Monday, April 6, 2020

13. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/13.html?spref=tw 
13. ത്യാഗത്തിന്‍റെ പാരമ്യം. 
മക്കയിലെ നിഷേധികള്‍ ശത്രുതയും അക്രമവും വളരെയധികം വര്‍ദ്ധിപ്പിച്ചു. ഇത്തരുണത്തില്‍ റസൂലുല്ലാഹി  യുടെ അനുമതി പ്രകാരം കുറെ മുസ്ലിംകള്‍ എത്യോപ്യയിലേക്ക് പലായനം ചെയ്തു. എത്യോപ്യന്‍ രാജാവ് നജ്ജാഷി നസ്രാണിയായിരുന്നു. അദ്ദേഹം മുസ്ലിംകളെ സ്വീകരിച്ചു. ഇതില്‍ നിഷേധികള്‍ കോപിച്ചു. അവര്‍ കുറെ ഉപഹാരങ്ങള്‍ നല്‍കി ചിലരെ നജ്ജാഷിയിലേക്ക് അയച്ചു. മുസ്ലിംകള്‍ക്ക് അഭയം നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചു. നജ്ജാഷി മുസ്ലിംകളെ വിളിച്ച് വരുത്തി കാര്യങ്ങള്‍ തിരക്കി. ജഅ്ഫര്‍ ബിന്‍ അബീ ത്വാലിബ് (റ) ഇതിന് വിശദമായ നിലയില്‍ ഇപ്രകാരം മറുപടി പറഞ്ഞു: 
ഞങ്ങള്‍ വിവരമില്ലാത്ത ഒരു സമൂഹമായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും വൃത്തികേടുകള്‍ പ്രവര്‍ത്തിക്കുകയും ബന്ധങ്ങള്‍ മുറിക്കുകയും അയല്‍ക്കാരെ ഉപദ്രവിക്കുകുയം ചെയ്യുന്നവര്‍. ഞങ്ങളില്‍ ശക്തന്മാര്‍ ബലഹീനരെ അക്രമിച്ചിരുന്നു. അല്ലാഹു ഞങ്ങളില്‍ നിന്നുതന്നെ ഒരു ദൂതനെ ഞങ്ങളിലേക്കയച്ചു അദ്ദേഹത്തിന്‍റെ കുടുംബ മഹിമയും സത്യസന്ധതയും വിശ്വസ്തതയും ഞങ്ങള്‍ക്കറിയാം. അല്ലാഹുവിനെ ഏകനായി അംഗീകരിച്ച് ആരാധിക്കുന്നതിനേയും അല്ലാഹുവിനെ കൂടാതെ ഞങ്ങള്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങള്‍ വര്‍ജ്ജിക്കുന്നതിലേക്കും അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. സത്യസന്ധതയും വിശ്വസ്തതയും മുറുകെപിടിക്കണമെന്നും കുടുംബബന്ധം ചേര്‍ക്കണമെന്നും അയല്‍ക്കാര്‍ക്ക് ഗുണം ചെയ്യണമെന്നും ആദരണീയ വസ്തുക്കളെ നിന്ദിക്കരുതെന്നും കല്പിച്ചു. വൃത്തികേടുകളും കള്ളസാക്ഷ്യവും അനാഥരുടെ സ്വത്ത് അപഹരിക്കുന്നതും നിരപരാധികളെക്കുറിച്ച് അപരാധം പ്രചരിപ്പിക്കുന്നതും തടയുകയും ചെയ്തു. അല്ലാഹുവിനെ ആരാധിക്കണമെന്നും അവനോട് ഒന്നിനെയും പങ്കുചേര്‍ക്കരുതെന്നും നമസ്കാരവും നോമ്പും സകാത്തും അനുഷ്ഠിക്കണമെന്നും ഞങ്ങളെ ഉപദേശിച്ചു. ഞങ്ങള്‍ അവ സത്യമായി അംഗീകരിച്ച് അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തിന്‍റെ പാത പിന്തുടരുകയും ചെയ്തു. അങ്ങനെ, ഏകനായ അല്ലാഹുവിനെ മാത്രം ഞങ്ങള്‍ ആരാധിച്ചു. അവനോട് ഒന്നിനെയും പങ്കുചേര്‍ത്തില്ല. നിഷിദ്ധമായ കാര്യങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്ക് നിഷിദ്ധമാക്കി. അനുവദനീയമായവ അനുവദനീയമാക്കി. ഇതിന്‍റെ പേരില്‍ സമുദായം ഞങ്ങളോട് ശത്രുത പുലര്‍ത്തി പീഢിപ്പിച്ചു. അല്ലാഹുവിന്‍റെ ആരാധനയില്‍ നിന്ന് വിഗ്രഹാരാധനയിലേക്കും പഴയ വൃത്തികേടുകളിലേക്കും ഞങ്ങളെ മടക്കിക്കൊണ്ടുപോകാന്‍ അവര്‍ പരിശ്രമിച്ചു.
അവര്‍ ഞങ്ങളെ വളരെയധികം ഉപദ്രവിക്കുകയും ഞങ്ങള്‍ക്കും ദീനിനുമിടയില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ഇവിടേക്ക് വന്നു. മറ്റുള്ളവരെക്കാള്‍ താങ്കളെ തിരഞ്ഞെടുത്തു. താങ്കളുടെ സഹായം ഞങ്ങള്‍ ആഗ്രഹിക്കുന്നു. താങ്കളുടെ സാന്നിധ്യത്തില്‍ ഉപദ്രവിക്കപ്പെടുകയില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 
രാജാവ് ഖുര്‍ആനില്‍ നിന്നും അല്പം പാരായണം ചെയ്യാന്‍ പറഞ്ഞു: ജഅ്ഫര്‍ (റ) സൂറത്ത് മര്‍യമില്‍ നിന്നും ചില ഭാഗങ്ങള്‍ പാരായണം ചെയ്തു. രാജാവിന് വമ്പിച്ച മാറ്റമുണ്ടായി. അദ്ദേഹം മുസ്ലിംകളെ ആശ്വസിപ്പിച്ചു. നിഷേധികളുടെ ദൂതന്മാരെ നിരാശയോടെ മടക്കിയയച്ചു. നജ്ജാശി ഇസ്ലാം സ്വീകരിച്ചു. റസൂലുല്ലാഹി  മദീനയിലേക്ക് ഹിജ്റ ചെയ്ത വിവരം ലഭിച്ചപ്പോള്‍ ഇവരില്‍ ഭൂരിഭാഗവും മദീനയിലേക്ക് യാത്രയായി. അത് കൊണ്ട് ഇവര്‍ക്ക് അസ്വ്ഹാബുല്‍ ഹിജ്റതൈന്‍ എന്ന് പറയപ്പെടുന്നു. 
وَلَنْ تَرَي مِنْ وَلِيٍّ غَيْرَ مُنْتَصِرٍ 
بِهِ وَلَا مِنْ عَدُوٍّ غَيْرَ مُنْقَصِمٍ 
أَحَلَّ أُمَّتَهُ فِي حَرْزِ مِلَّتِهِ 
كَاللَّيْثِ حَلَّ مَعَ الْأَشْبَالِ فِي عَجَمٍ 
كَمْ جَدَّلَتْ كَلِمَاتُ اللَّهِ مِنْ جَدَلٍ 
فِيهِ وَكَمْ خَصَمَ الْبُرْهَانُ مِنْ خَصِمٍ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 

عَلَي حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمْ 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...