പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/16_14.html?spref=tw
ഹിജ്റ 8-)ം വര്‍ഷം. ഈ വര്‍ഷം ജമാദുല്‍ അവ്വലില്‍ റസൂലുല്ലാഹി ﷺ യുടെ ദൂതനായ ഹാരിസ് (റ) നെ സിറിയയിലെ മുഅ്തയുടെ ഭരണാധികാരി ശറഹ്ബീല്‍ വധിച്ചു. ഇതിനെ തുടര്‍ന്ന് റസൂലുല്ലാഹി ﷺ മൂവായിരം സ്വഹാബത്തിനെ മുഅ്തയിലേക്ക് അയച്ചു. സൈദ് ബിന്‍ ഹാരിസ (റ), ജഅ്ഫര്‍ ബിന്‍ അബീ ത്വാലിബ് (റ), അബ്ദുല്ലാഹ് ബിന്‍ റവാഹ (റ) എന്നിവരെ നായകരാക്കി. ഇവരോരുത്തരും ശഹീദായാല്‍ ആരെയെങ്കിലും നേതാവാക്കുക എന്നും പ്രസ്താവിച്ചു. അവര്‍ അവിടെ ചെന്നു. മൂവരും ശഹീദായി. തുടര്‍ന്ന് ഖാലിദ് (റ) നേതാവാക്കപ്പെട്ടു. മുസ്ലിംകള്‍ക്ക് വിജയം ലഭിച്ചു. ജമാദുല്‍ ആഖിറില്‍ ദാതുസ്സലാസില്‍ എന്ന സ്ഥലത്തേക്ക് അംറ് ബിന്‍ ആസ് (റ) ന്‍റെ നേതൃത്വത്തില്‍ മുന്നൂറ് പേരുടെ സംഘത്തെ അയച്ചു. ശേഷം അബൂബക്ര്‍ (റ), ഉമര്‍ (റ) മുതലായവര്‍ അടങ്ങിയ മറ്റൊരു സംഘത്തെയും അയച്ചു. ശത്രുക്കള്‍ ഭയന്ന് പിന്മാറുകയുണ്ടായി. ഇതിനിടയില്‍ യമനിലെ ഖസ്അം ഗോത്രം ആരാധിച്ചിരുന്ന ദീഖലസ വിഗ്രഹം തകര്‍ക്കാന്‍ ജരീര്‍ (റ) നെയും മുന്നൂറ്റി അമ്പത് പേരെയും അയച്ചു. ഈ വര്‍ഷത്തെ റമദാനില്‍ മക്കാ വിജയം നടന്നു. ഖുറൈശികളുടെ സഖ്യ കക്ഷിയായ ബനൂബക്ര്‍ മുസ്ലിംകളുടെ സഖ്യകക്ഷിയായ ഖുസാഅയെ അക്രമിക്കുകയും ഖുറൈശികള്‍ ബനൂബക്റിനെ സഹായിക്കുകയും ചെയ്തു. ഖുറൈശികള്‍ സന്ധി പൊളിച്ചത് അറിഞ്ഞ റസൂലുല്ലാഹി ﷺ പന്തീരായിരം സ്വഹാബത്തുമായി മക്കയിലേക്ക് യാത്രയായി. അനുഗ്രഹീത സംഘം മക്കയില്‍ വിജയികളായി പ്രവേശിച്ചു. കഅ്ബാലയത്തിലെ വിഗ്രഹങ്ങള്‍ ദൂരീകരിച്ചു. മക്കാ വിജയത്തിന് ശേഷം റസൂലുല്ലാഹി ﷺ ഹുനൈനിലേക്ക് യാത്രയായി. തുടക്കത്തില്‍ ഹവാസിന്‍ ഗോത്രം ശക്തമായ അമ്പൈയ്ത്ത് നടത്തിയതിനാല്‍ മുസ്ലിംകള്‍ പരിഭ്രമിച്ചെങ്കിലും അവസാനം വിജയം വരിച്ചു. ശവ്വാല്‍ മാസത്തില്‍ ത്വാഇഫിലേക്ക് യാത്രയായി. ഏതാനും ദിവസങ്ങള്‍ക്കകം ത്വാഇഫ് കീഴടങ്ങി. ഈ വര്‍ഷം റസൂലുല്ലാഹി ﷺ യ്ക്ക് ഇബ്റാഹീം (റ) എന്ന മകന്‍ ജനിച്ചു. മകള്‍ സൈനബ് (റ) വഫാത്തായി.
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
ഹിജ്റ 9-)ം വര്‍ഷം. റബീഉല്‍ അവ്വലില്‍ ളഹ്ഹാക്ക് (റ) നെയും റബീഉല്‍ ആഖിറില്‍ അല്‍ഖമ മുദ്ലിജ് (റ) നെയും ബനൂ കിലാബിലേക്കും ഹബ്ശയിലേക്കും സംഘത്തോടൊപ്പം അയച്ചു. അലിയ്യ് (റ) ത്വയ്യ് ഗോത്രത്തിലേക്ക് പോയി. സുപ്രസിദ്ധ ധര്‍മ്മിഷ്ഠനായ ഹാത്വിം ത്വാഇയുടെ മകന്‍ അദിയ്യ് ഓടിപ്പോയെങ്കിലും മകള്‍ മദീനയിലേക്ക് വന്നു. തുടര്‍ന്ന് റസൂലുല്ലാഹി ﷺ യോട് അനുമതി ചോദിച്ച് അവര്‍ സഹോദരനെ കൂട്ടിക്കൊണ്ട് വന്നു. അദിയ്യ് (റ) ഉത്തമ മുസ്ലിമായി. റജബ് മാസം റോമന്‍ രാജാവ് ഹിര്‍ഖല്‍ യുദ്ധത്തിന് തയ്യാറാകുന്നതായി വിവരം ലഭിച്ചു. റസൂലുല്ലാഹി ﷺ അവിടേക്ക് പോകാന്‍ തീരുമാനിച്ചു. കടുത്ത ക്ഷാമത്തിന്‍റെ സമയമായിരുന്നു. പക്ഷെ, സ്വഹാബത്ത് സന്നദ്ധരായി. മുപ്പതിനായിരം സ്വഹാബികളോടൊപ്പം തബൂക്കിലേക്ക് യാത്ര ചെയ്തു. ഹിര്‍ഖല്‍ ഭയന്ന് പിന്മാറി. റസൂലുല്ലാഹി ﷺ പരിസരങ്ങളിലേക്ക് ചെറുസംഘങ്ങളെ അയച്ചു. രണ്ട് മാസം കഴിഞ്ഞപ്പോള്‍ റസൂലുല്ലാഹി ﷺ മദീനയിലേക്ക് മടങ്ങി. മദീനയില്‍ അബൂ ആമിര്‍ എന്ന ഒരു ജോല്‍സ്യന്‍ ഉണ്ടായിരുന്നു. റസൂലുല്ലാഹി ﷺ യുടെ സത്യത വ്യക്തമായിട്ടും അസൂയ കാരണം അദ്ദേഹം ശത്രുത വര്‍ദ്ധിപ്പിച്ചു. ശത്രുക്കളെ ധാരാളം ഇളക്കിയെങ്കിലും വിജയം കാണാതെ വന്നപ്പോള്‍ മുനാഫിഖുകളെ ഇളക്കി മസ്ജിദ് എന്ന പേരില്‍ ഗൂഢാലോചനകള്‍ക്ക് വേണ്ടി ഒരു കെട്ടിടം സ്ഥാപിച്ചു. റസൂലുല്ലാഹി ﷺ യോട് അവിടെ വന്ന് നമസ്കരിക്കാന്‍ അപേക്ഷിച്ചു. റസൂലുല്ലാഹി ﷺ തബൂക്കില്‍ നിന്നും വന്ന ശേഷം വരാമെന്ന് അറിയിച്ചു. തബൂക്കില്‍ നിന്നും മടങ്ങിയപ്പോള്‍ വീണ്ടും അവര്‍ വന്ന് അപേക്ഷിച്ചു. തദവസരം അവരുടെ മോശത്തരങ്ങള്‍ വിവരിച്ചുകൊണ്ട് സൂറത്ത് തൗബയില്‍ ആയത്തുകള്‍ അവതരിച്ചു. റസൂലുല്ലാഹി ﷺ അവിടെ പോയി മസ്ജിദ് ളിറാര്‍ എന്ന് പറയപ്പെടുന്ന ആ കെട്ടിടം തകര്‍ത്ത് കളഞ്ഞു. ഈ വര്‍ഷം ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടു. റസൂലുല്ലാഹി ﷺ അബൂബക്ര്‍ സ്വിദ്ദീഖ് (റ) ന്‍റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അയച്ചു. അവര്‍ ബറാഅത്ത് സൂറത്തിന്‍റെ ആദ്യ ആയത്തുകള്‍ ജനങ്ങളെ ഓതിക്കേള്‍പ്പിച്ചു. ഈ വര്‍ഷം റസൂലുല്ലാഹി ﷺ യുടെ മകള്‍ ഉമ്മുകുല്‍സൂം വഫാത്തായി. ഹിജ്റ 10-)ം വര്‍ഷം. ഈ വര്‍ഷം റസൂലുല്ലാഹി ﷺ ഹജ്ജിന് യാത്രയായി. വിട പറയുന്നവര്‍ പറയുന്നത് പോലെയുള്ള പല കാര്യങ്ങളും ഈ യാത്രയില്‍ പറഞ്ഞതിനാല്‍ ഇതിന് ഹജ്ജത്തുല്‍ വദാഅ് (വിട വാങ്ങല്‍ ഹജ്ജ്) എന്ന് പറയപ്പെടുന്നു. റസൂലുല്ലാഹി ﷺ ഹജ്ജിന് പുറപ്പെടുന്ന വാര്‍ത്തയറിഞ്ഞ് നാല് ഭാഗത്ത് നിന്നും ജനങ്ങള്‍ ഒരുമിച്ച് കൂടി. റസൂലുല്ലാഹി ﷺ അവരെല്ലാവരെയും കൂട്ടി യാത്ര ചെയ്തു. മദീനാ മുനവ്വറയുടെ അതിര്‍ത്തിയായ ദുല്‍ഹുലൈഫയില്‍ നിന്നും ഇഹ്റാം നിര്‍വ്വഹിച്ചു. മക്കാ മുകര്‍റമയിലെത്തി ത്വവാഫും സഅ്യും നിര്‍വ്വഹിച്ചു. ദുല്‍ഹജ്ജ് 8-ന് രാവിലെ മിനായിലേക്കും, 9-ന് രാവിലെ അറഫാത്തിലേക്കും പോയി. മഗ്രിബിന്‍റെ സമയമായപ്പോള്‍ മുസ്ദലിഫയിലേക്ക് വന്നു. 10-ന് രാവിലെ അഖബയില്‍ കല്ലെറിയുകയും മൃഗത്തെ അറുക്കുകയും മുടിയെടുക്കുകയും മക്കാ മുകര്‍റമയില്‍ വന്ന് ഹജ്ജിന്‍റെ ത്വവാഫ് നിര്‍വ്വഹിക്കുകയും ചെയ്തു. 11, 12, 13 ദിവസങ്ങളില്‍ മിനായില്‍ താമസിക്കുകയും മദ്ധ്യാഹ്നത്തിന് ശേഷം കല്ലേറുകള്‍ നടത്തുകയും 13-ന്‍റെ കല്ലേറിന് ശേഷം മക്കയില്‍ വന്ന് വിടവാങ്ങല്‍ ത്വവാഫ് നിര്‍വ്വഹിച്ച് മദീനാ മുനവ്വറയിലേക്ക് മടങ്ങുകയും ചെയ്തു. ഈ യാത്ര മുഴുവന്‍ ദിക്ര്‍-ദുആകളുടെയും പ്രബോധന-സംസ്കരണ-അദ്ധ്യാപനങ്ങളുടെയും അനുഗ്രഹീത യാത്രയായിരുന്നു. വിവിധ സമയങ്ങളില്‍ പ്രധാന പ്രഭാഷണങ്ങള്‍ നടത്തി. നിങ്ങളുടെ ദീനിനെ നിങ്ങള്‍ക്ക് നാം പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു എന്ന ആയത്ത് അറഫാത്തില്‍ വെച്ച് അവതരിച്ചു. മടങ്ങുന്ന വഴിയില്‍ ചിലര്‍ അലിയ്യ് (റ) ന്‍റെ ഏതോ കാര്യം പരാതി പറഞ്ഞു: റസൂലുല്ലാഹി ﷺ അലിയ്യ് (റ) നോടുള്ള സ്നേഹം പരസ്യമായി പ്രഖ്യാപിച്ചു. മദീനാ മുനവ്വറയില്‍ മടങ്ങിയെത്തിയ റസൂലുല്ലാഹി ﷺ സൃഷ്ടികളുടെ സന്മാര്‍ഗ്ഗ പരിശ്രമങ്ങളിലും അല്ലാഹുവിനുള്ള ആരാധനകളിലും മുഴുകി. റബീഉല്‍ അവ്വല്‍ മാസം അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി.
مَا زَالَ يَلْقَا هُمْ فِي كُلِّ مُعْتَرِكٍ
حَتَّي حَكَوْا بِالْقَنَا لَحْمًا عَلَي وَضَمِ
يَجُرَّ بَحْرَ خَمِيسٍ فَوْقَ سَابِحَةٍ
تَرْمِي بِمَوْجٍ مِنَ الْأَبْطَالِ مُلْتَطِمِ
هُمُ الْجِبَالُ فَسَلْ عَنْهُمْ مُصَادِمَهُمْ
مَاذَا رَايا مِنْهُمْ فِي كُلِّ مُصْطَدَمِ
وَسَلْ حُنَيْنًا وَسَلْ بَدْرًا وَسَلْ أُحُدًا
فُصُولَ حَتْفٍ لَهُمْ أَدْهَي مِنَ الْوَخِمِ
وَمَنْ يَكُنْ بِرَسُولِ اللَّهِ نُصْرَتُهُ
إِنْ تَلْقَهُ الْأُسْدُ فِي آجَامِهَا تَجِم
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا
عَلَي حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمْ
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment