Thursday, October 3, 2019

മയ്യിത്ത് സംസ്കരണം -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി (ദാറുല്‍ ഉലൂം, ഓച്ചിറ)


മയ്യിത്ത് സംസ്കരണം 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
https://swahabainfo.blogspot.com/2019/10/blog-post_47.html?spref=tw 
ധാരാളം നന്മകള്‍ നിറഞ്ഞ ഒരു മഹത്തായ കാര്യമാണ് മയ്യിത്ത് സംസ്കരണം. മയ്യിത്ത് സംസ്കരണത്തിന് വന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും വളരെ പ്രധാനപ്പെട്ട പുണ്യങ്ങള്‍ക്കുള്ള സൗഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ആ നന്‍മകള്‍ എന്തെല്ലാമാണെന്ന് അറിയുകയും കഴിയുന്നത്ര നല്ല നിലയില്‍ നിര്‍വഹിക്കുകയും ചെയ്യണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുവിന്‍റെ പൊരുത്തവും പ്രതിഫലവും കരുതിക്കൊണ്ട് ആരെങ്കിലും മയ്യിത്ത് സംസ്കരണത്തില്‍ ആദ്യം മുതല്‍ അവസാനംവരെ പങ്കെടുത്താല്‍ രണ്ട് ഉഹ്ദ് മലയുടെ അത്രയും സ്വര്‍ണ്ണം ദാനം ചെയ്ത പ്രതിഫലവും, നമസ്കാരത്തില്‍ മാത്രം പങ്കെടുക്കുന്നവന് ഒരു ഉഹ്ദ് മലയുടെ പ്രതിഫലവും ലഭിക്കുന്നതാണ്. ദു:ഖിക്കുന്ന ഒരാള ആശ്വസിപ്പിക്കുന്നവര്‍ക്ക് ദു:ഖിതന് ലഭിക്കുന്ന പ്രതിഫലം ലഭിക്കുന്നതാണ്.
1. ആകയാല്‍ അല്ലാഹുവിന്‍റെ ഉന്നതമായ പൊരുത്തവും പ്രതിഫലവും ലക്ഷ്യമിടുകയും പടച്ചവന് പൊരുത്തമായ കാര്യങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുകയയും ചെയ്യുക. 2. മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ധരിപ്പിക്കുക, മയ്യിത്തിനെ ചുമക്കുക എന്നിവ വലിയ പുണ്യങ്ങളാണ്. കഴിയുന്നത്ര ഇവയില്‍ പങ്കെടുക്കുക. 3. അനുവാദമുള്ളവരെ കാണാവുന്നതാണ്. പക്ഷേ, ജനാസ പിന്താനും തിക്കും തിരക്കും ഉണ്ടാവാനും ഇടയാകരുത്. വിശിഷ്യാ, മയ്യിത്തിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കേണ്ടതാണ്. 4. അല്ലാഹു താങ്കള്‍ക്ക് ഉന്നത പ്രതിഫലവും സമാധാനവും മയ്യിത്തിന് മാപ്പും നല്‍കട്ടെ.! എന്നിങ്ങനെ പറഞ്ഞ് മയ്യിത്തിന്‍റെ ബന്ധുക്കളെ ആശ്വസിപ്പിക്കുക. ഇത് മൂന്ന് ദിവസത്തിനുളളില്‍ ചെയ്താല്‍ മതി. 5. വളരെ അത്യാവശ്യമില്ലാതെ അഭിപ്രായം പറയാതിരിക്കുക. വിശിഷ്യാ ചികിത്സ, മരണം മുതലായ കാര്യങ്ങളെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ ഉപേക്ഷിക്കുക. 6. എല്ലാവരും കഴിയുന്നത്ര ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആ മുതലായ നന്മകളില്‍ മുഴുകുക. 7. വീടിനുള്ളില്‍ തിരക്കുണ്ടാക്കുകയും ബഹളത്തിന് വഴിവെക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കുക. 8. ജനാസ നമസ്കാരം കഴിയുന്നത്ര നല്ല നിലയില്‍ നിര്‍വ്വഹിക്കുക. അതിന്‍റെ ദുആകള്‍ പഠിച്ചു പാരായണം ചെയ്യുക. 9. പുരുഷന്‍മാര്‍ ഖബറിന്‍റെ അരികില്‍ വരെ അനുഗമിക്കുകയും അടക്കിയ ശേഷം കുറേനേരം ദിക്ര്‍-ദുആകളില്‍ മുഴുകുകയും ദാന-ധര്‍മ്മങ്ങള്‍ ചെയ്ത് പ്രതിഫലം അവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ഖബറുകള്‍ കാണുമ്പോഴൊക്കെയും സലാം പറയുകയും ചെയ്യുക. 10. സര്‍വ്വോപരി ഈ കാര്യം ശാന്തമായി ഓര്‍ക്കുക. ദിവസവും കുളിക്കുകയും വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി വരികയും ചെയ്യുന്ന നാം, ഒരു ദിവസം കുളിപ്പിക്കപ്പെടുന്നതാണ്, സുഗന്ധം പൂശപ്പെടുന്നതാണ്, വീട്ടില്‍ നിന്നും മടക്കമില്ലാത്ത യാത്ര ചെയ്യേണ്ടവരാണ്. അത് സ്വര്‍ഗീയമാകണമെങ്കില്‍ തിന്മകളില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങണം. നമ്മുടെമേല്‍ നമസ്കരിക്കപ്പെടുന്നതിനു മുമ്പ് നമസ്കാരം പോലുളള നന്മകള്‍ ചെയ്ത് യാത്രയ്ക്ക് ഒരുങ്ങുക.
മയ്യിത്ത് നമസ്കാരം
ഇത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ലളിതവുമാണ്. നല്ല നിലയില്‍ വുളൂഅ് ചെയ്ത്, ശാന്തമായി നില്‍ക്കുക. ഈ മയ്യിത്തിനുമേല്‍ ഫര്‍ള് ഞാന്‍ നമസ്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്യുക. 1-ാം തക്ബീര്‍ ചൊല്ലി ഫാത്തിഹ ഓതുക. 2-ാം തക്ബീര്‍ ചൊല്ലി ഇബ്റാഹീമീ സ്വലാത്ത് ചൊല്ലുക. മൂന്നാം തക്ബീര്‍ ചൊല്ലി മയ്യിത്തിന് വേണ്ടി ദുആ ഇരക്കുക ഇത് വളരെ പ്രധാനപ്പെട്ടതും മയ്യിത്തിനും നമുക്കും ഗുണമുള്ളതുമാണ്. ഇത് പഠിക്കുന്നതിനുള്ള സൗകര്യത്തിന് അവസാന ഭാഗത്ത് ആ ദുആ കൊടുത്തിട്ടുണ്ട്. മനഃപാഠമാക്കാന്‍ ശ്രദ്ധിക്കുക. നാലാം തക്ബീര്‍ ചൊല്ലി
اللهم لا تحرمنا أجره، ولا تفتنا بعده، واغفر لنا وله  
എന്ന് ഓതി സലാം വീട്ടുക. 

اللَّهُـمَّ اغْفِـرْ لَهُ ، وَارْحَمْـهُ ، وَعَافِهِ ، وَاعْفُ عَنْـهُ ، وَأَكْـرِمْ نُزُلَـهُ ، وَوَسِّـعْ مُدْخَـلَهُ ، وَاغْسِلْـهُ بِالْمَـاءِ وَالثَّـلْجِ وَالْبَـرَدِ ، وَنَقِّـهِ مِنَ الْخَطَـايَا كَمَا نَـقَّيْتَ الـثَّوْبَ الأَبْيَـضَ مِنَ الدَّنَـسِ،وَأَبْـدِلْهُ دَارًا خَـيْرًا مِنْ دَارِهِ ، وَأَهْلًا خَـيْرًا مِنْ أَهْلِـهِ ، وَزَوْجًا خَـيْرًا مِنْ زَوْجِهِ ، 
ദുആ: അര്‍ത്ഥം: അല്ലാഹുവേ, ഈ മയ്യിത്തിന് നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും ചെയ്യേണമേ.! സൗഖ്യവും മാപ്പും നല്‍കേണമേ.! ഈ മയ്യിത്തിനെ നല്ല നിലയില്‍ സല്‍ക്കരിക്കേണമേ.! ഈ മയ്യിത്തിന്‍റെ ഖബ്ര്‍ നീ വിശാലമാക്കേണമേ.! വെള്ളവും മഞ്ഞും ആലിപ്പഴവും കൊണ്ട് നീ ഈ മയ്യിത്തിനെ കഴുകി ശുദ്ധിയാക്കേണമേ.! അഴുക്കില്‍ നിന്നും വെള്ള വസ്ത്രങ്ങള്‍ ശുദ്ധിയാക്കപ്പെടുന്നത് പോലെ, ഈ മയ്യിത്തിനെ നീ പാപങ്ങളില്‍ നിന്നും ശുദ്ധിയാക്കേണമേ.! ഈ മയ്യിത്തിന് ദുന്‍യാവില്‍ നിലവിലുള്ള വീടിനേക്കാള്‍ ഉയര്‍ന്ന വീടും, കുടുംബത്തേക്കാള്‍ ഉന്നത കുടുംബവും, ഇണയേക്കാള്‍ ഉത്തമ ഇണയും നീ നല്‍കേണമേ.! ഈ മയ്യിത്തിനെ സ്വര്‍ഗത്തില്‍ കടത്തുകയും ഖബ്റിന്‍റെയും നരകത്തിന്‍റെയും ശിക്ഷയെ തൊട്ട് കാക്കുകയും ചെയ്യേണമേ! (മുസ്ലിം, ഇബ്നു മാജ, നസാഈ) 

മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യാ (റഹ്) 
ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
മയ്യിത്ത് സംസ്കരണം 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
എന്നീ ലേഖനങ്ങള്‍ക്ക് ബന്ധപ്പെടുക; +91 9961955826 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

അല്‍ ഹാജ് അബ്ദുല്‍ അസീസ് സാഹിബ് മര്‍ഹൂം, ഹരിപ്പാട്.

ഇലാ റഹ് മത്തില്ലാഹ്  പടച്ചവന്‍ നല്‍കിയ അനുഗ്രഹത്തിന് ചെറിയ നിലയിലെങ്കിലും നന്ദി കാണിക്കേണ്ടേ.?  അല്‍ ഹാജ് അബ്ദുല്‍ അസീസ് സാഹിബ് മര്‍ഹൂം,...