Friday, April 10, 2020

1. ദുആയുടെ അമാനുഷിക ഫലങ്ങള്‍.! -മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍



ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/04/blog-post_23.html?spref=tw
സഹോദരങ്ങളില്‍ ഏറ്റവും ഇളയ ആളാണ് ഇഅ്സാസ്. അല്ലാഹു  അദ്ദേഹത്തെ എല്ലാ നിലയിലും അനുഗ്രഹിച്ചു. ഒന്നിന്‍റെയും കുറവുണ്ടായിരുന്നില്ല. ചെറുപ്പത്തില്‍ തന്നെ കല്യാണം നടന്നു. സ്വന്തം വീട് പണിതു. കച്ചവടത്തില്‍ അല്ലാഹു വലിയ ഐശ്വര്യം നല്‍കി. സമ്പത്ത് കൂടാതെ സ്വഭാവവും വളരെ ഉന്നതമായിരുന്നു. കുടുംബത്തിലും നാട്ടിലും അദ്ദേഹം വളരെ ആദരിക്കപ്പെട്ടു.  അല്ലാഹു അദ്ദേഹത്തിന് മക്കളെയും നല്‍കി. അതില്‍ ഏറ്റവും മൂത്ത കുട്ടി അതിയ്യ-ബത്തൂല്‍ പത്താം ക്ലാസ്, നല്ല മാര്‍ക്കോടെ പാസ്സായി. ആണ്‍-പെണ്‍ ഇടകലര്‍ന്ന വിദ്യാഭ്യാസമായതിനാല്‍, കോളേജില്‍ പോകാന്‍ അവള്‍ മടിച്ചു. ഞങ്ങളുടെ നാട്ടിലെ (ബട്കല്‍, കര്‍ണാടക) പെണ്‍കുട്ടികള്‍ക്കായുള്ള മദ്റസയില്‍ മൂന്ന് വര്‍ഷം ആലിമ കോഴ്സില്‍ ചേര്‍ന്നു. സൗന്ദര്യവും സ്വഭാവവും ജീവിതവിശുദ്ധിയും കാരണമായി അവളെ മരുമകളായി കിട്ടണമെന്ന് ഓരോ വീട്ടുകാരും കൊതിച്ചു. രണ്ടാം വര്‍ഷമായപ്പോള്‍ ഇഅ്സാസ് ദീനും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാരനുമായി ബന്ധം ഉറപ്പിച്ചു. ആലിമ കോഴ്സ് കഴിഞ്ഞ ഉടന്‍ വിവാഹം നിശ്ചയിച്ചു. 
ദിവസങ്ങള്‍ വേഗതയില്‍ കൊഴിഞ്ഞു. വിവാഹസുദിനം അടുത്തു. ഇഅ്സാസ് തയ്യാറെടുപ്പ് തുടങ്ങി. വീട് വൃത്തിയാക്കി. ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങി. ഇതിനിടെ പെട്ടെന്ന് അതിയ്യയുടെ ആരോഗ്യം മോശമായി, വയറ്റിനുള്ളിലെ അസഹനീയ വേദനയും, നിരന്തര ഛര്‍ദ്ദിയും കാരണം അവള്‍ തളര്‍ന്നുവീണു. ഫാമിലി ഡോക്ടറെ കണ്ടു. ആശ്വാസം ലഭിക്കാതായപ്പോള്‍ വയര്‍ സ്കാന്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. രക്തം, മൂത്രം എന്നിവയുടെയും സ്കാനിംങ്ങിന്‍റെയും റിപ്പോര്‍ട്ട് വായിച്ച ഇഅ്സാസിന്‍റെ കാലിനടിയിലെ മണ്ണ് ഇളകിപ്പോയി. അതിയ്യയ്ക്ക് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നു!
അതിയ്യ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നിരാശ നിറഞ്ഞ മുഖത്തോടെ റിപ്പോര്‍ട്ടുമായി മുറിയിലേക്ക് വന്ന വാപ്പയെ കണ്ടപ്പോള്‍, അത് ആശ്വാസകരമല്ലെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ തിരക്കിയപ്പോള്‍ ഇഅ്സാസ് പറഞ്ഞു: മകളേ, കുഴപ്പമൊന്നുമില്ല. കോഴിക്കോട് ഉദര രോഗത്തിന്‍റെ വിദഗ്ധ ഡോക്ടറുണ്ട്. സമ്പൂര്‍ണ്ണ ചികിത്സയ്ക്ക് അവിടെ പോകാന്‍ ഇവിടെയുള്ള ഡോക്ടര്‍ പറയുന്നു.
