു. മര്‍ഹൂമിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി ദുആ ഇരക്കുകയും ഖുര്‍ആന്‍-ദിക്ര്‍-ദുആ-ഇതര നന്മകള്‍ ചെയ്ത് ഈസാല്‍ സവാബ് ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 

അല്ലാഹുവേ, മര്‍ഹൂമിന് നീ  പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!

🔹🔹🔹Ⓜ🔹🔹🔹 

മര്‍ഹൂം മൗലാനാ ഇസ്മാഈല്‍ ഉസ്താദിനെ കുറിച്ച് 

കാഞ്ഞാര്‍ അബ്ദുസ്സലാം മൗലവി അല്‍ ഖാസിമിയുടെ വാക്കുകള്‍...! 

നന്മയുടെ പ്രകാശ ഗോപുരം സ്വര്‍ഗത്തിലേക്കു പുഞ്ചിരിയോടെ മടങ്ങുമ്പോള്‍, കാലം പൊന്നുപോലെ കാത്തു സൂക്ഷിച്ച പുഞ്ചിരിയുടെ മാലാഖ, മാലാഖമാരുടെ കൈവെള്ളയില്‍ കനകം പോലെ ലാളിച്ചു വളര്‍ത്തി ഉമ്മത്തിന്‍റെ അണയാത്ത വഴികാട്ടി, ജിന്നുകളുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ കാല്‍പാതങ്ങള്‍ ശരിയിലേക്ക് മാത്രം ചലിപ്പിച്ച്, ഇല്‍മിന്‍റെ വഴിയില്‍ ഒരു പുരുഷായുസ്സ് ചിലവഴിച്ച സാത്വികനായ അറിവിന്‍റെ സുല്‍ത്താന്‍, മണ്ണിനു പോലും വേദനിക്കാതെ പാദങ്ങള്‍ ചലിപ്പിച്ച പച്ചയായ മനീഷി, പ്രഭാഷകനല്ല, ജീവിതം കൊണ്ട് പ്രഭ പരത്തി സൂര്യ സമാനം മാലോകര്‍ക്കു വഴികാട്ടി, പണ്ഡിതന്മാരുടെ നിശബ്ദ ലൈബ്രറി, ജാടകളും തലക്കനവുമില്ലാതെ സംശയങ്ങള്‍ക്കു പതറാത്ത മറുപടി, മസ്അലകള്‍ കിതാബില്‍ നിന്നും മനസ്സിന്‍റെ മെമ്മറി കാര്‍ഡിലേക്ക് അനാവരണം ചെയ്തു സൂക്ഷിച്ചു വെച്ച അവര്‍ണ്ണനീയമായ ഓര്‍മ്മ ശക്തിയുടെ ഉടമ, തഖ് വയും തവക്കുലും താഴ്മയും തനിമയാര്‍ന്ന തെളിമയും, തലപ്പാവിലൂടെ തലയെടുപ്പും, താടി രോമങ്ങളില്‍ തങ്ങി നിന്ന സൗരഭ്യവും, ലാളിത്യത്തിന്‍റെ വസ്ത്രധാരണയും, ശബ്ദം ഉയര്‍ത്താത്ത സംസാര ശൈലിയും, ഒരിക്കല്‍ കണ്ടാല്‍ ഒരിക്കലും മറക്കാത്ത ഓര്‍മ്മ ശക്തിയും, അനിര്‍വചനീയമായ ജീവിത ശൈലിയുടെയും ഉടമയായിരുന്നു മഹാനായ മുര്‍ശിദായ, മുറബ്ബിയായ, മുഖ്ലിസായ, മുത്തഖിയായ നമ്മുടെ കാഞ്ഞാറിന്‍റെ കാരണവര്‍, മൗലാനാ ഇസ്മാഈല്‍ ഉസ്താദ് റഷാദി ഖാസിമി. പുതുക്കി പണിയാത്ത പഴയ വീട്ടില്‍ നിന്നും രാജകുമാരനെ പോലെ സ്വര്‍ഗ്ഗത്തിലെ സുല്‍ത്താനായി പടിയിറങ്ങി. ഒട്ടനവധി ശിഷ്യ സമ്പത്ത് ബാക്കിയാക്കി, ജാരിയായ പ്രതിഫലത്തിന് വേണ്ടി മസ്ജിദും നിര്‍മ്മിച്ചു. പ്രാര്‍ത്ഥിക്കുവാന്‍ അനന്തരാവകാശികളെ ബാക്കിയാക്കി യാത്രയായ മഹാ ഭാഗ്യവാന്‍. അല്ലാഹു ഉസ്താദിന്‍റെ ബര്‍കത്തു കൊണ്ട് നമ്മുടെ മടക്കവും നന്നാക്കി തരുമാറാകട്ടെ.!

🔹🔹🔹Ⓜ🔹🔹🔹 

മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 Wednesday, June 16, 2021

ജനങ്ങളുമായി നേര്‍ക്ക് നേരെ ബന്ധപ്പെടുക; തെറ്റിദ്ധാരണകള്‍ മാറും, പ്രതീക്ഷകള്‍ വര്‍ദ്ധിക്കും.


 ജനങ്ങളുമായി നേര്‍ക്ക് നേരെ ബന്ധപ്പെടുക; 

തെറ്റിദ്ധാരണകള്‍ മാറും, പ്രതീക്ഷകള്‍ വര്‍ദ്ധിക്കും.

-മൗലാനാ സുജൂദുല്‍ അസീസ് ഖാസിമി

വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 

ലേഖനത്തിന്‍റെ ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച:

ഗ്യാനി ഹര്‍പ്രീത് സിംഗ് ജിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഞങ്ങള്‍ ഇമാമെ റബ്ബാനി ശൈഖ് അഹ്മദ് സര്‍ഹിന്ദി മുജദ്ദിദ് അല്‍ഫ് ഥാനിയുടെ നാടായ സര്‍ഹിന്ദിലേക്ക് തിരിച്ചു. അവിടെ ഗുരുദ്വാരാ ഫത്ഹ് ഗഡിലെ മത നേതാവും ഇന്‍റര്‍നാഷണല്‍ സിഖ് പ്രചാരക് കൂടിയായ ശ്രീ ഹരിപാല്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. സര്‍ഹിന്ദ് ഒരു മഹാ പുരുഷന്‍റെ നാടായതിനോട് കൂടിയ അവിടെ വളരെ ദുഃഖകരമായ ഒരു സംഭവവും അരങ്ങേറിയിട്ടുണ്ട്. 1704-ല്‍ മുഗള്‍ ഭരണകാലത്ത് സിഖുകാരുടെ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്‍റെ രണ്ട് മക്കളെ ബ്രാഹ്മണന്മാരുടെ ഗൂഢാലോചനയില്‍ കുടുങ്ങി സര്‍ഹിന്ദ് ഗവര്‍ണര്‍ വസീര്‍ഖാന്‍ ക്രൂരമായി കൊന്ന് കളഞ്ഞിരുന്നു. അന്നുമുതല്‍ അടുത്ത കാലം വരെ സിഖ് സമുദായത്തിന് മുസ്ലിംകളോട് കടുത്ത വിരോധമായിരുന്നു. ഇതിന് മുമ്പും ഞങ്ങള്‍ സര്‍ഹിന്ദില്‍ വന്നപ്പോള്‍ അവിടെ ഗുരുദ്വാരയുടെ മതിലില്‍ പ്രസ്തുത കൊലയെ ചിത്രീകരിച്ചുകൊണ്ടുള്ള വലിയ പോസ്റ്റര്‍ കാണുകയുണ്ടായി. അതുകൊണ്ട് തന്നെ ഈ ഗുരുദ്വാരയില്‍ ഞങ്ങള്‍ വലിയ സ്വീകരണമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ, ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.! ഗുരുദ്വാരയുടെ പുറത്ത് ശ്രീ ഹരിപാല്‍ സിംഗ് ജിയും കൂട്ടരും ഞങ്ങളെ സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുന്നു. വളരെ സ്നേഹാദരങ്ങളോടെ അദ്ദേഹം മൗലാനായെയും കൂട്ടരെയും സ്വീകരിച്ച് ഗുരുദ്വാരയുടെ സമീപത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മൗലാനാ സംസാരിക്കുമ്പോള്‍ അദ്ദേഹം മൗലാനായുടെ പാദം തൊട്ടുവന്ദിക്കാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. മൗലാനാ കാല് മാറ്റിയപ്പോള്‍ അദ്ദേഹം ഇടയ്ക്കിടെ മൗലാനായുടെ കൈ പിടിക്കുകയും ചുംബിക്കുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടില്‍ തദവസരം ആരുമില്ലായിരുന്നുവെന്ന് തോന്നുന്നു. അദ്ദേഹം തന്നെയാണ് ഓടി നടന്ന് ഞങ്ങളെ സല്‍ക്കരിച്ചത്. വേണ്ടത് പോലെ സല്‍ക്കരിക്കാന്‍ സാധിച്ചില്ലായെന്ന് പറഞ്ഞ് അദ്ദേഹം ക്ഷമാപണം നടത്തുകയുമുണ്ടായി. 

ശ്രീ ഹരിപാല്‍ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വേറെയും ധാരാളം നേതാക്കളുമായി ഞങ്ങള്‍ സംസാരിച്ചു. ഇത് കൂടാതെ പൊതു സിഖ് സഹോദരങ്ങളുമായും ഞങ്ങള്‍ ബന്ധപ്പെട്ടു. പഴയ വെറുപ്പിന്‍റെ അവസ്ഥകളെല്ലാം മാറിയതായി ഞങ്ങള്‍ക്ക് വ്യക്തമായി മനസ്സിലായി. കഴിഞ്ഞ പ്രാവശ്യം ആരാധനാലയത്തിന്‍റെ ഭിത്തിയില്‍ ഒട്ടിച്ചിരുന്ന വലിയ പോസ്റ്റര്‍ അവിടെ നിന്നും എടുത്ത് മാറ്റിയിരുന്നു. കഴിഞ്ഞ യാത്രയില്‍ പലരുടെയും നോട്ടം ഞങ്ങളെ വേദനിപ്പിച്ചെങ്കില്‍ ഇപ്പോള്‍ വെറുപ്പ് പ്രകടമാകുന്ന ഒരു കണ്ണിനെ പോലും ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. മറിച്ച് ഞങ്ങളുടെ ഇസ്ലാമിക വേഷം കണ്ട് വിശിഷ്യാ, മൗലാനായുടെ രൂപം കണ്ട് വഴിയിലുള്ളവര്‍ മാത്രമല്ല, യാത്ര ചെയ്യുന്നവരും വാഹനം നിര്‍ത്തി, ആദരിക്കുന്നത് കാണാമായിരുന്നു. പടച്ചവന്‍ ഈ മാറ്റത്തെ കൂടുതല്‍ നന്മകള്‍ക്ക് കാരണമാക്കട്ടെ.! 

ഈ അവസ്ഥകള്‍ കണ്ട് മൗലാനാ സജ്ജാദ് നുഅ്മാനി ഞങ്ങളോട് ഒരു പ്രധാനപ്പെട്ട കാര്യം ഉണര്‍ത്തി: അതും ഇവിടെ ഉദ്ധരിക്കുകയാണ്. മൗലാനാ പറഞ്ഞു: പടച്ചവന്‍ ഒരു ജനതയ്ക്ക് സന്മാര്‍ഗ്ഗം കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ രണ്ട് അവസ്ഥകള്‍ സംജാതമാക്കുന്നതാണ്. ഒന്ന്, പടച്ചവന്‍ സന്മാര്‍ഗ്ഗം കൊടുക്കാന്‍ ഉദ്ദേശിച്ച സമുദായത്തിലെ വലിയൊരു വിഭാഗത്തിന്‍റെ മനസ്സുകളെ മയപ്പെടുത്തുന്നതാണ്. വെറുപ്പും ശത്രുതയും മാറി, സംസാരവും സംസാരം കേള്‍ക്കലും എളുപ്പമാകുന്നതാണ്. ഇത് പ്രബോധകന്മാര്‍ക്ക് പടച്ചവന്‍ നല്‍കുന്ന വലിയ ഒരു ഉപഹാരമാണ്. തീര്‍ച്ചയായും ഇത്തരം ഒരു അവസ്ഥയാണ് നാം ഇവിടെ കാണുന്നത്. രണ്ട്, പടച്ചവന്‍റെ ചില ദാസന്മാര്‍ക്ക് ഈ ജനതയോട് സ്നേഹവും അവരില്‍ പ്രവര്‍ത്തിക്കാനുള്ള ഭ്രാന്തമായ ആവേശവും നല്‍കുന്നതാണ്. അവരുടെ രാവും പകലുമുള്ള ചിന്തയും പരിശ്രമവും പ്രാര്‍ത്ഥനയും ഇത് മാത്രമാകും. അവര്‍ പല ശൈലികളില്‍ അവരില്‍ പ്രബോധനം നടത്തി അവരെ നന്മയിലേക്ക് ക്ഷണിക്കുന്നതാണ്.! ഈ രണ്ടാമത്തെ കാര്യം തുടര്‍ന്നുള്ള യാത്രയില്‍ ഞങ്ങള്‍ കാണുകയുണ്ടായി. അതും ചെറിയ നിലയില്‍ വിവരിക്കുകയാണ്: 

ആദ്യം വിവരിച്ച ഗ്യാനി ഹര്‍പ്രീത് സിംഗ് ജിയുടെ അത്ഭുതകരമായ അവസ്ഥകള്‍ മനസ്സിലാക്കിയ മൗലാനാ സജ്ജാദ് നുഅ്മാനി അദ്ദേഹത്തോട് ചോദിച്ചു: പി.എച്ച്.ഡി വിഷയവുമായി പടച്ചവന്‍റെ നാമങ്ങള്‍ തിരഞ്ഞെടുക്കാനും പരിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാനും താങ്കളെ പ്രേരിപ്പിച്ച കാരണമെന്താണ്.? അദ്ദേഹം പറഞ്ഞു: പട്യാല യൂണിവേഴ്സിറ്റിയിലെ മത വിഭാഗത്തില്‍ അദ്ദേഹത്തിന്‍റെ ഗൈഡ് ഡോ. മുഹമ്മദ് ഹബീബ് സാഹിബായിരുന്നു. അദ്ദേഹമാണ് എന്‍റെ മനസ്സില്‍ ഈ ചിന്ത ഇട്ട് തന്നത്.! മൗലാനാ നുഅ്മാനി ഡോക്ടറെ കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഗ്യാനിജി ഉടനെ ഫോണ്‍ ചെയ്യുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു. എന്‍റെ അരികില്‍ മൗലാനാ സജ്ജാദ് നുഅ്മാനി ഇരിപ്പുണ്ട്. താങ്കള്‍ അദ്ദേഹത്തെ അറിയുമോ.! ഡോ. പറഞ്ഞു: അറിയുക മാത്രമല്ല. എന്‍റെ മുഴുവന്‍ കുടുംബവും അദ്ദേഹത്തിന്‍റെ ഫാനുകളാണ്.! ചുരുങ്ങിയ സംസാരത്തിന് ശേഷം സര്‍ഹിന്ദില്‍ വെച്ച് കാണാമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീ ഹരിപാല്‍ സിംഗ് ജിയെയും മറ്റും കണ്ട് കഴിഞ്ഞപ്പോള്‍ ഡോ. മുഴുവന്‍ കുടുംബത്തോടൊപ്പം മൗലാനായെ കാണാന്‍ സര്‍ഹിന്ദിലെത്തി. അദ്ദേഹം പറഞ്ഞു: വര്‍ഷങ്ങളായി ഞാന്‍ സിഖുകാര്‍ക്കിടയില്‍ വളരെ നിശബ്ദമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് അവരില്‍ പ്രകടമായ വ്യത്യാസം കാണുന്നുണ്ട്. അവരുടെ വെറുപ്പും ശത്രുതയും അവസാനിക്കുകയും ഇസ്ലാമിലേക്കും മുസ്ലിംകളിലേക്കും അവര്‍ വളരെ വേഗത്തില്‍ അടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 

ഇത് കൂടാതെ ഗ്യാനി ഹര്‍പ്രീത് സിംഗ് സംസാരത്തിനിടയില്‍ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു: സിഖുകാരും മുഗള്‍ രാജാക്കന്മാരും തമ്മില്‍ ധാരാളം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ അവയിലൊന്ന് പോലും മതത്തിന്‍റെ പേരിലല്ലായിരുന്നു. വെറും രാഷ്ട്രീയ പ്രേരിതമായ രാജാക്കന്മാര്‍ക്കിടയിലുള്ള യുദ്ധങ്ങള്‍ മാത്രമായിരുന്നു. പഞ്ചാബിലെ മാലീര്‍കോട്ലയില്‍ ഡോ. നസ്വീര്‍ എന്നൊരു വ്യക്തിയുണ്ട്. അദ്ദേഹം ഈ വിഷയത്തില്‍ പ്രത്യേക പഠനം നടത്തുകയും സിഖുകാര്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ശത്രുത വളര്‍ത്താന്‍ കാരണമാക്കപ്പെട്ട മുഴുവന്‍ യുദ്ധങ്ങളുടെയും നിജസ്ഥിതി പുറത്ത് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.! ഇത് കേട്ടപ്പോള്‍ അദ്ദേഹത്തെ കാണാന്‍ മൗലാനാ ആഗ്രഹം പ്രകടിപ്പിക്കുകയും ഗ്യാനി ജി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. തദ്ഫലമായി അദ്ദേഹവും സര്‍ഹിന്ദില്‍ മൗലാനായെ കാണാനെത്തി. ഡോ. നസ്വീര്‍ പറഞ്ഞു: 2002 മുതല്‍ എന്‍റെ പ്രധാന പഠനവിഷയം ഇത് തന്നെയായിരുന്നു. 2015-ല്‍ താങ്കള്‍ ഇവിടെ വന്നപ്പോള്‍ ഞാന്‍ താങ്കളുമായി ഈ വിഷയത്തില്‍ സംസാരിക്കുകയുണ്ടായി. താങ്കള്‍ പറഞ്ഞു: ഇത് വളരെ ഉയര്‍ന്ന കര്‍മ്മമാണ്. ഏകാഗ്രതയോടെ ഇതില്‍ തന്നെ മുഴുകി കഴിയുക.! ഇത് കേട്ടപ്പോള്‍ ഞാന്‍ ഈ പ്രവര്‍ത്തനം വീണ്ടും ശക്തമാക്കി.! 

കൂട്ടത്തില്‍ ഡോ. നസ്വീര്‍ വളരെ വിഷദമായി മറ്റൊരു കാര്യം കൂടി പറഞ്ഞു: സിഖുകാര്‍ ഏകദൈവ വിശ്വാസികളാണെന്ന കാര്യം പ്രസിദ്ധമാണ്. അവരുടെ മതഗ്രന്ഥങ്ങള്‍ ഏകനായ പടച്ചവനെയല്ലാതെ മറ്റാരെയും ആരാധിക്കാന്‍ അനുവാദം നല്‍കുന്നില്ല. എന്നാല്‍ കാര്യം ഇത്രയുമല്ല. ഞാന്‍ അവരുടെ ഗ്രന്ഥങ്ങള്‍ പഠിച്ചപ്പോള്‍ പടച്ചവനിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, വേദങ്ങളിലുള്ള വിശ്വാസം, പ്രവാചകന്മാരിലുള്ള വിശ്വാസം, പരലോകത്തിലുള്ള വിശ്വാസം, വിധി വിശ്വാസം ഇവയെല്ലാം അവരുടെ ഗ്രന്ഥങ്ങളിലുണ്ട്. അഞ്ച് നേര നമസ്കാരത്തെയും ഖുര്‍ആനിനെയും കുറിച്ച് വ്യക്തമായ പരാമര്‍ശമുണ്ട്. സിഖ് മതത്തിന്‍റെ സ്ഥാപകന്‍ ഗുരുനാനാക്ക് മുസ്ലിമാണ് എന്ന കാര്യം ചരിത്രത്തിലൂടെ എനിക്ക് ബോധ്യമായി. സാധാരണ മുസ്ലിമല്ല, അദ്ദേഹം പ്രബോധകനായ മുസ്ലിം കൂടിയായിരുന്നു. എല്ലാവരുമായി ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച് അവരുടെ മനസ്സ് ഇണക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ പരമ്പരയിലെ ഗുരുവിനെയും കൂട്ടുകാരെയും ബ്രാഹ്മണന്മാര്‍ വശീകരിക്കുകയും ഇസ്ലാമിന് വിരുദ്ധമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സിഖ് പ്രസ്ഥാനത്തെ തിരിച്ച് വിടുകയും ചെയ്തു. കൂട്ടത്തില്‍ മുഗള്‍ രാജാക്കന്മാരുടെ രാഷ്ട്രീയ യുദ്ധങ്ങളെ ഇസ്ലാമിന്‍റെയും അനിസ്ലാമികതയുടെയും ഇടയിലുള്ള യുദ്ധമായി ചിത്രീകരിച്ച് മുസ്ലിംകള്‍ക്കെതിരില്‍ ശാശ്വതമായ വെറുപ്പിന്‍റെ വിത്തുകള്‍ പാകുകയും ചെയ്തു. ഈ അവസ്ഥകള്‍ മാറ്റി അവരെ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ട് പോകാനുള്ള ഏക വഴി ഇത് മാത്രമാണ്: ഗൂഢാലോചനകളിലൂടെ കുത്തി വെയ്ക്കപ്പെട്ട വെറുപ്പിന്‍റെ മാലിന്യങ്ങളെ സ്നേഹ ജലം കൊണ്ട് കഴുകി വൃത്തിയാക്കുക. അതിന് രണ്ട് കാര്യങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വിനീതന്‍ ചെയ്തുകൊണ്ടിരിക്കുന്നു. 

ഒന്നാമത്തെ ജോലിയിതാണ്: അവരുടെയും നമ്മുടെയും പൂര്‍വ്വികന്മാരുടെ ചരിത്രത്തെ നിഷ്പക്ഷമായി പഠിക്കുക ഇപ്രകാരം പഠിച്ചപ്പോൾ തിരിമറി നടത്തപ്പെട്ട ധാരാളം സംഭവങ്ങൾ കാണാൻ കഴിഞ്ഞു. നീണ്ട യാത്രകൾക്കും ത്യാഗങ്ങൾക്കും ശേഷം അവയുടെ യാഥാർഥ്യങ്ങൾ കണ്ടെത്തുകയുണ്ടായി ഉദാഹരണത്തിന് തൽപര കക്ഷികൾ വെറുപ്പ് വളർത്താൻ പ്രചരിപ്പിച്ച രണ്ട് സംഭവ കേൾക്കുക : 1, പത്താമത്തെ ഗുരു ഗോവിന്ദ് സിംഗിന്റെ രണ്ട് മക്കളെ പ്രദേശത്തെ ഖാളിയുടെ വിധി പ്രകാരം ഗവർണർ വസീർ ഖാൻ വധിച്ചുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ ചരിത്ര രേഖകൾ പരിതിയപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് ഇപ്രകാരമാണ്. ഈ രണ്ട് കുട്ടികളെ ഒരു യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട് വസീർ ഖാന്റെ അരികിൽ ഹാജരാക്കപ്പെട്ടു. ഇതറിഞ്ഞ പർവ്വത ഭാഗത്തുള്ള ബ്രാഹ്‌മണ രാജാക്കന്മാർ അവരെ വധിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുകയും അങ്ങനെ കൊല നടത്തുകയും ചെയ്തു. 2, ഗുരുവാർ ജിൻദേവ് എന്ന നേതാവിനെ ജഹാംഗീർ ചക്രവർത്തി വധിച്ചതായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സിഖുകാരിൽ പെട്ട അങ്ങനെ ഒരു വ്യക്തിയെ വധിച്ചിട്ടേ ഇല്ലെന്നാണ് രേഖകൾ പരിശോധിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്.

രണ്ടാമത്തെ ജോലിയിതാണ്. കഴിയുന്ന ഉപഹാരങ്ങളും എടുത്ത സിഖുകാരായ പണ്ഡിതരെയും പൊതു ജനങ്ങളെയും സന്ദർശിക്കാൻ പോവുകന്നതാണ്. അവർ എന്തെങ്കിലും കേൾക്കാനും മനസ്സിലാക്കാനും തയ്യാറാകുമ്പോൾ അവരോട് ചരിത്ര യാഥാർഥ്യങ്ങൾ വിവരിച്ചു കൊടുക്കുന്നതാണ്. ഇത് കേൾക്കുമ്പോൾ അവരിൽ വലിയ മാറ്റമുണ്ടായതിന്റെയും പലരും കണ്ണീർ വാർത്തതിന്റെയും സംഭവങ്ങൾ ധാരാളമുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് പറയപ്പെട്ടപ്പോൾ കള്ളത്തരങ്ങൾ എഴുതിയ പുസ്തകങ്ങൾ അവർ തന്നെ വലിച്ചെറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് ! 

