കുറഞ്ഞ ചിലവ്; വമ്പിച്ച പ്രതിഫലം.!
ദുആയുടെ അമാനുഷിക ഫലങ്ങള്‍.!
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍
https://swahabainfo.blogspot.com/2020/04/1223.html?spref=tw
ഞാന്‍ ഉറപ്പായും സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും നരകത്തില്‍ നിന്നും രക്ഷപെടുമെന്നും നമുക്കാര്‍ക്കും പറയാന്‍ സാധിക്കുകയില്ല. അന്ത്യം നല്ല നിലയിലാകുകയും ഈമാനോട് കൂടി മരിക്കാന്‍ സാധിക്കുകയും ചെയ്താല്‍ മാത്രമേ സ്വര്‍ഗ്ഗപ്രവേശനം ഉറപ്പാകുകയുള്ളൂ. എന്നാല്‍ ബഹുമാന്യ നബിമാരും സ്വഹാബത്തും സ്വര്‍ഗ്ഗവാസികളാണെന്ന കാര്യം അവരുടെ മരണത്തിന് മുമ്പ് തന്നെ ഉറപ്പായ കാര്യമാണ്. കാരണം സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളില്‍ ഏറ്റവും വലുതായ പടച്ചവന്‍റെ പൊരുത്തം അവര്‍ക്ക് ലഭ്യമായതായി ഈ ലോകത്ത് വെച്ചുതന്നെ അല്ലാഹു അറിയിക്കുകയുണ്ടായി.
എന്നാല്‍ കാര്യം ഇതെല്ലാമായിരുന്നിട്ടും അവരുടെ അല്ലാഹുവിലുള്ള ഭയവും പ്രതീക്ഷയും നന്മകളിലുള്ള താല്പര്യവും അത്ഭുതകരമായിരുന്നു. അശ്രദ്ധയിലായി ഒരു നിമിഷം പോലും അവര്‍ കഴിച്ചുകൂട്ടിയില്ല. നരകത്തെക്കുറിച്ച് നിരന്തരം ഭയപ്പെട്ടിരുന്നു. ഇസ്തിഗ്ഫാറും ദിക്ര്‍ ദുആകളും ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റിയിരുന്നു. ഇത്തരുണത്തില്‍ നാം എത്രമാത്രം നന്മകള്‍ ചെയ്യണമെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ അല്ലാഹു വലിയ ഔദാര്യവാനാണ്. വിശുദ്ധ നബിയിലൂടെ നമുക്ക് കുറഞ്ഞ സമയം കൊണ്ട് ചെയ്യാവുന്നതും വമ്പിച്ച കൂലി നേടാവുന്നതുമായ ധാരാളം നന്മകള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഒരു ദിവസത്തെ ഇരുപത്തിനാല് മണിക്കൂറിലെ ആയിരത്തിനാന്നൂറ്റി നാല്പത് മിനിറ്റുകളില്‍ നിന്നും വെറും അഞ്ച് മിനിറ്റുകൊണ്ട് ചൊല്ലാന്‍ സാധിക്കുന്ന ഏതാനും നബവീ ദിക്റുകള്‍ ഇവിടെ ഉദ്ധരിക്കുന്നു.
1. ആദരവായ റസൂലുല്ലാഹി ( ) അരുളി: സുബ്ഹ്, മഗ്രിബ് നമസ്കാരങ്ങള്‍ക്ക് ശേഷം ഈ ദുആ ഏഴ് പ്രാവശ്യം ചൊല്ലുന്നവര്‍ നരകത്തില്‍ നിന്നും രക്ഷപെടുന്നതാണ്.
أَللَّهُمَّ أَجْرْنِي مِنَ النَّارِ
2. എല്ലാ നമസ്കാരങ്ങള്‍ക്ക് ശേഷവും ആയത്തുല്‍ കുര്‍സിയ്യ് ഓതുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്.
3. രാത്രി ഉറങ്ങുന്നതിന് മുമ്പ് സൂറത്തുല്‍ മുല്‍ക് പാരായണം ചെയ്യുന്നവര്‍ക്ക് ഖബ്ര്‍ ശിക്ഷയില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്.
4. എല്ലാ നമസ്കാരങ്ങള്‍ക്ക് ശേഷവും സുബ്ഹാനല്ലാഹ് (33 പ്രാവശ്യം), അല്‍ഹംദുലില്ലാഹ് (33 പ്രാവശ്യം), അല്ലാഹു അക്ബര്‍ (34 പ്രാവശ്യം) ചൊല്ലുന്നവരുടെ പാപങ്ങള്‍ സമുദ്രത്തിലെ നുരയ്ക്ക് സമാനമാണെങ്കിലും അല്ലാഹു പൊറുക്കുന്നതാണ്.
5. സുബ്ഹ്-മഗ്രിബ് നമസ്കാരങ്ങള്‍ക്ക് ശേഷം സംസാരിക്കുന്നതിന് മുമ്പായി താഴെ കാണുന്ന ദുആ ചെയ്യുന്നവര്‍ക്ക് 10 നന്മകള്‍ എഴുതപ്പെടുന്നതും 10 സ്വര്‍ഗീയ സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും അന്നേദിവസം പിശാചില്‍ നിന്നും സംരക്ഷണം നല്‍കുന്നതുമാണ്. അതുപോലെ, ഇത് കമ്പോളത്തില്‍ വെച്ച് ചൊല്ലുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മ്മിക്കപ്പെടുന്നതാണ്.
لاَ إِلَهَ إِلاَّ اللَّهُ ، وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الحَمْدُ ، يُحْيِي وَيُمِيتُ ، بِيَدِهِ الخَيْرُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
6. സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ പ്രഭാതത്തിലോ പ്രദോഷത്തിലോ ചൊല്ലിയ ശേഷം മരിക്കുന്നവര്‍ക്ക് സ്വര്‍ഗം നിര്‍ബന്ധമാകുന്നതാണ്.
اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ
(അല്ലാഹുവേ, നീ എന്‍റെ സംരക്ഷകനാണ്. ആരാധനയ്ക്ക് അര്‍ഹന്‍ നീയല്ലാതെ മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചവനാണ്. ഞാന്‍ നിന്‍റെ അടിമയാണ്. ഞാന്‍ (ആലമുല്‍ അര്‍വാഹില്‍ വെച്ച്) നിന്നോട് ചെയ്ത കരാറിനെയും വാഗ്ദാനത്തെയും എന്‍റെ കഴിവിന്‍റെ പരമാവധി പൂര്‍ത്തീകരിക്കുന്നവനാണ്. ഞാന്‍ പ്രവര്‍ത്തിച്ചുപോയ തെറ്റായ കാര്യങ്ങളുടെ മോശമായ പരിണിതിയില്‍ നിന്ന് നിന്നോട് ഞാന്‍ കാവലിനെ തേടുന്നു. നീ എന്‍റെ മേല്‍ ചെയ്ത മുഴുവന്‍ അനുഗ്രഹങ്ങളെയും ഞാന്‍ ഏറ്റുപറയുന്നു. എന്‍റെ പാപങ്ങളെയും ഞാന്‍ ഏറ്റുപറയുന്നു. എനിക്ക് നീ പൊറുത്തുതരേണമേ! പാപങ്ങളെ പൊറുക്കുന്നവന്‍ നീയല്ലാതെ മറ്റാരുമില്ല).
7. ഈ ദുആ രാവിലെയും വൈകുന്നേരവും മൂന്ന് പ്രാവശ്യം വീതം ചൊല്ലുന്നവര്‍ക്ക് എല്ലാ നാശങ്ങളില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുന്നതാണ്.
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment