Monday, April 13, 2020

16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/16_13.html?spref=tw  
ഹിജ്റ 6-)ം വര്‍ഷം. ഈ വര്‍ഷം തുടക്കത്തില്‍ റസൂലുല്ലാഹി ﷺ ബനൂ ലിഹ് യാന്‍ ഗോത്രത്തിലേക്ക് യാത്ര ചെയ്തു. പതിനാല് ദിവസം താമസിച്ച് മടങ്ങി. ശേഷം നജ്ദിലേക്ക് ഒരു സംഘത്തെ അയച്ചു. കടുത്ത എതിരാളിയും ബനൂ ഹനീഫ ഗോത്രത്തിന്‍റെ നേതാവുമായ സുമാമയെ അവര്‍ പിടിച്ചുകൊണ്ട് വന്നു. മസ്ജിദുന്നബവിയിലെ മൂന്ന് ദിവസത്തെ താമസത്തിന് ശേഷം അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ദുല്‍ഖഅദ് മാസത്തില്‍ മക്കയിലേക്ക് പോകുന്നതായും ഉംറ നിര്‍വ്വഹിക്കുന്നതായും റസൂലുല്ലാഹി  സ്വപ്നം കണ്ടു. സ്വപ്നം സ്വഹാബത്തിനോട് പറഞ്ഞപ്പോള്‍ അവരുടെ ആഗ്രഹം ശക്തമായി. തുടര്‍ന്ന് എല്ലാവരും ഉംറയ്ക്ക് വേണ്ടി യാത്രയായി. 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
മക്കയുടെ അടുത്തുള്ള ഹുദൈബിയ എന്ന സ്ഥലത്ത് വെച്ച് ശത്രുക്കള്‍ തടഞ്ഞു. നീണ്ട സംസാരങ്ങള്‍ക്ക് ശേഷം അവര്‍ സന്ധിക്ക് തയ്യാറായി. ഈ വര്‍ഷം മടങ്ങിപ്പോകണം, അടുത്ത വര്‍ഷം വന്ന് മൂന്ന് ദിവസത്തിനുള്ളില്‍ മടങ്ങണം, പത്ത് വര്‍ഷം യുദ്ധമുണ്ടാകുന്നതല്ല, ഇരു കൂട്ടരുടെയും സഖ്യകക്ഷികളോട് യുദ്ധം പാടില്ല മുതലായവ ആയിരുന്നു സന്ധിയിലുണ്ടായിരുന്നത്. റസൂലുല്ലാഹി  സന്ധി നടത്തി മദീനയിലേക്ക് മടങ്ങി. ഇതിന് ഹുദൈബിയ സന്ധി എന്ന് പറയപ്പെടുന്നു. ഇതിന് മുമ്പും ശേഷവുമായി ഗംറ്, ദില്‍ ഖിസ്സ, ജുമൂം എന്നീ സ്ഥലങ്ങളിലേക്ക് വിവിധ സംഘങ്ങളെ അയച്ചു. ഹുദൈബിയ സന്ധിക്ക് ശേഷം റസൂലുല്ലാഹി  യുടെ മകള്‍ സൈനബ് (റ) യുടെ ഭര്‍ത്താവ് അബുല്‍ ആസ് ബിന്‍ റബീഅ് സിറിയയില്‍ നിന്നും കച്ചവടച്ചരക്കുമായി വരികയായിരുന്നു. മക്കയില്‍ നിന്നും മുസ്ലിമായി വന്നെങ്കിലും സന്ധിയുടെ അടിസ്ഥാനത്തില്‍ റസൂലുല്ലാഹി  സ്വീകരിക്കാതിരുന്നതിനാല്‍ സമുദ്രതീരത്ത് പോയി താമസമാക്കിയ അബൂ ബസ്വീര്‍ (റ) ഈ കച്ചവടച്ചരക്കുകള്‍ പിടിച്ചെടുത്തു. അബുല്‍ ആസ് മദീനയില്‍ വന്ന് റസൂലുല്ലാഹി ﷺ യോട് സംഭവം പറഞ്ഞു. റസൂലുല്ലാഹി  മുഴുവന്‍ ചരക്കുകളും മടക്കിക്കൊടുത്തു. അദ്ദേഹം മക്കയില്‍ പോയി ചരക്കുകള്‍ എല്ലാം വീതിക്കുകയും മദീനയിലേക്ക് വന്ന് ഇസ്ലാം സ്വീകരിക്കുകയും സൈനബ് (റ) യോടൊപ്പം കഴിയുകയും ചെയ്തു. ശഅ്ബാന്‍ മാസത്തില്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് (റ) ന്‍റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ദൗമത്തുല്‍ ജന്‍ദല്‍ എന്ന പ്രദേശത്തേക്ക് അയച്ചു. നാട്ടുകാരെല്ലാം ഇസ്ലാം സ്വീകരിച്ചു. മദീനയ്ക്കടുത്തുള്ള ഗാബ എന്ന സ്ഥലത്ത് റസൂലുല്ലാഹി  യുടെ കുറച്ച് ഒട്ടകങ്ങള്‍ മേഞ്ഞിരുന്നു. അബ്ദുര്‍റഹ്മാന്‍ ഫസാരി എന്ന ശത്രു അവയെ മോഷ്ടിച്ചുകൊണ്ട് കടന്നു. സലമത്ത് ബിന്‍ അക് വഅ് (റ) ശത്രുക്കളെ ഓടി