ഈ കാര്യങ്ങൾ ഇവിടെ വിശദമായി എഴുതിയത് ഇതൊരു നാടിന്റെ കാര്യം മാത്രമല്ല. ഇന്ത്യയുടെ മണ്ണ് മുഴുവൻ ഇതേ രീതിയിലുള്ള ആളുകളെ കൊണ്ട് നിറഞ്ഞ് നിൽക്കുകയാണെന്ന് അറിയിക്കാൻ കൂടിയാണ്. യഥാർഥത്തിൽ നമുക്ക് മുന്നിൽ സാധ്യതകൾ ഏറെയാണ്. അവയെ ശരിയായ നിലയിൽ പ്രയോജനപ്പെടുത്തുക എന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം പടച്ചവൻ അതിന് ഉതവി നൽകട്ടെ.!

ലേഖനത്തിന്‍റെ ആദ്യഭാഗം

ഇന്ത്യാ മഹാരാജ്യത്ത് നീതിക്കും നന്മയ്ക്കും വേണ്ടി ആഗ്രഹിക്കുന്നവരുടെ ഒരു പ്രധാന പ്രശ്നം അവര്‍ തനിച്ചാണെന്ന ചിന്തയാണ്. എന്നാല്‍ നാം അല്‍പ്പം പുറത്തേക്കിറങ്ങി ജനങ്ങളുമായി ബന്ധപ്പെട്ടാല്‍ അനീതിയില്‍ അധിഷ്ടിതമായ കോര്‍പ്പറേറ്റ് സംസ്കാരത്തിനെതിരില്‍ അസ്വസ്ഥമായി കഴിയുന്ന ധാരാളം സുമനസ്സുകളെ കാണാന്‍ സാധിക്കും. നാം അവരോട് ചേര്‍ന്ന് നിന്നും, അവരെ നമ്മിലേക്ക് ചേര്‍ത്ത് നിര്‍ത്തിയും പ്രവര്‍ത്തിക്കാന്‍ നാം മുന്നോട്ട് വന്നാല്‍ നിരാശയും ഒറ്റപ്പെടലും അവസാനിക്കുകയും തെറ്റിദ്ധാരണകള്‍ മാറുകയും സര്‍വ്വോപരി കരുണയുള്ള രക്ഷിതാവ് മുഴുവന്‍ മാനവരാശിയുടെയും ഇഹപര വിജയങ്ങള്‍ക്ക് കനിഞ്ഞരുളിയ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ സുവര്‍ണ്ണാവസരം കൈവരുന്നതുമാണ്. ഈ വിഷയത്തില്‍ നടന്ന പ്രതീക്ഷാ നിര്‍ഭരമായ ഒരു യാത്രയുടെ ചെറു വിവരണമാണ് ഇവിടെ കൊടുക്കുന്നത്. പരസ്പര വിദ്വേഷങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ആയുധമായി മാറിപ്പോയ പത്രമാധ്യമങ്ങളുടെയും അവരോട് മത്സരിച്ചു കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയയുടെയും ഇതിവൃത്തത്തില്‍ നിന്നും പുറത്ത് കടന്ന് ജനങ്ങളുമായി നേര്‍ക്ക് നേരെ ബന്ധപ്പെടാത്തതാണ് ഇന്നത്തെ പരസ്പര പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്ന് ഈ യാത്ര അറിയിക്കുന്നു. 

ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് മുഹമ്മദ് വലിയ്യ് റഹ്മാനി (റ), അല്‍ ഫുര്‍ഖാന്‍ പത്രാധിപര്‍ മൗലാനാ സജ്ജാദ് നുഅ്മാനി, SDPI ജനറല്‍ സെക്രട്ടറി ജനാബ് മുഹമ്മദ് ശഫീഅ് എന്നിവരുടെ നേതൃത്വത്തില്‍ വ്യത്യസ്ത മത-രാഷ്ട്രീയ-സാമൂഹ്യ നേതാക്കളുടെ ഒരു കൂടിയാലോചനാ യോഗം ഡല്‍ഹിയില്‍ നടക്കുകയുണ്ടായി. രാജ്യത്ത് നടക്കുന്ന അനീതികള്‍ക്കെതിരില്‍ സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അതില്‍ തീരുമാനമായി. ഭരണഘടന സംരക്ഷണ സമിതിയെന്ന് അതിന് പേര് വെക്കുകയും ഇതിന്‍റെ പ്രവര്‍ത്തനം പഞ്ചാബില്‍ നിന്നും ആരംഭിക്കാന്‍ തീരുമാനിക്കുകയും പഞ്ചാബിലേക്കുള്ള യാത്രയ്ക്ക് വേണ്ടി മൗലാനാ സജ്ജാദ് നുഅ്മാനി, ശഫീഅ് സാഹിബ്, ബാബാ സാഹിബ് അംബേദ്കറിന്‍റെ പൗത്രന്‍ രാജ് അംബേദ്കര്‍ എന്നിവരടങ്ങുന്ന ഒരു സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തു. മൗലാനായുടെ സേവനത്തിന് വിനീതനും കൂട്ടത്തില്‍ കൂടി. ഞങ്ങള്‍ ആദ്യം ലുഥിയാനയില്‍ എത്തുകയും അവിടുത്തെ ശാഹീ ഇമാമിന്‍റെ അസിസ്റ്റന്‍റ് മൗലാനാ ഉസ്മാന്‍ സാഹിബിനോടൊപ്പം സിഖുകാരുടെ കേന്ദ്രമായ തലൂണ്ഡിയിലേക്ക് തിരിച്ചു. പതിനൊന്നര മണിക്ക് ഞങ്ങളവിടെയെത്തി. അവരുടെ മത സാമൂഹിക നായകനായ ഗ്യാനി ഹര്‍പ്രീത് സിംഗുമായി കണ്ടുമുട്ടി. ആഗോള സിഖ് സമൂഹത്തിന് അഞ്ച് തഖ്ത് (നേതൃസ്ഥാനങ്ങള്‍) ആണുള്ളത്. ഒന്ന്, അമൃത്സറിലെ അകാലി തഖ്ത്. രണ്ട്, അനന്തപൂറിലെ കീഷ്ഖഡ് തഖ്ത്. മൂന്ന്, തരൂണ്ഡിയിലെ ദംദമാ തഖ്ത്. നാല്, പാട്നയിലെ പാട്നാ സാഹിബ് തഖ്ത്. അഞ്ച്, നാന്‍ത്തേടിലെ ഹുസൂര്‍ സാഹിബ് തഖ്ത്. ഈ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്ന പ്രഖ്യാപനങ്ങളെ മത-രാഷ്ട്രീയ നേതാക്കളെല്ലാവരും അംഗീകരിക്കുന്നു. സാമുദായിക ദ്രോഹം ചെയ്യുന്നവര്‍ക്ക് ഇവര്‍ ശിക്ഷയും നല്‍കാറുണ്ട്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി സുര്‍ജിത് സിംഗ് ബര്‍ണ്യാലക്ക് അകാലി തഖ്ത് നല്‍കിയ ചാട്ടവാറടി പ്രസിദ്ധമാണ്. ഞങ്ങള്‍ കാണാന്‍ പോയ ഗ്യാനി ഹര്‍പ്രീത് സിംഗ് തലുണ്ഡി തഖ്തിന്‍റെയും അഖാരി തഖ്തിന്‍റെയും മുഖ്യകാര്യദര്‍ശിയാണ്. 

