Friday, August 3, 2018

ഹറമൈന്‍ സന്ദര്‍ശകരോട്...

ഹറമൈന്‍ സന്ദര്‍ശകരോട്... 
http://swahabainfo.blogspot.com/2018/08/blog-post_3.html?spref=tw

1. അല്ലാഹുവിനെ തഖ് വ ചെയ്യുകയും ഭയപ്പെടുകയും ചെയ്യുക.
പരിശുദ്ധ ഖുര്‍ആന്‍ ഹജ്ജിന്‍റെ പ്രഖ്യാപന സംബന്ധമായ വചനം പര്യവസാനിപ്പിക്കുന്നത് തഖ് വ മുറുകെപ്പിടിക്കാന്‍ കല്‍പ്പിച്ചുകൊണ്ടാണ്. ഹജ്ജിന് വേണ്ടി പോകുമ്പോള്‍ നിങ്ങള്‍ യാത്രയ്ക്കുള്ള വിഭവങ്ങള്‍ ഒരുക്കിപ്പോവുക. എന്നാല്‍, യാത്രയ്ക്കുവേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് തഖ് വ അഥവാ സൂക്ഷ്മതയാകുന്നു.ڈ (ഖുര്‍ആന്‍ 2-197).
2. സ്വന്തം നിയ്യത്ത് പരിശോധിക്കുകയും അല്ലാഹുവിന്‍റെ തൃപ്തി മാത്രം കരുതുകയും ചെയ്യുക.
പ്രശസ്തി, പെരുമ, അംഗീകാരം തുടങ്ങിയ ചിന്തകള്‍ ഒഴിവാക്കുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഹജ്ജിന് വേണ്ടി ഇഹ്റാം നിര്‍വ്വഹിച്ചിട്ട് ഇപ്രകാരം ദുആ ചെയ്തു. "അല്ലാഹുവേ പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള ഹജ്ജ് ആക്കരുതേ." (അഹ് മദ്)
3. ഹജ്ജിന്‍റെ കര്‍മങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ചര്യകളെ സൂക്ഷ്മതയോടെ പാലിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി, "നിങ്ങള്‍ എന്നില്‍ നിന്നും ഹജ്ജിന്‍റെ കര്‍മങ്ങള്‍ സ്വീകരിക്കുക."
4. സാമ്പത്തിക ബാധ്യതകള്‍ നിര്‍വ്വഹിക്കുകയും വസ്വിയ്യത്തുകള്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുക.
5. സമ്പാദ്യങ്ങള്‍ പരിശുദ്ധമായിരിക്കുക.
ഹജ്ജിന്‍റെ സ്വീകാര്യതയ്ക്ക് ഉപയോഗിക്കുന്ന ധനം പരിശുദ്ധമായിരിക്കണം എന്നത് ഹജ്ജിന്‍റെ നിബന്ധനയാണ്. ജീവിതത്തില്‍ ഹലാലായ ധനം മാത്രം ഉപയോഗിക്കുക എന്നത് സുപ്രധാന കടമയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമായത് മാത്രമേ അവന്‍ സ്വീകരിക്കൂ." 
6. ഇഹ്റാമില്‍ ശുദ്ധിയോടെ പ്രവേശിക്കുക. ബാഹ്യവും ആന്തരികവുമായ സകല മാലിന്യങ്ങളില്‍ നിന്നും മനസ്സും ശരീരവും ശുദ്ധമായി സൂക്ഷിക്കുക.
7. അല്ലാഹുവില്‍ പ്രതീക്ഷ വെച്ചും അല്ലാഹുവിനെ ഭയപ്പെട്ടും കഴിഞ്ഞ് കൂടുക.
8. എല്ലാ പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായി പശ്ചാത്തപിക്കുക. നിശ്ചയം പശ്ചാത്തപിക്കുന്നവരെയും പരിശുദ്ധരേയും അല്ലാഹു ഇഷ്ടപ്പെടുന്നു. (ഖുര്‍ആന്‍)
9. തര്‍ക്കങ്ങളും പാഴ്വര്‍ത്തമാനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കുക. അല്ലാഹു പറയുന്നു, "ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ സ്ത്രീ-പുരുഷ സംസര്‍ഗ്ഗമോ ദുര്‍വൃത്തിയോ തര്‍ക്കമോ ഹജ്ജിനിടയില്‍ പാടില്ല." (ഖുര്‍ആന്‍ 2-197)
10. ദീനീബോധമുള്ളവരും, സല്‍വൃത്തരുമായ സഹയാത്രികരെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുവഴി യാത്രയിലുടനീളം സദുപദേശങ്ങള്‍ ലഭിക്കുകയും ഹജ്ജിന്‍റെ അനുഷ്ഠാനങ്ങള്‍ പൂര്‍ണ്ണമായി നിര്‍വ്വഹിക്കുന്നതിന് സഹായമാവുകയും ചെയ്യും.
