Tuesday, April 7, 2020

14. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/14.html?spref=tw 
14. മക്കയിലെ ചില സംഭവങ്ങള്‍.! 
1. റസൂലുല്ലാഹി  യുടെ മേല്‍ പ്രഥമ വഹ്യ് ഇറങ്ങിയപ്പോള്‍ റസൂലുല്ലാഹി  പരിഭ്രമിക്കുകയും ഖദീജ ബീവി (റ) യോട് പറയുകയും ചെയ്തു. അവര്‍ റസൂലുല്ലാഹി  യെ വറഖത്ത് എന്ന പണ്ഡിതന്‍റെ അരികിലേക്ക് കൊണ്ട് പോയി. അദ്ദേഹം ഇത് സത്യസന്ദേശമാണെന്ന് ശരി വെച്ചു. തുടര്‍ന്ന് സ്ത്രീകളില്‍ ഖദീജ (റ), പുരുഷന്മാരില്‍ അബൂബക്ര്‍ സ്വിദ്ദീഖ് (റ), കുട്ടികളില്‍ അലിയ്യ് (റ), അടിമകളില്‍ ബിലാല്‍ (റ), സ്വതന്ത്രരാക്കപ്പെട്ടവരില്‍ സൈദ് (റ) എന്നിവര്‍ ആദ്യമായി ഇസ്ലാം സ്വീകരിച്ചു. ശേഷം ഉസ്മാന്‍ (റ), സഅദ് ത്വല്‍ഹ സുബൈര്‍ അബ്ദുര്‍റഹ്മാന്‍ ഇവര്‍ ഇസ്ലാമില്‍ പ്രവേശിച്ചു. ഓരോ ദിവസവും ജനങ്ങള്‍ ഇസ്ലാമില്‍ കടന്നുവന്നുകൊണ്ടിരുന്നു. 
2. അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക. (ശുഅറാഅ്) ഈ ആയത്ത് അവതരിച്ചപ്പോള്‍ റസൂലുല്ലാഹി  സ്വഫാ മലയില്‍ കയറുകയും ജനങ്ങളെ ഒരുമിച്ച് കൂട്ടുകയും ബഹുദൈവാരാധനയുടെ പേരില്‍ പടച്ചവന്‍റെ ശിക്ഷയുണ്ടാകുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തദവസരം അബൂലഹബ് വളരെ മോശമായി പ്രതികരിച്ചു. തബ്ബത്ത് സൂറത്ത് ഈ സംഭവത്തെ തുടര്‍ന്നാണ് അവതരിച്ചത്. ഇതില്‍ അബൂ ലഹബും ഭാര്യയും വിമര്‍ശിക്കപ്പെട്ടു. അയാളുടെ ഭാര്യയും കടുത്ത ശത്രുത പുലര്‍ത്തിയിരുന്നു. അബൂ ലഹബിന് ഉത്ബ, ഉതൈബ എന്നീ രണ്ട് മക്കളുണ്ടായിരുന്നു. ഇരുവരും റസൂലുല്ലാഹി  യുടെ രണ്ട് മക്കളെ വിവാഹം കഴിച്ചിരുന്നു. അയാള്‍ പറഞ്ഞു: നിങ്ങള്‍ മുഹമ്മദിന്‍റെ മക്കളെ വിവാഹമോചനം നടത്തിയില്ലെങ്കില്‍ എന്‍റെ മക്കളല്ല. അവര്‍ വിവാഹമോചനം നടത്തി. ഉത്ബത്ത് റസൂലുല്ലാഹി  യുടെ മുഖത്ത് നോക്കി അസഭ്യം പറഞ്ഞു. അയാള്‍ കുറെ നാളുകള്‍ക്ക് ശേഷം സിറിയയിലേക്ക് കച്ചവടത്തിന് പോയി. വഴിയില്‍ ഒരു സ്ഥലത്ത് താമസിച്ചു. അബൂ ലഹബ് മകന്‍റെ സംരക്ഷണത്തിനും സുഖത്തിനും സാധനങ്ങളുടെ മുകളില്‍ മകനെ കിടത്തി. മറ്റുള്ളവരെ ചുറ്റും കിടത്തി. പാതിരാത്രിയില്‍ ഒരു പുലി വന്ന് ഉത്ബയെ കടിച്ചുകൊന്നു. ഇത് കണ്ടിട്ടും അവരുടെ മനസ്സിന്‍റെ കാഠിന്യം കാരണം അവര്‍ സത്യം സ്വീകരിച്ചില്ല. 