വര്‍ഷങ്ങളായി ഞങ്ങളെ കാത്തിരിക്കുന്നത് പോലെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. ആദ്യം ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വീടിന്‍റെ വരാന്തയിലാണ് ഇരുന്നത്. എന്നാല്‍ മൗലാനാ നുഅ്മാനിയുടെ ഏതാനും വാചകങ്ങള്‍ കേട്ടപാടെ അദ്ദേഹം ഞങ്ങളെ അകത്തുള്ള ബെഡ്റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൗലാനാ പറഞ്ഞു: രാജ്യം വളരെ അപകടകരമായ ദിശയിലേക്ക് തിരിക്കപ്പെടുകയാണ്. അനീതി നിറഞ്ഞ നിയമങ്ങള്‍ ഉണ്ടാക്കി ഭരണഘടനയെ അവഹേളിക്കുകയും, ന്യൂനപക്ഷങ്ങളും ഇതര പീഡിത വിഭാഗങ്ങളും അക്രമിക്കപ്പെടുകയും ചെയ്യുന്നു. കോര്‍പ്പറേറ്റ് ഭീമന്മാരും വര്‍ഗീയതയും വളര്‍ത്തപ്പെടുന്നു. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് നാമെല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ട ഒരു സമയമാണിത്. ഇത്രയും കേട്ടപ്പോള്‍ ഗ്യാനി ജിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ നേതാവ് കൂടിയായ ഗുര്‍നാം സിംഗ് ചണ്ഡൂണിയും ഏക സ്വരത്തില്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സിലുള്ള കാര്യം താങ്കളുടെ നാവിലൂടെ എങ്ങനെ വരുന്നുവെന്ന് കേട്ട് ഞങ്ങള്‍ അത്ഭുതപ്പെടുകയാണ്. 

തുടര്‍ന്ന് ഭരണഘടനയ്ക്ക് വിരുദ്ധമായും അക്രമപരമായും രാജ്യ നിവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മുഴുവന്‍ നിയമങ്ങളെയും അപകടം നിറഞ്ഞ പദ്ധതികളെയും കുറിച്ച് പരസ്പരം സംസാരിച്ചു. ഈ അവസ്ഥയുടെ മാറ്റത്തിന് സംയുക്തമായ പരിശ്രമം അത്യാവശ്യമാണെന്ന് പറഞ്ഞു കൊണ്ട് ഗ്യാനി ജി പറഞ്ഞ വാചകമിതാണ്: വെറും സര്‍ക്കാറുകള്‍ മാത്രം മാറല്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ പരിഹാരമാകുന്നതല്ല. നാമെല്ലാവരും ഒത്തൊരുമിച്ച് സാമൂഹ്യ അവസ്ഥയ്ക്ക് തന്നെ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും ഞങ്ങള്‍ തയ്യാറാണ്.! ഈ വാക്കുകള്‍ വായിക്കുന്ന അനുവാചകരുടെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ഇത് കേട്ടപ്പോള്‍ എന്‍റെ മുന്നില്‍ രണ്ട് ചിത്രങ്ങള്‍ തെളിഞ്ഞ് വന്നു. 

1. നിരാശയും അന്യതയും ഭയവും അപകര്‍ഷതാ ബോധവും നിറഞ്ഞ ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥ. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ മാത്രം മര്‍ദ്ദിതരാണെന്ന് നാം വിലപിച്ചു കൊണ്ടിരിക്കുന്നു. 

2. ഒരു കാലത്ത്  മുസ്ലിംകളുടെ കടുത്ത ശത്രുക്കളെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു വിഭാഗത്തിന്‍റെ നായകന്‍ മുസ്ലിംകളെ ഉപദേശിക്കുന്നു : ഭൂരിപക്ഷം-ന്യൂനപക്ഷം മുതലായ ചര്‍ച്ചകള്‍ നിങ്ങള്‍ മാറ്റി വെച്ച് മര്‍ദ്ദിക്കപ്പെടുന്നവരുടെ ഐക്യം എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ച് മുന്നോട്ടു നീങ്ങാം. 

ഈ സദസ്സ് അവസാനിച്ചു. എന്നെ സംബന്ധിച്ചടുത്തോളം ഇതു തന്നെ വളരെ വിജയകരമായ ഒരു കൂടിക്കാഴ്ച്ചയായിരുന്നു. എന്നാല്‍ ഇതിന് ശേഷം നടന്ന മറ്റ് ചില സംസാരങ്ങള്‍ എന്നെ വല്ലാതെ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സിഖ് നായകനായ ഹര്‍പ്രീത് സിംഗ് മൗലാനാ സജ്ജാദിനോട് ചോദിച്ചു : താങ്കള്‍ പ്രവാചക നഗരിയായ മദീനയിലാണ് പഠിച്ചതെന്ന് അറിഞ്ഞല്ലോ. അവിടെ എത്ര നാള്‍ താമസിച്ചു.? മൗലാനാ പറഞ്ഞു: ഏതാണ്ട് 9 വര്‍ഷം. ഇത് കേട്ടപ്പോള്‍ പല പ്രാവശ്യം അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു: 9 വര്‍ഷം മദീനയില്‍ താമസിച്ച താങ്കള്‍ വലിയ ഭാഗ്യവാന്‍ തന്നെ. അല്‍പ്പനേരം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: അപ്പോള്‍ താങ്കള്‍ മക്കാ ശരീഫിലേക്ക് പല പ്രാവശ്യം പോയി കാണുമല്ലോ.? മൗലാനാ പറഞ്ഞു: ഏതാണ്ട് എല്ലാ മാസവും പോയി ഉംറ നിര്‍വ്വഹിച്ചിരുന്നു. ഇത് കേട്ടപ്പോള്‍ അദ്ദേഹം കണ്ണീര്‍ വാര്‍ക്കുകയും പല പ്രാവശ്യം ഇപ്രകാരം പറയുകയും ചെയ്തു. ഹായ്.! താങ്കള്‍ എല്ലാ മാസവും മക്കാ ശരീഫിലേക്ക് പോകുമായിരുന്നു. സത്യം പറയട്ടെ, താങ്കള്‍ വലിയ ഭാഗ്യവാന്‍ തന്നെയാണ്.! ഈ സന്ദര്‍ഭത്തില്‍ മൗലാനാ കൂട്ടത്തില്‍ കരുതിയിരുന്ന അല്‍പ്പം സംസം വെള്ളവും മദീനയിലെ ഈത്തപ്പഴവും അദ്ദേഹത്തിന് സമര്‍പ്പിച്ചു. അദ്ദേഹം വളരെ സ്നേഹാദരവുകളോടെ അത് വാങ്ങുകയും ചുംബിക്കുകയും കണ്ണില്‍ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. മൗലാനായുടെ ആദരണീയ പിതാവ് ഹസ്രത്ത് മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയുടെ 'ദീന്‍ വ ശരീഅത്ത്' (ശരീഅത്ത് ഒരു പഠനം), 'ഇന്‍സാനിയ്യത്ത് സിന്‍ദാ ഹേ' (മനുഷ്യത്വം മരിച്ചിട്ടില്ല) എന്നീ രണ്ട് രചനകളും മൗലാനാ സമര്‍പ്പിച്ചു. ഇതും വളരെ സ്നേഹാദരങ്ങളോടെ അദ്ദേഹം ഏറ്റുവാങ്ങി. 

(ഈ ബുക്കുകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: 

9961717102, 8606261616, 9995222224, 9961955826) 

സത്യം പറയട്ടെ, ഈ രംഗം വിവരിക്കുമ്പോള്‍ എന്തെഴുതണമെന്ന് മനസ്സിലാകാതെ വിനീതന്‍ കുഴയുകയാണ്. ഇന്ന് നാല് ഭാഗത്തും ഇസ്ലാമിനും മുസ്ലിംകള്‍ക്കും പ്രവാചകവര്യനും ഇസ്ലാമിക അധ്യാപനങ്ങള്‍ക്കുമെതിരില്‍ അന്ധവും നിന്ദ്യവുമായ കൊടുങ്കാറ്റ് അടിച്ചു വീശി കൊണ്ടിരിക്കുന്നു. വെറുപ്പിന്‍റെയും പരിഹാസത്തിന്‍റെയും തിരമാലകള്‍ അലയടിക്കുകയാണ്. ഇതിനിടയിലാണ് സിഖ് സമൂഹത്തിന്‍റെ ഏറ്റവും വലിയ മത-ആത്മീയ ആചാര്യന്‍ ഇസ്ലാമിനോടും റസൂലുല്ലാഹി (സ്വ) യോടും മക്കയോടും മദീനയോടും അഗാധമായ സ്നേഹാനുരാഗങ്ങള്‍ പുലര്‍ത്തുന്നത്. 

പുതിയൊരു സമൂഹം മുഹമ്മദീ തുണി തുമ്പുമായി ബന്ധപ്പെട്ട്  സത്യസന്ദേശത്തിന് ശക്തി പകരാന്‍ സമയം അടുത്തോ.? 

ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമാവുകയാണോ.? 

കിഴക്കിന്‍റെ മൃതപ്രായമായ സിരകളില്‍ പുതുരക്തം പ്രവഹിക്കുന്ന നാളുകള്‍ അടുത്തോ.? 

