Friday, March 30, 2018

ഏപ്രില്‍ ഫൂള്‍ ഇസ് ലാമിക വിരുദ്ധം.!







ഏപ്രില്‍ ഫൂള്‍ 
ഇസ് ലാമിക വിരുദ്ധം.! 
http://swahabainfo.blogspot.com/2018/03/blog-post_29.html?spref=tw

റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
സംസാരിക്കുമ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് ചേര്‍ത്ത് പറയുന്നവന് നാശം.! 
അവന് നാശം.! അവന് നാശം.! (തിര്‍മുദി)
നല്ലത് മാത്രം പറയുക.! 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.! (ബുഖാരി)
മൗനം അവലംബിക്കുക.! 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
മൗനം ദീക്ഷിച്ചവന്‍ രക്ഷപ്രാപിച്ചു. (ബൈഹഖി 4/254)
അനാവശ്യ സംസാരം ഒഴിവാക്കുക.! 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
മനുഷ്യന്‍ മൗനം ദീക്ഷിക്കുന്നതിന്‍റെ പ്രതിഫലം (അനാവശ്യമായി സംസാരിക്കാതിരിക്കുന്നതിന്‍റെ ഫലം) അറുപത് വര്‍ഷത്തെ ഇബാദത്തിനെക്കാള്‍ ശ്രേഷ്ഠമാകുന്നു. (മിഷ്കാത്ത് 2/44)
നാവിനെ സൂക്ഷിക്കുക.! 
അബൂസഈദില്‍ ഖുദ് രി  (റ) വിവരിക്കുന്നു.
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
മനുഷ്യന്‍ പ്രഭാതത്തില്‍ എഴുന്നേല്‍ക്കുമ്പോള്‍ എല്ലാ അവയവങ്ങളും നാവിനു മുന്നില്‍ താഴ്മയോടെ അപേക്ഷിക്കും. നീ നമ്മുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം ഞങ്ങള്‍ നിന്നോടൊപ്പമാണ്. നീ ചൊവ്വായാല്‍ ഞങ്ങളും ചൊവ്വാകും, നീ വളഞ്ഞാല്‍ ഞങ്ങളും വളയും. (തിര്‍മിദി 2/66)
രക്ഷ, എങ്ങനെ ലഭിക്കും.? 
ഉഖ്ബത്തുബ്നു ആമിര്‍ (റ)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട്
രക്ഷ എങ്ങനെ കിട്ടുമെന്ന് ചോദിച്ചു. അവിടുന്നരുളി:
നീ നിന്‍റെ നാവിനെ നിയന്ത്രിക്കുക. വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുക, (അനാവശ്യമായി പുറത്തിറങ്ങരുത്) നീ നിന്‍റെ പാപങ്ങളെ ഓര്‍ത്ത് കരയുക. (തിര്‍മിദി 2/66)
സത്യം മാത്രം പറയുക.! 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
ഞാന്‍ തമാശ പറയാറുണ്ട്. എന്നാല്‍ സത്യമല്ലാതെ ഒന്നും പറയാറില്ല. (ത്വബ്റാനി)
കപടവിശ്വാസിയുടെ ലക്ഷണം.! 
അബൂ ഹുറയ്റ (റ) വിവരിക്കുന്നു.
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
കപടവിശ്വാസിയുടെ ലക്ഷണം മൂന്നാണ്. സംസാരിമ്പോള്‍ കളവ് പറയുക, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, വിശ്വസിച്ചാല്‍ ചതിക്കുക എന്നിവയാണത്. (ബുഖാരി, മുസ് ലിം).
മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് തമാശ ആസ്വദിക്കരുത്.! 
അബൂ ഹുറയ്റ (റ) വിവരിക്കുന്നു.
സ്വഹാബത്ത് ഞങ്ങളോട് പറയുകയുണ്ടായി:
ഒരിക്കല്‍ അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കൂടെ യാത്രയിലായിരിക്കെ, അവരിലൊരാള്‍ ഉറങ്ങിപ്പോയി. അവരില്‍ ചിലര്‍ അയാളുടെ അമ്പുകള്‍ (തമാശയായി) മാറ്റി വെച്ചു. അയാള്‍ ഉണര്‍ന്നപ്പോള്‍ അമ്പുകള്‍ കാണാതെ പരിഭ്രമിച്ചു. ഇതു കണ്ട് കൂടെയുള്ളവര്‍ ചിരിക്കാന്‍ തുടങ്ങി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു. എന്തിനാണ് ചിരിക്കുന്നത്? അവര്‍ പറഞ്ഞു. ഒന്നുമില്ല, ഞങ്ങള്‍ അയാളുടെ അമ്പുകള്‍ എടുത്തു വെച്ചു. അയാള്‍ പേടിച്ചു പോയി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രതിവചിച്ചു. 'ഒരു മുസ് ലിം 
മറ്റൊരു മുസ് ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല. (അബൂദാവൂദ്)
സഹോദരന്‍റെ വിഷമാവസ്ഥയെ ആസ്വദിക്കരുത്.! 
അബ്ദുല്ലാഹിബ്നു സാഇബുല്‍ യസീദ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും പിതാമഹനില്‍ നിന്നും ഉദ്ധരിക്കുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയതായി കേട്ടു:
'നിങ്ങളിലാരാളും അയാളുടെ സഹോദരന്‍റെ സാധനങ്ങള്‍ തമാശയായിട്ടോ അല്ലാതെയോ എടുക്കരുത്. തന്‍റെ സഹോദരന്‍റെ ഒരു വടി ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ അയാളത് തിരിച്ചു കൊടുക്കട്ടെ.!' (അബൂദാവൂദ്).
കളവ് പറഞ്ഞ് ചെറിയ കുട്ടികളെ പോലും കബളിപ്പിക്കരുത്.! 
അബൂഹുറയ്റ (റ) വിവരിക്കുന്നു.
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
'ആരെങ്കിലും ഒരു ചെറിയ കുട്ടിയോട് "ഇവിടെ വരൂ, ഇത് നീ എടുത്തോ' എന്ന് പറയുകയും, ഒപ്പംനല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അതൊരു കളവായിട്ടാണ് പരിഗണിക്കപ്പെടുക. (അബൂദാവൂദ്).
അല്ലാഹു പറയുന്നു:
ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവിനും തന്‍റെ പുത്രന് ഒന്നും ചെയ്തു കൊടുക്കാന്‍ സാധിക്കാത്ത, ഒരു പുത്രനും തന്‍റെ പിതാവിന് ഒന്നും ചെയ്തു കൊടുക്കാന്‍ സാധിക്കാത്ത ദിവസത്തെ സൂക്ഷിക്കുക. അല്ലാഹുവിന്‍റെ വാഗ്ദത്തം 
സത്യമാണ്. ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. മഹാവഞ്ചകനായ പിശാച് അല്ലാഹു വിനെ തൊട്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ' (ഖുര്‍ആന്‍)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...