ഇസ് ലാഹെ മുആശറ (സാമൂഹ്യ സംസ്കരണം)
എന്ത്.? എന്തിന്.?
http://swahabainfo.blogspot.com/2018/01/blog-post_8.html?spref=tw
ഇരുലോക നായകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്വന്തം പരിശ്രമത്തിലൂടെ കാഴ്ചവെച്ച ഉത്തമ സമൂഹത്തെപ്പോലെയുള്ള ഒരു സമൂഹം നിലവില്‍ വരുന്നതിന് പരിശ്രമിക്കുക.! പ്രസ്തുത സമൂഹത്തിന്‍റെ പ്രത്യേകതകള്‍ എന്തായിരുന്നു.?
1. സമ്പൂര്‍ണ്ണവും സുശക്തവുമായ സത്യവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. സംശയങ്ങള്‍ അവരിലില്ലായിരുന്നു.
2. നമസ്കാരം, നോമ്പ്, സകാത്ത്, മുതലായ ഇബാദത്തു (ആരാധന) കളില്‍ അവര്‍ വലിയ തല്‍പരരായിരുന്നു. അല്ലാഹുവിനെ ഒരിക്കലും വിസ്മരിച്ചിരുന്നില്ല.
3. പ്രയോജനകരമായ വിജ്ഞാനം കരസ്ഥമാക്കിയിരുന്നു. വിവരക്കേടില്‍ നിന്നും അകന്നുമാറിയിരുന്നു.
4. നിഷ്കളങ്കത അവരില്‍ നിറഞ്ഞുനിന്നിരുന്നു. നാവിലും മനസ്സിലും ഇരട്ടനിറം ഇല്ലായിരുന്നു.
5. അവരില്‍ ദീനീ രോഷവും ഇസ് ലാമിക ആവേശവും ഈമാനിക സാഹോദര്യവും ഉണ്ടായിരുന്നു. മുഴുവന്‍ മനുഷ്യരേയും അവര്‍ വിലമതിച്ചിരുന്നു. എല്ലാവരോടുമുള്ള കടമകള്‍ പാലിച്ചിരുന്നു. ആരേയും നിന്ദിച്ചിരുന്നില്ല.
6. ഇടപാടുകള്‍ സൂക്ഷിച്ചിരുന്നു. നിഷിദ്ധ സമ്പത്തുകളുമായി അടുത്തിരുന്നില്ല.
7. മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, ലജ്ജയില്ലായ്മ, സൗന്ദര്യപ്രകടനം, പലിശ, സ്ത്രീധനം മുതലായ സാമൂഹിക തിന്മകള്‍ക്ക് അവരില്‍ ഒരു സാധ്യതയും ഇല്ലായിരുന്നു.
താങ്കള്‍ ലോകാനുഗ്രഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സമുദായാംഗമാണോ.?
എങ്കില്‍ വൃത്തിയും വെടിപ്പുമുള്ള ഇത്തരം ഒരു സാമൂഹിക സൃഷ്ടിയ്ക്കായി അല്പ സമയം ചെലവഴിക്കുക. അതിന് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നാലോചിക്കുക. കുറഞ്ഞപക്ഷം, താങ്കളേയും വീട്ടുകാരേയും ആ മാതൃകാ സമൂഹവുമായി അടുപ്പിക്കാന്‍ സന്നദ്ധനാവുക
ഇസ് ലാഹെ മുആശറ വിഭാഗം,
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്.








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

No comments:
Post a Comment