അല്ലാമാ ഇഖ്ബാല്‍ പറയുന്നു: 

കണ്ണ് കണ്ട കാര്യങ്ങള്‍ നാവു കൊണ്ട് പറയാന്‍ കഴിയില്ല. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ കണ്ട് ഞാന്‍ അമ്പരന്ന് നില്‍ക്കുകയാണ്. സുപ്രഭാതം വിടരുമ്പോള്‍ രാത്രിയുടെ കൂരിരുട്ട് മാറുന്നതാണ്. അതെ, തൗഹീദിന്‍ ഗീതം കൊണ്ട് ഈ പൂവനം പൂത്തുലയുക തന്നെ ചെയ്യും.!

ഇഖ്ബാല്‍ മറ്റൊരിക്കല്‍ പറഞ്ഞു: താര്‍ത്താരികളുടെ ചരിത്രത്തില്‍ നിന്നും കിട്ടുന്ന പാഠമിതാണ്: വിഗ്രഹാലയത്തില്‍ നിന്നും കഅ്ബയുടെ സേവകനെ ലഭിച്ചു. 

അടുത്ത കൂടിക്കാഴ്ച്ചയില്‍ ഗ്യാനി ജിയെ കുറിച്ച് കേട്ട കാര്യങ്ങള്‍ എന്‍റെ സദ്ഭാവനയെ ഉറച്ച വിശ്വാസമാക്കി മാറ്റത്തക്കതായിരുന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ PHD ക്ക് വേണ്ടി തിരഞ്ഞെടുത്ത വിഷയം പരിശുദ്ധ ഖുര്‍ആനിലും സിഖുകാരുടെ മത ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിലും പടച്ചവനെ കുറിച്ച് വന്നിട്ടുള്ള നാമങ്ങളുടെ താരതമ്യ പഠനം എന്നതായിരുന്നു.! 

അതെ, പടച്ചവന്‍റെ നാമം അങ്ങേയറ്റം ഐശ്വര്യ പൂര്‍ണ്ണമായതാണ്. അര്‍ത്ഥമറിയാതെ ചൊല്ലിയാല്‍ പോലും വളരെ ഗുണകരമാണെങ്കില്‍ രാവും പകലും അതിന്‍റെ പഠനത്തില്‍ മുഴുകി കഴിയുന്നവര്‍ എത്ര വലിയ അനുഗ്രഹീതമായിരിക്കും.! ഇതുകൊണ്ട് തന്നെയായിരിക്കാം, പടച്ചവന്‍റെ ഈ ദാസന് സുപ്രധാനമായ മറ്റൊരു സൗഭാഗ്യം കൂടി ഉണ്ടായി. അതായത് സിഖുകാരുടെ മത ഭാഷയായ ഗര്‍മുഖി ഭാഷയില്‍ അദ്ദേഹം പരിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായി. അദ്ദേഹം അതിന്‍റെ കോപ്പി മൗലാനാ നുഅ്മാനിക്ക് കൊടുത്തു കൊണ്ട് പറഞ്ഞു: ഞാന്‍ ഇത് വിവര്‍ത്തനം ചെയ്യുക മാത്രമല്ല ചെയ്തത്. ഇതിന്‍റെ ആദരവ് മുന്‍നിര്‍ത്തി എന്‍റെ സ്വന്തം കൈ കൊണ്ട് തന്നെയാണ് പൂര്‍ണ്ണമായി ടൈപ്പ് ചെയ്തത്. തുടര്‍ന്ന് ഇത്  പെന്‍ഡ്രൈവിലാക്കി ഞാന്‍ ഡല്‍ഹിയിലേക്ക് പോവുകയും മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ സാഹിബിനോട് ഇത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ അപേക്ഷിക്കുകയുമുണ്ടായി. തദവസരം മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ പറഞ്ഞു: ഞാന്‍ ഇതിന് ചെറിയൊരു പാരിതോഷികം നല്‍കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ തന്നെ പറയുക എന്താണ് വേണ്ടത്.? ഞാന്‍ പറഞ്ഞു: പടച്ചവന്‍റെ സാമീപ്യം എനിക്ക് ലഭിക്കുന്നതിന് വേണ്ടി അങ്ങ് പ്രാര്‍ത്ഥിക്കുന്നതാണ് എനിക്കുള്ള ഏറ്റവും വലിയ പാരിതോഷികം.! അദ്ദേഹം ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ ഇരു നയനങ്ങളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. (തുടരും) 

ഈ ലേഖനത്തില്‍ പരാമര്‍ശിച്ച രണ്ട് രചനകള്‍ ലഭിക്കുന്നതിന് ബന്ധപ്പെടുക: 

ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 

ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140 

SWAHABA FOUNDATION 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616  

➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽➽

 സ്വഹാബാ ഫൗണ്ടേഷന്‍ 

വിതരണം ചെയ്യുന്ന രചനകള്‍: 

തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ 

ആശയം, വിവരണം) : 650 

രിയാളുല്‍ ഖുര്‍ആന്‍ 

(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 

ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 

ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140 

നബവീ സദസ്സുകള്‍ : 90 

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 

ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 

ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 

മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 

മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 

വിശ്വ നായകന്‍ : 130 

പ്രവാചക പത്നിമാര്‍ : 70 

പ്രവാചക പുത്രിമാര്‍ : 50 

നബവീ നിമിഷങ്ങള്‍ : 25 

പ്രവാചക പുഷ്പങ്ങള്‍ : 40 

മദനീ ജീവിത മര്യാദകള്‍ : 45 

കാരുണ്യ നബി : 20 

ഇസ്ലാം എന്നാല്‍ എന്ത്.? : 80 

അല്ലാഹു : 30 

മുസ്ലിം ഭാര്യ : 40 

നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 

ഇസ്ലാമിലെ വിവാഹം : 20 

അഖീഖയും ഇതര സുന്നത്തുകളും : 15 

സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 

മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ 

പ്രാര്‍ത്ഥനകള്‍) : 80 

ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 

ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ 

തീരുമാനങ്ങള്‍ : 60 

ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 

ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 

രിഫാഈ ലേഖനങ്ങള്‍ : 25 

ഇലാഹീ ഭവനത്തിലേക്ക് : 40 

അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 

സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 

ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 

ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 

കാര്‍ഗുസാരി രണ്ടാം ഭാഗം : 35 

മുസ്ലിം വ്യക്തി നിയമം : 30 

ദൃഷ്ടി സംരക്ഷണം : 30 

ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 

ഇസ്ലാമും മാനവ സാഹോദര്യവും : 30 

മനുഷ്യത്വം മരിച്ചിട്ടില്ല : 24 

വിശ്വസ്തതയും വഞ്ചനയും : 20 

സ്നേഹമാണ് സന്ദേശം : 20 

എന്‍റെ പഠന കാലം : 20 

എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 

സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 

ബുഖാറയിലൂടെ : 15 

നിസാമുദ്ദീന്‍ ഔലിയ : 50 

ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 

വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 

വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 

നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 

അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, 

നിഷ്കളങ്ക സ്നേഹം : 50 

ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ 

വെളിച്ചത്തില്‍ : 30 

മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 

നസീഹത്തുല്‍ മുസ്ലിമീന്‍ : 20 

ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 

അശ്ലീലതയ്ക്കെതിരെ... : 60 

ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 

രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 

ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 

അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 50

പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 

ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 

വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40  

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

മായം കലരാത്ത ശുദ്ധമായ ഒരു കിലോ വന്‍തേന്‍ ഇപ്പോള്‍ 390 രൂപയ്ക്ക് ലഭിക്കുന്നു.

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ 

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും 

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ 

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ 

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

 അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍, ബർണർ വിത്ത് നൈറ്റ് ലാമ്പ് എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+919961717102 

http://wa.me/+918606261616 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

SWAHABA FOUNDATION 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616

Monday, June 14, 2021

ഖുർആൻ താങ്കളോട് എന്ത് പറയുന്നു.?


ഖുർആൻ താങ്കളോട് എന്ത് പറയുന്നു.? 

രചന:- മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 

 എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ പടച്ചവൻ പ്രിയപ്പെട്ട ദാസന്മാരായ മാനവരാശിയുടെ ഇഹപര വിജയങ്ങൾക്ക് വിശുദ്ധ ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയുണ്ടായി. എല്ലാ വേദഗ്രന്ഥങ്ങളും അടിസ്ഥാനപരമായി ഒരൊറ്റ സന്ദേശമാണ് നൽകിയത്. അതിൽ അവസാനത്തെ ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. 