11. യാത്രാ സംഘത്തില്‍ ഒരാളെ അമീറായി നിശ്ചയിക്കുക.        റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി; "നിങ്ങള്‍ മൂന്നുപേര്‍ യാത്ര പുറപ്പെട്ടാല്‍ ഒരാളെ അമീറായി നിശ്ചയിക്കുക."(ജാമിഉസ്സഗീര്‍)
12. ദുആ വര്‍ദ്ധിപ്പിക്കുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "മൂന്ന് കൂട്ടരുടെ ദുആ നിശ്ചയമായും സ്വീകരിക്കപ്പെടും. മാതാപിതാക്കളുടെ മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന ദുആ, യാത്രക്കാരന്‍റെ ദുആ, മര്‍ദ്ദിതന്‍റെ ദുആ." (തിര്‍മുദി)
13. അറഫാ ദിവസം ഭയഭക്തിയോടെയും ഉണര്‍വ്വോടെയും ഇബാദത്തില്‍ മുഴുകുക. അലസത, മടി, അശ്രദ്ധ എല്ലാം വെടിയുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "ഹജ്ജ് അറഫയാണ്." 
14. ഫര്‍ള് നമസ്കാരങ്ങള്‍ ജമാഅത്തായി മുറപ്രകാരം നിര്‍വ്വഹിക്കുക. ഇസ്ലാമിന്‍റെ സുപ്രധാന ഫര്‍ളായ നമസ്കാരത്തില്‍ അശ്രദ്ധയുണ്ടായാല്‍ എല്ലാ അമലുകളുടെയും സ്വീകാര്യതയെ അത് ബാധിക്കും. ഇലാഹിയായ സഹായം നഷ്ടമാകുകയും ചെയ്യും.
15. തിരക്ക് ഉണ്ടാക്കാതിരിക്കുകയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുകയും ചെയ്യുക. എല്ലാ വിശ്വാസികള്‍ക്കും ഗുണം കാംക്ഷിക്കുക.
16. സഹയാത്രികര്‍ക്കും ഇതരഹാജിമാര്‍ക്കും സേവനം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു: "പുണ്യത്തിലും ധര്‍മ്മ നിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക.ڈ(ഖുര്‍ആന്‍ 5-2)
17. പരിശുദ്ധ ഹറം പ്രദേശത്തെയും അവിടെയുള്ള ജന്തു-ജീവ-ജാലങ്ങള്‍, വൃക്ഷങ്ങള്‍, സസ്യങ്ങള്‍ എല്ലാറ്റിനെയും മാനിക്കുക.
18. ഹജ്ജ്-ഉംറ വേളകളില്‍ തല്‍ബിയ്യത്ത് ചൊല്ലിക്കൊണ്ട് കഴിഞ്ഞ് കൂടുക. പുരുഷന്മാര്‍ ഉറക്കെയും സ്ത്രീകള്‍ പതുക്കെയും ചൊല്ലുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് ചോദിക്കപ്പെട്ടു, "ഏറ്റവും ശ്രേഷ്ടമായ ഹജ്ജ് ഏതാണ്.?"തിരുദൂതര്‍ അരുളി: "കൂടുതലായി തല്‍ബിയ്യത്ത് ചൊല്ലുന്നതും ബലി അറുത്ത് രക്തം ഒലിപ്പിക്കുന്നതുമായ ഹജ്ജ്" (മിഷ്കാത്ത്)
19. ബലി അറുക്കുക. ഖുര്‍ആനില്‍ തന്നെ ഇത് സംബന്ധമായ ധാരാളം നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. 
20. ഭക്ഷണം അമിതമാകാതെ ശ്രദ്ധിക്കുക. അമിത ഭക്ഷണം ഇബാദത്തുകള്‍ക്ക് തടസ്സം വരുത്തുന്നതാണ്. 