അതിയ്യ പ്രതികരിച്ചു: വാപ്പാ, താങ്കള്‍ എന്‍റെ റിപ്പോര്‍ട്ട് എന്താണെന്ന് സത്യം പറയുന്നതുവരെ ഞാന്‍ മരുന്നൊന്നും കഴിക്കില്ല. നമ്മുടെ റബ്ബ്, രോഗത്തിന്‍റെയും ആരോഗ്യത്തിന്‍റെയും ഉടമയാണ്. പ്രയാസകരമായ വല്ല റിപ്പോര്‍ട്ടുമാണെങ്കില്‍ അവനിലേക്ക് മടങ്ങി ദുആ ഇരക്കാം. ഗത്യന്തരമില്ലാതായ ഇഅ്സാസ് കാര്യം പറഞ്ഞു. ഉടനെ അതിയ്യ പ്രതികരിച്ചു: വാപ്പാ, എനിക്ക് വേറെ എന്തുരോഗം വന്നാലും ക്യാന്‍സര്‍ ബാധിക്കുകയില്ലെന്നുള്ള കാര്യം ഉറപ്പാണ്! ഇഅ്സാസ് അന്തംവിട്ടുകൊണ്ട് പറഞ്ഞു: മോളെ, എന്താണ് നീ പറയുന്നത്. എല്ലാ ടെസ്റ്റുകള്‍ക്കും ശേഷം ഡോക്ടര്‍മാര്‍ കണ്ടെത്തിയ കാര്യമാണിത്.
അതിയ്യ വിവരിച്ചു: വാപ്പാ, കാര്യമിതാണ്. ഞാന്‍ ഒരു ഹദീസ് പഠിച്ചിട്ടുണ്ട്. 
أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ مَنْ رَأَى صَاحِبَ بَلاَءٍ فَقَالَ الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلاَكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاً إِلاَّ عُوفِيَ مِنْ ذَلِكَ الْبَلاَءِ كَائِنًا مَا كَانَ مَا عَاشَ ‏"‏
ആദരവായ നബി  അരുളി: ആരെങ്കിലും രോഗത്താലോ മറ്റോ ഒരാളെ കാണുകയും തന്നെ അതില്‍ നിന്നും രക്ഷിച്ചതിന് അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍, അവന് ആ പരീക്ഷണം ബാധിക്കുന്നതേയല്ല. എനിക്ക് ഓര്‍മ്മയുള്ള കാലം മുതല്‍ കേട്ട് തുടങ്ങിയ മാരകരോഗമാണ് ക്യാന്‍സര്‍. ഈ ഹദീസ് പഠിച്ചതിന് ശേഷം ആര്‍ക്കെങ്കിലും ക്യാന്‍സര്‍ ബാധിച്ചതായി കേട്ടാല്‍, ഞാന്‍ അവരുടെ പേരെടുത്ത് പറഞ്ഞ് ശമനത്തിനായി അല്ലാഹുവിനോട് പല പ്രാവശ്യം പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. വാപ്പാ, നമ്മെ പലതരം അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിച്ച അല്ലാഹു ഈ ദുആയിലൂടെ എന്നെ ഈ രോഗത്തില്‍ നിന്ന് കാത്തുരക്ഷിക്കുകയില്ലേ.? അതുകൊണ്ട് എനിക്ക് എന്ത് രോഗം ബാധിച്ചാലും ക്യാന്‍സര്‍ ബാധിക്കുകയില്ല. ഇനി താങ്കളുടെ ഇഷ്ടം. മകളുടെ ഈ വാക്കുകള്‍ കേട്ട് ഇഅ്സാസ് സന്തോഷം കലര്‍ന്ന അത്ഭുതത്തില്‍പ്പെട്ടു. അദ്ദേഹം പ്രതീക്ഷയുടെ കിരണം ദര്‍ശിച്ചു. ജ്യേഷ്ഠസഹോദരനുമായി ആലോചിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അതിയ്യ ഇത്ര വിശ്വാസത്തില്‍ പറയുന്നെങ്കില്‍ എന്തുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റാ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുപോയിക്കൂടാ.? അവിടെ ഇതിനെ നിര്‍ണ്ണയിക്കുന്ന എല്ലാ ഉപകരണങ്ങളുമുണ്ട്. കൂലി വളരെ കൂടുതലാണെങ്കിലും അല്ലാഹു നിനക്ക് സമ്പത്ത് നല്‍കിയിട്ടുമുണ്ട്. 