പരിശുദ്ധ ഖുർആൻ മുഴുവൻ മാനവരാശിയ്ക്കും മാർഗ്ഗദർശനമാണ്. സത്യാസത്യ വിവേചകവുമാണ്. പരിശുദ്ധ ഖുർആൻ പടച്ചവന്റെ ഭാഗത്ത് നിന്നും അവതീർണ്ണമായ സമുന്നത സന്ദേശങ്ങളാണ്. പരിശുദ്ധ ഖുർആൻ സർവ്വലോക പരിപാലകനായ പടച്ചവന്റെ അസ്തിത്വവും സമുന്നത ഗുണങ്ങളും ഏകത്വവും വിവരിച്ച് തരുന്നു. പരലോകത്തെക്കുറിച്ച് ഉണർത്തുകയും അതിന്റെ വിവിധ രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്യുന്നു. പ്രവാചകന്മാരുടെ സുന്ദര സ്മരണകൾ നടത്തുകയും അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ജീവിതവും സന്ദേശവും പഠിപ്പിക്കുകയും ചെയ്യുന്നു. സൽക്കർമ്മങ്ങളെ വിശദമായി വിവരിക്കുകയും ഭയഭക്തിയ്ക്ക് പ്രേരിപ്പിക്കുകയും സൃഷ്ടി സേവനവും സൽസ്വഭാവവും സുന്ദര ഇടപാടുകളും നന്മയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങളും പതിവാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ഖുർആൻ വചനങ്ങൾ വളരെ നല്ല നിലയിൽ ക്രമീകരിക്കുകയും അത്യാവശ്യമായ കുറിപ്പുകൾ നൽകി വിവരിക്കുകയും ചെയ്യുന്ന മഹത്തായ ഒരു ഗ്രന്ഥമാണ് ഖുർആൻ താങ്കളോട് എന്ത് പറയുന്നു.? എന്ന ഈ രചന. ജാതിമത വ്യത്യാസമില്ലാതെ എല്ലാ സുമനസ്സുകൾക്കും ഖുർആൻ എന്നാൽ എന്താണെന്ന് ഈ ഗ്രന്ഥത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. 

ആമുഖം 

-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 

യാതൊരു വിനയ പ്രകടനവും കൂടാതെ ഒരു കാര്യം തുറന്ന് സമ്മതിക്കുകയാണ്. ഈ വിനീതൻ പരിശുദ്ധ ഖുർആനിനെ പ്രത്യേക വിഷയമാക്കി പഠനം നടത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഖുർആനിക വിജ്ഞാനത്തിൽ യാതൊരു വിധ പ്രത്യേകതയും എനിക്കില്ല. പഴയ അറബി മദ്‌റസകളിലെ പൊതുവിദ്യാർത്ഥികളെപ്പോലെ പരിശുദ്ധ ഖുർആൻ പരിഭാഷയും സാധാരണ ആശയവും മാത്രമേ എനിക്കറിയുകയുള്ളൂ. തൗഫീഖിനനുസരിച്ച് ഓതുന്നത്, മനസ്സിലാക്കി ഓതാൻ ശ്രമിക്കാറുണ്ട്. ഇതുതന്നെ അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമാണ്. ഖുർആൻ പാരായണ നേരത്ത് ചില വേള മനസ്സിൽ പ്രത്യേക പ്രതിഫലനം ഉണ്ടാകാറുണ്ട് എന്നതാണ് അതിനെക്കാൾ മഹത്തരമായ അനുഗ്രഹം. ഖുർആൻ ശരീഫ് ഇലാഹീ വചനങ്ങളാണെന്നതിൽ യാതൊരുവിധ സംശയവും ഇല്ലാതാകുന്നു എന്നതാണ് ഈ അവസ്ഥയുടെ പരിണിത ഫലം. മധുരവും ഉപ്പും ഉള്ള ആഹാരങ്ങൾ കഴിക്കുമ്പോൾ യഥാക്രമം മധുരവും ഉപ്പ് രസവും അനുഭവപ്പെടുന്നത് പോലെ, ഖുർആൻ പാരായണത്തിനിടയിൽ ചില വേള ഉണ്ടാകുന്ന മാനസികാനുഭൂതിയിലൂടെ ഖുർആൻ ശരീഫ് ഇലാഹീ വചനങ്ങളാണെന്ന ഉറപ്പ് ഉണ്ടായിത്തീർന്നിട്ടുണ്ട്. വൈജ്ഞാനിക ചിന്തകളൊന്നും കൂടാതെ ഉണ്ടായിത്തീർന്ന ഉറപ്പാണ് ഇത്. അൽഹംദുലില്ലാഹ്.

ഖുർആൻ പാരായണത്തിനിടയിൽ ഉണ്ടാകുന്ന ഈ മാനസികാനുഭൂതിക്ക് പ്രത്യേക സമയമൊന്നുമില്ലെങ്കിലും പുണ്യ റമദാനിലാണ് ഈ അവസ്ഥ അധികമായി ഉണ്ടാകാറുള്ളത്. ഇത് ഉണ്ടാകുമ്പോഴെല്ലാം സ്വാഭാവികമായും ഖുർആൻ ശരീഫിനെയും അദ്ധ്യാപനങ്ങളെയും കുറിച്ചുള്ള ബോധവും വിശ്വാസവും അധികരിക്കുകയും ചെയ്യാറുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്: റമദാനുൽ മുബാറകിൽ ഒരു ദിവസം ഖുർആൻ ശരീഫ് ഓതിക്കൊണ്ടിരിക്കെ, ഭാഗം ഏതാണെന്ന് ഓർമ്മയില്ല, ഒരു ഭാഗത്ത് വെച്ച് മനസ്സിൽ വല്ലാത്ത ഒരു പ്രതിഫലനമുണ്ടായി. കൂട്ടത്തിൽ തന്നെ, ഖുർആൻ ശരീഫിനെക്കുറിച്ച് ഒന്നുമറിയാത്ത പാവങ്ങൾക്ക് അതിന്റെ അദ്ധ്യാപന-ദർശനങ്ങൾ അതിന്റെ തന്നെ ശൈലിയിൽ എത്തിച്ച് കൊടുക്കാൻ കഴിയും വിധം ഒരു ശ്രമം നടത്തണമെന്ന ആഗ്രഹവും ശക്തിയായി. ഇതിന്റെ രൂപവും പെട്ടെന്ന് മനസ്സിലുദിച്ചു. ഖുർആനിക അധ്യാപനങ്ങൾ വിവിധ ശീർഷകങ്ങളിലായി മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കും ഗ്രഹിക്കാൻ കഴിയുന്ന നിലയിൽ ക്രോഡീകരിക്കണം. അതിൽ യാതൊരുവിധ ചർച്ചകളും, തെളിവ്-രേഖകളും സ്വന്തം ഭാഗത്ത് നിന്നും നൽകാതെ ഖുർആനിന്റെ സാദാ ശൈലിയിൽ, അതേ സമയം സ്വന്തം വാചകങ്ങളിലായി കൊടുക്കണം. എന്നാൽ വളരെ ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ ആവശ്യാനുസൃതം വിവരണം നൽകുകയും വേണം. 

അല്ലാഹുവിന്റെ അനുഗ്രഹത്താൽ അപ്പോൾ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തു. ഗ്രന്ഥത്തിന്റെ ഒരു രൂപരേഖയും മനസ്സിൽ കണ്ടു. ആയത്തുകൾ തിരഞ്ഞെടുക്കുന്ന ജോലിയും ആരംഭിച്ചു. അത് പുണ്യ റമദാനിൽ തന്നെ പൂർത്തിയായി. ഇനി ക്രോഡീകരണം മാത്രമായിരുന്നു ബാക്കി. പക്ഷേ, പല കാരണങ്ങളാൽ അതിന് അവസരമൊത്തില്ല. അങ്ങനെ മാസങ്ങൾ പലതും കടന്ന് പോയി. അല്ലാഹുവിന്റെ കൃപകൊണ്ട് പ്രസ്തുത രചന നിരവധി ഘട്ടങ്ങൾ കടന്ന് പൂർത്തിയായി, നിങ്ങളുടെ കരങ്ങളിൽ എത്തിയിരിക്കുകയാണ്. ഇതിലുള്ള കുറ്റങ്ങളുടെയും കുറവുകളുടെയും ഉത്തരവാദിത്വം ഈ വിനീതനാണ്. നൻമയും മേൻമയും അല്ലാഹുവിന്റെ ഭാഗത്ത് നിന്നുമുള്ളതാണ്!