പിന്തുടര്‍ന്ന് അമ്പെയ്യുകയും അവയെ മോചിപ്പിക്കുകയും ധാരാളം സാധനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ റസൂലുല്ലാഹി  ഖൈബറിലേക്ക് യാത്രയായി. പ്രഭാതത്തില്‍ അവിടെ എത്തിയപ്പോള്‍ ജനങ്ങള്‍ സാമഗ്രികളുമായി കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു. റസൂലുല്ലാഹി  യെ കണ്ടപ്പോള്‍ അവര്‍ കോട്ടയില്‍ കയറി വാതിലടച്ചു. ആകെ ഏഴ് കോട്ടകളുണ്ടായിരുന്നു. റസൂലുല്ലാഹി  ഏഴും കീഴടക്കി. തുടര്‍ന്ന് അവരോട് നാട് വിടാന്‍ കല്‍പ്പിച്ചു. അവരുടെ ഭൂമി പിടിച്ചെടുത്തു. അവര്‍ പറഞ്ഞു: ഞങ്ങളെ നാട് കടത്താതെ ഈ ഭൂമിയുടെ ജോലിക്കാരാക്കുക. റസൂലുല്ലാഹി  അത് സ്വീകരിച്ചു. എങ്കിലും നാമുദ്ദേശിക്കുമ്പോള്‍ നാട് കടത്തുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കി. ഉമര്‍ (റ) ന്‍റെ കാലത്ത് അവരെ നാട് കടത്തപ്പെട്ടു. ഖൈബറിനടുത്ത് ഫദക് എന്ന സ്ഥലത്തുള്ളവരും റസൂലുല്ലാഹി  യുമായി സന്ധിയിലായി. ഖൈബറിലെ തടവുകാരില്‍ നേതാവിന്‍റെ മകളായ സ്വഫിയ്യ (റ) ഉണ്ടായിരുന്നു. അവര്‍ ദിഹ് യ (റ) ന്‍റെ ഓഹരിയിലാണ് വന്നത്. റസൂലുല്ലാഹി ﷺ അദ്ദേഹത്തില്‍ നിന്നും അവരെ വാങ്ങുകയും മോചിപ്പിച്ച ശേഷം വിവാഹം കഴിക്കുകയും ചെയ്തു. എത്യോപ്യയില്‍ അവശേഷിച്ചിരുന്ന ജഅ്ഫര്‍ (റ) ന്‍റെ സംഘം ഖൈബറില്‍ എത്തിച്ചേര്‍ന്നു. അശ്അരി സംഘവുമായി അബൂമൂസാ അശ്അരി (റ) യും ആഗതരായി. ഖൈബറില്‍ വെച്ച് ഒരു യഹൂദി സ്ത്രീ, വിഷം പുരട്ടിയ മാംസം റസൂലുല്ലാഹി  യ്ക്ക് നല്‍കി. വായില്‍ വെച്ച ഉടനെ റസൂലുല്ലാഹി  അരുളി: ഇതില്‍ വിഷം പുരട്ടിയിട്ടുണ്ടെന്ന് ഇത് തന്നെ എന്നോട് പറയുകയുണ്ടായി. ഇവിടെ വെച്ച് കഴുതമാംസവും മുത്അ (താല്‍ക്കാലിക) വിവാഹവും നിഷിദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. ഖൈബറില്‍ നിന്നും റസൂലുല്ലാഹി  വാദില്‍ ഖുറായിലേക്ക് യാത്രയായി. അവിടെയുള്ളവര്‍ സന്ധി ചെയ്തു. ഖൈബറില്‍ നിന്നും മടങ്ങി വന്ന ശേഷം ബനൂ ഫസാറ, ഹവാസിന്‍, ബഷീര്‍, ബനൂ മുര്‍റ, കലബി, ഉയയ്ന എന്നിവിടങ്ങളിലേക്ക് യഥാക്രമം അബൂബക്ര്‍ സ്വിദ്ദീഖ് (റ), ഉമറുല്‍ ഫാറൂഖ് (റ), അബ്ദുല്ലാഹിബ്നു റവാഹ (റ), ബഷീര്‍ ബിന്‍ സഅദ് (റ), ഗാലിബ് (റ), ബഷീര്‍ (റ) എന്നിവരെ അയച്ചു. ഈ വര്‍ഷം റമദാനില്‍ കടുത്ത ക്ഷാമം സംഭവിച്ചു. റസൂലുല്ലാഹി  ദുആ ചെയ്യുകയും മഴ പെയ്യുകയും ചെയ്തു. 
ഹിജ്റ 7-)ം വര്‍ഷം. ഈ വര്‍ഷം ദുല്‍ ഖഅദ് മാസം ഉംറ നിര്‍വ്വഹിച്ചു. മക്കയില്‍ വെച്ച് റസൂലുല്ലാഹി  മൈമൂന (റ) യെ വിവാഹം കഴിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ നിബന്ധന പ്രകാരം മദീനയിലേക്ക് മടങ്ങി. തദവസരം ഹംസ (റ) യുടെ മകള്‍ കരഞ്ഞുകൊണ്ട് പിന്നാലെ വന്നു. റസൂലുല്ലാഹി  ആ കുട്ടിയെ നോക്കാന്‍ മാതൃസഹോദരി കൂടിയായ ജഅ്ഫര്‍ (റ) ന്‍റെ സഹധര്‍മ്മിണിയെ ഏല്‍പ്പിച്ചു. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...