വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തില്‍ ശ്രദ്ധിക്കുക.
ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
നിലവിലുള്ള വഖ്ഫ് നിയമം അവസാനിപ്പിക്കണമെന്ന് വാദിക്കുകയും രാഷ്ട്രീയത്തിന്‍റെയും കോടതിയുടെയും വഴികളിലൂടെ പരിശ്രമിക്കുകയും ചെയ്യുന്ന ചിലരുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സമാധാനപരമായ വഴിയിലൂടെ ഇത്തരം ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണെന്നും ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രസ്താവിച്ചു. സമുദായത്തിന്‍റെ അമൂല്യ സമ്പത്തായ വഖ്ഫ് സ്വത്തുക്കളുടെ വിഷയത്തില്‍ സമുദായത്തിന്‍റെ ഭാഗത്ത് നിന്നുതന്നെ വീഴ്ച്ച വരുന്നുണ്ടെന്നും ധാരാളം വഖ്ഫ് സ്വത്തുക്കള്‍ പാഴാകുന്നതായും യോഗം വിലയിരുത്തി. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതികള്‍ ആവഷ്കരിച്ച് പ്രവര്‍ത്തിക്കാനും ഈ വിഷയത്തെക്കുറിച്ച് മുസ്ലിംകളെ പൊതുവിലും വഖ്ഫ് ഭാരവാഹികളെ പ്രത്യേകിച്ചും ഉണര്‍ത്തുവാനും തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് ഗരീബ് നവാസ് പൊളിക്കപ്പെട്ടത് അങ്ങേയറ്റം നിന്ദ്യമാണെന്ന് യോഗം പ്രസ്താവിച്ചു. മുസ് ലിം വ്യക്തി നിമയത്തെക്കുറിച്ച് കോടതിയുടെ ശൈലിയില്‍ തയ്യാറാക്കപ്പെട്ട സമാഹാരം അടുത്ത് തന്നെ ഉറുദു-ഇംഗ്ലീഷ് ഭാഷകളില്‍ ഇറങ്ങുന്നതാണ്. കൂടാതെ, നിയമ വിഷയങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക മാഗസിനും ഇറക്കാന്‍ തീരുമാനിച്ചു. ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് അദ്ധ്യക്ഷന്‍ അല്ലാമായ സയ്യിദ് മുഹമ്മദ് റാബിഅ് നദ് വിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വര്‍ക്കിംഗ് ജന:സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി കാര്യങ്ങള്‍ വിശദീകരിച്ചു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി. മുന്‍ ജന:സെക്രട്ടറി മൗലാനാ സയ്യിദ് മുഹമ്മദ് വലിയ്യ് റഹ് മാനിയ്ക്കും ഇതര മര്‍ഹൂമുകള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തിയ അദ്ധ്യക്ഷന്‍, ഇസ്ലാമിക നിയമങ്ങള്‍ പഠിക്കാനും സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും നാം ഓരോരുത്തരും മുന്നോട്ട് വരണമെന്നും അക്രമപരമായ മുഴുവന്‍ അനാചാരങ്ങളില്‍ നിന്നും അകന്ന് കഴിയണമെന്നും പരസ്പരം ഐക്യത്തോടെ മുന്നോട്ട് നീങ്ങണമെന്നും ഉണര്‍ത്തി. മൗലാനാ സയ്യിദ് ഫഖ്റുദ്ദീന്‍ കചൗചരി, മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി, മൗലാനാ കാക്കാ സഈദ് അഹ് മദ്, മൗലാനാ സയ്യിദ് അര്‍ഷദ് മദനി, മൗലാനാ ഫസ്ല്‍ റഹീം മുജദ്ദിദി, മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി, മൗലാനാ ഉംറയ്ന്‍ റഹ് മാനി, മൗലാനാ യാസീന്‍ അലി ഉസ്മാനി, ഡോ: ഖാസിം റസൂല്‍ ഇല്‍യാസ്, അസദുദ്ദീന്‍ ഉവൈസി എം. പി, ആരിഫ് മസ്ഊദ് എം. എല്‍. എ, അഡ്വ: യൂസുഫ് മുചാല, അഡ്വ: ശംശാദ്, പ്രഫ: സഊദ് ആലം, അഡ്വ: ത്വാഹിര്‍ ഹകീം, മൗലാനാ ഖാലിദ് റഷീദ് ഫിറന്‍ഗി മഹല്ലി, ഡോ: അസ്മാ സഹ്റാ മുതലായ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
No comments:
Post a Comment