അവസാനം, ഈ ഗ്രന്ഥത്തെക്കുറിച്ച് ചില കാര്യങ്ങൾ ഹ്രസ്വമായി പറയുവാനുണ്ട്: 

(1) പരിശുദ്ധ ഖുർആൻ മനുഷ്യകുലത്തിനാകമാനമുള്ള ഒരു സന്ദേശമാണ്. ഇക്കാരണത്താൽ മുസ്ലിംകളുടെ കൂട്ടത്തിൽ മറ്റ് പൊതു മനുഷ്യരെക്കൂടി മുന്നിൽ കണ്ട് കൊണ്ടാണ് വിനീതൻ ഈ കൃതി എഴുതിയിട്ടുള്ളത്. ഇത്‌കൊണ്ട് തന്നെ, മുസ്‌ലിംകളെ കൂടാതെ ഇതര അമുസ്‌ലിംകളിലും ഈ കൃതി പ്രചരിക്കപ്പെടണമെന്ന ആഗ്രഹം സ്വാഭാവികമാണ്. ഈ വിഷയത്തിൽ കഴിവിന്റെ പരമാവധി വിനീതൻ ശ്രമിക്കുന്നതാണ്. ഇത് വായിച്ച ശേഷം ഇതിന്റെ പ്രചാരണം ആവശ്യമാണെന്ന് മനസ്സിലായാൽ മാന്യ അനുവാചകരും ഈ വിഷയത്തിൽ കഴിവിന്റെ പരമാവധി പരിശ്രമിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു. 

(2) ഖുർആൻ ആയത്തുകളുടെ (സൂക്തങ്ങൾ) തർജ്ജമയിൽ പദാനുപാദ അർത്ഥവും വ്യാകരണ ഘടനയും അധികം ശ്രദ്ധിച്ചിട്ടില്ല. അനുവാചകരുടെ സൗകര്യമാണ് ഇവിടെ പരിഗണിച്ചിട്ടുള്ളത്. പദാനുപാദ അർത്ഥം ആഗ്രഹിക്കുന്നവർ ആധികാരിക പരിഭാഷകൾ പാരായണം ചെയ്യാൻ അപേക്ഷിക്കുന്നു.

(3) ഈ കൃതി രചിച്ചതിന്റെ പിന്നിലുള്ള പ്രത്യേക ലക്ഷ്യം മുന്നിൽവെച്ച് നോക്കുമ്പോൾ ഈ കൃതിയുടെ വണ്ണവും വലിപ്പവും കുറഞ്ഞിരിക്കലാണ് നല്ലത്. അത് കൊണ്ട് പരിശുദ്ധ ഖുർആനിന്റെ ബോധന-അദ്ധ്യാപനങ്ങൾ എല്ലാം ഇതിൽ ഉൾകൊള്ളിക്കൽ ദുഷ്‌കരമായിരുന്നു. എങ്കിലും അതിന്റെ സുപ്രധാന ഭാഗങ്ങളെല്ലാം ഇതിൽ വന്നിട്ടുണ്ടെന്നാണ് വിനീതന്റെ കണക്ക് കൂട്ടൽ. 

മാന്യ അനുവാചകരോട് അവസാനമായി നടത്താനുള്ള അപേക്ഷ ഇത് മാത്രമാണ്. ഈ കൃതിയുടെ സ്വീകാര്യതക്കും പ്രയോജനത്തിനും, ഇതെഴുതിയ ആളുകളുടെ മേൽ അല്ലാഹുവിന്റെ ദയയും കരുണയും ഉണ്ടാകാനും അല്ലാഹുവിനോട് ദുആ ഇരക്കുക. അല്ലാഹുവിന്റെ നല്ല ദാസൻമാരുടെ ദുആ മാത്രമാണ് അവന്റെ കരുണാകടാക്ഷം കഴിഞ്ഞാൽ, പാപിയും പാവപ്പെട്ടവനുമായ ഈ അടിമയുടെ ഏറ്റവും വലിയ ആശയം.! 

140 രൂപ മുഖ വിലയുള്ള ഈ രചന ഇപ്പോള്‍ സ്വഹാബ ഫൗണ്ടേഷന്‍ വഴി പ്രത്യേക ഓഫറില്‍ ലഭിക്കുന്നതാണ്. 

സ്വഹാബാ ഫൗണ്ടേഷന്‍ 

വിതരണം ചെയ്യുന്ന രചനകള്‍: 

തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ 

ആശയം, വിവരണം) : 650 

രിയാളുല്‍ ഖുര്‍ആന്‍ 

(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 

ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 

ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140 

നബവീ സദസ്സുകള്‍ : 90 

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 

ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 

ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 

മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 

മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 

വിശ്വ നായകന്‍ : 130 

പ്രവാചക പത്നിമാര്‍ : 70 

പ്രവാചക പുത്രിമാര്‍ : 50 

നബവീ നിമിഷങ്ങള്‍ : 25 

പ്രവാചക പുഷ്പങ്ങള്‍ : 40 

മദനീ ജീവിത മര്യാദകള്‍ : 45 

കാരുണ്യ നബി : 20 

ഇസ്ലാം എന്നാല്‍ എന്ത്.? : 80 

അല്ലാഹു : 30 

മുസ്ലിം ഭാര്യ : 40 

നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 

ഇസ്ലാമിലെ വിവാഹം : 20 

അഖീഖയും ഇതര സുന്നത്തുകളും : 15 

സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 

മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ 

പ്രാര്‍ത്ഥനകള്‍) : 80 

ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 

ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ 

തീരുമാനങ്ങള്‍ : 60 

ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 

ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 

രിഫാഈ ലേഖനങ്ങള്‍ : 25 

ഇലാഹീ ഭവനത്തിലേക്ക് : 40 

അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 

സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 

ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 

ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 

കാര്‍ഗുസാരി രണ്ടാം ഭാഗം : 35 

മുസ്ലിം വ്യക്തി നിയമം : 30 

ദൃഷ്ടി സംരക്ഷണം : 30 

ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 

ഇസ്ലാമും മാനവ സാഹോദര്യവും : 30 

മനുഷ്യത്വം മരിച്ചിട്ടില്ല : 24 

വിശ്വസ്തതയും വഞ്ചനയും : 20 

സ്നേഹമാണ് സന്ദേശം : 20 

എന്‍റെ പഠന കാലം : 20 

എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 

സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 

ബുഖാറയിലൂടെ : 15 

നിസാമുദ്ദീന്‍ ഔലിയ : 50 

ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 

വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 

വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 

നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 

അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, 

നിഷ്കളങ്ക സ്നേഹം : 50 

ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ 

വെളിച്ചത്തില്‍ : 30 

മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 

നസീഹത്തുല്‍ മുസ്ലിമീന്‍ : 20 

ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 

അശ്ലീലതയ്ക്കെതിരെ... : 60 

ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 

രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 

ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 

അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 50

പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 

ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 

വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40  

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

മായം കലരാത്ത ശുദ്ധമായ ഒരു കിലോ വന്‍തേന്‍ ഇപ്പോള്‍ 390 രൂപയ്ക്ക് ലഭിക്കുന്നു.

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ 

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും 

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ 

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ 

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

 അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍, ബർണർ വിത്ത് നൈറ്റ് ലാമ്പ് എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ... 

http://wa.me/+919961717102 

http://wa.me/+918606261616 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰SWAHABA FOUNDATION 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616 

വിളിക്കൂ...

ഇല്‍യാസ് മൗലവി ബാഖവി ഓച്ചിറ 

8606261616

ഹാഫിസ് നിസാര്‍ നജ്മി ഈരാറ്റുപേട്ട 

9961717102

ഹാഫിസ് നബീല്‍ അലി ഹസനി കണ്ണൂര്‍ 

9995222224 

ഹാഫിസ് ബുഖാരി ഖാസിമി കാഞ്ഞാര്‍ 

9961955826 

സ്ത്രീധനവും പരിധിവിട്ട ആചാരങ്ങളും. - മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

  സ്ത്രീധനവും പരിധിവിട്ട ആചാരങ്ങളും.  - മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി വിവ:  മൗലാനാ  അബ്ദുശ്ശകൂര്‍ ഖാസിമി അദൃശ്യലോകത്ത് വമ്പിച്ച പ്ര...