3. എത്യോപ്യയിലേക്ക് ഹിജ്റ നടന്നപ്പോള്‍ അബൂബക്ര്‍ സ്വിദ്ദീഖ് (റ) കൂട്ടിത്തില്‍ പോകാന്‍ തയ്യാറായി. ബര്‍ക്കുല്‍ ഗിമാദ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു അറബി നേതാവ് മാലിക് ബിന്‍ ദുഗ്ന കണ്ടുമുട്ടി. അദ്ദേഹം സ്വിദ്ദീഖ് (റ) ന് അഭയം നല്‍കി, മക്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. നിഷേധികള്‍ പറഞ്ഞു: ഞങ്ങള്‍ താങ്കളുടെ അഭയം അംഗീകരിക്കുന്നു. പക്ഷെ, അദ്ദേഹം വീട്ടില്‍ കഴിയണമെന്നും വീടിന് പുറത്ത് ഖുര്‍ആന്‍ ഉറക്കെ ഓതരുത് എന്നും പറയണം. സ്വിദ്ദീഖ് (റ) ഏതാനും ദിവസം ഇത് പാലിച്ചു. ശേഷം ഉറക്കെ ഓതാന്‍ ആരംഭിച്ചു. പ്രദേശത്തുള്ള സ്ത്രീകള്‍ ചുറ്റും കൂടി പാരായണം ശ്രവിച്ചു. നിഷേധികള്‍ ഇബ്ന്‍ ദുഗ്നയോ കാര്യം പറഞ്ഞു. അദ്ദേഹം സ്വിദ്ദീഖ് (റ) നോട് പറഞ്ഞു: നിങ്ങള്‍ കരാര്‍ ലംഘിച്ചാല്‍ നിങ്ങള്‍ക്ക് ഞാന്‍ അഭയം നല്‍കുന്നതല്ല. സ്വിദ്ദീഖ് പറഞ്ഞു: എനിക്ക് അല്ലാഹുവിന്‍റെ അഭയം മതി.! 
4. റസൂലുല്ലാഹി ﷺ തുടക്കത്തില്‍ ദാറുല്‍ അര്‍ഖം എന്ന ഭവനത്തില്‍ രഹസ്യമായിട്ടാണ് കഴിഞ്ഞിരുന്നത്. സ്വഹാബത്തിന്‍റെ എണ്ണം 39 ആയപ്പോള്‍ റസൂലുല്ലാഹി  ഇപ്രകാരം ദുആ ചെയ്തു: അല്ലാഹുവേ, ഉമറുബ്നുല്‍ ഖത്വാബ്, ഇബ്നുഹിശാം (അബൂജഹ്ല്‍) ഇവര്‍ രണ്ട് പേരില്‍ ഒരാളെ കൊണ്ട് ഇസ്ലാമിന് നീ അന്തസ്സ് നല്‍കേണമേ. ഇവര്‍ ഇരുവരും വലിയ നേതാക്കളായിരുന്നു. അല്ലാഹു ഈ ദുആ ഉമറുല്‍ ഫാറൂഖ് (റ) ന്‍റെ വിഷയത്തില്‍ സ്വീകരിച്ചു. അടുത്ത ദിവസം ഉമര്‍ (റ) ഇസ്ലാമില്‍ പ്രവേശിച്ചു. 
5. റസൂലുല്ലാഹി  ത്വാഇഫില്‍ നിന്നും വന്നപ്പോള്‍ മുത്ഇം എന്ന നേതാവിലേക്ക് ആളെ അയച്ച് അഭയം ചോദിച്ചു. അദ്ദേഹം അഭയം നല്‍കുകയും റസൂലുല്ലാഹി  യെ മസ്ജിദുല്‍ ഹറാമിലേക്ക് കൂട്ടിക്കൊണ്ട് വരികയും ചെയ്തു. റസൂലുല്ലാഹി  അദ്ദേഹത്തിന്‍റെ ഈ കര്‍മ്മത്തെ നന്ദിയോടെ സ്മരിക്കുമായിരുന്നു. (ഉസ്ദുല്‍ ഗാബ)
 لَا تَعْجَبَنْ لِحَسُودٍ رَاحٍ يُنْكِرُهَا 
تَجَاهُلًا وَهُوَ عَيْنُ الْحَاذِقِ الْفَهِمِ 
قَدْ تُنْكِرُ الْعَيْنُ ضَوْءَ الشَّمْسِ مِنْ رَمَدٍ 
وَيُنْكِرُ الْفَمُ طَعْمَ الْمَاءِ مِنْ سَقَمٍ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمْ 

⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...