അങ്ങനെ അടുത്ത ദിവസം തന്നെ ഇഅ്സാസും അതിയ്യയും വിമാനമാര്‍ഗ്ഗം മുംബൈയില്‍ എത്തി. മൂന്ന് ദിവസം നീണ്ടുനിന്ന വിവിധ പരിശോധനകള്‍ നടന്നു. അവിടെ ഇഅ്സാസും അതിയ്യയും ഇവിടെ കുടുംബാംഗങ്ങളും ദുആയില്‍ മുഴുകി. നാലാം ദിവസം ഡോക്ടര്‍ ഇഅ്സാസിനെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഇഅ്സാസിന്‍റെ നെഞ്ച് ഇടിക്കാന്‍ തുടങ്ങി. ഡോക്ടറിന്‍റെ മുറിയിലേക്ക് കയറിയപ്പോള്‍ അദ്ദേഹം ചിരിക്കുന്നതുകണ്ട് ഇഅ്സാസിന് പ്രതീക്ഷയായി. ഡോക്ടര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു: നിങ്ങളുടെ മകളില്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള എല്ലാ കാരണങ്ങളും കാണപ്പെടുന്നുണ്ടെങ്കിലും ക്യാന്‍സര്‍ ബാധിച്ചിട്ടില്ല. ഈശ്വരന്‍ നിങ്ങളോട് വലിയ ഔദാര്യം കാണിക്കുകയാണെന്ന് തോന്നുന്നു. ഇത്തരം കേസ് ആയിരങ്ങളില്‍ ഒന്നുരണ്ടെണ്ണം മാത്രമേ കാണുകയുള്ളൂ. ഞങ്ങള്‍ നിങ്ങളോട് ചോദിക്കാതെ തന്നെ വേറെയും നിരവധി ടെസ്റ്റുകള്‍ നടത്തി. പക്ഷേ അത്ഭുതകരം! എല്ലാ ടെസ്റ്റുകളും ക്യാന്‍സര്‍ ഇല്ലെന്നതിന് അതിയ്യയ്ക്ക് അനുകൂലമായിരുന്നു.
ഇഅ്സാസിന്‍റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞൊഴുകി. മനസ്സില്‍ അല്ലാഹുവിനെ സ്തുതിച്ചു. ശേഷം ഡോക്ടറിന് നന്ദി രേഖപ്പെടുത്തി. ഡോക്ടര്‍ പറഞ്ഞു: ഈശ്വരനെ സ്തുതിക്കുക. ഇത് അവന്‍റെ ഔദാര്യം മാത്രമാണ്. ഇഅ്സാസ് മടങ്ങിവന്ന് അതിയ്യയ്ക്ക് ഈ സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍, അവള്‍ ഭാവ വ്യത്യാസങ്ങളൊന്നും കൂടാതെ പറഞ്ഞു: ഈ റിപ്പോര്‍ട്ടിലൂടെ എന്‍റെ ഈമാനിന് വര്‍ദ്ധനവുണ്ടായി. ഹദീസിലെ ദുആയുടെ ബറകത്കൊണ്ട് ക്യാന്‍സര്‍ ഉണ്ടാകുകയില്ലെന്ന് എനിക്ക് മുമ്പുതന്നെ ഉറപ്പുള്ളതായിരുന്നു.
ഇഅ്സാസ് ഫോണിലൂടെ കുടുംബത്തെ വിവരം അറിയിച്ചു. അവിടെ പെരുന്നാള്‍ ആഘോഷം പോലെയായി. ആ വര്‍ഷം തന്നെ അതിയ്യ-ബത്തൂലിന്‍റെ വിവാഹം നടന്നു. അടുത്ത വര്‍ഷം അവള്‍ ഒരു കുഞ്ഞിന്‍റെ ഉമ്മയായി. അല്‍ഹംദുലില്ലാഹ്. ഇന്നുവരെ അവര്‍ സാധാരണ ജീവിതം നയിക്കുന്നു. അപകടകാരിയായ രോഗത്തില്‍ നിന്നും സുരക്ഷിതത്വം നല്‍കിയ അല്ലാഹുവിനെ സ്തുതിക്കാന്‍ അവര്‍ ഒരു ദിവസവും മറക്കാറില്ല. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...