Thursday, April 2, 2020

സുപ്രധാന സന്ദേശം.! - മൗലാനാ സയ്യിദ് അര്‍ഷദ് മദനി


സുപ്രധാന സന്ദേശം.! 
- മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍)

സര്‍വ്വ ലോക രക്ഷിതാവായ 
അല്ലാഹുവിന്‍റെ 
നടപടി ക്രമങ്ങളില്‍ 
താമസമുണ്ടായേക്കാം, 
പക്ഷെ, വളവുണ്ടാകുന്നതല്ല.! 
സഹോദരങ്ങളെ, 
കൊറോണ വൈറസ് ലോകം മുഴുവന്‍ പൊതുവിലും നമ്മുടെ രാജ്യത്ത് പ്രത്യേകിച്ചും പടച്ചവന്‍റെ ശിക്ഷയെന്നോണം പടര്‍ന്ന് കൊണ്ടിരിക്കുന്നു. നമ്മുടെ മുഴുവന്‍ പദ്ധതികളെയും പിന്നിലാക്കി അത് മുന്നേറുകയാണ്. 
ഈ അപകടം നമ്മുടെ വിവിധ രീതികളിലുള്ള അക്രമങ്ങളുടെ ഫലമായി ഉണ്ടായതാണോ എന്ന് ഇവിടെ നാം ഒരു പ്രാവശ്യമല്ല, നൂറ് പ്രാവശ്യം ചിന്തിക്കേണ്ട ഒരു വിഷയമാണ്. 
കാരണം, 
നാം പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും നിരപരാധികളായ മക്കള്‍ കൊല്ലപ്പെട്ടതിന്‍റെ പേരില്‍ സാധുക്കളായ മാതാക്കള്‍ രാവും പകലും കരഞ്ഞുകൊണ്ടിരിക്കുകയല്ലേ.? 
നാം പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും കൂട്ടാളിയായ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതിന്‍റെ പേരില്‍ ധാരാളം വിധവകള്‍ കൊലയാളികളെ ശപിച്ചുകൊണ്ടിരിക്കുകയല്ലേ.?? 
നാം പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും അനാഥരായ കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കണ്ണീര്‍ വാര്‍ക്കുകയും അവരുടെ ഭാവി ഇരുളടഞ്ഞതായി കാണുകയും ചെയ്യുകയല്ലേ.??? 
നാം പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും വീടുകളും കടകളും തീ വെച്ച് നശിപ്പിക്കപ്പെട്ട നിരപരാധികള്‍ അന്നം പോലും കിട്ടാതെ പ്രയാസപ്പെടുകയല്ലേ.???? 
ഒരു വട്ടമല്ല, നൂറ് വട്ടം ഓര്‍ക്കുക: ആകാശത്തിന്‍റെ അധിപന്‍ മുഴുവന്‍ അക്രമികളുടെയും അക്രമങ്ങള്‍ കാണുന്നുണ്ട്. വൃദ്ധരായ മാതാ-പിതാക്കളുടെയും, സാധുക്കളായ വിധവകളുടെയും, അനാഥരുടെയും, അഗതികളുടെയും കരച്ചിലുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. 
വെറും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ മാത്രം സ്വന്തം സഹോദരങ്ങളെയും അയല്‍വാസികളെയും നശിപ്പിക്കാന്‍ പരിശ്രമിക്കുന്ന അക്രമികളെ തിരിച്ച് നശിപ്പിക്കാനുള്ള പടച്ചവന്‍റെ നടപടിക്രമം വല്ലതുമാണോ എന്ന് നാം ശാന്തമായി ആലോചിക്കുക.! 
പടച്ചവനെ ഓര്‍ത്ത് ചിന്തിച്ചാലോചിച്ച് പശ്ചാത്തപിക്കുക. 
ജാതി-മത വ്യത്യാസമില്ലാതെ അനാഥരുടെ തല തടകുക. 
വൃദ്ധ ജനങ്ങളുടെയും വിധവകളായ സഹോദരികളുടെയും വേദനകള്‍ തിരിച്ചറിയുക. 
അവരിലേക്ക് പോയി അവര്‍ക്കുണ്ടായ മുറിവ് ഉണക്കിക്കൊടുക്കുക. 
അവര്‍ക്ക് സേവന-സഹായങ്ങള്‍ ചെയ്യുക. 
ചെയ്തുപോയ പാപങ്ങളില്‍ നിന്നും നിഷ്കളങ്കമായി പശ്ചാത്തപിക്കുക. 
സ്നേഹാദരങ്ങളുടെ കുളിര്‍ക്കാറ്റായി ജനങ്ങള്‍ക്കിടയിലേക്ക് കടന്ന് ചെല്ലുക. 
സത്യ സന്ധമായ മനസ്സോടെ ജനങ്ങളോട് മാപ്പിരക്കുക. 
അറിയുക, സര്‍വ്വ ലോക പരിപാലകനായ അല്ലാഹുവിന്‍റെ നടപടിക്രമങ്ങള്‍ 
തന്ത്രജ്ഞതയുടെ പേരില്‍ അല്പം പിന്തിയേക്കാം, 
പക്ഷെ, ഒരിക്കലും തെറ്റുന്നതും വളഞ്ഞ് പോകുന്നതുമല്ല. 
പലരും പാപങ്ങളും അക്രമങ്ങളും നടക്കുന്നത് കാണുമ്പോള്‍ ഇത് അവരുടെ വ്യക്തിപരമായ കാര്യമാണ്, നമുക്ക് ഇതുമായി യാതൊരു ബന്ധവുമില്ല എന്ന് വിചാരിച്ച് കണ്ണടച്ച് മാറിപ്പോകാറുണ്ട്. ഓര്‍ക്കുക: പടച്ചവന്‍റെ ദൃഷ്ടിയില്‍ രണ്ട് കൂട്ടരും പാപികളാണ്. ഗോതമ്പ് പൊടിക്കുമ്പോള്‍ അതിനുള്ളിലുള്ള ഗോതമ്പല്ലാത്തതും പൊടിഞ്ഞ് പോകാറുണ്ടല്ലോ. 
ആറ്റം ബോംബുകളും ഹൈഡ്രജന്‍ ബോംബുകളും ഉണ്ടാക്കി സൂപ്പര്‍ പവറെന്ന് വിശേഷിപ്പിച്ചിരുന്ന ശക്തികള്‍ പോലും കാണാന്‍ പോലും കഴിയാത്ത ചെറിയൊരു വൈറസിന് മുന്നില്‍ ബലഹീനരായി അന്തം വിട്ട് നില്‍ക്കുകയാണ്. 
അറിയുക, 
പടച്ചവന്‍റെ ആയുധത്തിനും പ്രഹരത്തിനും ശബ്ദമുണ്ടാകാറില്ല. 
ആദരവായ റസൂലുല്ലാഹി (സ്വ) മുആദ് ബിന്‍ ജബല്‍ (റ) നെ യമനിലേക്ക് ഗവര്‍ണ്ണറായി അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു: മര്‍ദ്ദിതന്‍റെ ശാപത്തെ സൂക്ഷിക്കുക. കാരണം, പടച്ചവനും മര്‍ദ്ദിതനുമിടയില്‍ അല്പം പോലും ദൂരവും മറയുമില്ല. 
ആകയാല്‍, ഭയഭക്തി പുലര്‍ത്തുക. ഭയഭക്തി പുലര്‍ത്തുക. 
അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. 
https://swahabainfo.blogspot.com/2020/04/blog-post.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, 
💊 സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക:  http://wa.me/9961955826 
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...