21. സലാം വ്യാപിപ്പിക്കുകയും മയമായി സംസാരിക്കുകയും മറ്റുള്ളവര്‍ക്ക് ഭക്ഷിപ്പിക്കുകയും ചെയ്യുക.  ഈ കാര്യങ്ങള്‍ ഹജ്ജിന്‍റെ സ്വീകാര്യതയുടെ അടയാളമാണ്.
22. സാധുക്കളെ സഹായിക്കുക. അതുവഴി അല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കുന്നതാണ്.
23. വുദു നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ശുദ്ധി ഈമാനിന്‍റെ ഭാഗമാണ്. 
24. ഇസ്ലാമിന്‍റെ പ്രബോധനം ശക്തിപ്പെടുത്തുക. അതിന്‍റെ പ്രതിഫലം വിവരണാതീതമാണ്.
25. ഉയര്‍ന്ന പ്രതിഫലം ലഭിക്കാന്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി അത്യാഗ്രഹത്തോടെ ദുആ ഇരക്കുകയും ചെയ്യുക.
26. ഹജ്ജിന്‍റെ അമലുകള്‍ സ്വയം തന്നെ നിര്‍വ്വഹിക്കുകയും അയ്യാമുത്തഷ്രീഖ് കഴിയും വരെ മിനായില്‍ കഴിയുകയും ചെയ്യുക.
27. ഓരോ സന്ദര്‍ഭത്തിലുള്ളതും പ്രഭാതത്തിലും പ്രദോഷത്തിലുള്ളതുമായ സുന്നത്തായ  ദുആ-ദിക്റുകള്‍ ശ്രദ്ധയോടെ നിര്‍വ്വഹിക്കുക. അതുവഴി അമലുകള്‍ക്ക് ശക്തി ലഭിക്കുകയും രസകരമാവുകയും ചെയ്യും.
28. ഹൃദയം അല്ലാഹുവിന്‍റെ ഭയത്താല്‍ നടുങ്ങുകയും ദുആയില്‍ കരയുകയും ചെയ്യുക.
29. നിയമങ്ങള്‍ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കുക.
30. ത്വവാഫ്, സഅ് യ് തുടങ്ങിയ അമലുകള്‍ പൂര്‍ണ്ണ ശ്രദ്ധയോടെ നിര്‍വ്വഹിക്കുകയും ത്വവാഫ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
31. മടങ്ങുമ്പോള്‍ കഅ്ബയോട് വിട ചോദിക്കുന്ന ത്വവാഫുല്‍ വിദാഅ് ഹൃദയ സാന്നിദ്ധ്യത്തോടും വിരഹ ദുഃഖത്തോടും കൂടി നിര്‍വ്വഹിക്കുക.
32. ഇസ്തിഗ്ഫാര്‍ വര്‍ദ്ധിപ്പിക്കുകയും അമലുകളുടെ സ്വീകാര്യതയ്ക്കായി ദുആ ചെയ്യുകയും ചെയ്യുക.
33. ജീവിതം മുഴുവന്‍ അല്ലാഹുവിനെ വഴിപ്പെട്ട് ജീവിക്കും  എന്ന്  പ്രതിജ്ഞ എടുത്തും അതിന് ദൃഢനിശ്ചയം ചെയ്തും ശിഷ്ടജീവിതത്തെ അല്ലാഹുവിന് വേണ്ടിയാക്കി മാറ്റുക.
34. ജീവിതത്തില്‍ ഒരിക്കലും ശിര്‍ക്ക് ചെയ്യാതെ ചൊവ്വായ തൗഹീദിന്‍റെയും ഈമാനിന്‍റെയും മാര്‍ഗ്ഗത്തില്‍ ജീവിക്കുക. അല്ലാഹുവിനെയും പുണ്യറസൂലിനെയും ദീനിനെയും അകമഴിഞ്ഞ് സ്നേഹിക്കുകയും ദീനിന് വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ ദുആ ചെയ്തും കഴിഞ്ഞ് കൂടുക. 
ഹറമൈന്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുകയും  നേടിയെടുക്കുകയും ചെയ്യേണ്ട ചില കാര്യങ്ങളാണിത്. അല്ലാഹു സ്വീകരിക്കട്ടെ.! 
🌐🌐🌐💠🌐🌐🌐
⛔ *ഹജ്ജ്-ഉംറ:*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...